വിശപ്പ് സഹിക്കേണ്ടതിന്റെയും ആഢംബരങ്ങളും മോടികളും ഉപേക്ഷിച്ച് ലളിത ജീവിതം നയിക്കേതിന്റെയും പ്രാധാന്യം

”എന്നിട്ട് അവർക്ക് ശേഷം അവരുടെ സ്ഥാനത്ത് ഒരു പിൻതലമുറ വന്നു. അവർ നമസ്‌കാരം പാഴാക്കുകയും തന്നിഷ്ടങ്ങളെ പിന്തുടരുകയും ചെയ്തു. തൻമൂലം ദുർമാർഗത്തിന്റെ ഫലം അവർ കെത്തുന്നതാണ്. എന്നാ ൽ പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും സൽകർമ്മം പ്രവർത്തിക്കുകയും ചെയ്തവർ ഇതിൽ നിന്നൊഴിവാകുന്നു. അവർ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്. അവർ ഒട്ടും അനീതിക്ക് വിധേയരാവുകയില്ല.” (19/5960)

”അങ്ങനെ അവൻ ജനമദ്ധ്യത്തിലേക്ക് ആർഭാടത്തോടെ ഇറങ്ങി പുറപ്പെട്ടു. ഐഹികജീവിതം ലക്ഷ്യമാക്കുന്നവർ അത് കണ്ടിട്ട് ഇപ്രകാരം പറഞ്ഞു: ഖാറൂന് ലഭിച്ചത് പോലുള്ളത് ഞങ്ങൾക്കുമുണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ. തീർച്ചയായും അവൻ വലിയ ഭാഗ്യമുള്ളവൻ തന്നെ! ജ്ഞാനം നൽകപ്പെട്ടിട്ടുള്ളവർ പറഞ്ഞു: നിങ്ങൾക്ക് നാശം! വിശ്വസിക്കുകയും സൽകർമ്മം പ്രവർത്തിക്കുകയും ചെയ്തിട്ടുള്ളവർക്ക് അല്ലാഹുവി ന്റെ പ്രതിഫലമാണ് കൂടുതൽ ഉത്തമം. ” ( 28/7980)

”പിന്നീട് ആ ദിവസത്തിൽ സുഖാനുഭവങ്ങളെ പറ്റി തീർച്ചയായും നിങ്ങൾ ചോദ്യം ചെയ്യപ്പെടുകതന്നെ ചെയ്യും” (102/8)

”ക്ഷണികമായതിനെ (ഇഹലോകത്തെ) യാണ് വല്ല വരും ഉദ്ദേശിക്കുന്നതെങ്കിൽ അവർക്ക് അഥവാ (അവരിൽ നിന്ന്) നാം ഉദ്ദേശിക്കുന്നവർക്ക് നാം ഉദ്ദേശിക്കുന്നത് ഇവിടെ വെച്ച് തന്നെ വേഗത്തിൽ നൽകുന്നതാ ണ്. പിന്നെ നാം അങ്ങനെയുള്ളവന്ന് നൽകുന്നത് നരകമായിരിക്കും. അപമാനിതനും പുറന്തള്ളപ്പെട്ടവനുമായിക്കൊണ്ട് അവൻ അതിൽ കടന്നെരിയുന്നതാണ്.” (17/18)

304. ആയിശാ(റ) നിവേദനം: നബി(സ)യുടെ കുടുംബം അവിടുത്തെ മരണം വരെ രണ്ടു ദിവസം തുടർച്ചയായി ബാർളിയുടെ റൊട്ടി ഉപയോഗിച്ച് വിശപ്പടക്കിയിട്ടില്ല. (മുത്തഫഖുൻ അലൈഹി)

305. ആയിശാ(റ)ഉർവയിൽനിന്നും നിവേദനം ചെയ്യുന്നു. ഞങ്ങൾ തുടർച്ചയായി രണ്ടു മാസങ്ങളിൽ മൂന്ന് ചന്ദ്രോദയം കാണുന്നത് വരെയും അടുപ്പിൽ തീ കത്തിക്കാത്ത അവസ്ഥ നബി(സ)യുടെ കുടുംബത്തിനുണ്ടാകുമാ യിരുന്നു. ഉർവ ചോദിച്ചു അപ്പോൾ എന്തായിരുന്നു നിങ്ങളുടെ ഭക്ഷണം? ആയിശ(റ) പറയുകയുണ്ടായി: പച്ചവെള്ളവും പച്ചകാരക്കയും അതിനിടയിൽ അൻസാരികൾ ആരെങ്കിലും വളർത്തുന്നവല്ലതിന്റെയും പാൽ അ വർക്ക് കുടിക്കാൻ അയച്ചുകൊടുത്താൽ അതും ലഭിക്കുമായിരുന്നു. (മുത്തഫഖുൻ അലൈഹി)

306 അബൂഹുറൈ(റ)നിവേദനം: നബി(സ)ഒരു ദിവസം പുറത്തിറങ്ങിയപ്പോൾ അബൂബക്കറും(റ) ഉമറും(റ)വഴിയിലുണ്ടായിരുന്നു. നബി(സ)ചോദിക്കുകയുണ്ടായി: ഈ സമയത്ത് നിങ്ങൾ രണ്ടു പേരും പുറത്തിറങ്ങാൻ കാ രണ മെന്ത്? അവർ പറഞ്ഞു: വിശപ്പ് തന്നെ കാരണം.പ്രവാചകരേ അങ്ങോ? അത് കേട്ട് നബി(സ)പറയുകയുണ്ടായി നിങ്ങളെ പുറത്ത്‌കൊണ്ട് വന്ന അതേ കാരണം തന്നെയാണ്എന്നെയും കൊണ്ടുവന്നത് എന്റെ കൂ ടെ വരൂ. അപ്പോൾ അവർ രണ്ടു പേരും നബി(സ)യുടെകൂടെ പുറപ്പെട്ടു അങ്ങനെ അവർ അൻസാരികളിൽപ്പെട്ട ഒരാളുടെ വീട്ടിൽ ചെന്നു അയാൾ പുറത്ത് പോയതായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ അവരെ കണ്ടപ്പോള്‍ സ്വാഗതം പറയുകയും അവരെ ക്ഷണിക്കുകയും ചെയ്തു. അപ്പോൾ നബി(സ)ചോദിക്കുകയുണ്ടായി: എവിടെ പോയി അദ്ദേഹം, അവർ പറഞ്ഞു: ഞങ്ങൾക്ക് കുടിവെള്ളം മുക്കികൊണ്ടുവരാൻ പോയതാണ്. അപ്പോഴേ ക്കും അദ്ദേഹം തിരിച്ചെത്തി നബി(സ)യേയും കൂട്ടുകാരേയും കണ്ടപ്പോള്‍ അദ്ദേഹം സന്തോഷത്തോടെ അല്ലാഹുവിന്ന് സ്തുതിച്ച് പറയുകയുണ്ടായി: ഇന്ന് എന്നെക്കാൾ നല്ല ഒരു ആതിത്ഥേയൻ ഉണ്ടാകുകയില്ല. അദ്ദേ ഹം പെട്ടെന്ന് തോട്ടത്തിൽ നിന്നും പച്ചയും പഴുത്തതുമുള്ള ഒരു ഈത്തപ്പഴക്കുല പറിച്ചുകൊണ്ടു വന്നുഎന്നിട്ട് ഭക്ഷിക്കുവാൻ പറഞ്ഞു. ശേഷം കത്തിയെടുത്തപ്പോൾ നബി(സ) പറഞ്ഞു. നിങ്ങൾ പാൽ കറക്കുന്ന മൃഗ ങ്ങളെ അറുക്കരുത്. അങ്ങനെ അവർ ആടിന്റെ മാംസം ഭക്ഷിക്കുകയും കറി കുടിക്കുകയും ഈത്തപ്പഴം ഭക്ഷിക്കുകയും ചെയ്തു ദാഹവും വിശപ്പുമടങ്ങിയ തിരിമേനി അബുബക്കറിനോടും ഉമറിനോടും പറയുകയുണ്ടായി. എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നയാണ്സത്യം ഈ അനുഗ്രഹത്തെ കുറിച്ച് വിചാരണ ചെയ്യപ്പെടുക തന്നെ ചെയ്യും വിശക്കുന്നവരായി വീട്ടിൽ നിന്നിറങ്ങിയ നിങ്ങൾ മടങ്ങുന്നത് വയർ നിറച്ചവരായാണ്. (മുസ്‌ലിം)

307. അബൂമൂസാ(റ)നിവേദനം: മരണവേളയിൽ നബി(സ)കിടന്നിരുന്ന വിരികൾ ആയിശ ഞങ്ങൾക്ക് കാണിച്ചു തന്നു. പരുപരുത്ത ഒരുപുതപ്പും തുണിയുമായിരുന്നു അത്. (മുത്തഫഖുൻ അലൈഹി)

308. അബൂഹുറൈറ(റ) നിവേദനം: നബി(സ)ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടാ യിരുന്നു. അല്ലാഹുവേ നീ മുഹമ്മദിന്റെ കുടും ത്തിന് കഷ്ടിച്ച് ജീവിക്കാനുള്ള ഭക്ഷണം നല്‌കേണമേ. (മുത്തഫഖുൻ അലൈഹി)

309 ആയിശാ(റ) നിവേദനം: മരണവേളയിൽ നബി(സ)യുടെ പടയങ്കിമുപ്പത് സ്വാഅ് ചോളത്തിന് വേണ്ടി ഒരു യഹൂദന്റെ വീട്ടിൽ പണയത്തിലായിരുന്നു. (മുത്തഫഖുൻ അലൈഹി)

310. അബൂഹുറൈറ(റ)നിവേദനം: പള്ളിയുടെ തിണ്ണയിൽ കിടക്കാറു ണ്ടായിരുന്ന എഴുപതോളം പേർക്ക് ഒരു വസ്ത്രം മാത്രമുള്ളതായി ഞാൻ കണ്ടിരുന്നു. ഒരു തുണിയോ മേൽമുണ്ടോ മാത്രമേ അവർക്ക് ഉണ്ടായിരു ന്നുള്ളൂ. തങ്ങളുടെ കാലിന്റെ പകുതി വരെയോ അതിലും അൽപം താഴെ കണങ്കാലുകൾ വരെയോ മാത്രം വലിപ്പമുണ്ടായിരുന്ന ആ വസ്ത്രങ്ങൾ കഴുത്തിൽ കെട്ടുകയായിരുന്നു അവർ ചെയ്യാറുണ്ടായിരുന്നത്. നഗ്നത വെളിവാകാ തിരിക്കാൻ അവർ കൈകൾകൊണ്ട് അവ കൂട്ടിപ്പിടിക്കുകയായിരുന്നു ചെയ്യാറുണ്ടാ യിരുന്നത്. (ബുഖാരി)

311 ആയിശാ(റ )പറയുന്നു: നബി(സ)യുടെ വിരിപ്പ് തോലും അതിൽ നിറച്ചത് ഈത്തപ്പനയുടെ ചകിരിയുമായിരുന്നു. (ബുഖാരി)

312. അബൂ ഉമാമ(റ)നിവേദനം: നബി(സ)പറയുകയുണ്ടായി: മനുഷ്യാ, നീ ആവശ്യം കഴിഞ്ഞ് മിച്ചമുള്ളത് ചെലവഴിക്കുന്നതാണ് നിനക്ക് നല്ലത്, അത് പിശുക്കിവെക്കുന്നത് ദോഷമാണ് നിത്യവൃത്തിക്കുള്ളത് കരുതിവെ ക്കു ന്നതിന്റെ പേരിൽ നീ ആക്ഷേപിക്കപ്പെടില്ല. നീ ചെലവിടുമ്പോൾ അടുത്ത കുടുംബങ്ങളിൽ നിന്നാരംഭിക്കുക. (തിർമിദി ഉദ്ധരിക്കുകയും തരക്കേടില്ലാത്ത റിപ്പോർട്ടെന്ന് പറയുകയും ചെയ്തത്.)

313 ഇംറാൻ(റ)നിവേദനം: നബി(സ)അരുളി: നിങ്ങളിൽ ഏറ്റവും ഉൽകൃഷ്ടർ എന്റെ തലമുറയാണ്. ശേഷം അവരുമായ് അടുത്തത്.ശേഷം അവരുമായ് അടുത്തത്. ഇംറാൻ(റ) പറയുന്നു രണ്ടോ അതോ മൂന്നോ നബി(സ) പറഞ്ഞത് എനിക്കറിയില്ല. നബി(സ)പറഞ്ഞു. പിന്നീട് അവർക്ക് ശേഷം ഒരു സമൂഹം വരും അവർ വഞ്ചകൻമാരാണ്. വിശ്വസിക്കപ്പെടുകയില്ല. അവർ അവരോട് സാക്ഷികളാവാൻ ആവശ്യപ്പെടുകയില്ല. എന്നാൽ അവർ സാക്ഷികളാവും. അവർ നേർച്ച ചെയ്യും എന്നൽ പൂർത്തീകരിക്കുകയില്ല. പൊണ്ണത്തടി അവരിൽ പ്രകടമാകും.(മു.അലൈഹി)

314. ഉബൈദുല്ല(റ)നിവേദനം: നബി(സ)പറയുകയുണ്ടായി: തന്റെ വീട്ടിൽ നിർഭയനും ആരോഗ്യവാനുമായിരിക്കുകയും അന്നന്നേക്കുള്ള ഭക്ഷണം ലഭിക്കുകയും ചെയ്തവന് ലോകം മുഴുവൻ തനിക്കു ലഭിച്ചതിനു തുല്യമാണ് (തിർമിദി)

315. അബ്ദുല്ലാഹിബ്‌നു അംറ്(റ) നിവേദനം വിശ്വസിക്കുയും അല്ലാഹു സംത്യപ്തി നല്കി അനുഗ്രഹിക്കുകയും ഒത്തുപോകാനുള്ള ഉപജീവനം ലഭിക്കുകയും ചെയ്തവൻ വിജയിച്ചിരിക്കുന്നു. ( മുസ്‌ലിം)

316. അബൂഉമാമത്ത്(റ) വിൽ നിന്ന് നിവേദനം: ഒരിക്കൽ തിരുദു(സ) തന്റെ സന്നിധിയിൽവെച്ച് അവിടുത്തെ സന്തത സഹചാരികൾ ദുനിയാവിനെ സംബന്ധിച്ച് ചർച്ചചെയ്യുകയുണ്ടായി. അപ്പോൾ തിരുദൂതൻ(സ) പറ ഞ്ഞു. നിങ്ങൾ കേട്ടിട്ടില്ലേ? കേട്ടിട്ടില്ലേ? ലളിതജീവിതം ഈമാനിൽപ്പെട്ടതാണ്. ലളിതജീവിതം ഈമാനിൽപ്പെട്ടതാണ് എന്ന് (അബൂദാവൂദ്).

297. അംറ്‌നു ഹാരിഥ്(റ) നിവേദനം: നബി(സ)യുടെ വിയോഗ സന്ദർഭത്തിൽ വഴിപോക്കർക്കുവേണ്ടി നീക്കിവെച്ച ധർമ്മ ഭൂമിയും നബി(സ )സഞ്ചരിച്ചിരുന്ന കോവർ കഴുതയും ഒഴികെ ഒരു ദീനാറോ ഒരു ദിർഹമോ ഒരു ഭ്രത്യയോ ഭ്രത്യനോ ഒന്നും തന്റേതായി അവശേഷിപ്പിച്ചിരുന്നില്ല. (ബുഖാരി)

This entry was posted in അദ്ധ്യായം 56 : വിശപ്പ് സഹിക്കേണ്ടതിന്‍റെയും ആഢംരങ്ങളുപേക്ഷിച്ച് ലളിത ജീവിതം നയിക്കേതിന്‍റെയും പ്രധാന്യം. Bookmark the permalink.