അല്ലാഹുവിലുളള പ്രത്യാശ.

”പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവർത്തിച്ച് പോയ എന്റെ ദാസൻമാരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങൾ നിരാശപ്പെടരുത്. തീർച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. തീർ ച്ചയായും അവൻ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും.” (39/53)

”കടുത്ത നന്ദികേട് കാണിക്കുന്നവന്റെ നേരെയല്ലാതെ നാം ശിക്ഷാനടപടി എടുക്കുമോ? ” (34/17)

” നിഷേധിച്ച് തള്ളുകയും പിൻമാറിക്കളയുകയും ചെയ്തവർക്കാണ് ശിക്ഷയുള്ളതെന്ന് തീർച്ചയായും ഞങ്ങൾക്ക് ബോധനം നൽകപ്പെട്ടിരിക്കുന്നു.” (20/48)

” എന്റെ കാരുണ്യമാകട്ടെ സർവ്വ വസ്തുക്കളെയും ഉൾകൊള്ളുന്നതായിരിക്കും.” (7/156)

261. ഉബാദത്ബിന്‍ സ്വാമിത്(റ) നിവേദനം നബി(സ) അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ലെന്നും അവൻ ഏകനും പങ്കുകാരില്ലാത്തവനുമാണെന്നും മുഹമ്മദ് (സ)അവന്റെ ദാസനും ദൂതനുമാണെന്നും ഈസാ(അ)യും അവന്റെ ദാസനും ദൂതനുമാണെന്നും മർയമിലേക്ക് അവൻ ഇട്ടുകൊടുത്ത അവന്റെ വചനവും ആത്മാവും ആണെന്നും സ്വർഗവും നരകവും യാദാർത്ഥ്യമാണെന്നും ആരെങ്കിലും സാക്ഷ്യം വഹിക്കുകയാണെങ്കിൽ അവന്റെ പ്രവർത്തനത്തിനനുസരിച്ച് തീർച്ചയായും അവന് സ്വർഗത്തിൽ ഇടം നൽകപ്പെടും. (മുതഫഖുൻ അലൈഹി)

262 അബൂദർ(റ) നിവേദനം നബി(സ) പറഞ്ഞു: അല്ലാഹു പറയുന്നു: ആരെങ്കിലും ഒരു നന്മ പ്രവർത്തിച്ചാൽ പത്തിരട്ടിയോ അതിൽ കൂടുതലോ അതിന് പ്രതിഫലം നൽകപ്പെടും ആരെങ്കിലും ഒരു തിന്മ പ്രവർത്തിച്ചാൽ തതുല്ല്യമായ ശിക്ഷയോ അതല്ലെങ്കിൽ ഞാൻ പൊറുത്തുകൊടുക്കുകയോ ചെയ്യും. ഒരാൾ എന്നിലേക്ക് ഒരുചാൺ അടുത്താൽ ഞാൻ അവനിലേക്ക് ഒരു മുഴം അടുക്കുകയും, ഒരാൾ എന്നിലേക്ക ഒരുമുഴം അടുത്താൽ ഞാൻ അവന്റെ അടുക്കലേക്ക് ഒരു മാറ് അടുക്കും, ഒരാൾ എന്നിലേക്ക് നടന്നെത്തിയാൽ ഞാൻ അവനിലേക്ക് ഓടിയെത്തും ഭൂഗോളം നിറയെ പാപവുമായി എന്നെ ഒരാൾ സമീപി ച്ചാൽ അയാൾ ശിർക്ക് ചെയ്തിട്ടില്ലെ ങ്കിൽ അത്രതന്നെ പാപമോചനവുമായി ഞാൻ അയാളെയും സമീപിക്കും. (മുസ്‌ലിം)

263 അനസ്(റ) നിവേദനം: നബി(സ) യുടെ പുറകിൽ ഒട്ടകപ്പുറത്തായി സഞ്ചരിച്ചിരുന്ന മുആദിനെ നബി(സ) വിളിച്ചു: മുആദേ,അദ്ദേഹം പറഞ്ഞു: ഞാനിതാ അങ്ങയുടെ വിളിക്കുത്തരം നൽകിയിരിക്കുന്നു. വീണ്ടുംഅവിടു ന്ന് വിളിച്ചു: മുആദേ, അദ്ദേഹം പറഞ്ഞു ഞാനിതാ അങ്ങയുടെ വിളിക്കുത്തരം നൽകിയിരിക്കുന്നു. വീണ്ടും അവിടുന്ന് വിളിച്ചു: മുആദേ, അദ്ദേഹം പറഞ്ഞു: ഞാനിതാ അങ്ങയുടെ വിളിക്കുത്തരം നൽകിയിരിക്കുന്നു.ഇങ്ങ നെ മൂന്ന് പ്രാവശ്യം നബി(സ) ആവർത്തിച്ചു, എന്നിട്ട് ഇങ്ങനെ പറഞ്ഞു: ഏതൊരു ദാസനും അല്ലാഹു അല്ലാതെ ആരാധനക്കർഹനില്ലെന്നും മുഹമ്മദ്(സ) അവന്റെ ദാസനും ദുതനുമാണെന്നും ഹൃദയത്തിൽ നിന്നും ,ആ ത്മാർ ത്ഥമായി സാക്ഷ്യം വഹിക്കുകയാണെങ്കിൽ തീർച്ചയായും അയാളെ സ്വർഗത്തിൽ പ്രവേശിപ്പിക്കാതിരിക്കില്ല. മുആദ്(റ) പറഞ്ഞു: എങ്കിൽ ഞാനിത് ജനങ്ങളോട് പറയട്ടെ, അവർക്ക് സന്തോഷമുണ്ടാകുമല്ലോ? അവിടു ന്ന് പറഞ്ഞു: അവരോട് അത് പറഞ്ഞാൽ അത് മാത്രം അവലംമാക്കിയേക്കും. (അറിവ് മറച്ച് വെച്ചാൽ കുറ്റമാകുമോ) എന്ന കുറ്റമനസ്സോടെയാണ് മരണ സന്ദർഭത്തിൽ മുആദ്(റ) ഇത് പറഞ്ഞത്. (മുതഫഖുൻ അലൈഹി)

264 ഇത്ബാനിബിൻ മാലിക് (റ) നിവേദനം ചെയ്ത സുദീർഘമായ ഹദീസിൽനിന്ന്, അപ്പോൾ ഒരുവൻ ചോദിച്ചു മാലികിന് എന്തുപറ്റി? അവനെ കാണുന്നില്ലല്ലോ. മറ്റൊരാൾ മറുപടി നൽകി: അവൻ അല്ലാഹുവിനെയും
റസൂലിനെയും(സ) സ്‌നേഹിക്കാത്ത മുനാഫിഖാണ്. അത്‌കേട്ട നബി(സ) അരുളി: നീ അങ്ങനെ പറയരുത്, അയാൾ അല്ലാഹുവിന്റെ പ്രതിഫലമാഗ്രഹിച്ച് ‘ലാഇലാഹഇല്ലല്ലാഹ്’ പറഞ്ഞത് നീ കേട്ടിട്ടില്ലേ? ആ മനുഷ്യൻ പറഞ്ഞു: അല്ലാഹുവിനും റസൂലിനുമാണ് അത് ഏറ്റവും അറിയുക. എന്നാൽ അയാൾ കപടവിശ്വാസികളെ സ്‌നേഹിക്കുന്നതും അവരോട് സംസാരിക്കുന്നതുമാണ് ഞങ്ങൾ കാണുന്നത്. തദവസരത്തിൽ നബി(സ) പറ ഞ്ഞു: അല്ലാഹുവിന്റെ പ്രതിഫലമാഗ്രഹിച്ചുകൊണ്ട് അവനല്ലാതെ ആരാധനക്കർഹനില്ലെന്ന് ഏറ്റുപറഞ്ഞവന് നരകം അല്ലാഹു നിഷിദ്ധമാക്കിയിരിക്കുന്നു. (മുതഫഖുൻ അലൈഹി)

265 ഉമർ ഖത്വാബ്(റ) നിവേദനം: ഒരിക്കൽ പ്രവാചകന്റെ മുമ്പിൽ കുറെ യുദ്ധത്തടവുകാരെ ഹാജരാക്കപ്പെട്ടു. അവരിൽ ഒരു സ്ത്രീ ഓടിനടക്കുന്നതായും പിന്നീട് അവരുടെ കുഞ്ഞിനെ കണ്ടെത്തിയപ്പോള്‍ വാരിയെടുക്കു കയും മാറോടണക്കുകയും ചെയ്യുന്നതായി കണ്ടു അപ്പോൾ നബി(സ)ചോദിച്ചു: ഈ സ്ത്രീ അവളുടെ കുഞ്ഞിനെ തീയിലേക്ക് എറിയുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ ? ഞങ്ങൾ പറഞ്ഞു: ഇല്ല അല്ലാഹു തന്നെ സത്യം. അ പ്പോൾ അവിടുന്ന് പറഞ്ഞു: എന്നാൽ ഈ സ്ത്രീക്ക് തന്റെ കുഞ്ഞിനോടുളളതിനേക്കാൾ അല്ലാഹു തന്റെ ദാസൻമാരോട് കാരുണ്യമുളളവനാണ്. (മുതഫഖുൻ അലൈഹി)

266 അബൂ ഹുറൈറ(റ) നിവേദനം, നബി(സ) പറഞ്ഞു: അല്ലാഹു സൃഷ്ടികളെയെല്ലാം സൃഷ്ടിച്ചപ്പോൾ ഒരു രേഖയിൽ എഴുതി അർശിനുമു കളിൽ തന്റെയടുക്കൽ സൂക്ഷിച്ചുവെച്ചിട്ടുണ്ട് എന്റെ കാരുണ്യം തീർച്ചയായും എ ന്റെ കോപത്തെ അതിജയിക്കുന്നതാണ്. മറ്റൊരു റിപ്പോർട്ടിലുളളത് എന്റെ കോപത്തെ അത് മുൻകടക്കുന്നതാണ് എന്നാണ്. (മുതഫഖുൻ അലൈഹി)

267 അദ്ദേഹത്തിൽ നിന്ന് നിവേദനം, നബി(സ) പറഞ്ഞു: എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെ സത്യം, നിങ്ങൾ പാപം ചെയ്യുന്നില്ലെങ്കിൽ നിങ്ങളെ അല്ലാഹു തുടച്ചു നീക്കുകയും എന്നിട്ട് പാപം ചെയ്യു കയും ഉടനെ അല്ലാഹുവിനോട് പൊറുക്കലിനെ തേടുകയും ചെയ്യുന്ന മറ്റൊരു വിഭാഗത്തെ അല്ലാഹു ഇവിടെ കൊണ്ടുവരികയും അവർക്ക് പൊറുത്തുകൊടുക്കുകയും ചെയ്യും (മുസ്‌ലിം)

268 ജാബിർ(റ) നിവേദനം, നബി(സ) പറഞ്ഞു: അഞ്ച് നേരത്തെ നമസ്‌കാരങ്ങളുടെ ഉദാഹരണം, നിങ്ങളിലൊരാളുടെ വീടിനു മുമ്പിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്ന നദിയിൽ ദിനേന അഞ്ചു തവണ കുളിക്കുന്നത് പോലെ യാണ്. (മുസ്‌ലിം)

269 ഇബ്‌നുഅബ്ബാസ്(റ) നിവേദനം, നബി(സ) പറയുന്നത് ഞാൻ കേട്ടു: മുസ്‌ലിമായ ഒരു മനുഷ്യൻ മരിക്കുകയും അല്ലാഹുവിൽയാതൊന്നും പങ്കുചേർക്കാത്ത നാൽപത് മുസ്‌ലിംകൾ അയാളുടെ ജനാസ നമസ്‌കരിക്കു കയുമാണെങ്കിൽ അയാളുടെ കാര്യത്തിൽ അല്ലാഹു അവരുടെ ശുപാർശ സ്വീകരിക്കാതിരിക്കില്ല. (മുസ്‌ലിം)

270 ഇബ്‌നു ഉമർ(റ) നിവേദനം, നബി(സ) പറയുന്നത് ഞാൻ കേട്ടു: അന്ത്യനാളിൽ സത്യവിശ്വാസിയെ തന്റെ രക്ഷിതാവിനോട് ഏറ്റവും അടുപ്പിക്കുന്നു. അങ്ങനെ അല്ലാഹു തന്റെ തണൽ കൊണ്ട് അവനെ മറക്കുന്നു. എ ന്നിട്ട് അവന്റെ പാപങ്ങൾ ഓരോന്നായി വിശദമാക്കപ്പെടുന്നു. അല്ലാഹു ചോദിക്കും: ഇന്നയിന്ന പാപം നീ ഓർക്കുന്നുണ്ടോ? അവൻ പറയും: നാഥാ ഞാൻ ഓർക്കുന്നു്. അല്ലാഹു പറയും: ദുനിയാവിൽ വെച്ച് ഞാൻ അതെ ല്ലാം മറച്ചുവെച്ചിരുന്നു. ഇന്ന്‌ ഞാനതെല്ലാം നിനക്ക് പൊറുത്ത് തന്നിരിക്കുന്നു. എന്നിട്ട് അവന്റെ നന്മയുടെ രേഖ നൽകപ്പെടുന്നതാണ്. (മുതഫഖുൻ അലൈഹി)

271 ഇബ്‌നു മസ്ഊദ്(റ) നിവേദനം, ഒരിക്കൽ ഒരു മനുഷ്യൻ ഒരു സ്ത്രീയെ ചുമ്പിച്ചുപോയി. ഉടനെ അദ്ദേഹം പ്രവാചകന്റെ സന്നിധിയിൽ വന്നുകൊണ്ട് സംഭവം ഉണർത്തി. തദവസരത്തിൽ അല്ലാഹു ഈ ആയത്ത് അവതരിപ്പിച്ചു. ”പകലിന്റെരണ്ടറ്റങ്ങളിലും, രാത്രിയിലെ ആദ്യയാമങ്ങളിലും നീ നമസ്‌കാരം മുറപോലെ നിർവഹിക്കുക. തീർച്ചയായും സൽകർമ്മങ്ങൾ ദുഷ്‌കർമ്മങ്ങളെ നീക്കികളയുന്നതാണ്.” (11/114) അദ്ദേഹം ചോ ദിച്ചു പ്രവാചകരെ, ഇത് എനിക്ക് മാത്രം പ്രത്യേകമായതാണോ? അവിടുന്ന് അരുളി: എന്റെ ഉമ്മത്തിന് മുഴുവനുമുളളതാണ്. (മുതഫഖുൻ അലൈഹി)

272 അബൂ മൂസാ(റ) നിവേദനം, നബി(സ) പറഞ്ഞു: തീർച്ചയായും പകലിൽ പാപം ചെയ്തവന്റെ പശ്ചാതാപം സ്വീകരിക്കുന്നതിന് അല്ലാഹു രാത്രി തന്റെ കരങ്ങൾ നീട്ടുന്നു. രാത്രിയിൽ പാപം ചെയ്തവന്റെ പശ്ചാതാപം സ്വീകരിക്കാനായി പകലിലും അവൻ കൈ നീട്ടുന്നു.സൂര്യൻ പടിഞ്ഞാറിൽ നിന്ന് ഉദിക്കുന്നത് വരെ ഈ നില തുടരുന്നതാണ്. (മുസ്‌ലിം)

92. അനസ്(റ) നിവേദനം: അല്ലാഹുവിന്റെ തിരുദൂതൻ(സ) പ്രവചിച്ചു: നിശ്ചയം ഒരു ദാസൻ ഒരു ഭക്ഷണം കഴിച്ചിട്ട് അതിന്റെ പേരിൽ അല്ലാഹുവിനെ സ്തുതിക്കുകയോ ഒരു പാനീയം കുടിച്ച്‌ അതിന്റെ പേരിൽ അല്ലാഹു വിനെ സ്തുതിക്കുകയോ ചെയ്യുന്നത് അല്ലാഹുവിന്ന് ഏറെ തൃപ്തിയുള്ള കാര്യമാണ്. (മുസ്‌ലിം)

This entry was posted in അദ്ധ്യായം 51 : അല്ലാഹുവിലുളള പ്രത്യാശ.. Bookmark the permalink.