അല്ലാഹുവിനെ ഭയപ്പെടുക

”എന്നെ മാത്രമേ നിങ്ങൾ ഭയപ്പെടാവൂ.” (2/40)

”തീർച്ചയായും നിന്റെ രക്ഷിതാവിന്റെ പിടുത്തം കഠിനമായത് തന്നെയാകുന്നു.” (85/12)

”വിവിധ രാജ്യക്കാർ അക്രമികളായിരിക്കെ അവരെ പിടികൂടിശിക്ഷിക്കുമ്പോൾ നിന്റെ രക്ഷിതാവിന്റെ പിടുത്തം അപ്രകാരമാകുന്നു.തീർച്ചയായും അവന്റെ പിടുത്തം വേദനയേറിയതും കഠിനമായതുമാണ്.പരലോകശിക്ഷ യെ ഭയപ്പെടുന്നവർക്ക് തീർച്ചയായും അതിൽ ദൃഷ്ടാന്തമുണ്ട് . സർവ്വ മനുഷ്യരും സമ്മേളിപ്പിക്കപ്പെടുന്ന ഒരു ദിവസമാണത്. (സർവ്വരുടെയും) സാന്നിദ്ധ്യമുണ്ടാകുന്ന ഒരു ദിവസമാകുന്നു അത്. നിർണിതമായ ഒരു അവ ധി വരെ മാത്രമാണ് നാമത് നീട്ടിവെക്കുന്നത്. ആ അവധി വന്നെത്തുന്ന ദിവസം യാതൊരാളും അവന്റെ (അല്ലാഹുവിന്റെ) അനുമതിയോടെയല്ലാതെ സംസാരിക്കുകയില്ല. അപ്പോൾ അവരുടെ കൂട്ടത്തിൽ നിർഭാഗ്യവാനും സൗഭാഗ്യവാനുമുണ്ടാകും. എന്നാൽ നിർഭാഗ്യമടഞ്ഞവരാകട്ടെ അവർ നരകത്തിലായിരിക്കും. അവർക്കവിടെ നെടുവീർപ്പും തേങ്ങിക്കരച്ചിലുമാണുണ്ടായിരിക്കുക.” (11/102106)

”അതായത് മനുഷ്യൻ തന്റെ സഹോദരനെ വിട്ട് ഓടിപ്പോകുന്ന ദിവസം. തന്റെ മാതാവിനെയും പിതാവിനെയും. തന്റെ ഭാര്യയെയും മക്കളെയും. അവരിൽപ്പെട്ട ഓരോ മനുഷ്യനും തനിക്ക് മതിയാവുന്നത്ര (ചിന്താ) വിഷയം അന്ന് ഉണ്ടായിരിക്കും.” (80/34 37)

”മനുഷ്യരേ, നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക, തീർച്ചയായും ആ അന്ത്യസമയത്തെ പ്രകമ്പനം ഭയങ്കരമായ ഒരു കാര്യം തന്നെയാകുന്നു. നിങ്ങൾ അത് കാണുന്ന ദിവസം ഏതൊരു മുലകൊടുക്കുന്ന മാ താവും താൻ മുലയൂട്ടുന്ന കുഞ്ഞിനെപ്പറ്റി അശ്രദ്ധയിലായിപ്പോകും. ഗർഭവതിയായ ഏതൊരു സ്ത്രീയും തന്റെ ഗർഭത്തിലുള്ളത് പ്രസവിച്ചു പോകുകയും ചെയ്യും. ജനങ്ങളെ മത്തുപിടിച്ചവരായി നിനക്ക് കാണുകയും ചെയ്യാം. (യഥാർത്ഥത്തിൽ) അവർ ലഹരി ബാധിച്ചവരല്ല. പക്ഷെ, അല്ലാഹുവിന്റെ ശിക്ഷ കഠിനമാകുന്നു.” (22/12)

‘ തന്റെ രക്ഷിതാവിന്റെ സന്നിധിയെ ഭയപ്പെട്ടവന്ന് രണ്ട് സ്വർഗത്തോപ്പുകളുണ്ട്.” (55/46)

” പരസ്പരം പലതും ചോദിച്ചു കൊണ്ട് അവരിൽ ചിലർ ചിലരെ അഭിമുഖീകരിക്കും.അവർ പറയും: തീർച്ചയായും നാം മുമ്പ് നമ്മുടെ കുടുംബത്തിലായിരിക്കുമ്പോൾ ഭയഭക്തിയുള്ളവരായിരുന്ന അതിനാൽ അല്ലാഹു നമുക്ക് അനുഗ്രഹം നൽകുകയും,രോമകൂപങ്ങളിൽ തുളച്ചു കയറുന്ന നരകാഗ്‌നിയുടെ ശിക്ഷയിൽ നിന്ന് അവൻ നമ്മെ കാത്തുരക്ഷിക്കുകയും ചെയ്തു.തീർച്ചയായും നാം മുമ്പേ അവനോട് പ്രാർത്ഥിക്കുന്നവരായിരുന്നു. തീർച്ചയാ യും അവൻ തന്നെയാകുന്നു ഔദാര്യവാനും കരുണാനിധിയും.” (52/25 28)

255 നുഅ്മാനു ബശീർ(റ) നിവേദനം, നബി(സ) ഇങ്ങനെ പറയുന്നത് ഞാൻ കേട്ടു: അന്ത്യനാളിൽ ഏറ്റവും ലഘുവായ നരകശിക്ഷ അനുഭവിക്കുന്നവൻ തന്റെ ഇരു പാദങ്ങൾക്കുമടിയിലായി തീക്കനൽ വെക്കപ്പെ ട്ടതി നാൽ മസ്തിഷ്‌കം ഉരുകി ഒലിച്ചുകൊണ്ടിരിക്കുന്നവനായിരിക്കും തന്നെക്കാൾ കഠിനശിക്ഷ അനുഭവിക്കുന്നവൻ മറ്റാരുമില്ലെന്നാണ് അയാൾ ധരിക്കുക, യഥാർത്ഥത്തിൽ നരകത്തിൽ ഏറ്റവും ലഘുവായ ശിക്ഷയ നുഭവി ക്കുന്നവനുമായിരിക്കും അയാൾ. (മുതഫഖുൻ അലൈഹി)

256 ഇബ്‌നു ഉമർ(റ) നിവേദനം നബി(സ) പറഞ്ഞു: അന്ത്യനാളിൽ ജനങ്ങളെല്ലാം സർവ്വലോകരക്ഷിതാവിന്റെ മുമ്പിൽ നിൽക്കുമ്പോൾ അവരിൽ ചിലരുടെ ചെവികളുടെ പകുതിയോളം വിയർപ്പിൽ മുങ്ങിയിട്ടുണ്ടാകും (മുതഫഖുൻ അലൈഹി)

257 അനസ്(റ) നിവേദനം നബി(സ) ഒരിക്കൽ ഞങ്ങളോട് ഒരു പ്രസംഗം നടത്തുകയുണ്ടായി. അതുപോലൊരു പ്രസംഗം ഞാൻ കേട്ടിട്ടേയില്ല. അവിടുന്ന് പറഞ്ഞു: ഞാൻ അറിയുന്നതെല്ലാം നിങ്ങളും അറിയുകയാ ണെങ്കിൽ വളരെകുറച്ച് മാത്രം നിങ്ങൾ ചിരിക്കുകയും ധാരാളം കരയുകയും ചെയ്യുമായിരുന്നു. അതു കേട്ടപ്പോൾ പ്രവാചകന്റെ അനുചരന്മാർ കരഞ്ഞുകൊണ്ട് അവരുടെ മുഖങ്ങൾ മറച്ചുപിടിച്ചു.(മുതഫഖുൻ അലൈഹി)

258 അബുബറസ(റ) നിവേദനം: നബി(സ) പറഞ്ഞു: തന്റെ ആയുസ് എന്തിനുവേണ്ടി നശിപ്പിച്ചു, തന്റെ അറിവ് കൊണ്ട് എന്തെല്ലാം പ്രവർത്തിച്ചു തന്റെ സമ്പത്ത് എവിടെനിന്നെല്ലാം സമ്പാദിച്ചു ഏതെല്ലാ കാര്യങ്ങളിൽ വിനിയോഗിച്ചു തന്റെ ശരീരം എന്തിനുവേണ്ടിവിനിയോഗിച്ചു എന്നിങ്ങനെ ചോദ്യം ചെയ്യപ്പെടാതെ അന്ത്യനാളിൽ ഒരടിമക്കും തന്റെ കാലെടുത്തുവെക്കാനാവില്ല. (തുർമുദി ഹസനും സ്വഹീഹുമാണെന്ന് പറയുകയുംചെയ്തു)

259 അബൂ ഹുറൈറ(റ) നബി(സ) പറഞ്ഞു: ഭയാശങ്കയുളളവൻ രാത്രിതന്നെ പുറപ്പെടും രാത്രി തന്നെ യാത്ര തിരിച്ചവൻ തന്റെ ഭവനത്തിൽ എത്തിച്ചേരും അറിയുക അല്ലാഹുവിന്റെ ചരക്ക് വിലകൂടിയതാണ്. അറിയുക അല്ലാഹുവിന്റെ ചരക്ക് സ്വർഗമാണ്. (തിർമുദി തരക്കേടില്ലന്ന് പറഞ്ഞു)

260 ആയിശാ(റ) നബി(സ) പറയുന്നത് ഞാൻ കേട്ടു: അന്ത്യനാളിൽ ജനങ്ങൾ വിവസ്ത്രരും നഗ്നപാദരും ചേലാകർമ്മം ചെയ്യാത്തവരുമായി ഹാജരാക്കപ്പെടും ഞാൻ ചോദിച്ചു: പ്രവാചകരേ സ്ത്രീ പുരുഷന്മാർ ഒരുമിച്ചാ കുമ്പോൾ അവർ പരസ്പരം നോക്കുകയില്ലേ? അവിടുന്നു പറഞ്ഞു: ആയിശാ(റ), അതിനെക്കാളെല്ലാം ഗൗരവമേറിയ പ്രശ്‌നങ്ങൾ അവരെ അലട്ടികൊണ്ടിരിക്കുകയായിരിക്കും. മറ്റൊരു റിപ്പോർട്ടിൽ പരസ്പരംനോക്കുന്ന തിനെക്കാൾ ഗൗരവമേറിയ കാര്യങ്ങളാണ് ഗൗനിക്കുക. (മുതഫഖുൻ അലൈഹി)

91. അദിയ്യ്(റ) നിവേദനം: നബി(സ) പറയുകയുണ്ടായി:നിങ്ങളിൽ ഓരോരുത്തരും അല്ലാഹുവിനോട് സംസാരിക്കുക തന്നെ ചെയ്യും. മനുഷ്യനും അല്ലാഹുവിന്നുമിടയിൽ ഒരു മറയോ പരിഭാഷകനോ ഉണ്ടായിരിക്കു കയില്ല. തന്റെ വലത് ഭാഗത്തേക്ക് അവൻ നോക്കും. തന്റെ കർമ്മമല്ലാതെ മനുഷ്യൻ കാണുകയില്ല. തന്റെ ഇടത് ഭാഗത്തേക്കും നോക്കും. അപ്പോഴും തന്റെ കർമ്മം മാത്രമേ അവൻ കാണുകയുള്ളൂ. തന്റെ മുന്നിലേക്കും അവൻ നോക്കും. നരകമല്ലാതെ മറ്റൊന്നുമില്ലന്ന് അപ്പോൾ അവൻ അറിയും. അത് കൊണ്ട് ഒരു കാരക്കയുടെ കഷ്ണം ദാനം ചെയ്തിട്ടെങ്കിലും നിങ്ങളിലോരോരുത്തരും നരകത്തെ കാത്ത് സൂക്ഷിക്കുവീൻ. അതും കൈവ ശമില്ലാത്തവൻ നല്ല ഒരു വാക്ക് പറഞ്ഞിട്ട് നരകത്തെ സൂക്ഷിക്കട്ടെ. (മുത്തഫഖുൻഅലൈഹി)

This entry was posted in അദ്ധ്യായം 50 : അല്ലാഹുവിനെ ഭയപ്പെടുക. Bookmark the permalink.