അല്ലാഹുവിൽ പ്രതീക്ഷയർപ്പിക്കുന്നതിന്റെ ശ്രേഷ്ഠത

സദ്‌വൃത്തനായ ഒരു ദാസന്റെ പ്രസ്താവനയായി അല്ലാഹു പറയുന്നു:

” എന്റെ കാര്യം ഞാൻ അല്ലാഹുവിങ്കലേക്ക് ഏൽപിച്ച് വിടുന്നു. തീർച്ചയായും അല്ലാഹു ദാസൻമാരെപ്പറ്റി കണ്ടറിയുന്നവനാകുന്നു. അപ്പോൾ അവർ നടത്തിയ കുതന്ത്രങ്ങളുടെ ദുഷ്ഫലങ്ങളിൽ നിന്ന് അല്ലാഹു അദ്ദേഹ ത്തെ കാത്തു.” (40/44.45)

273 അബൂ ഹുറൈറ(റ) നിവേദനം, നബി(സ) പറഞ്ഞു: അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു: എന്റെ ദാസൻ എന്നെ കുറിച്ച് വിചാരിക്കുന്നതനുസരിച്ചായിരിക്കും ഞാൻ. അവൻ എന്നെ ഓർക്കുമ്പോൾ ഞാനവന്റെകൂടെയുണ്ടാകും. (മുതഫഖുൻ അലൈഹി)

274 ജാബിർ(റ) നിവേദനം, നബി(സ) ഇഹലോകവാസം വെടിയുന്നതിന്റെ മൂന്ന് നാൾ മുമ്പ് പറയുന്നതായി അദ്ദേഹം കേട്ടിട്ടുണ്ട് . നിങ്ങളിലൊരാളും അല്ലാഹുവിനെ കുറിച്ചുളള നല്ല വിചാരത്തോടെയല്ലാതെ മരിക്കാനിടയാ കരുത്. (മുസ്‌ലിം)

275 അനസ്(റ) നിവേദനം, നബി(സ) പറയുന്നത് ഞാൻ കേട്ടു: അല്ലാഹു പറഞ്ഞു: ആദമിന്റെ മകനേ, നീ എന്നെ വിളിച്ചുതേടുകയും എന്നിൽ പ്രതീക്ഷയർപ്പിക്കുകയും ചെയ്യുന്നിടത്തോളം ഞാൻ നിനക്ക് പൊറുത്തു തരുന്ന താണ്. നിന്നിൽ നിന്നുമുണ്ടാകുന്നത് എന്തായാലും ഞാനത് പ്രശ്‌നമാക്കുകയില്ല. ആദമിന്റെ സന്താനമേ, നിന്റെ പാപങ്ങൾ ആകാശത്തിന്റെ അടിത്തട്ടിൽ വരെ എത്തിയാലും നീ എന്നോട് പൊറുക്കലിനെ തേടിയാൽ ഞാ നത് പൊറുത്തുതരും. ആദമിന്റെ പുത്രാ ഭൂഗോളം നിറയെ പാപങ്ങളുമായി നീ എന്നെ സമീപിക്കുകയാണെങ്കിലും എന്നിൽ നീ യാതൊന്നും പങ്കുചേർത്തിട്ടില്ലാത്ത പക്ഷം അതുനിറയെ പാപമോചനം ഞാൻ നിനക്ക് സമ്മാ നിക്കുന്നതാണ്. (തിർമുദി,തരക്കേടില്ലന്ന് പറഞ്ഞു)

This entry was posted in അദ്ധ്യായം 52 : അല്ലാഹുവിൽ പ്രതീക്ഷയർപ്പിക്കുന്നതിന്‍റെ ശ്രേഷ്ഠത. Bookmark the permalink.