ക്ഷണിക്കപ്പെട്ടവരോടൊപ്പം മറ്റുള്ളവരുണ്ടെങ്കിൽ എന്തു പറയണം

435 അബൂ മസ്ഊദ് അൽ ബദ്‌രി(റ)വിൽ നിന്ന് നിവേദനം: ഒരിക്കൽ അഞ്ചുപേർക്കായി തയ്യാറാക്കിയ ഭക്ഷണത്തിന് നബി(സ)ക്ഷണിക്കപ്പെട്ടു, അവരോടൊപ്പം ക്ഷണിക്കപ്പെടാത്ത ഒരാൾകൂടി പിന്തുടർന്നു. വീട്ടിലെത്തിയപ്പോൾ നബി(സ)പറഞ്ഞു, ഇയാൾ ഞങ്ങളെ പിന്തുടർന്നതാണ്.നീ ഉദ്ദേശിക്കുന്നുവെങ്കിൽ നിനക്ക് ഇയാക്ക് അനുവാദംനൽകാം, നീ ഉദ്ദേശിക്കുന്നില്ലെങ്കിൽ അയാൾ തിരിച്ചു പോകും.വീട്ടുടമ പറഞ്ഞു, അല്ലാഹുവിന്റെ പ്രവാചകരേ, ഞാനയാൾക്ക് അനുവാദം കൊടുത്തിരിക്കുന്നു. (മുത്തഫഖുൻ അലൈഹി)

This entry was posted in അദ്ധ്യായം 2 : ഭക്ഷണ മര്യാദകൾ. Bookmark the permalink.