സംഘമായി ഭക്ഷിക്കുമ്പോൾ പാലിക്കേ കാര്യങ്ങൾ

436 ജബലബ്‌നു സുഹൈം(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഇബ്‌നു സുബൈറിന്റെ കാലത്ത് ഒരിക്കൽ ക്ഷാമം പിടിപെട്ടു. അങ്ങിനെ ഞങ്ങൾക്ക് അൽപം കാരക്ക ഭക്ഷണമായി ലഭിക്കുകയുണ്ടായി. അത് ഭക്ഷിച്ചുകൊണ്ടിരിക്കേ അബ്ദുല്ലാഹിബ്‌നു ഉമർ(റ) അതിലൂടെ കടന്നുപോയി. അപ്പോൾ അദ്ദേഹം പറഞ്ഞു: കൂടെയിരുന്ന് ഭക്ഷിക്കുന്ന മറ്റു സഹോദരൻമാർ നിങ്ങൾക്ക് അനുവാദം തന്നാലല്ലാതെ നിങ്ങൾ ഒന്നിലധികം കാരക്കകൾ ഒരുമിച്ചുപിടിച്ച് ഭക്ഷിക്കരുത് . കാരണം നബി(സ)അത് വിരോധിച്ചിരിക്കുന്നു. (മുത്തഫഖുൻ അലൈഹി)

This entry was posted in അദ്ധ്യായം 2 : ഭക്ഷണ മര്യാദകൾ. Bookmark the permalink.