അല്ലാഹു പറഞ്ഞിരിക്കുന്നു: (നിങ്ങൾ കരാർ പൂർത്തീകരിക്കുക, നിശ്ചയം കരാറുകൾ ചോദിക്കപ്പെടുന്നതാണ്,) സൂറത്ത് ഇസ്‌റാഅ്:34
(നിങ്ങൾ വാഗ് ദാനം ചെയ്താൽ അല്ലാഹുവിനോടുള്ള വാഗ് ദാനങ്ങൾ പൂർത്തീകരിക്കുക ) സൂറത്ത് നഹ്‌ല് :91
സത്യവിശ്വാസികളേ നിങ്ങൾ കരാറുകൾ പൂർത്തീകരിക്കുക (സൂറത്ത് മാഇദ :1)
(സത്യവിശ്വാസികളേ നിങ്ങൾ ചെയ്യാത്ത കാര്യങ്ങൾ നിങ്ങളെന്തിനാണ് പറയുന്നത്, നിങ്ങൾ ചെയ്യാത്തകാര്യങ്ങൾ നിങ്ങൾ പറയുന്നത് അല്ലാഹുവിന് ഏറ്റവും കോപമുള്ള കാര്യമത്രെ) ( സ്വഫ്: 2,3 )
405 അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: (കപട വിശ്വാസികളുടെ അടയാളങ്ങൾ മൂന്നാകുന്നു, സംസാരിച്ചാൽ കളവ് പറയുക, വാഗ് ദാനം ചെയ്താൽ ലംഘിക്കുക, വിശ്വസിച്ചാൽചതിക്കുക ) (മുത്തഫഖുൻ അലൈഹി)
മുസ്‌ലിമിന്റെ റിപ്പോർട്ടിൽ ഇപ്രകാരം കൂടി കാണാവുന്നതാണ്. അവൻ നോമ്പനുഷ്ടിക്കുകയും നമസ്‌കരിക്കുകകയും മുസ്‌ലിമാണെന്ന് പറയുകയും ചെയ്താലും ശരി )
406 അബ്ദുല്ലാ ഇബ്‌നു അംറബ്‌നുൽ ആസ്(റ)വിൽ നിന്ന് നിവേദനം: നിശ്ചയം നബി(സ) പറഞ്ഞു: നാലു കാര്യങ്ങൾ ആരിലെങ്കിലും ഉണ്ടെങ്കിൽ അയാൾ തനിച്ച കപടനായിരിക്കും. ആ കാര്യങ്ങളിൽ ഏതെങ്കിലും ഒരു സ്വഭാവം ഉണ്ടെങ്കിൽ അത് ഉപേക്ഷിക്കുന്നതുവരെയും കാപട്യത്തിന്റെ ലക്ഷണം അയാളിൽ ഉണ്ടായിരിക്കുന്നതാണ്. വിശ്വസിച്ചാൽ ചതിക്കുക, സംസാരിച്ചാൽ കളവ് പറയുക, വാഗ് ദത്വം ചെയ്താൽ ലംഘിക്കുക, പിണങ്ങിയാൽ പൊറുതികേട് കാണിക്കുക )(മുത്തഫഖുൻ അലൈഹി)