സജ്ജനങ്ങളെയും ദുർബലരെയും പാവ ങ്ങളെയും ഉപദ്രവിക്കുന്നതിന്ന് താക്കീത്.

”സത്യവിശ്വാസികളായ പുരുഷൻമാരെയും സ്ത്രീകളെയും അവർ (തെറ്റായ) യാതൊന്നും ചെയ്യാതിരിക്കെ ശല്യപ്പെടുത്തുന്നവരാരോ അവർ അപവാദവും പ്രത്യക്ഷമായ പാപവും പേറിയിരിക്കയാണ്.”( 33/58)

”എന്നിരിക്കെ അനാഥയെ നീ അടിച്ചമർത്തരുത് ചോദിച്ച് വരുന്നവനെ നീ വിരട്ടി വിടുകയും ചെയ്യരുത്. ” (93/910)

251. ജുൻദുദ്ദബ്‌നു അബ്ദുല്ലാ(റ) നിവേദനം: നബി(സ) പറഞ്ഞു:ആരെങ്കിലും സുബഹി നമസ്‌കരിച്ചാൽ അവൻ അല്ലാഹുവിന്റെ സംരക്ഷണത്തിലായിരിക്കും തന്റെ ബാധ്യതയുടെ കാര്യത്തിൽ അല്ലാഹു നിങ്ങളെ പിടികൂടാൻ ഇടയാകരുത്. തിർച്ചയായും ആരുടെയെങ്കിലും ബാധ്യതയെ അല്ലാഹു ചോദ്യം ചെയ്താൽ അവനെ പിടികൂടി നരകത്തിലേക്ക് മുഖം കുത്തി എറിയുന്നതാണ്. (മുസ്‌ലിം)

This entry was posted in അദ്ധ്യായം 48 : സജ്ജനങ്ങളെയും പാവങ്ങളെയും ഉപദ്രവിക്കുന്നത് താക്കീത്.. Bookmark the permalink.