അല്ലാഹുവിന്റെ സ്‌നേഹം ലഭിക്കുന്ന തിന്റെ അടയാളങ്ങളും അതിനായി ശ്രമിക്കേ തിന്റെ ആവശ്യകതയും

”(നബി(സ)യേ,) പറയുക: നിങ്ങൾ അല്ലാഹുവെസ്‌നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങൾ പിന്തുടരുക. എങ്കിൽ അല്ലാഹു നിങ്ങളെ സ്‌നേഹിക്കുകയും നിങ്ങളുടെ പാപങ്ങൾ പൊറുത്തുതരികയും ചെയ്യുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ. ” (3/31)

‘സത്യവിശ്വാസികളേ, നിങ്ങളിൽ ആരെങ്കിലും തന്റെ മതത്തിൽ നിന്ന് പിന്തിരിഞ്ഞ് കളയുന്ന പക്ഷം അല്ലാഹു ഇഷ്ടപ്പെടുന്നവരും, അല്ലാഹുവെ ഇഷ്ടപ്പെടുന്നവരുമായ മറ്റൊരു ജനവിഭാഗത്തെ അല്ലാഹു പകരം കൊണ്ട് വരുന്നതാണ്. അവർ വിശ്വാസികളോട് വിനയം കാണിക്കുന്നവരും, സത്യനിഷേധികളോട് പ്രതാപം പ്രകടിപ്പിക്കുന്നവരുമായിരിക്കും. അവർ അല്ലാഹുവിന്റെ മാർഗത്തിൽ സമരത്തിൽ ഏർപെടും. ഒരു ആക്ഷേപകന്റെ ആക്ഷേപവും അവർ ഭയപ്പെടുകയില്ല. അത് അല്ലാഹുവിന്റെ അനുഗ്രഹമത്രെ. അവൻ ഉദ്ദേശിക്കുന്നവർക്ക് അത് നൽകുന്നു. അല്ലാഹു വിപുലമായ കഴിവുള്ളവനും സർവ്വജ്ഞനുമത്രെ. ” (5/54)

249. അബൂഹൂറൈറ(റ) നിവേദനം: നബി(സ)പറഞ്ഞു: അല്ലാഹു ഒരടിമയെ ഇഷ്ടപ്പെട്ടാൽ ജിബ്‌രീലിനെ(സ) വിളിച്ചറിയിക്കും: തീർച്ചയായും അല്ലാഹു ഇന്നയാളെ ഇഷ്ടപ്പെടുന്നു. അതിനാൽ നീയും അയാളെ ഇഷ്ടപ്പെടുക അ പ്പോൾ ജിബ്‌രീൽ(അ) അയാളെ ഇഷ്ടപ്പെടുകയും ആകാശലോകത്തുള്ളവരോടായി വിളിച്ച് പറയുകയും ചെയ്യും. അല്ലാഹു ഇന്നയാളെ ഇഷ്ടപ്പെടുന്നു. നിങ്ങളും ഇഷ്ടപ്പെടുവിൻ. അപ്പോൾ ആകാശലോകത്തുള്ളവരെല്ലാം അ യാളെ ഇഷ്ടപ്പെടും പീന്നീട് ഭൂമി ലോകത്തുംഅയാൾക്ക് സ്വീകാര്യതയുണ്ടാക്കപ്പെടുന്നു. (മുത്തഫഖുൻ അലൈഹി)

250. ആയിശാ(റ)നിവേദനം: നബി(സ)ഒരാളെ സേനാ നായകനാക്കിനിയോഗിച്ചു. അയാൾ അവരുമായി നമസ്‌കരിക്കുമ്പോഴെല്ലാം ‘ഖുൽഹുവല്ലാഹു’ എന്ന അദ്ധ്യായം എല്ലാ നമസ്‌കാരത്തിലും പാരായണത്തിലുംഉൾപ്പെടു ത്തിയിരുന്നു .തിരിച്ചെത്തിയപ്പോൾ അവരെല്ലാം ഇക്കാര്യം പ്രവാചകന്റെ ശ്രദ്ധയിൽപെടുത്തി. പ്രവാചകൻ പറഞ്ഞു: എന്തിനാണ്  അങ്ങനെ ചെയ്യുന്നത് എന്ന് നിങ്ങൾ അദേഹത്തോട് ചോദിച്ചു നോക്കൂ.അവരദ്ദേഹ ത്തോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: പരമകാരുണ്യകന്റെ വിശേഷണമാണ് ആ അദ്ധ്യായത്തിലുള്ളത്. അതിനാൽ ഞാനത്പാരായണം ചെയ്യാൻ ഇഷ്ടപ്പെടുന്നു. അതറിഞ്ഞ നബി(സ) പറഞ്ഞു: എന്നാൽ അല്ലാഹു അദ്ദേഹത്തെയും ഇഷ്ടപ്പെടുന്നു എന്ന് നിങ്ങളദ്ദേഹത്തെ അറിയിക്കുക. ( മുത്തഫഖുൻ അലൈഹി)

This entry was posted in അദ്ധ്യായം 47: അല്ലാഹുവിന്റെ സ്‌നേഹം ലഭിക്കുന്നതിന്‍റെ അടയാളങ്ങളും അതിനായി ശ്രമിക്കേണ്ടതിന്‍റെആവശ്യകതയും. Bookmark the permalink.