മിതവും സാത്വികവുമായ ജീവിതം നയിക്കേതിന്റെയും യാചിക്കാതിരിക്കുന്നതിന്റെയും പ്രാധാന്യം

”ഭൂമിയിൽ യാതൊരു ജന്തുവും അതിന്റെ ഉപജീവനം അല്ലാഹു ബാധ്യത ഏറ്റതായിട്ടല്ലാതെ ഇല്ല.” (11/6)

”ഭൂമിയിൽ സഞ്ചരിച്ച് ഉപജീവനം തേടാൻ സൗകര്യപ്പെടാത്ത വിധം അല്ലാഹുവിന്റെ മാർഗത്തിൽ വ്യാപൃതരായിട്ടുള്ള ദരിദ്രൻമാർക്ക് വേണ്ടി (നിങ്ങൾ ചെലവ് ചെയ്യുക) (അവരെപ്പറ്റി) അറിവില്ലാത്തവൻ (അവരുടെ) മാ ന്യതക് അവർ ധനികരാണെന്ന് ധരിച്ചേക്കും. എന്നാൽ അവരുടെ ലക്ഷണം കൊണ്ട് നിനക്കവരെ തിരിച്ചറിയാം. അവർ ജനങ്ങളോട് ചോദിച്ച് വിഷമിപ്പിക്കുകയില്ല.” (2/273)

” ചെലവുചെയ്യുകയാണെങ്കിൽ അമിതവ്യയം നടത്തുകയോ,പിശുക്കിപ്പിടിക്കുകയോ ചെയ്യാതെ അതിനിടക്കുള്ള മിതമായ മാർഗം സ്വീകരിക്കുന്നവരുമാകുന്നു അവർ. ” (25/67)

”ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാൻ വേണ്ടിയല്ലാതെ ഞാൻ സൃഷ്ടിച്ചിട്ടില്ല. ഞാൻ അവരിൽ നിന്ന് ഉപജീവനമൊന്നും ആഗ്രഹിക്കുന്നില്ല. അവർ എനിക്ക് ഭക്ഷണം നൽകണമെന്നും ഞാൻ ആഗ്രഹി ക്കുന്നില്ല. ”(51/56 57)

317. അബൂഹുറൈറ(റ)നിവേദനം: നബി(സ)അരുളി: ഐശ്വര്യം എന്നത് ഭൗതിക വിഭവത്തിന്റെവർദ്ധനവല്ല. എന്നാൽ ഐശ്വര്യം എന്നത് മനസ്സിന്റെ സംതൃപ്തിയാണ്. (ബുഖാരി)

318. ഹക്കീമുബിന്‍ ഹിസാം(റ)നിവേദനം: നബി(സ)യോട് ഞാൻ പണം ചോദിക്കുകയുണ്ടായി. അപ്പോൾ അവിടുന്ന് എനിക്ക് നൽകി. ഞാൻ വീണ്ടും ചോദിച്ചപ്പോൾ വീണ്ടും നൽകി. ഞാൻ വീണ്ടും ചോദിച്ചു അപ്പോൾ വീണ്ടും എനിക്ക് നൽകി എന്നിട്ട് പറയുകയുണ്ടായി: ഹക്കീം ഈ പണം മാധുര്യമുള്ളതും വർണ്ണശഭളവുമാണ്. അതാരെങ്കിലും വിശാലമനസ്‌കതയോടെ സ്വീകരിക്കുകയാണെങ്കിൽ അല്ലാഹു അതിൽ അനുഗ്രഹം ചൊരി യും. ആർത്തിയോടെ അത് സീകരിച്ചാൽ അതിന് അനുഗ്രഹം ഉണ്ടാവുകയില്ല. അവന്റെ ഉദാഹരണം ഭക്ഷിച്ചിട്ടും വിശപ്പ് മാറാത്തവനെപ്പോലെയാകുന്നു. നൽകുന്ന കരങ്ങളാകുന്നു വാങ്ങുന്ന കരങ്ങളെക്കാൾ ഉത്തമം. ഹക്കീം പറയുകയുണ്ടായി: പ്രവാചകരേ നിങ്ങളെ ദൂതനായ് അയച്ച രക്ഷിതാവു തന്നെ സത്യം, മരണം വരെ ഒരാളോടും ഞാൻ പണമാവശ്യപ്പെടുകയില്ല തന്നെ. അങ്ങനെ അബൂബക്കർ(റ) പിൽക്കാലത്ത് പാരിദോ ഷികം നൽകാൻ വിളിച്ചപ്പോൾ ഹക്കീം സ്വീകരിക്കാൻ വിസമ്മതിച്ചു. പിന്നീട് ഉമർ(റ)വിളിച്ചപ്പോഴും വിസമ്മതിച്ചു. അപ്പോൾ ഉമർ(റ) പറയുകയുണ്ടായി: ജനങ്ങളെ, ഹക്കീം തന്റെ വിഹിതമായി അല്ലാഹു നിശ്ചയിച്ചുത ന്ന അവകാശം നൽകിയിട്ട് പോലും സ്വീകരിക്കാത്തതിന് ഞാൻ നിങ്ങളെ സാക്ഷ്യപ്പെടുത്തുന്നു. അങ്ങനെ മരണം വരെ അദ്ദേഹം ഒരാളോടും ഒന്നും വാങ്ങാതെ ജീവിക്കുകയുണ്ടായി. (മുത്തഫഖുൻഅലൈഹി)

319. അംറ്ബിന്‍ തഗ്‌ലിബ്(റ) നിവേദനം: നബി(സ)യുടെ അടുത്ത് കുറച്ച് സമ്പത്തോ യുദ്ധബന്ധികളോ കൊണ്ടുവരപ്പെട്ടു. നബി(സ)അതിൽ നിന്ന് ചിലർക്ക് നൽകി വേറെ ചിലയാളുകൾക്ക് നൽകാതിരിക്കുകയും ചെയ്തു. അപ്പോൾ നൽകാതിരുന്നവർ അസ്വസ്ഥത പ്രകടിപ്പിക്കുകയുണ്ടായി. അതറിഞ്ഞപ്പോൾ നബി(സ)എഴുന്നേറ്റ് അല്ലാഹുവിനെ സ്തുതിക്കുകയും ശേഷം പറയുകയും ചെയ്തു: ചിലപ്പോൾ എനിക്ക് ഏറ്റവുംഇഷ്ടപ്പെട്ട ചിലരെ ഒഴിച്ച് നിറുത്തി മറ്റൂചിലർക്ക് ഞാൻ കൊടുക്കും. അവരുടെ ആർത്തിയും ആഗ്രഹവും കാണുമ്പോൾ അവർക്ക് നൽകി സമാധാനിപ്പിക്കുകയും നൽകാത്തവരെ അവരുടെ മനസിലുള്ള ഐര്യവുംഗുണവുമറിഞ്ഞ് ഞാൻ അല്ലാഹുവിലേക്ക് വിടുകയുമാണ് ചെയ്യുന്നത്. അവരുടെ കൂട്ടത്തിലാണ് അംറ്ബിൻ തഗ്‌ലിബുള്ളത്, അംറ്ബിൻ തഗ്‌ലിബ് പറയുന്നു: ചുവന്ന ഒട്ടകങ്ങൾ ലഭിക്കുന്നതിലേറെ എനിക്ക് ഇഷ്ടമായത് നബി(സ)യുടെ ആ വാക്കുകളായിരുന്നു. (ബുഖാരി)

320. ഹക്കീമുബിനു ഹിസാം(റ) നിവേദനം. നബി(സ)പറയുകയുണ്ടായി:നൽകുന്ന കരങ്ങളാകുന്നു ഉത്തമം, നിന്റെ അടുത്ത ആശ്രിതരിൽ നിന്ന് ആരംഭിക്കുക. ധർമ്മങ്ങളിൽ വെച്ചേറ്റവും നല്ലത് ഐശര്യം നിലനിർത്തി കൊണ്ട് ചെയ്യുന്നതാകുന്നു. ആരെങ്കിലും സ്വയംപര്യപ്തത കാണിച്ചാൽ അല്ലാഹു അയാളെ സ്വയം പര്യപ്തനാക്കുകയും ആരെങ്കിലും വിശുദ്ധി പുലർത്തിയാൽ അല്ലാഹു അയാളെ വിശുദ്ധനാക്കുന്നതുമായിരിക്കും. (മുത്തഫ ഖുൻ അലൈഹി) ഇത് ബുഖാരിയുടെ പദങ്ങളാണ്. മുസ്‌ലിമിന്റേത് ചുരുങ്ങിയ രൂപമാണ്

321. ഔഫ്ബിന്‍ മാലിക്ക് അൽഅശ്ജഈ(റ) നിന്ന് നിവേദനം:ഞങ്ങളിൽ എട്ടോ ഒൻപതോ പേർ നബി(സ)യുടെ അടുക്കൽ വന്ന് താമസിച്ചു. അപ്പാൾ നബി(സ)ചോദിക്കുകയുണ്ടായി: നിങ്ങൾ അല്ലാഹുവിന്റെ റസൂലിനോട് കരാർ ചെയ്യുന്നില്ലേ? അടുത്തിടെ കരാർ ചെയ്ത മുസ്‌ലിംകളായ ഞങ്ങൾ ഇനി എന്ത് കരാറാണുള്ളതെന്ന് ചോദിച്ചു.അപ്പോൾ നബി(സ)പറയുകയുണ്ടായി: അല്ലാഹുവിനെ ആരാധിക്കണമെന്നും അവനിൽയാതൊന്നിനേ യും പങ്കുചേർക്കരുതെന്നും അല്ലാഹുവിനെ അനുസരിച്ച് ജീവിക്കാമെന്നും അഞ്ചുനേരത്തെ നമസ്‌കരിക്കുകയും ചെയ്യുക. ശേഷം നബി(സ)പതുക്കെ പറഞ്ഞു: അത് നിങ്ങൾ ജനങ്ങളോട് ഒന്നും ചോദിക്കരുത്. അങ്ങനെ ഞങ്ങളുടെ കൂട്ടത്തിലെ ആളുകളിൽചിലർ വാഹനപ്പുറത്ത് നിന്ന് വടി വീണാൽ പോലും ഒരാളോടും എടുക്കാൻ സഹായം ചോദിക്കാത്ത രൂപത്തിൽ ജീവിക്കുകയുണ്ടായി.(മുസ്‌ലിം)

322. അബ്ദുല്ലാഹിബ്‌നു ഉമർ(റ)നിവേദനം: നബി(സ)പറയുകയുണ്ടായി: നിങ്ങളിൽ ചിലർ യാചന നടത്തി കൊണ്ടേയിരിക്കും അന്ത്യനാളിൽ അത്തരക്കാർ അല്ലാഹുവിനെ കണ്ടുമുട്ടുന്നത്. അയാളുടെ മുഖത്ത് മാംസമൊ ന്നുംമില്ലാത്ത രുപത്തിലായിരിക്കും. (മുത്തഫഖുൻ അലൈഹി)

323. അബ്ദുല്ലാഹിബ്‌നു മസ്ഊദ് (റ)നിവേദനം: നബി(സ)പറയുകയുണ്ടായി: എന്തെങ്കിലും തിടുക്കമുണ്ടായപ്പോൾ ആളുകളുടെ അടുത്തേക്ക് ഓടുന്നവരുടെ തിടുക്കം അല്ലാഹു തീർക്കുകയില്ല. എന്നാൽ അല്ലാഹുവിൽ ഭരമേപിച്ചവർക്ക് പെട്ടന്നോ വൈകിയോ അല്ലാഹു അവന്റെ പക്കൽനിന്ന് നൽകുന്നതാണ്. (തിർമിദി)

324. അബൂഹുറൈറ(റ) നിവേദനം: നബി(സ)പറയുകയുണ്ടായി: സമ്പത്ത് അധികരിപ്പിക്കാൻ വേണ്ടി യാചിക്കുന്നവർ തീ കനലുകളാണ് ചോദിക്കുന്നത്. അതിനാൽ കൂടുതലോ കുറച്ചോ വേണ്ടവർ അങ്ങനെ ചെയ്യട്ടെ. (മുസ്‌ലിം)

325. ഥൗബാൻ(റ) നിവേദനം: നബി(സ)പറയുകയുണ്ടായി: ആളുകളോട് യാചിക്കില്ലെന്ന് എന്നോട് കരാർ ചെയ്യുന്നവർക്ക് സ്വർഗ്ഗം നൽകാമെന്നതിന് ഞാൻ ജാമ്യം നിൽക്കാം അപ്പേൾ ഥൗബാൻ(റ) പറയുകയുണ്ടാ യി.ഞാൻ അങ്ങനെ ജീവിക്കാം പിന്നീട് അദ്ദേഹം ഒരാളോടും ഒന്നും ചോദിക്കുമായിരുന്നില്ല. (അബൂദാവൂദ്)

326. ഖബീസ(റ) നിവേദനം: ഞാൻ ചില കടബാധിതർക്ക് ജാമ്യംനിൽക്കുകയും അവസാനം എന്റെ മേൽ അവ ബാധ്യതയായി വരികയുംചെയ്തു. ഞാൻ നബി(സ)യുടെ അടുക്കൽ വന്ന് വിവരം പറഞ്ഞു: അപ്പോള്‍ നബി (സ)പറയുകയുണ്ടായി. സകാത്ത്‌സ്വത്ത് വരികയാണെങ്കിൽ നിങ്ങൾക്ക് അതിൽനിന്ന് വല്ലതും നൽകാം. അതുവരെ നിങ്ങൾ കാത്തിരിക്കുക. തുടർന്ന് അദ്ദേഹം പറയുകയുണ്ടായി: ഖബീസ്വാ, മൂന്ന് വിഭാഗമാളുകൾക്ക ല്ലാതെ ആളുകളോട് വല്ലതും ചോദിച്ചു വാങ്ങുവാൻ പാടില്ല.
1. വല്ലകാര്യത്തിനും മദ്ധ്യസ്ഥം വഹിക്കുകയോ ജാമ്യം നില്ക്കുകയോ മൂലം സാമ്പത്തിക ബാദ്ധ്യതയിലേർപ്പെടുക അതു വീട്ടുന്നതിന് മാത്രം അയാൾക്ക് ചോദിച്ചു വാങ്ങാവുന്നതാണ്.

2. (കൃഷിയോ വ്യവസായമോ പോലെയുള്ള)എന്തെങ്കിലും സംരഭങ്ങൾ നടത്തുകയും അതു പരാജയപ്പെട്ട് പാപ്പരായിത്തീരുക, അത്തരക്കാർക്ക് നിത്യവൃത്തിക്ക് വേണ്ടി ചോദിക്കാവുന്നതാണ്

3 സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പരമദരിദ്രനാണെന്ന് തന്റെ സമൂഹത്തിലെ മൂന്ന് പേർ സാക്ഷ്യം വഹിക്കുന്ന തരത്തിൽ സാമ്പത്തിക പരാധീതനതയുള്ളവനും ജീവിതവൃത്തിക്ക് വേണ്ടി ചോദിക്കാവുന്ന താണ്. അതല്ലാതെയുള്ള ചോദ്യം മുഖേന ആരെങ്കിലും വല്ലതും ചോദിച്ചു വാങ്ങുന്നുവെങ്കിൽ അവർ നിഷിദ്ധമായ ധനമാകുന്നു തിന്നുന്നത്. (മുസ്‌ലിം)

This entry was posted in അദ്ധ്യായം 57 : മിതജീവിതം നയിക്കണം യാചന ഒഴിവാക്കണം. Bookmark the permalink.