സ്വപ്രയത്‌നം മുഖേന അഹോവൃത്തിക്ക് വഴി കണ്ടെത്തുകയും ഒരാളോടും ചോദിക്കാ തിരിക്കുകയും ചെയ്യൽ.

”അങ്ങനെ നമസ്‌കാരം നിർവ്വഹിക്കപ്പെട്ടു കഴിഞ്ഞാൽ നിങ്ങൾ ഭൂമിയിൽ വ്യാപിച്ചു കൊള്ളുകയും, അല്ലാഹുവിന്റെ അനുഗ്രഹത്തിൽ നിന്ന് തേടിക്കൊള്ളുകയും ചെയ്യുക.” ( 62/10)

328. അബൂഹുറൈറ(റ) നിവേദനം: നബി(സ)പറയുകയുണ്ടായി: വിറക് കെട്ടുകൾ ചുമന്ന് കൊണ്ടുവന്ന് ഉപജീവനം നടത്തുന്നതാണ്. നൽകിയാലും ഇല്ലെങ്കിലും ആളുകളുടെ ധനത്തിൽ നിന്ന് ചോദിക്കുന്നതിനേക്കാൾ നല്ലത്. (മുത്തഫഖുൻ അലൈഹി)

329. അബൂഹുറൈറ(റ) നിവേദനം: നബി(സ)പറയുകയുണ്ടായി: അല്ലാഹുവിന്റെ ദൂതനായിരുന്ന സകരിയ്യ മരപ്പണിക്കാരനായിരുന്നു. (മുസ്‌ലിം)

330. മിഖ്ദാം(റ) നിവേദനം: നബി(സ)പറയുകയുണ്ടായി: തന്റെ അദ്ധ്വാനം മുഖേനയുള്ള ധനത്തിൽ നിന്നും ഭക്ഷിക്കുന്നതിലേറെ ഉത്തമമായൊരു ഉപജീവന മാർഗം ഒരാൾക്കും ലഭിക്കുകയില്ല. അല്ലാഹുവിന്റെ ദൂതനായിരുന്ന ദാവൂദ് നബി(അ)സ്വയപ്രയത്‌നത്തിലൂടെയുള്ള സമ്പാദ്യത്തിൽ നിന്നായിരുന്നു ഉപജീവനം കഴിക്കാറുണ്ടാ യിരുന്നത്. (ബുഖാരി)

This entry was posted in അദ്ധ്യായം 59 : സ്വപ്രയത്‌നം മുഖേന അഹോവൃത്തിക്ക് വഴി കണ്ടെത്തുകയും ഒരാളോടും ചോദിക്കാതിരിക്കുകയും ചെയ്യൽ.. Bookmark the permalink.