നൻമകൾ പതിവായി അനുഷ്ഠിക്കുക.

അല്ലാഹു പറഞ്ഞിരിക്കുന്നു: (ഏതൊരു ജനതയും തങ്ങളുടെ സ്വന്തം നിലപാടുകളിൽ മാറ്റം വരുത്തുന്നതുവരെ അല്ലാഹു അവരുടെ സ്ഥിതിക്ക് മാറ്റം വരുത്തുകയില്ല) (സൂറത്ത് റഅദ്: 11) (ഉറപ്പോടെ നൂൽനൂറ്റ ശേഷം തന്റെ നൂൽ പല ഇഴക ളാക്കി പിരിയുടച്ചു കളഞ്ഞ ഒരു സ്ത്രീയെപ്പോലെ നിങ്ങൾ ആവരുത്(നഹൽ: 92) (തങ്ങൾക്ക് മുമ്പ് വേദം നൽകപ്പെട്ടവരെപ്പോലെ നിങ്ങൾ ആകാതിരിക്കുവാനും (സമയമായില്ലേ), അങ്ങിനെ ആ വേദക്കാർക്ക് കാലം ദീർഘിച്ചുപോകുകയും തൻമൂലം അവരുടെ ഹൃദയങ്ങൾ കടുത്തു പോവുകയും ചെയ്തു. (സൂറത്ത് ഹദീദ്: 1 6) അല്ലാഹു പറഞ്ഞിരിക്കുന്നു: എന്നിട്ടവർ പാലിക്കേണ്ടമുറപ്രകാരം പാലിച്ചതുമില്ല(സൂറത്ത് ഹദീദ് :27)

103. അബ്ദുല്ലാഹിബ്‌നു അംറ്(റ) വിൽ നിന്ന് നിവേദനം: നബി(സ) പറയുകയുണ്ടായി: അല്ലയോ അബ്ദുല്ലാ, രാത്രി നമസ്‌കാരം നിർവ്വഹിക്കാറുണ്ടായതിന് ശേഷം അത് ഉപേക്ഷിച്ച ഒരാളെ പോലെ നീ മാറരുത്. (മുത്തഫഖുൻ അലൈഹി)

This entry was posted in അദ്ധ്യായം 1 : മര്യാദകൾ. Bookmark the permalink.