തന്‍റെ അടുത്ത ഭാഗത്തുനിന്ന് ഭക്ഷിക്കൽ, ഭക്ഷണമര്യാദ പഠിപ്പിക്കലും മര്യാദക്കേടു കാണിക്കുന്നവരെ ഉപദേശിക്കലും

107. സലമത്ത്(റ) നിന്ന് നിവേദനം: പ്രവാചക(സ) സന്നിധയിൽ വെച്ച് ഒരാൾ ഇടത് കൈകൊണ്ട് ഭക്ഷിച്ചു. അവിടുന്ന് കൽപിച്ചു: വലത് കൈകൊണ്ട് ഭക്ഷിക്കുക. അയാൾ പറഞ്ഞു: എനിക്കതിന് കഴിയില്ല.നബി(സ) പ്രാർത്ഥിച്ചു. എന്നാൽ നിനക്കതിന് കഴിയാതിരിക്കട്ടെ!.അഹന്ത മാത്രമായിരുന്നു അവനെ തടഞ്ഞത്. പിന്നീടയാൾക്ക് തന്റെ കൈ വായിലേക്കുയർത്താൻ സാധിച്ചിട്ടില്ല. (മുസ്‌ലിം)

200. നബി(സ)യുടെ പിറക്കാത്ത മകൻ ഉമറുബ്‌നു അബീസലമ(റ) പറയുന്നു: നബി(സ)യുടെ സംരക്ഷണത്തിൽ ഒരു കുട്ടിയായിരുന്നു ഞാൻ. ഭക്ഷണം കഴിക്കുമ്പോൾ എന്റെ കൈ പാത്രത്തിൽ അങ്ങുമിങ്ങും നീങ്ങികൊണ്ടിരിക്കും. അപ്പോൾ നബി(സ)പറഞ്ഞു: കുട്ടീ, നീ ഭക്ഷിക്കുമ്പോൾ ബിസ്മി ചൊല്ലുക. നിന്റെ വലം കൈ കൊണ്ട് പാത്രത്തിന്റെ അടുത്ത ഭാഗത്തുള്ളത് നീ തിന്നുക. ഇതിനു ശേഷം എന്റെ ഭക്ഷണ രീതി ഇപ്പറഞ്ഞതു പോലെ മാത്രമായിരുന്നു.(മുത്തഫഖുൻ അലൈഹി)

This entry was posted in അദ്ധ്യായം 2 : ഭക്ഷണ മര്യാദകൾ. Bookmark the permalink.