അല്ലാഹുവിനെ ഭയപ്പെട്ട് കരയുന്നതിന്റെയും കണ്ടുമുട്ടാൻ കൊതിക്കുന്നതിന്റെയും ശ്രേഷ്ടത

”അവർ കരഞ്ഞുകൊണ്ട് മുഖം കുത്തി വീഴുകയും അതവർക്ക് വിനയം വർദ്ധിപ്പിക്കുകയും ചെയ്യും.” (17/109)

” അപ്പോൾ ഈ വാർത്തയെപ്പറ്റി നിങ്ങൾ അത്ഭുതപ്പെടുകയും, നിങ്ങൾ ചിരിച്ച് കൊണ്ടിരിക്കുകയും കരയാതിരിക്കുകയുമാണോ?” (53/59).

278. ഇബ്‌നുമസ്ഊദ്(റ) നബി(സ)എന്നോട് പറയുകയുണ്ടായി: എനിക്ക് നീ ഖുർആൻ ഓതി കേൾപ്പിക്കുക. ഞാൻ പറഞ്ഞു: പ്രവാചകരേ ഞാൻ അങ്ങേക്ക് ഓതി കേൾപ്പിക്കുകയോ അങ്ങേക്കല്ലേ ഖുർആൻ അവതരി പ്പിക്ക പ്പെട്ടിട്ടുള്ളത്? അവിടുന്ന് അരുളി: മറ്റൊരാളിൽ നിന്നത് ഓതികേൾക്കുന്നത് ഞാൻ ഇഷ്ടപ്പെടുന്നു. ഞാൻ സൂറത്ത് നിസാഅ് ഓതാൻ തുടങ്ങി. അങ്ങനെ 41 ാമത്തെ ആയത്തായ

(എല്ലാ ഓരൊ സമുദായത്തിൽ നിന്നും ഓരൊ സാക്ഷിയെ ഞാൻ കൊണ്ടുവരികയും ഇക്കൂട്ടർകെതിരായി നിന്നെ ഞാൻ സാക്ഷിയായി കൊണ്ടുവരികയും ചെയ്താൽ എന്തായിരിക്കും അവസ്ഥ) ഈ ആയത്തെത്തിയ പ്പോൾ നബി(സ)തിരുമേനി പറഞ്ഞു: ഇപ്പോൾ നിറുത്തൂ ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ അവിടുത്തെ ഇരു കണ്ണുകളും അശ്രുകണങ്ങൾ ഒഴുക്കുകയായിരുന്നു. (മുത്തഫഖുൻ അലൈഹി)

279. അബൂഹൂറൈറ(റ) നിന്ന് നിവേദനം നബി(സ)പറയുകയുണ്ടായി. കറന്നെടുത്ത പാൽ അകിട്ടിലേക്ക് പോകുന്നത് വരെ അല്ലാഹുവിനെ ഭയപ്പെട്ട് കരഞ്ഞവൻ നരകത്തിൽ പ്രവേശിക്കുകയില്ല. അല്ലാഹുവിന്റെ മാർഗ്ഗ ത്തിലെ പൊടിയും നരകത്തിലെ പുകയും ഒരുമിച്ച് കൂടുകയില്ല.(തുർമുദി ഹസനും സ്വഹീഹുമാണെന്ന് പറയുകയും ചെയ്തു.)

280. അബ്ദുല്ലാഹിബ്‌നു ശഖീർ(റ) നിവേദനം: ഒരിക്കൽ നബി(സ)നമസ്‌കരിച്ച് കോണ്ടിരിക്കുമ്പോൾ ഞാൻ അവിടെ ചെല്ലുകയുണ്ടായി. തദവസരത്തിൽ തിളച്ച്‌കൊണ്ടിരിക്കുന്ന ഒരു ചട്ടിയിൽ നിന്നുണ്ടാകുന്ന ശീൽകാര ശബ്ദംപോല അവിടുന്ന് കരയുന്നുണ്ടായിരുന്നു. (അബൂദാവൂദുംതുർമുദിയും ഉദ്ധരിച്ചു.)

281. അനസ്‌(റ)നിവേദനം നബി(സ)ഉബയ്യിനോട് പറഞ്ഞു: ‘ലംയക്കുനില്ലദീന കഫറൂ’ എന്ന സൂറത്ത് താങ്കൾക്ക് ഓതികേൾപ്പിക്കുവാൻ അല്ലാഹു എന്നോട് കൽപ്പിച്ചിരിക്കുന്നു. അദ്ദേഹം ചോദിച്ചു: അല്ലാഹു എന്റെ പേര് പറഞ്ഞിട്ടുണ്ടോ? ‘അതെ’ നബി (സ)പറഞ്ഞു. അപ്പോൾ ഉബയ്യ് പൊട്ടികരയുകയുണ്ടായി. (മുത്തഫഖുൻ അലൈഹി)

282.ഇബ്‌നു ഉമർ(റ) നിവേദനം: നബി(സ)രോഗം മൂർഛിച്ച് ഗുരുതരാവസ്ഥയിലെത്തിയപ്പോൾ അവിടുന്ന് പറഞ്ഞു: അബൂ ബക്കറിനോട്(റ) ജനങ്ങൾക്ക് ഇമാമായി നിന്നു നമസ്‌കരിക്കാൻ പറയൂ അപ്പോൾ ആയിശാ(റ) പറഞ്ഞു അബൂബക്കർ(റ) വളരെ ലോലഹൃദയനണ്ടാണ് ഖുർആൻ പാരായണം ചെയ്യുമ്പോൾ അധികമായി കരഞ്ഞുകൊണ്ടിരിക്കും. അപ്പോഴും പ്രവാചകൻ(സ) ആവർത്തിച്ചു: അദ്ദേഹത്തോട് തന്നെ നമസ്‌കരിക്കാൻ കൽപന നൽകൂ. മറ്റൊരു റിപ്പോർട്ടിലുള്ളത് ആയിശാ(റ)പറഞ്ഞത് പ്രവാചകരേ താങ്കളുടെ സ്ഥാനത്ത് അബൂബക്കർ നിന്നാൽ കരച്ചിൽകൊണ്ട് ജനങ്ങൾക്കൊന്നും കേൾക്കില്ലെന്നാണ് എന്റെ അഭിപ്രായം എന്നാണ്.(മുത്തഫഖുൻഅ ലൈഹി)

283. അബൂ ഉമാമ അൽ ബാഹിലി(റ)നിവേദനം: നബി (സ)പറഞ്ഞു: രണ്ട് തുള്ളികളേക്കാളും രണ്ട് കാൽപാടുകളേക്കാളും അല്ലാഹുവിന് ഏറെ പ്രിയമുള്ള മറ്റൊന്നില്ല. ഒന്ന് അല്ലാഹുവിനെ ഭയന്ന് കൊണ്ടുണ്ടാകുന്ന കണ്ണു നീ ർതുള്ളിയാണ്. രണ്ട് അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ചിന്തപ്പെടുന്ന രക്ത തുള്ളിയാണ്. രണ്ടു കാൽപാടുകൾ എന്നാൽ ഒന്ന് അല്ലാഹുവിന്റെ മാർഗ്ഗത്തിൽ പുറപ്പെടുമ്പോഴുളളത്. രണ്ട് ഫർള്ളായ ഒരു കാര്യം നിർവ്വഹിക്കാ ൻ (നമസ്‌കാരം) പുറപ്പെടുമ്പോഴുള്ളത്. (തുർമുദി)

106. ഇർബാളുബ്ൻ സാരിയ(റ) നിവേദനം: ഒരു ദിവസം നബി(സ) ഞങ്ങളെ ഉപദേശിക്കുവാൻ തുടങ്ങി. അവിടുത്തെ സംസാരം ഉൾകൊണ്ട് ഞങ്ങളുടെ കണ്ണുകൾ നിറയുകയും മനസുരുകുകയും ചെയ്തു. ഞങ്ങൾ ഇപ്ര കാരം ചോദിക്കുകയുണ്ടായി: പ്രവാചകരെ,അങ്ങയുടെ ഉപദേശം ഒരു വിടവാങ്ങൽ സംസാരം പോലെതോന്നിക്കുന്നുവല്ലൊ? അതിനാൽ താങ്കൾ ഞങ്ങളോട് പ്രത്യേകമായിവല്ലതും നിർദ്ദേശിച്ചാലും. നബി(സ) പറയുക യുണ്ടായി: നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക. എത്യോപ്യൻ അടിമയാണ് നിങ്ങളുടെ ഭരണാധികാരിയായി വരുന്നതെങ്കിലും (ഉത്തരവാദിത്വപ്പെട്ടവരുടെ) കൽപനകൾ കേൾക്കുകയും അനുസരിക്കുകയും ചെയ്യുക. നിങ്ങളുടെ കൂട്ടത്തിൽ എനിക്കുശേഷം ജീവിക്കുന്നവർ ഒരുപാട് ഭിന്നതകൾ കാണാനിരിക്കുന്നു. അപ്പോൾ നിങ്ങൾ എന്റെയും എനിക്ക് ശേഷമുള്ള സച്ചരിതരും സൻമാർഗികളുമായ അനുയായികളുടേയും ചര്യ മുറുകെ
പിടിക്കുക. നിങ്ങൾ അത് അണപ്പല്ലുപയോഗിച്ച് കടിച്ച് പിടിക്കുക. പുതുതായി വരുന്ന ആചാരങ്ങളെ നിങ്ങൾ കരുതിയിരിക്കുക. കാരണം മുഴുവൻ ബിദ്അത്തുകളും വഴികേടിലാകുന്നു. (അബൂ ദാവൂദും തിർമിദിയും ഉദ്ധരി ക്കുകയും മെച്ചപ്പെട്ട പരമ്പരയാണന്ന് വിധിക്കുകയുംചെയ്തത്)

243. അബൂഹൂറൈറ(റ)നിന്ന് നിവേദനം: നബി(സ)പറഞ്ഞു: അല്ലാഹുവിന്റേതല്ലാത്ത വേറൊരു തണലുമില്ലാത്ത ഒരു ദിവസം അവൻ ഏഴ് വിഭാഗക്കാർക്ക് തന്റെ തണലിട്ടുകൊടുക്കുന്നതാണ്. നീതിമാനായ ഭരണാ ധികാരി, അല്ലാഹുവിന് ഇബാദത്ത് ചെയ്ത്‌കൊണ്ട് വളർന്ന യുവാവ്, ഹൃദയം പള്ളിയുമായി ബന്ധപ്പെട്ടു കഴിയുന്ന മനുഷ്യൻ, അല്ലാഹുവിന്റെ മാർഗത്തിൽ സ്‌നേഹിതൻമാരായ രാളുകൾ അതായത് അല്ലാഹുവിന്റെ പേരിൽ അവർ ഒത്തു കൂടുന്നു. അല്ലാഹുവിന്റെ പേരിൽ തന്നെ അവർ വേർപിരിയുന്നു. സൗന്ദര്യവതിയും കുലീനയുമായ ഒരുയുവതി വിളിച്ചപ്പോൾ ഞാൻ അല്ലാഹുവിനെ ഭയപ്പെടുന്നു എന്ന് പറഞ്ഞ് പിൻമാറിയവൻ. വലതുകൈ ചിലവഴിക്കുന്നത് ഇടത്‌കൈ അറിയാത്ത വിധം ധർമ്മം ചെയ്തത് ഗോപ്യമാക്കിയവൻ. ഏകാന്തനായി അല്ലാഹുവിനെ ഓർത്ത് ഇരു നേത്രങ്ങളിൽ നിന്നും കണ്ണുനീർപൊഴിച്ചവൻ. (മുത്തഫഖുൻ അലൈഹി)

257 അനസ്(റ) നിവേദനം നബി(സ) ഒരിക്കൽ ഞങ്ങളോട് ഒരു പ്രസംഗം നടത്തുകയുണ്ടായി. അതുപോലൊരു പ്രസംഗം ഞാൻ കേട്ടിട്ടേയില്ല. അവിടുന്ന് പറഞ്ഞു: ഞാൻ അറിയുന്നതെല്ലാം നിങ്ങളും അറിയുകയാണെ ങ്കിൽ വളരെകുറച്ച് മാത്രം നിങ്ങൾ ചിരിക്കുകയും ധാരാളം കരയുകയും ചെയ്യുമായിരുന്നു. അതു കേട്ടപ്പോൾ പ്രവാചകന്റെ അനുചരന്മാർ കരഞ്ഞുകൊണ്ട് അവരുടെ മുഖങ്ങൾ മറച്ചുപിടിച്ചു.(മുതഫഖുൻ അലൈഹി)

This entry was posted in അദ്ധ്യായം 54 : അല്ലാഹുവിനെ ഭയപ്പെട്ട് കരയുന്നതിന്‍റെയും കണ്ട് മുട്ടാൻ കൊതിക്കുന്നതിന്‍റെയും ശ്രേഷ്ടത. Bookmark the permalink.