ഭൗതിക വിരക്തിയുടെ മേന്മയും അനാഡംബരത്തിനു പ്രേരണയും

”നാം ആകാശത്ത് നിന്ന് വെള്ളം ഇറക്കിയിട്ട് അതുമൂലം മനുഷ്യർക്കും കാലികൾക്കും ഭക്ഷിക്കാനുള്ള ഭൂമിയിലെ സസ്യങ്ങൾ ഇടകലർന്നു വളർന്നു. അങ്ങനെ ഭൂമി അതിന്റെ അലങ്കാരമണിയുകയും, അത് അഴകാർന്ന താകുകയും, അവയൊക്കെ കരസ്ഥമാക്കാൻ തങ്ങൾക്ക് കഴിയുമാറായെന്ന് അതിന്റെ ഉടമസ്ഥർ വിചാരിക്കുകയും ചെയ്തപ്പോഴതാ ഒരു രാത്രിയോ പകലോ നമ്മുടെ കൽപന അതിന് വന്നെത്തുകയും, തലേദിവസം അവയൊന്നും അവിടെ നിലനിന്നിട്ടേയില്ലാത്ത മട്ടിൽ നാമവയെ ഉൻമൂലനം ചെയ്യപ്പെട്ട അവസ്ഥയിലാക്കുകയും ചെയ്യുന്നു. ഇതുപോലെ മാത്രമാകുന്നു ഐഹികജീവിതത്തിന്റെ ഉപമ. ചിന്തിക്കുന്ന ആളുകൾക്കു വേണ്ടി അപ്രകാരം നാം തെളിവുകൾ വിശദീകരിക്കുന്നു.” (10/24)

”(നബി(സ)യേ,) നീ അവർക്ക് ഐഹികജീവിതത്തിന്റെ ഉപമ വിവരിച്ചുകൊടുക്കുക: ആകാശത്ത് നിന്ന് നാം വെള്ളം ഇറക്കി. അതുമൂലം ഭൂമിയിൽ സസ്യങ്ങൾ ഇടകലർന്ന് വളർന്നു. താമസിയാതെ അത് കാറ്റുകൾ പറത്തിക്കളയുന്ന തുരുമ്പായിത്തീർന്നു.(അതുപോലെയത്രെ ഐഹികജീവിതം) അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു. സ്വത്തും സന്താനങ്ങളും ഐഹികജീവിതത്തിന്റെ അലങ്കാരമാകുന്നു. എന്നാൽ നിലനി ൽക്കുന്ന സൽകർമ്മങ്ങളാണ് നിന്റെ രക്ഷിതാവിങ്കൽ ഉത്തമമായ പ്രതിഫലമുള്ളതും ഉത്തമമായ പ്രതീക്ഷനൽകുന്നതും.” (18/4546)

”നിങ്ങൾ അറിയുക: ഇഹലോകജീവിതമെന്നാൽ കളിയും വിനോദവും അലങ്കാരവും നിങ്ങൾ പരസ്പരം ദുരഭിമാനം നടിക്കലും സ്വത്തുകളിലും സന്താനങ്ങളിലും പെരുപ്പം കാണിക്കലും മാത്രമാണ് ഒരു മഴ പോലെ. അതു മൂലമുണ്ടായ ചെടികൾ കർഷകരെ ആശ്ചര്യപ്പെടുത്തി. പിന്നീടതിന് ഉണക്കം ബാധിക്കുന്നു. അപ്പോൾ അത് മഞ്ഞനിറം പൂണ്ടതായി നിനക്ക് കാണാം. പിന്നീടതു തുരുമ്പായിപ്പോകുന്നു. എന്നാൽ പരലോകത്ത്(ദുർവൃത്ത ർക്ക്) കഠിനമായ ശിക്ഷയും (സദ്‌വൃത്തർക്ക്) അല്ലാഹുവിങ്കൽ നിന്നുള്ള പാപമോചനവും പ്രീതിയും ഉണ്ട് . ഐഹികജീവിതം വഞ്ചനയുടെ വിഭവമല്ലാതെ മറ്റൊന്നുമല്ല.” (57/20)

”ഭാര്യമാർ, പുത്രൻമാർ, കൂമ്പാരമായിക്കൂട്ടിയ സ്വർണം, വെള്ളി, മേത്തരം കുതിരകൾ, നാൽകാലി വർഗങ്ങൾ, കൃഷിയിടം എന്നിങ്ങനെ ഇഷ്ടപെട്ട വസ്തുക്കളോടുള്ള പ്രേമം മനുഷ്യർക്ക് അലങ്കാരമായി തോന്നിക്കപ്പെട്ടി രിക്കുന്നു. അതൊക്കെ ഇഹലോകജീവിതത്തിലെ വിഭവങ്ങളാകുന്നു. അല്ലാഹുവിന്റെ അടുക്കലാകുന്നു (മനുഷ്യർക്ക്)ചെന്നുചേരാനുള്ള ഉത്തമ സങ്കേതം.” (3/14)

”മനുഷ്യരേ, തീർച്ചയായും അല്ലാഹുവിന്റെ വാഗ്ദാനം സത്യമാകുന്നു. ഐഹികജീവിതം നിങ്ങളെ വഞ്ചിച്ച് കളയാതിരിക്കട്ടെ. പരമവഞ്ചകനായ പിശാചും അല്ലാഹുവിന്റെ കാര്യത്തിൽ നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ.”(35/5)

”പരസ്പരം പെരുമനടിക്കുക എന്ന കാര്യം നിങ്ങളെ അശ്രദ്ധയിലാക്കിയിരിക്കുന്നു. നിങ്ങൾ ശവകുടീരങ്ങൾ സന്ദർശിക്കുന്നത് വരേക്കും. നിസ്സംശയം, നിങ്ങൾ വഴിയെ അറിഞ്ഞ് കൊള്ളും. പിന്നെയും നിസ്സംശയം നിങ്ങ ൾ വഴിയെ അറിഞ്ഞ് കൊള്ളും. നിസ്സംശയം, നിങ്ങൾ ദൃഢമായ അറിവ് അറിയുമായിരുന്നെങ്കിൽ” (102/15)

”ഈ ഐഹികജീവിതം വിനോദവും കളിയുമല്ലാതെ മറ്റൊന്നുമല്ല. തീർച്ചയായും പരലോകം തന്നെയാണ്യഥാർത്ഥ ജീവിതം. അവർ മനസ്സിലാക്കിയിരുന്നെങ്കിൽ!” (29/64)

284 ഉമർ ബിൻ ഔഫ്(റ) നിവേദനം: നബി(സ) അൻസാരികളോട് പറയുകയുണ്ടായി: നിങ്ങൾ സന്തോഷിക്കുകയും സംതൃപ്തകരമായത് ആഗ്രഹിക്കുകയും ചെയ്‌തോളൂ. അല്ലാഹുവാണ്, ദാരിദ്ര്യത്തിലകെപ്പടുന്നതല്ല നിങ്ങളുടെ കാര്യത്തിൽ ഞാൻ ഭയപ്പെടുന്നത്. എന്നാൽ പൂർവ്വസമൂഹങ്ങൾക്ക് ഭൗതിക വിഭവങ്ങൾ സുലഭമായി നൽകപ്പെട്ടത്‌പോലെ നിങ്ങൾക്കും ലഭിക്കുകയും അതിലവർ കിടമൽസരം നടത്തിയതുപോലെ നിങ്ങളും കിടമൽസരം നടത്തുകയും അതവരെ നശിപ്പിച്ചതു പോലെ നിങ്ങളെയും അത് നശിപ്പിക്കുന്നതിനെയുമാണ് ഞാൻ ഭയെപ്പടുന്നത്. (മുതഫഖുൻ അലൈഹി)

285 അബൂസഊദ്(റ) നിവേദനം: ഒരിക്കൽ നബി(സ) മിമ്പറിൽ ഇരിക്കുമ്പോൾ ഞങ്ങൾ എല്ലാവരും ചുറ്റും കൂടിയിരുന്നു. തദവസരത്തിൽ അവിടുന്ന് അരുളി: എന്റെ കാലശേഷം നിങ്ങളുടെ കാര്യത്തിൽ ഞാൻ ഏറ്റവും കൂടുതൽ ഭയപ്പെടുന്നത് ദുനിയാവിലെ ആർഭാഡങ്ങളും അലങ്കാരങ്ങളും നിങ്ങൾക്കു മലർക്കെ തുറന്നുകിട്ടുന്നതാണ്. (മുതഫഖുൻ അലൈഹി)

286 അദ്ദേഹത്തിൽനിന്നു തന്നെ നിവേദനം: നബി(സ) പറഞ്ഞു: ഭൗതികലോകമെന്നത് മധുരിക്കുന്നതും കണ്ണഞ്ചിപ്പിക്കുന്നതുമാണ്. അല്ലാഹു നിങ്ങൾക്കതിൽ പ്രാതിനിധ്യം നൽകി നിങ്ങൾ എന്തു പ്രവർത്തിക്കുന്നു എന്ന് വീക്ഷിക്കുകയാണ്. അതിനാൽ ഭൗതികവിഭവങ്ങളേയും സ്ത്രീകളെയും നിങ്ങൾ സൂക്ഷിക്കുവിൻ. (മുസ്‌ലിം)

287 അനസ്(റ) നിവേദനം: നബി(സ) പറഞ്ഞു: ഒരു മയ്യിത്തിനെ തന്റെ കുടുബം, സ്വത്ത്, കർമ്മങ്ങൾ എന്നീ മൂന്നു കാര്യങ്ങൾ അനുഗമിക്കും രണ്ടു കാര്യങ്ങൾ തിരിച്ചുപോകും ഒരു കാര്യം മാത്രം അവശേഷിക്കും.അവന്റെ സ്വത്തുക്കളും കുടുംബങ്ങളും തിരിച്ചുപോകും കർമ്മങ്ങൾ മാത്രം അവശേഷിക്കും. (മുതഫഖുൻ അലൈഹി)

288 അനസ്(റ) നിവേദനം: നബി(സ) പറഞ്ഞു: ഇഹലോകത്ത് ഏറ്റവും സുഭിക്ഷമായി ജീവിച്ച നരകാവകാശിയായ മനുഷ്യനെ അന്ത്യനാളിൽ കൊണ്ടുവരപ്പെടും. അയാളെ നരകത്തിൽ ഒന്ന് മുക്കിയെടുത്ത ശേഷംചോ ദിക്കപ്പെടും: മനുഷ്യാ വല്ല ഐശ്വര്യവും നീ കണ്ടിരുന്നോ എന്തെങ്കിലും അനുഗ്രഹം നീ ആസ്വദിച്ചിരുന്നോ? അയാൾ പറയും രക്ഷിതാവേ, ഒരിക്കലുമുണ്ടായിട്ടില്ല അല്ലാഹുവാണ് സത്യം. ഇഹലോകത്ത് ഏറ്റവും കൂടുതൽ കഷ്ടപ്പെട്ട എന്നാൽ സ്വർഗാവ കാശിയായ മനുഷ്യനെയും ഹാജരാക്കപ്പെടും. സ്വർഗത്തിൽ ഒന്നു മുക്കിയെടുത്തശേഷം അയാളോട് ചോദിക്കപ്പെടും മനുഷ്യാ നിനക്ക് വല്ല വിഷമമോ കഷ്ടപ്പാടോ ഉണ്ടായിട്ടു ണ്ടോ ? അയാൾ പറയും അല്ലാഹുവാണ് എനിക്കൊരു ദുഖവും വിഷമവും ഒരിക്കലും ഉണ്ടായിട്ടില്ല. (മുസ്‌ലിം)

289 മുസ്തൗരിദ്(റ) നിവേദനം, നബി(സ) പറഞ്ഞു: നിങ്ങൾ ഒരാൾ സമുദ്രത്തിൽ വിരൽ മുക്കിയെടുത്താൽ എന്താണ് അതിൽനിന്ന് അയാൾക്ക് എടുക്കാൻ കഴിഞ്ഞത് അപ്രകാരമാണ് ഇഹലോകമെന്നത് പാരത്രി കലോകത്തെ അപേക്ഷിച്ച് നോക്കിയാലുളളത്. (മുസ്‌ലിം)

290. ജാബിർ(റ) നിവേദനം: നബി(സ)പറഞ്ഞു: ഒരിക്കൽ പ്രവാചകൻ(സ) അങ്ങാടിയിലൂടെ നടന്ന് പോയി. അവിടുത്തെ ഇരു പാർശ്വങ്ങളിലുംകുറേ ജനങ്ങളുമുണ്ടായിരുന്നു. അങ്ങനെ വഴിയിൽ ചത്തുകിടക്കുന്ന ചെവി മുറി ഞ്ഞ ഒരു ആടിന്റെ  അരികിലെത്തിയപ്പോൾ അതിന്റെ ചെവി പിടിച്ച് കൊണ്ട് തിരുമേനി ഇങ്ങനെ ചോദിച്ചു: നിങ്ങളിലാരാണ് ഒരു ദിർഹമിന് പകരമായി ഇതിനെ എടുക്കുന്നത് ഇഷ്ടപ്പെടുന്നത്? അവർ പറഞ്ഞു: പ്രവാചകരെ അതിന് ജീവനുണ്ടായാൽ തന്നെ ചെവി മുറിഞ്ഞതിനാൽ അത് മോശമാണ്. എന്നിരിക്കെ ചത്തതും കൂടിയാണല്ലോ. അവിടുന്ന് പ്രസ്താവിച്ചു: അല്ലാഹു തന്നെ സത്യം ഇത് നിങ്ങൾക്ക് എത്ര നിസ്സാരമാണോ അതിനേക്കാൾ അല്ലാഹുവിന് ഇഹലോകം നിസാരമാണ്. (മുസ്‌ലിം)

291. അബൂഹൂറൈറ(റ) നിന്ന് നിവേദനം: നബി(സ)പറഞ്ഞു: ഉഹ്ദ് മലയോളം സ്വർണ്ണം എനിക്കുണ്ടായിരുന്നാൽ തന്നെ കടം വീട്ടേണ്ടെതിന് നീക്കിവെക്കുന്നതല്ലാതെ മൂന്ന് ദിവസങ്ങളാകുമ്പോഴേക്കും അതിൽ നിന്ന് യാതൊന്നും അവശേഷിക്കാതിരിക്കുന്നതാണ് എനിക്കിഷ്ടം.(മുത്തഫഖുൻ അലൈഹി)

292. അബൂഹൂറൈറ(റ) നിന്ന് നിവേദനം നബി(സ)പറഞ്ഞു: നിങ്ങളേക്കാൾ താഴെയുള്ളവരിലേക്ക് നിങ്ങൾ നോക്കുക നിങ്ങളുടെ മുകളിലുള്ള വരിലേക്ക് നോക്കാതിരിക്കുക അതാണ് അല്ലാഹു ചെയ്ത് തന്നഅനുഗ്രഹ ങ്ങളെ നിസ്സാരമായി കാണാതിരിക്കാൻ ഏറ്റവും അനുയോജ്യം. (മുത്തഫഖുൻ അലൈഹി)

293. അബൂഹൂറൈറ(റ) നിവേദനം: നബി(സ)പറഞ്ഞു: സ്വർണ്ണം വെള്ളി മോഢിവസ്ത്രം പുതപ്പ് എന്നിവയുടെ അടിമക്ക് നാശം അവന് അതിൽ നിന്ന് നൽകപ്പെട്ടാൽ സംതൃപ്തനാകും നൽകപ്പെട്ടില്ലെങ്കിൽ സംതൃപ്തനാവില്ല. (ബുഖാരി)

294. അബൂഹൂറൈറ(റ) നിന്ന് നിവേദനം: നബി(സ)പറഞ്ഞു: ഈ ഭൗതികലോകം വിശ്വാസിക്കൊരു തടവറയും അവിശ്വാസിക്ക് സ്വർഗ്ഗവുമാണ്. ( മുസ്‌ലിം)

295. സഹ്ൽ(റ) നിവേദനം: ഒരിക്കൽ ഒരാൾ നബി(സ)യുടെ അടുക്കൽ വന്ന് ഇങ്ങനെ പറഞ്ഞു. പ്രവാചകരേ അല്ലാഹുവും ജനങ്ങളും എന്നെ ഇഷ്ടപ്പെടാനിടയാകുന്ന ഒരു കർമ്മം എനിക്ക് പറഞ്ഞു തന്നാലും. അപ്പോൾ അവി ടുന്ന് അരുളി: നീ ഭൗതിക കാര്യത്തിൽ വിരക്തി കാണിച്ചാൽ അല്ലാഹു നിന്നെ ഇഷ്ടപ്പെടും. ജനങ്ങളുടെ അടു ക്കലുള്ളതിൽ വിരക്തി കാണിച്ചാൽ അവരും നിന്നെ ഇഷ്ടപ്പെടും. (ഇബ്‌നുമാജ)

296. നുഅ്മാനുമാനുബ്‌നു ബഷീർ(റ) നിവേദനം: ജനങ്ങൾക്ക് കൈവന്നിട്ടുള്ള ഭൗതിക ആഡംഭരങ്ങളെകുറിച്ച് പരാമർശിച്ച്‌കൊണ്ട് ഒരിക്കൽ ഉമർഇങ്ങനെ പറഞ്ഞു: മോശപ്പെട്ട ഒരു കാരക്കപ്പോലും ലഭിക്കാത പ്രവാ ചകൻ(സ) ഒരു ദിവസം മുഴുവൻ വിശന്ന് കഴിയുന്നത് ഞാൻ കണ്ടിട്ടുണ്ട് (മുസ്‌ലിം)

297. അംറ്‌നു ഹാരിഥ്(റ) നിവേദനം: നബി(സ)യുടെ വിയോഗ സന്ദർഭത്തിൽ വഴിപോക്കർക്കുവേണ്ടി നീക്കിവെച്ച ധർമ്മ ഭൂമിയും നബി(സ)സഞ്ചരിച്ചിരുന്ന കോവർ കഴുതയും ഒഴികെ ഒരു ദീനാറോ ഒരു ദിർഹമോ ഒരു ഭ്രത്യയോ ഭ്രത്യനോ ഒന്നും തന്റെതായി അവശേഷിപ്പിച്ചിരുന്നില്ല. (ബുഖാരി)

298. അബൂഹൂറൈറ(റ) നിന്ന് നിവേദനം: നബി(സ)പറയുന്നത് ഞാൻ കേട്ടു. അറിയുക ഇഹലോകം ശപിക്കപ്പെട്ടതാണ്. അല്ലാഹുവിന്റെ സ്മരണയും അതുമായി ബന്ധപ്പെട്ടതും പണ്ഡിതനും വിദ്യാർത്ഥിയും ഒഴികെഅതി ലുള്ളതെല്ലാം ശപിക്കപ്പെട്ടതു തന്നെ. (തുർമുദി തരകേടില്ലെന്ന് പറഞ്ഞു)

299. കഅബ് ബ്‌നു ഇയാള്‌(സ)നിവേദനം: നബി(സ)പറയുന്നത് ഞാൻ കേട്ടു. ഓരോ സമുദായത്തിനും ഒരു പരീക്ഷണം ഉണ്ടാകും ധനമാണ് എന്റെ സമുദായത്തിന്റെ പരീക്ഷണ വസ്തു. (തുർമുദി ഹസനും സ്വഹീഹുമാ ണെന്ന് പറയുകയും ചെയ്തു.)

300. അബ്ദുല്ലാഹിബ്‌നു ശഖീർ(റ)നിവേദനം: പ്രവാചകൻ(സ) ഒരിക്കൽ പരസ്പര പെരുമ നടിക്കൽ അവരെ അശ്രദ്ധയിലാക്കി യിരിക്കുന്നു എന്ന അദ്ധ്യായം ഓതികൊണ്ടിരിക്കുമ്പോൾ ഞാൻ അവിടെ ചെന്നു തിരുമേനി പറഞ്ഞു: ആദമിന്റെ പുത്രൻ എന്റെ ധനം എന്റെ ധനം എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നു. ആദമിന്റെ മകനേ നീ തിന്ന് തീർത്തതും ധരിച്ച് ദ്രവിച്ചതും ധർമ്മം ചെയ്ത് തീർന്നതും മാത്രമല്ലെ നിന്റെ ധനമായുള്ളൂ. (മുസ്‌ലിം)

301. കഅബ് ബ്‌നു മാലിക്ക്(റ) നിവേദനം: നബി(സ)പറഞ്ഞു:വിശന്ന രണ്ടു  ചെന്നായകളെ ഒരു ആട്ടിൻ പറ്റത്തിലേക്ക് അഴിച്ച് വിട്ടാലുണ്ടാകുന്ന നാശത്തേക്കാൾ സമ്പത്തിനോടും പ്രശസ്തിയോടുമുള്ള മനുഷ്യന്റെ കൊതി അവന്റെ ദീനിനു നാശം വരുത്തുന്നതാകുന്നു (തുർമുദി ഹസനും സ്വഹീഹുമാണെന്ന് പറയുകയും ചെയ്തു.)

302. ഉസാമ(റ)നിവേദനം: നബി(സ)പറഞ്ഞു: ഞാൻ സ്വർഗ്ഗ കവാടത്തിങ്കൽ നിൽക്കുമ്പോൾ അവിടെ പ്രവേശിക്കുന്നവരിൽ സിംഹഭാഗവും ദരിദ്രൻമാരാണ്. ധനികെരയെല്ലാം അവിടെ പിടിച്ച് നിർത്തും. എന്നാൽ നരകക്കാരെയല്ലാം ഒരുമിച്ച് നരകത്തിലേക്ക് അയക്കപ്പെടും. (മുത്തഫഖുൻഅലൈഹി)

303. അബൂ ഹൂറൈറ(റ) നിന്ന് നിവേദനം: നബി(സ)പറഞ്ഞു: കവികൾ പറഞ്ഞതിൽ ഏറ്റവും സത്യമായത് അല്ലാഹു ഒഴികെ സകലതും നിരർത്ഥകമാണ്. എന്ന ലബീദിന്റെ വാക്കാണ്. (മുത്തഫഖുൻ അലൈഹി)

This entry was posted in അദ്ധ്യായം 55 : ഭൗതിക വിരക്തിയുടെ മേന്മയും അനാഡംബരത്തിനു പ്രേരണയും. Bookmark the permalink.