നന്മ നിറഞ്ഞവരെ സന്ദർശിക്കുക, സഹവസിക്കുക, സദസ്സിലിരിക്കുക, സ്‌നേഹി ക്കുക അവരോട് സന്ദർശനവും പ്രാർത്ഥനയും ആവശ്യപ്പെടുക ശ്രേഷ്ടമായ സ്ഥലങ്ങൾ സന്ദർശിക്കുക.

”മൂസാ(അ) തന്റെ ഭൃത്യനോട് ഇപ്രകാരം പറഞ്ഞ സന്ദർഭം (ശ്രദ്ധേയമാകുന്നു) ഞാൻ രണ്ട് കടലുകൾ കൂടിച്ചേരുന്നിടത്ത് എത്തുകയോ, അല്ലെങ്കിൽ സുദീർഘമായ ഒരു കാലഘട്ടം മുഴുവൻ നടന്ന് കഴിയുകയോ ചെയ്യുന്നത് വരെ ഞാൻ (ഈ യാത്ര) തുടർന്ന് കൊണ്ടേയിരിക്കും.അങ്ങനെ അവർ അവ (കടലുകൾ) രണ്ടു കൂടിച്ചേരുന്നിടത്തെത്തിയപ്പോൾ തങ്ങളുടെ മത്‌സ്യത്തിന്റെ കാര്യം മറന്നുപോയി. അങ്ങനെ അത് കടലിൽ (ചാടി) അത് പോയ മാർഗം ഒരു തുരങ്കം (പോലെ) ആക്കിത്തീർത്തു.അങ്ങനെ അവർ ആ സ്ഥലം വിട്ട് മുന്നോട്ട് പോയിക്കഴിഞ്ഞപ്പോൾ മൂസാ(അ) തന്റെ ഭൃത്യനോട് പറഞ്ഞു: നീ നമുക്ക് നമ്മുടെ ഭക്ഷണം കൊണ്ട് വാ. നമ്മുടെ ഈ യാത്ര നിമിത്തം നമുക്ക് ക്ഷീണം നേരിട്ടിരിക്കുന്നു. അവൻ പറഞ്ഞു: താങ്കൾ കുണ്ടുവോ? നാം ആ പാറക്കല്ലിൽ അഭയം പ്രാപിച്ച സന്ദർഭത്തിൽ ഞാൻ ആ മത്‌സ്യത്തെ മറന്നുപോകുക തന്നെ ചെയ്തു. അത് പറയാൻ എന്നെ മറപ്പിച്ചത് പിശാചല്ലാതെ മറ്റാരുമല്ല. അത് കടലിലൂടെ സഞ്ചരിച്ച വഴി ഒരു അത്ഭുതമാക്കിത്തീർക്കുകയും ചെയ്തിരിക്കുന്നു. അദ്ദേഹം (മൂസാ(അ) ) പറഞ്ഞു: അതുതന്നെയാണ് നാം തേടിക്കൊണ്ടിരു ന്നത്. ഉടനെ അവർ രണ്ട് പേരും തങ്ങളുടെ കാൽപാടുകൾ നോക്കിക്കൊണ്ട് മടങ്ങി. അപ്പോൾ അവർ രണ്ടു പേരും നമ്മുടെ ദാസൻമാരിൽ ഒരാളെ കണ്ടെത്തി. അദ്ദേഹത്തിന് നാം നമ്മുടെ പക്കൽ നിന്നുള്ള കാരു ണ്യം നൽകുകയും, നമ്മുടെ പക്കൽ നിന്നുള്ള ജ്ഞാനം നാം അദ്ദേഹത്തെ പഠിപ്പിക്കുകയും ചെയ്തിട്ടു്. മൂസാ(അ) അദ്ദേഹത്തോട് പറഞ്ഞു: താങ്കൾക്ക് പഠിപ്പിക്കപ്പെട്ട സൻമാർഗജ്ഞാനത്തിൽ നിന്ന് എനിക്ക് താങ്കൾ പഠിപ്പിച്ചുതരുന്നതിന്നായി ഞാൻ താങ്കളെ അനുഗമിക്കട്ടെ? ” (18/6066)

” തങ്ങളുടെ രക്ഷിതാവിന്റെ മുഖം ലക്ഷ്യമാക്കിക്കൊണ്ട് കാലത്തും വൈകുന്നേരവും അവനോട് പ്രാർത്ഥിച്ച് കൊണ്ടിരിക്കുന്നവരുടെ കൂടെ നീ നിന്റെ മനസ്സിനെ അടക്കി നിർത്തുക.” (18/28)

234. അനസ്‌(റ)നിന്ന് നിവേദനം: നബി(സ)യുടെ വിയോഗാനന്തരം ഒരിക്കൽ അബൂബക്കർ(റ) ഉമറി(റ)നോട് പറയുകയുണ്ടായി: നമുക്ക് ഉമ്മുഐമന്റെ അടുത്തേക്ക് പുറപ്പെടാം. നബി(സ)അവരെ സന്ദർശിച്ചത് പോലെ നമുക്കും അവരെ യൊന്ന് സന്ദർയിക്കാം അവരിരുപേരും അവിടെയെത്തിയപ്പോൾ മഹതി കരയാൻ തുടങ്ങി. അവർ രണ്ടു പേരും പറഞ്ഞു. എന്തിനാണ് താങ്കൾ കരയുന്നത്? റസൂല്ലാഹ(സ)ക്ക് ഏറ്റവും ഗുണകരമായ താണ് അല്ലാഹുവിങ്കലുള്ളതെന്ന് അറിഞ്ഞുകൂടെ, മഹതി പറഞ്ഞു: അല്ലാഹുവിങ്കൽ ഏറ്റവും ഗുണകരമായതാണ് നബി(സ)ക്ക് ഉള്ളതെന്ന് എനിക്കറിയാത്തതിനാലല്ല ഞാൻ കരഞ്ഞത് മറിച്ച് ആകാശത്ത് നിന്നുള്ള വഹ്‌യ് നിലച്ച് പോയല്ലോ എന്നോർത്താണ് ഞാൻ കരഞ്ഞത്. അപ്പോൾ മഹതിയോടൊപ്പം അവർ രണ്ടു പേരും കരയാൻ തുടങ്ങി (മുസ്‌ലിം)

235. അബൂ ഹൂറൈറ(റ) നിന്ന് നിവേദനം നബി(സ)പറഞ്ഞു: ഒരാൾ മറ്റൊരു ഗ്രാമത്തിലുള്ള തന്റെ സഹോദരനെ സന്ദർശിക്കാൻ പുറപ്പെട്ടു. അദ്ദേഹത്തിന്റെ വഴി നിരീക്ഷിക്കാൻ ഒരു മലക്കിനെ അല്ലാഹു ഏർപ്പെ ടുത്തി. തന്റെ അരികിലെത്തിയപ്പോൾ മലക്ക് അയാളോട് ചോദിച്ചു. നിങ്ങൾ എവിടെ പോകുന്നു. അയാൾ പറഞ്ഞു ഈ ഗ്രാമത്തിലുള്ള എന്റെ സഹോദരനെ കാണാൻ. മലക്ക് ചോദിച്ചു: നിങ്ങൾ പരിപാലിക്കുന്നതാ യ വല്ല അനുഗ്രഹവും അയാൾ നിങ്ങൾക്കു ചെയ്തു തന്നിട്ടുണ്ടോ ? അയാൾ പറഞ്ഞു ഇല്ല ഞാനവനെ സ്‌നേഹിക്കുന്നത് അല്ലാഹുവിന്റെ പ്രീതിക്കായ് മാത്രമാണ്. അപ്പോൾ മലക്ക് പറഞ്ഞു അല്ലാഹുവിന് വേണ്ടി നീ അവനെ സ്‌നേഹിച്ചതിനാൽ അവൻ നിന്നെ സ്‌നേഹിച്ചിരിക്കുന്നു എന്ന സന്ദേശവുമായി നിന്നിലേക്കയക്കപ്പെട്ട അല്ലാഹുവിന്റെ ദൂതനാകുന്നു ഞാൻ. (മുസ്‌ലിം)

236. അബൂമൂസൽ അശ്അരി(റ)നിന്ന് നിവേദനം: നബി(സ)പറഞ്ഞു ഒരു നല്ല കൂട്ടുകാരന്റെയും ചീത്ത കൂട്ടുകാരന്റെയും ഉദാഹരണം കസ്തൂരി വിൽപനക്കാരനെയും ഉലയിൽ ഊതുന്നവനെയും പേലെയാണ്. കസ്തൂരിവിൽ പനക്കാരൻ നിനക്ക് സൗജന്യമായി നൽകിയേക്കും അല്ലെങ്കിൽ നീ വിലകൊടുത്ത് അയാളിൽ നിന്ന് വാങ്ങിയേക്കും അതുമല്ലെങ്കിൽ സുഗന്ധ വാസന അനുഭവിച്ച് കൊണ്ടിരിക്കും എന്നാൽ ഉലയിൽ ഊതുന്നവൻ നിന്റെ വസ്ത്രം കരിച്ചേക്കും അതല്ലെങ്കിൽ നീ അവനിൽ നിന്ന് ദുർഗന്ധമേ അനുഭവിക്കൂ. (മുത്തഫഖുൻ അലൈഹി)

237. അബൂ ഹൂറൈറ(റ) നിന്ന് നിവേദനം: നബി(സ)പറഞ്ഞു:: ഒരാൾ തന്റെ ചങ്ങാതിയുടെ അഭിപ്രായത്തിലായിരിക്കും നിലക്കൊള്ളുക, അതിനാൽ ആരെയാണ്ചങ്ങാതിയാക്കേണ്ട തെന്ന് ഓരോരുത്തരും ആലോ ചിക്കുക. (അബൂദാവൂദ്, തുർമുദി)

238. അബൂമൂസൽ അശ്അരി(റ)നിന്ന് നിവേദനം: നബി(സ)പറഞ്ഞു: മനുഷ്യൻ താൻ ഇഷ്ടപ്പെടുന്നവരോടൊന്നിച്ചായിരിക്കും (മുത്തഫഖുൻ അലൈഹി) മറ്റെരു റിപ്പോർട്ടിലുള്ളത് ഒരാൾ ഒരു വിഭാഗത്തെ ഇഷ്ടപ്പെടുന്നു. പക്ഷെ അവരുടെ സ്ഥാനത്തേക്ക് എത്തിയിട്ടില്ലെങ്കിൽ എന്താണ് അഭിപ്രായം എന്ന് നബി(സ)യോട് ചോദിക്കപ്പെട്ടപ്പോൾ അവിടുന്ന് അരുളി: മനുഷ്യൻ താൻ ഇഷ്ടപ്പെടുന്നവരോടൊന്നിച്ചായിരിക്കും.

239. അനസ്‌(റ)നിന്ന് നിവേദനം: ഒരു ഗ്രാമീണ അറബി പ്രവാചകനോട് ചോദിച്ചു. അന്ത്യനാൾ എപ്പോഴാണ്. റസൂൽ(സ)അയാളോട് തിരിച്ച് ചോദിച്ചു. എന്തെല്ലാമാണ് നീ അതിനായി ഒരുക്കി വെച്ചിട്ടുള്ളത്. അയാൾ പറഞ്ഞു: അല്ലാഹുവിനോടും റസൂലി(സ)നോടുമുള്ള സ്‌നേഹം തന്നെ. പ്രവാചകൻ(സ) പറഞ്ഞു: നീ ഇഷ്ടപ്പെടുന്നവരോടൊപ്പം നീ ഉണ്ടായിരിക്കും. (മുത്തഫഖുൻ അലൈഹി)

240. ഉമർ(റ)നിന്ന് നിവേദനം: ഞാൻ ഉംറക്ക് പോകാൻ നബി(സ)യോട് അനുവാദം ചോദിച്ചപ്പോൾ എനിക്കനുവാദം നൽകി ഇങ്ങനെ പറഞ്ഞു: പ്രിയ സഹോദരാ നിന്റെ പ്രാർത്ഥനയിൽ നമ്മെ മറക്കരുതേ അപ്പോൾ നബി(സ)പറഞ്ഞ ആ വാക്കിനു പകരമായി ഇഹലോകം മുഴുവൻ ലഭിച്ചാലും എനിക്ക് സന്തോഷമാകില്ല. മറ്റൊരു റിപ്പോർട്ടിലുള്ളത് നബി(സ)പറഞ്ഞത് പ്രിയ സഹോദരാ നിന്റെ പ്രാർത്ഥനയിൽ നമ്മളെയുംപങ്കുചേർ ക്കണേ എന്നാണ്. (അബൂദാവൂദ്, തിർമിദി)

241. ഇബ്‌നു ഉമർ നിവേദനം: നബി(സ)കാൽനടയായും വാഹനത്തിലേറിയും ഖുബായിൽ സന്ദർശികക്കുകയും അവിടെ രണ്ടുറകഅത്ത് നമസ്‌കരിക്കുകയും ചെയ്തിരുന്നു. (മുത്തഫഖുൻ അലൈഹി)

This entry was posted in അദ്ധ്യായം 45 : നന്മ നിറഞ്ഞവരെ സന്ദർശിക്കുക, സഹവസിക്കുക, സദസ്സിലിരിക്കുക, സ്‌നേഹിക്കുക.... Bookmark the permalink.