പണ്ഡിതൻമാരേയും വൃദ്ധൻമാരേയും ശ്രേഷ്ടൻമാരേയും ബഹുമാനിക്കുക, അവരുടെ സവിശേഷ പദവികളംഗീകരിച്ചുകൊ ടുക്കുക.

”പറയുക: അറിവുള്ളവരും അറിവില്ലാത്തവരും സമമാകുമോ? ബുദ്ധിമാൻമാർ മാത്രമേ ആലോചിച്ചു മനസ്സിലാക്കുകയുള്ളൂ. ” (39/9)

228. അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) നിവേദനം: നബി(സ)പറഞ്ഞു: (നമസ്‌കാരത്തിൽ)ബുദ്ധിമാൻമാരും പ്രായം കൂടിയവരുമാണ് എന്നോടടുത്തു നിൽക്കേണ്ടത്. പിന്നീട് അവരോടടുത്തവരും, ഇത് മൂന്ന് പ്രാവശ്യം ആവ ർത്തിച്ച് പറഞ്ഞു. അങ്ങാടികളിലേത്‌പോലെ (നമസ്‌കാരത്തിൽ) ശബ്ദകോലാഹലങ്ങളുണ്ടാക്കാതെ സൂക്ഷിക്കുക. (മുസ്‌ലിം)

229. ജാബിർ(റ)നിവേദനം: (ഉഹ്ദിലെ രക്ത സാക്ഷികളിൽ നിന്ന് ഈ രണ്ടു പേരെ ഒരേ ഖബ്‌റിൽ മറവ് ചെയ്തിരുന്നു. അവിടുന്ന് ചോദിച്ചു. ഇവർ രണ്ടില്‍ ആരാണ് ഏറ്റവും കൂടുതൽ ഖുർആൻ ഹ്യദിസ്ഥമാക്കിയിട്ടൂള്ള ത്? ആരെയെങ്കിലും സൂചിപ്പിക്കപ്പെട്ടാൽ ഖബറിൽ അയാളെ മുന്തിക്കുമായിരുന്നു. (ബുഖാരി)

230. സഹല്‌നു അബീഹസ്മ(റ)നിവേദനം: അബ്ദുല്ലാഹിബ്‌നു സഹ്‌ലും മുഹയ്യിസ്വത്ത് ബിൻ മസ്ഊദും ഖൈബറിലേക്ക് പുറപ്പെട്ടു.ഖൈബറുമായി സഖ്യത്തിലായിരുന്ന സന്ദർഭമായിരുന്നു അത്. അവിടെ വെച്ച് അവർ രണ്ടു പേരും വിട്ടു പിരിഞ്ഞു. പിന്നീട് മുഹിയ്യിസ്വ അബ്ദുല്ലയുടെ അടുത്ത് തിരിച്ചെത്തിയപ്പോൾ അദ്ദേഹം രക്തം പുരണ്ട് കൊല്ലെപ്പട്ട് കിടക്കുന്നതായി കുണ്ടു . അദ്ദേഹത്തെ അവിടെ മറവ് ചെയ്ത ശേഷം മുഹിയ്യിസ്വ മദീ നയിലേക്ക് പുറപ്പെട്ടു. എന്നിട്ട് അബ്ദുറഹ്മാനുബ്‌നു സഹ്‌ലും മസ്ഊദിന്റെ രണ്ടു മക്കളായ മുഹിയ്യിസ്വയും ഹുവയ്യിസയും ചേർന്ന് നബി(സ)യുടെ അരികിലെത്തി. അബ്ദുറഹ്മാൻ സംസാരിക്കാൻ തുടങ്ങിയപ്പോൾ നബി (സ)പറഞ്ഞു. പ്രായം കുടിയവരെ സംസാരിക്കാന്‍ അനുവദിക്കൂ. അദ്ദേഹം അവരിൽ ഏറ്റവും പ്രായം കുറഞ്ഞ ആളായിരുന്നു. പിന്നെ ഞാനൊന്നും മിണ്ടിയില്ല. അവർ നബി(സ)യോട് സംസാരിച്ചു. നബി (സ) ചോദിച്ചു. സത്യം ചെയ്ത്‌കൊണ്ട് ഘാതകന്റെ മേലിലുള്ള അവകാശം നേടാൻ നിങ്ങൾ തയ്യാറാണോ? (മുത്തഫഖുൻഅലൈഹി)

231. ഇബ്‌നു ഉമർ(റ)നിന്ന് നിവേദനം നബി(സ)പറഞ്ഞു: ഞാൻ ഒരു മിസ്‌വാക്ക് കൊണ്ട് പല്ലുതേക്കുന്നതായും അപ്പോൾ രണ്ടു പേർ എന്റെ അടുത്ത് കടന്നു വന്നതായും എനിക്ക് സ്വപ്നദർശനമുണ്ടായി രണ്ടു പേരിൽ ഒരാൾ അപരനേക്കാൾ പ്രായം കുടിയവനായിരുന്നു. ഞാൻ ഏറ്റവും പ്രായം കുറഞ്ഞവന് മിസ്‌വാക്ക് നല്കിയപ്പോൾ പ്രായം കൂടിയവനെ പരിഗണിക്കൂ എന്ന് എന്നോട് പറയപ്പെട്ടു. ഉടനെ ഞാനത് പ്രായം കൂടിയവന് തിരിച്ചുകൊടുത്തു. (മുസ്‌ലിം )

232.അബൂമൂസാ(റ) നിവേദനം: നബി(സ)പറഞ്ഞു.തീർച്ചയായും വയോവൃദ്ധനായ മുസ്‌ലിമിനേയും അതിരുകവിയുകയോ വീഴ്ച വരുത്തുകയോ ചെയ്യാത്ത വിധം ഖുർആനിനെ വഹിച്ചവനെയും (പണ്ഡിതനെയും) നീതിമാ നായ ഭരണകർത്താവിനെയും ആദരിക്കുന്നത് അല്ലാഹുവോടുള്ള ബഹുമാനത്തിന്റെ ഭാഗമാണ്. (അബൂദാവൂദ്)

233. അംറ്ബിനു ശുഐബ് തന്റെ പിതാവിൽ നിന്നും അദ്ദേഹം പിതാമഹനിൽ നിന്നും നിവേദനം: നബി(സ)പറഞ്ഞു: ചെറിയവരോട് കരുണ ചെയ്യാത്തവരും വലിയവരുടെ മഹിമ മനസിലാക്കാത്തവരും നമ്മിൽ പെട്ടവരല്ല. (അബൂദാവൂദ്, തിർമിദി)

This entry was posted in അദ്ധ്യായം 44 : പണ്ഡിതൻമാരേയും വൃദ്ധൻമാരേയും ശ്രേഷ്ടൻമാരേയും ബഹുമാനിക്കുക, അവരുടെ സവിശേഷ പദവികളംഗീകരിച്ചുകൊടുക്കുക.. Bookmark the permalink.