അല്ലാഹുവിൽ പ്രതീക്ഷയർപ്പിച്ച് സൽ കർമ്മങ്ങൾക്ക് വേണ്ടി ചെലവ് ചെയ്യൽ.

”നിങ്ങൾ എന്തൊന്ന് ചെലവഴിച്ചാലും അവൻ അതിന് പകരം നൽകുന്നതാണ്” (34/39)

”നല്ലതായ എന്തെങ്കിലും നിങ്ങൾ ചെലവഴിക്കുകയാണെങ്കിൽ അത് നിങ്ങളുടെ നൻമയ്ക്ക് വേണ്ടി തന്നെയാണ്. അല്ലാഹുവിന്റെ പ്രീതി തേടിക്കൊണ്ട് മാത്രമാണ് നിങ്ങൾ ചെലവഴിക്കേണ്ടത്. നല്ലതെന്ത് നിങ്ങൾ ചെലവഴിച്ചാലും അതിന്നുള്ള പ്രതിഫലം നിങ്ങൾക്ക് പൂർണ്ണമായി നൽകപ്പെടുന്നതാണ്. നിങ്ങളോട് ഒട്ടും അനീതി കാണിക്കപ്പെടുകയില്ല.” (2/272)

”നല്ലതായ എന്തൊന്ന് നിങ്ങൾ ചെലവഴിക്കുകയാണെങ്കിലും അല്ലാഹു അത് നല്ലത് പോലെ അറിയുന്നവനാണ്.” (2/273)

331. അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) നിവേദനം: നബി(സ)പറയുകയുണ്ടായി: രണ്ട് കാര്യത്തിലല്ലാതെ അസൂയയില്ല. ഒരാൾക്ക് അല്ലാഹു വിജ്ഞാനം നൽകി. അയാൾ അതുമായി ആളുകൾക്കിടയിൽ വിധി നടത്തുന്നു. മറ്റൊരാൾക്ക് അല്ലാഹു ധനം നൽകി. അയാൾ അത് സൻമാർഗ്ഗത്തിൽ ചെലവ് ചെയ്യുന്നു. (മുത്തഫഖുൻ അലൈഹി)

332. അബ്ദുല്ലാഹിൻ മസ്ഊദ്(റ) നിവേദനം: നബി(സ)ചോദിക്കുകയുണ്ടായി. നിങ്ങളിൽ ആർക്കാണ് തങ്ങളുടെ സ്വത്തിനേക്കാൾ തങ്ങളുടെ അനന്തരാവകാശികളുടെ സ്വത്തിനോട് കൂടുതൽ ഇഷ്ടമുള്ളത്. അവർ പറ യുകയുണ്ടായി. അല്ലാഹുവിന്റെ ദൂതരേ ഞങ്ങളിലൊരാളും തങ്ങളുടെ സ്വത്തിനേക്കാൾ മറ്റുളളവരുടെ സ്വത്ത് ഇഷ്ടപ്പെടുന്നന്നില്ല. അപ്പോൾ നബി(സ)പറയുകയുണ്ടായി. എന്നാൽ നിങ്ങളുടെ സ്വത്ത് നിങ്ങൾ മുൻകൂട്ടി ചെലവഴിച്ചതും അനന്തരാവകാശികളുടെ സ്വത്ത് നിങ്ങൾ ചെലവഴിക്കാതെ മാറ്റിവെക്കുന്നതുമാകുന്നു. (ബുഖാരി)

333. ജാബിർ(റ)നിവേദനം: നബി(സ)യോട് എന്തെങ്കിലും ചോദിക്കുകയുണ്ടായിട്ട് അവിടുന്ന് ഇല്ല എന്നു പറഞ്ഞിട്ടില്ല.(മുത്തഫഖുൻ അലൈഹി)

334. അബൂഹുറൈറ(റ)നിവേദനം: നബി(സ)പറയുകയുണ്ടായി: ഏതൊരു ദിവസം പുലരുമ്പോഴും രു മലക്കുകൾ ഇറങ്ങി വന്ന് ഇപ്രകാരം പ്രാർത്ഥിക്കും അല്ലാഹുവേ ചെലവ് ചെയ്യുന്നവർക്ക് നീ വീണ്ടും നൽകുകയും പിടിച്ച് വെക്കുന്നവർക്ക് നീ നാശം നൽകുകയും ചെയ്യേണമേ. (മുത്തഫഖുൻ അലൈഹി)

335. അബൂഹുറൈറ(റ)നിവേദനം: നബി(സ)പറയുകയുണ്ടായി: അല്ലാഹു പറയും മനുഷ്യാ നീ ചെലവിടുക. നിനക്ക് വേണ്ടി ചെലവ് ചെയ്യപ്പെടും. (മുത്തഫഖുൻ അലൈഹി)

336. ജുബൈർ ബിൻ മുത്ത്ഇം(റ) നിവേദനം: നബി(സ)യുടെ കൂടെ അദ്ദേഹം ഹുനൈൻ യുദ്ധശേഷം മടങ്ങുന്ന വേളയിൽ ചില ഗ്രാമീണർ കൂടെ കൂടി ചോദിക്കുവാൻ തുടങ്ങി. അവരുടെ തിരക്ക് കാരണം നബി(സ) ഒരു മരുച്ചെടിയുടെ അടുത്തേക്ക് പറ്റി നിൽക്കേ അവസ്ഥയിലായി. തിരുമേനിയുടെ മേൽമുണ്ട് അതിന്റെ മുള്ളിൽ കൊളുത്തി. നബി(സ)അവിടെ നിന്നുകെണ്ടു പറഞ്ഞു: എന്റെ മുണ്ടെടുത്തു തരൂ. എന്റെ കയ്യിൽ ഈ സമൂറ ചെടിയുടെ മുള്ളിന്റെ യത്രയെണ്ണം ആടുകളുണ്ടായിരുന്നു വെങ്കിൽ ഞാനത് നിങ്ങൾക്ക് വീതിച്ച് നൽകുമായിരുന്നു. അതിനുശേഷം നിങ്ങളെന്നെ കള്ളനോ പിശുക്കനോ ഭീരുവോ ആയി കാണുകയില്ല(ബുഖാരി)

337. അബൂഹുറൈറ(റ) നിവേദനം: നബി(സ)പറയുകയുണ്ടായി: ധർമ്മം ചെയ്തത് കാരണമായി ഒരു സ്വത്തിലും കുറവ് വന്നിട്ടില്ല. വിട്ടുവീഴ്ച കാരണമായി അല്ലാഹു ഒരാൾക്കും പ്രതാപം വർദ്ധിപ്പിക്കാതിരുന്നിട്ടില്ല. അല്ലാഹുവിന്‌വേണ്ടി ആരെങ്കിലും കീഴൊതുങ്ങിയാൽ അയാളെ അല്ലാഹു ഉയർത്തുകതന്നെ ചെയ്യും. ( മുസ്‌ലിം)

338. അബൂക്കബ്ശ(റ) നിന്ന് നിവേദനം: നബി(സ)പറയുകയുണ്ടായി: മൂന്ന് കാര്യങ്ങളെ സംബന്ധിച്ച് ഞാൻ സത്യം ചെയ്തു പറയുന്നു. ധർമ്മം ചെയ്തത് കാരണമായി. ഒരു വിശ്വാസിയുടെ ധനത്തിൽ കുറവുവരികയില്ല. നീ തി നഷേധത്തിന് പാത്രീ ഭൂതനായിട്ടും ക്ഷമ പുലർത്തുന്നവന് പ്രതാപമല്ലാതെ അല്ലാഹു വർദ്ധിപ്പിച്ചിട്ടില്ല. യാചനയുടെ വാതിൽതുറന്ന ഒരാൾക്കും അല്ലാഹു ദാരിദ്ര്യമല്ലാതെ വർദ്ധിപ്പിച്ചിട്ടില്ല. ഇനി ഞാനൊരു കാര്യം പ റയാം നിങ്ങളതു പഠിക്കുക, ഈ ഭൗതിക ജീവിതത്തിൽ ജനങ്ങൾ നാല് തരക്കാരാണ്. ഒന്നാമൻ, അല്ലാഹു ധനവും വിജ്ഞാനവും നൽകി തത്‌വിഷയത്തിൽ അല്ലാഹുവിനെ സൂക്ഷിക്കുകയും തന്റെ കുടുംബ ബന്ധം പുലർ ത്തുകയും പണത്തിൽ അല്ലാഹു നിർണ്ണയിച്ച ബാദ്ധ്യതകൾ അറിഞ്ഞു പ്രവർത്തിക്കുകയും ചെയ്യുന്നവനാണ്, അയാൾ ഏറ്റവും ഉയർന്ന സ്ഥാനത്തുള്ളയാളാകുന്നു. രണ്ടാമൻ, അല്ലാഹു വിഞ്ജാനം നൽകിയിരിക്കുന്നുവെ ങ്കിലും പണം നൽകിയില്ല. എന്നാൽ അയാൾ പണമുണ്ടായിരുന്നുവെങ്കിൽ ഒന്നാമനെ പോലെ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ചെലവു ചെയ്യുമെന്ന് ആത്മാർത്ഥമായി വിചാരിക്കുന്നയാളായിരുന്നു. അവനും ഒന്നാമനും പ റഞ്ഞ ദരിദ്രനും പ്രതിഫലത്തിൽ തുല്യരാണ്. മൂന്നാമൻ സമ്പത്തുണ്ടാക്കുകയും വിജ്ഞാനം കരസ്ഥമാക്കാതിരിക്കുകയും ചെയ്തു. അതിന്റെ ബാദ്ധ്യത നിറവേറ്റുകയോ കുടുംബബന്ധം പുലർത്തുകയോ ചെയ്യുന്നില്ല. തോന്നി യ രുപത്തിൽ ചെലവിടുകയാണ്ചെയ്യുന്നത്. അയാളാകുന്നു ഏറ്റവും മോശസ്ഥാനത്തുള്ളത്. നാലാമൻ അല്ലാഹു അറിവോ പണമോ നല്കിയില്ല. എന്നാലയാൾ പണമുണ്ടായിരുന്നുവെങ്കിൽ മൂന്നാമന പോലെ നിഷിദ്ധമായ മാർഗ്ഗത്തിൽ ചെലവിടണമെന്ന് വിചാരിച്ചിരുന്നെങ്കിൽ അയാളും അവനും ശിക്ഷയിൽ തുല്യരായിരിക്കും. (തിർമിദി.)

339. ആയിശാ(റ) നിന്ന് നിവേദനം: അവർ ഒരിക്കൽ ആടിനെയറുത്തു വിതരണം നടത്തി.അപ്പോൾ നബി(സ)ചോദിക്കുകയുണ്ടായി. ഭക്ഷണം തീർന്നുവോ? അവർ പറഞ്ഞു: അതിന്റെ ഒരു കയ്യിന്റെ ഒരു ഭാഗം ഒഴികെ. ബാക്കിയെല്ലാം തീർന്നു. അപ്പോൾ നബി(സ)പറയുകയുണ്ടായി: കയ്യിന്റെ ഭാഗമൊഴികെ എല്ലാം ബാക്കിയായി. (തിർമിദി)

340. അസ്മാ(റ) നിവേദനം നബി(സ)അവരോട് പറയുകയുണ്ടായി: നീ ചെലവഴിക്കാതെ കെട്ടിപ്പൂട്ടി വെക്കരുത്. അപ്പോൾ അല്ലാഹുവും നിന്റെ കാര്യത്തിൽ അങ്ങനെ ചെയ്യും. (മുത്തഫഖുൻ അലൈഹി) മറ്റൊരു റിപ്പോർ ട്ടിൽ നീ കണക്ക് നോക്കാത ചെലവിടുക. നീ കണക്ക് നോക്കിയാൽ അല്ലാഹുവും കണക്ക് നോക്കും നീ ധർമ്മവും ദാനവും നൽക്കുക അല്ലാഹുവും അങ്ങനെ ചെയ്യും.(മുത്തഫഖുൻ അലൈഹി)

341. അബൂഹുറൈറ(റ)നിവേദനം :നബി(സ)പറയുകയുണ്ടായി: ഒരിക്കൽ ഒരാൾ മരുഭൂമിയിലൂടെ നടന്ന് പോകുമ്പോൾ മേഘത്തിൽ നിന്ന് ഇന്നയിന്ന വ്യക്തിയുടെ തോട്ടത്തിലേക്ക് മഴ വർഷിപ്പിക്കുക എന്നിങ്ങനെ പറ യുന്നത് കേട്ടു. ഉടനെ മേഘം തെന്നിമാറി ആ പ്രദേശത്ത്‌ ചെന്ന് മഴ വർഷിച്ചു. അപ്പാൾ ആ തോട്ടത്തിലെ കനാൽ ആ വെള്ളം മുഴുവൻ ശേഖരിച്ചു വെച്ചു. അങ്ങനെ അയാൾ അത് തോട്ടത്തിലൂടെതിരിച്ചുവിട്ടുകൊണ്ടിരി ക്കുമ്പോൾ നേരത്തെ ശബ്ദം കേട്ടയാൾ അവിടെയത്തി. അദ്ദേഹത്തോട് ചോദിച്ചു താങ്കളുടെ പേരെന്താണ്? നേരത്തെ കേട്ട അതേ പേരു തന്നെ പറയുകയും ചെയ്തു. അപ്പോൾ അയാൾ ചോദിച്ചു താങ്കെളെന്തിനാണ് എന്റെ പേരു അന്വേഷിച്ചത്. അയാൾ പറഞ്ഞു: ഞാൻ നടന്ന് പോകുമ്പോൾ ഈ മഴയുടെ മേഘത്തിൽനിന്നും താങ്കളുടെ തോട്ടത്തിൽ മഴ വർഷിക്കണമെന്ന് വിളിച്ചു പറയുന്നതായി കേട്ടു. താങ്കളെന്താണ് ഈ തോട്ട ത്തിൽ ചെയ്തുകൊണ്ടിരിക്കുന്നത്. അയാൾ പറഞ്ഞു: ഈ തോട്ടത്തിലെ വരുമാന ത്തിന്റെ മൂന്നിൽ ഒരു ഭാഗം ഞാനും എന്റെ കുടും വും ഭക്ഷിക്കുകയും ബാക്കി മൂന്നിലൊന്ന്‌കൊണ്ട് ഈ തോട്ടത്തിൽ കൃഷിയി റക്കുകയും മുന്നിലൊന്ന് ധർമ്മമായി നൽകുകയും ചെയ്യുന്നു. (മുസ്‌ലിം)

312. അബൂ ഉമാമ(റ)നിവേദനം: നബി(സ)പറയുകയുണ്ടായി:മനുഷ്യാ, നീ ആവശ്യം കഴിഞ്ഞ് മിച്ചമുള്ളത് ചെലവഴിക്കുന്നതാണ് നിനക്ക് നല്ലത്, അത് പിശുക്കിവെക്കുന്നത് ദോഷമാണ് നിത്യവൃത്തിക്കുള്ളത് കരുതി വെക്കുന്നതിന്റെ പേരിൽ നീ ആക്ഷേപിക്കപ്പെടില്ല. നീ ചെല വിടുമ്പോൾ അടുത്ത കുടുംബങ്ങളിൽ നിന്നാരംഭിക്കുക. (തിർമിദി ഉദ്ധരിക്കുകയും തരക്കേടില്ലാത്ത റിപ്പോർട്ടെന്ന് പറയുകയും ചെയ്തത്.)

91. അദിയ്യ്(റ) നിവേദനം: നബി(സ) പറയുകയുണ്ടായി: നിങ്ങളിൽ ഓരോരുത്തരും അല്ലാഹുവിനോട് സംസാരിക്കുക തന്നെ ചെയ്യും. മനുഷ്യനും അല്ലാഹുവിന്നുമിടയിൽ ഒരു മറയോപരിഭാഷകനോ ഉണ്ടായിരിക്കു ക യില്ല. തന്റെ വലത് ഭാഗത്തേക്ക് അവൻ നോക്കും. തന്റെ കർമ്മമല്ലാതെ മനുഷ്യൻ കാണുകയില്ല. തന്റെ ഇടത് ഭാഗത്തേക്കും നോക്കും. അപ്പോഴും തന്റെ കർമ്മം മാത്രമേ അവൻ കാണു കയുള്ളൂ. തന്റെ മുന്നിലേക്കും അ വൻ നോക്കും. നരകമല്ലാതെ മറ്റൊന്നുമില്ലന്ന് അപ്പോൾ അവൻ അറിയും. അത് കൊണ്ട് ഒരു കാരക്കയുടെ കഷ്ണം ദാനം ചെയ്തിട്ടെങ്കിലും നിങ്ങളിലോരോരുത്തരും നരകത്തെ കാത്ത് സൂക്ഷിക്കുവീൻ. അതും കൈവശമില്ലാത്തവൻ നല്ല ഒരു വാക്ക് പറഞ്ഞിട്ട് നരകത്തെ സൂക്ഷിക്കട്ടെ. (മുത്തഫഖുൻഅലൈഹി)

This entry was posted in അദ്ധ്യായം 60 : അല്ലാഹുവിൽ പ്രതീക്ഷയർപ്പിച്ച് സൽ കർമ്മങ്ങൾക്ക് വേണ്ടി ചെലവ് ചെയ്യൽ.. Bookmark the permalink.