രഹസ്യങ്ങൾ സൂക്ഷിക്കുക

അല്ലാഹു പറഞ്ഞിരിക്കുന്നു.”നിങ്ങൾ കരാറുകൾ പൂർത്തീകരിക്കുക, നിശ്ചയം കരാറുകൾ ചോദ്യം ചെയ്യപ്പെടുന്നതാണ്.” (സൂറത്ത് ഇസ്‌റാഅ് 34)

403 അബൂസഈദിൽ ഖുദ്‌രിയ്യി(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നി പറഞ്ഞിരിക്കുന്നു: (അന്ത്യനാളിൽ മനുഷ്യരിൽ വെച്ച് ഏറ്റവും ദുഷ്ടൻമാർ ഭാര്യയുമായി സംസർഗ്ഗത്തിലേർപ്പെട്ട ശേഷം ആ രഹസ്യം പ്രചരിപ്പിക്കുന്നവനത്രെ) മുസ്‌ലിം.

404 ഥാബിത്ത്(റ), അനസ്സ്‌(റ)വിൽ നിന്ന് ഉദ്ധരിക്കുന്നു: അദ്ദേഹം പറഞ്ഞു: കുട്ടികളുടെ കൂടെ ഞാൻ കളിച്ചുകൊണ്ടിരിക്കെ നബി(സ)ഞങ്ങളുടെ അരികിലെത്തി, ഞങ്ങളോട് സലാം പറഞ്ഞു. ശേഷം എന്നെ ചില കാര്യങ്ങൾ നിർവ്വഹി ക്കാനായി അവിടുന്ന് നിയോഗിച്ചു. അക്കാരണത്താൽ ഞാൻ ഉമ്മയുടെ അരികിൽ തിരിച്ചെത്താൻ കുറച്ചുതാമസിച്ചിരുന്നു. ഞാൻ വീട്ടിൽ എത്തിയപ്പോൾ എന്തുകൊണ്ടാണ് താമസിച്ചത് എന്ന് ഉമ്മ എന്നോട് ചോദിച്ചു. അപ്പോൾ നബി (സ)എന്നെ ചില കാര്യങ്ങൾ ഏൽപ്പിച്ചതിനാലാണെന്ന് ‘ഞാൻ ഉമ്മയോട് പറഞ്ഞു. അപ്പോൾ മാതാവ് ആ കാര്യം എന്തായിരുന്നു എന്ന് വിവരിക്കാൻ പറഞ്ഞു. അത് രഹസ്യമാണെന്ന് ഞാൻ പറഞ്ഞപ്പോൾ എന്റെ മാതാവ് എന്നോട് പറഞ്ഞത് നബി(സ)യുടെ രഹസ്യം നീ ഒരിക്കലും ഒരാളോടും പറഞ്ഞുപോകരുത് എന്നായിരുന്നു. അനസ് പറഞ്ഞു. ഞാൻ രഹസ്യം ആരോടെങ്കിലും പറയുമായിരുന്നുവെങ്കിൽ ഞാൻ നിങ്ങളോട് പറയുമായിരുന്നേനെ) മുസ്‌ലിം

This entry was posted in അദ്ധ്യായം 1 : മര്യാദകൾ. Bookmark the permalink.