ജനങ്ങളുടെ ബാഹ്യമായ കാര്യങ്ങളനുസരി ച്ച് വിധിക്കുക, രഹസ്യമായത് അല്ലാഹുവിലേക്ക് വിടുക.

”ഇനി അവർ പശ്ചാത്തപിക്കുകയും നമസ്‌കാരം മുറപോലെ നിർവ്വഹിക്കുകയും സകാത്ത് നൽകുകയും ചെയ്യുന്ന പക്ഷം നിങ്ങൾ അവരുടെ വഴി ഒഴിവാക്കികൊടുക്കുക” (9/5)

252 .ത്വാരിഖ്ബ്നു ഉശൈം(റ) നിവേദനം: നബി(സ)പറയുന്നത് ഞാൻ കേട്ടു. ഒരാൾ അല്ലാഹുവല്ലാത ആരാധനക്കർഹനില്ലെന്ന് പറയുകയും അല്ലാഹുവല്ലാതെ ആരാധിക്കപ്പെടുന്ന സകലതിനേയും നിഷേധിക്കുകയും ചെയ്താ ൽ അയാളുടെ സ്വത്തും രക്തവും അലംഘനീയമാണ്. അവന്റെ വിചാരണ അല്ലാഹുവിങ്കലാണ്. (മുസ്‌ലിം)

253. മിഖ്ദാദ്ബിന്‍ അസ്‌വദ് (റ) നിവേദനം: ഞാൻ നബി(സ)യോട് ചോദിച്ചു: പ്രവാചകരേ ഞാൻ സത്യനിഷേധികളിൽ പെട്ട ഒരാളുമായി യുദ്ധത്തിലേർപെട്ടപ്പോൾ എന്റെ ഒരു കൈ അവൻ വെട്ടിമുറിച്ചു.പിന്നീട് ഒരു വൃക്ഷത്തിൽ അഭയം പ്രാപിച്ചുകൊണ്ട് അയാൾ പറഞ്ഞു:ഞാൻ അല്ലാഹുവിന് കീഴ്‌പെട്ടുകൊണ്ട് മുസ്‌ലിമായിരിക്കുന്നു. അയാൾ ഇങ്ങനെ പറഞ്ഞതിന് ശേഷം എനിക്കയാളെ വധിക്കാൻ പാടുണ്ടോ ? അപ്പോൾ അവി ടുന്ന് പറഞ്ഞു. അയാളെ വധിക്കാൻ പാടില്ല. ഞാൻ വീണ്ടും ചോദിച്ചു. പ്രവാചകരെ എന്റെ ഒരു കയ്യിന് വെട്ടിയതിന് ശേഷമാണവൻ അങ്ങനെ പറഞ്ഞിട്ടുളളത്. അവിടുന്ന് പറഞ്ഞു: എന്നാലും നീ അവനെ വധിക്കാൻ പാടില്ല, നീ അവനെ വധിക്കുകയാണെങ്കിൽ വധിക്കുന്നതിന് മുമ്പുളള നിന്റെ സ്ഥാനത്ത് അവനും, അവൻ ആ വാക്ക് പറയുന്നതിന്റെ മുമ്പുളള അവന്റെ സ്ഥാനത്ത് നീയും ആയിത്തീരുന്നതാണ്. (മുതഫഖുൻ അലൈഹി)
(നിന്റെ സ്ഥാനത്ത് അവനാകും എന്നാൽ ഇസ്‌ലാം സ്വീകരിച്ചതിനാൽ സുരക്ഷിതനായിത്തീരും എന്നും നീ അവന്റെ സ്ഥാനത്താകും എന്നാൽ അവന്റെ അവകാശികൾക്ക് പ്രതിക്രിയ എടുക്കാവുന്ന വിധം രക്തം ചിന്ത പ്പെട്ടേക്കുമെന്നുമാണ് അല്ലാതെ അവന്റെ കുഫ്‌റിന്റെ സ്ഥാനത്ത് നീ ആകുമെന്നല്ല.)

254 അബ്ദുല്ലാഹ് ഇബ്‌നു ഉത്(റ) നിവേദനം: ഉമർ(റ) ഇങ്ങനെ പറയുന്നത് ഞാൻ കേട്ടു: നബി(സ)യുടെ കാലത്ത് വഹ്‌യിന്റെ അടിസ്ഥാനത്തിൽ ചിലരെ പിടികൂടാൻ കഴിയുമായിരുന്നു. എന്നാൽ ഇന്ന് വഹ്‌യ് നിലച്ചി രിക്കുന്നു. നിങ്ങളുടെ ബാഹ്യമായ നടപടിയനുസരിച്ചാണ് ഇന്ന് നാം നിങ്ങളെ പിടികൂടുക, ആരാണോ നമ്മോട് നന്മ പ്രകടിപ്പിക്കുന്നത് അവനെ നാം വിശ്വാസത്തിലെടുക്കുകയും നമ്മോടടുപ്പിക്കുകയും ചെയ്യും. അവന്റെ രഹസ്യങ്ങൾ അല്ലാഹു വിചാരണ നടത്തുക അത് നമ്മുടെ ചുമതലയല്ല. ആരാണോ നമ്മോട് തിന്മ പ്രകടിപ്പിക്കുന്നത് അവനെ നാം വിശ്വാസത്തിലെടുക്കുകയോ സത്യപ്പെടുത്തുകയോ ഇല്ല.അവന്റെ രഹസ്യം എത്ര നല്ല താണെന്ന് അവൻ പറഞ്ഞാലും ശരി. (ബുഖാരി)

This entry was posted in അദ്ധ്യായം 49 : ബാഹ്യമായ കാര്യങ്ങളനുസരിച്ച് വിധിക്കുക, രഹസ്യമായത് അല്ലാഹുവിലേക്ക് വിടുക.. Bookmark the permalink.