പിശുക്ക് ഉപേക്ഷിക്കൽ.

”എന്നാൽ ആർ പിശുക്കു കാണിക്കുകയും, സ്വയം പര്യാപ്തത നടിക്കുകയും, ഏറ്റവും ഉത്തമമായതിനെ നിഷേധിച്ചു തള്ളുകയും ചെയ്തുവോ, അവന്നു നാം ഏറ്റവും ഞെരുക്കമുള്ളതിലേക്ക് സൗകര്യ മൊരുക്കികൊടുക്കുന്നതാ ണ്. അവൻ നാശത്തിൽ പതിക്കുമ്പോൾ അവന്റെ ധനം അവന്ന് പ്രയോജനപ്പെടുന്നതല്ല. ” (92/811)

” ഏതൊരാൾ തന്റെ മനസ്സിന്റെ പിശുക്കിൽ നിന്ന്കാത്തുരക്ഷിക്കപ്പെടുന്നുവോ അത്തരക്കാർ തന്നെയാകുന്നു വിജയംപ്രാപിച്ചവർ. ” (59/9)

342. ജാബിർ(റ) നിവേദനം: നബി(സ)പറയുകയുണ്ടായി: നിങ്ങൾ അക്രമത്തിൽ നിന്ന് വിട്ടുനിൽക്കുക. അക്രമം അന്ത്യനാളിലെ അന്ധകാരങ്ങളാകുന്നു. നിങ്ങൾ പിശുക്ക് കരുതിയിരിക്കുക. നിങ്ങൾക്ക് മുമ്പുള്ള സമുദായങ്ങ ളെ നാശത്തിലേക്ക് നയിച്ചത് പിശുക്കായിരുന്നു. അവരുടെ പവിത്രതകൾ അതിലംഘിക്കാനും രക്തം ചിന്തുവാനും അത് അവരെ പ്രേരിപ്പിച്ചു. (മുസ്‌ലിം)

This entry was posted in അദ്ധ്യായം 61 : പിശുക്ക് ഉപേക്ഷിക്കൽ.. Bookmark the permalink.