അല്ലാഹുവിനെക്കുറിച്ചുളള ഭയവും പ്രതീ ക്ഷയും സംതുലിതമായിരിക്കണം.

ഒരു വിശ്വാസിയുടെ ആരോഗ്യാവസ്ഥയിൽ അല്ലാഹുവിന്റെ ശിക്ഷയെക്കുറിച്ച് പേടിയും കാരുണ്യത്തെ കുറിച്ച പ്രത്യാശയും സംതുലിതമാക്കണം എന്നാൽ രോഗാവസ്ഥയിലാണെങ്കിൽഅവൻ സദാ പ്രതീക്ഷാനിർഭര നാ യിരിക്കേണ്ടതാണ്. ഖുർആനിന്റെയും ഹദീസിന്റെയും തത്വങ്ങൾ അതാണ് നമ്മെ പഠിപ്പിക്കുന്നത്.അല്ലാഹു പറയുന്നു:

”എന്നാൽ നഷ്ടം പറ്റിയ ഒരു ജനവിഭാഗമല്ലാതെ അല്ലാഹുവിന്റെ തന്ത്രത്തെപ്പറ്റി നിർഭയരായിരിക്കുകയില്ല.” (7/99)

”അവിശ്വാസികളായ ജനങ്ങളല്ലാതെ അല്ലാഹുവിങ്കൽ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിരാശപ്പെടുകയില്ല, തീർച്ച.” (12/87)

”ചില മുഖങ്ങൾ വെളുക്കുകയും, ചില മുഖങ്ങൾ കറുക്കുകയും ചെയ്യുന്ന ഒരു ദിവസത്തിൽ.” (3/106)

”തീർച്ചയായും നിന്റെ രക്ഷിതാവ് അതിവേഗം ശിക്ഷ നടപ്പാക്കുന്നവനാണ്. തീർച്ചയായും അവൻ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ.” (7/167)

”തീർച്ചയായും സുകൃതവാൻമാർ സുഖാനുഭവത്തിൽ തന്നെയായിരിക്കും. തീർച്ചയായും ദുർമാർഗികൾ ജ്വലിക്കുന്ന നരകാഗ്‌നിയിൽ തന്നെയായിരിക്കും” (82/1314)

” അപ്പോൾ ഏതൊരാളുടെ തുലാസുകൾ ഘനം തൂങ്ങിയോ അവൻ സംതൃപ്തമായ ജീവിതത്തിലായിരിക്കും. എന്നാൽ ഏതൊരാളുടെ തുലാസുകൾ തൂക്കം കുറഞ്ഞതായോ അവന്റെ സങ്കേതം ഹാവിയഃ ആയിരിക്കും. ” (101/69) ഈ അർത്ഥത്തിലുള്ള ധാരാളം ആയത്തുകൾ കാണാം അവയിലെല്ലാം തന്നെ ഭയത്തേയും പ്രത്യാശയെയും കുറിച്ച് ഒന്നിച്ച് ഒരേ വചനത്തിലോ അല്ലെങ്കിൽ ഒരുമിച്ചുള്ള രണ്ടു വചനങ്ങളിലോ അതുമല്ലെങ്കിൽ വ്യത്യസ്ത ആയത്തുകളിലോ പരാമർശിക്കുന്നു്.

276. അബൂഹൂറൈറ നിന്ന് നിവേദനം നബി(സ) പറഞ്ഞു: അല്ലാഹുവിങ്കലുള്ള ശിക്ഷയെ കുറിച്ച് ഒരു വിശ്വാസി മനസിലാക്കുകയാണെങ്കിൽ അവന്റെ സ്വർഗ്ഗത്തെകുറിച്ച് ആരും തന്നെ വ്യാമോഹിക്കുകയില്ല.ഒരു സത്യ നിഷേധി അല്ലാഹുവിന്റെ കാരുണ്യത്തെകുറിച്ചറിയുകയാണെങ്കിൽ അവന്റെ സ്വാർഗ്ഗത്തെകുറിച്ച് ഒരിക്കലും നിരാശപ്പെടുകയുമില്ല.(മുസ്‌ലിം)

277. ഇബ്‌നുമസ്ഊദ്(റ) നബി(സ)പറഞ്ഞു: നിങ്ങളിൽ ഒരാളുടെ ചെരുപ്പിന്റെ വാറിനേക്കാൾ സ്വർഗ്ഗം അയാളോട് അടുത്താണ്. നരകവും അപ്രകാരം തന്നെയാണ്. (ബുഖാരി)

This entry was posted in അദ്ധ്യായം 53 : അല്ലാഹുവിനെക്കുറിച്ച ഭയവും പ്രതീക്ഷയും സംതുലിതമായിരിക്ക ണം.. Bookmark the permalink.