അനാഥകളോടും പെൺകുട്ടികളോടും കരുണകാണിക്കൽ

സത്യവിശ്വാസികൾക്ക് നീ നിന്റെ ചിറക് താഴ്ത്തികൊടുക്കുക. (ഹിജ്ർ : 88)

തങ്ങളുടെ രക്ഷിതാവിന്റെ മുഖം ലക്ഷ്യമാക്കിക്കൊണ്ട് കാലത്തും വൈകുന്നേരവും അവനോട് പ്രാർത്ഥിച്ച് കൊണ്ടിരിക്കുന്നവരുടെ കൂടെ നീ നിന്റെ മനസ്സിനെ അടക്കി നിർത്തുക. ഇഹലോകജീവിതത്തിന്റെ അലങ്കാരം ലക്ഷ്യമാക്കിക്കൊണ്ട് നിന്റെ കണ്ണുകൾ അവരെ വിട്ടുമാറിപ്പോകാതിരിക്കട്ടെ.(അൽ കഹ്ഫ്:28)

എന്നിരിക്കെ അനാഥയെ നീ അടിച്ചമർത്തരുത്. ചോദിച്ച് വരുന്നവനെ നീ വിരട്ടി വിടുകയും ചെയ്യരുത്. (സൂറ: ള്വുഹാ: 9, 10)

മതത്തെ വ്യാജമാക്കുന്നവൻ ആരെന്ന് നീ കണ്ടുവോ?. അനാഥക്കുട്ടിയെ തള്ളിക്കളയുന്നവനത്രെ അത്. പാവപ്പെട്ടവന്റെ ഭക്ഷണത്തിന്റെ കാര്യത്തിൽ പ്രോത്‌സാഹനം നടത്താതിരിക്കുകയും ചെയ്യുന്നവൻ. (സൂറ: മാഊൻ: 1, 2, 3)

172. സഹ്‌ലുബ്‌നു സഅദ്(റ)വിൽ നിന്ന് നിവേദനം: നബി(സ) പറയുകയുണ്ടായി: ഞാനും അനാഥകളെ സംരക്ഷിക്കുന്നവനും സ്വർഗത്തിൽ ഇതുപോലെയാണ്. അവിടുന്ന് തന്റെ ചൂണ്ട്  വിരലും നടുവിരലും വിടർത്തു കയും അടുപ്പിക്കുകയും ചെയ്തു. (ബുഖാരി)

173. അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറയുകയുണ്ടായി: ജനങ്ങൾക്കിടയിലൂടെ യാചിച്ച് നടന്ന് ഒരു പിടി ഭക്ഷണമോ ഒന്ന് രണ്ട് കാരക്ക ചുളകളോ ലഭിച്ചാൽ മടങ്ങുന്നവനല്ല യഥാർത്ഥത്തിൽ ദരി ദ്രൻ. എന്നാൽ തന്റെ അത്യാവശ്യങ്ങൾക്ക് ചെലവിടാനില്ലാതിരിക്കുകയും ആളുകൾ അറിഞ്ഞ് നൽകാതിരിക്കുകയും അവരോട് യാചിക്കാതിരിക്കുകയും ചെയ്യുന്നവനാണ് ദരിദ്രൻ (മുത്തഫഖുൻ അലൈഹി)

174. അദ്ദേഹത്തിൽ നിന്നും നിവേദനം : നബി(സ) അരുളി : വിധവകളുടേയും അഗതികളുടേയും സ്തിഥി സുഖകരമാക്കുവാൻ വേണ്ടി പരിശ്രമിക്കുന്നവൻ അല്ലാഹുവിന്റെ മാർഗത്തിൽ സമരം ചെയ്യുന്നവനെ പോലെയാ ണ്. അല്ലെങ്കിൽ രാത്രി നമസ്‌കരിക്കുകയും പകലിൽ നോമ്പനുഷ്ഠിക്കുകയും ചെയ്യുന്നവനെപ്പോലെയാകുന്നു. (മുത്തഫഖുൻ അലൈഹി)

175. അദ്ദേഹത്തിൽ നിന്നും നിവേദനം: ദരിദ്രൻമമാരെ ഉപേക്ഷിക്കുകയും മുതലാളിമാരെ മാത്രം ക്ഷണിക്കുകയും ചെയ്യുന്ന വിവാഹ സദ്യയാണ്ഏറ്റവും ചീത്തയായത്. ക്ഷണത്തെ വല്ലവനും നിരസിച്ചാൽ അവൻ അല്ലാഹുവിനും ദൂതനും എതിർ പ്രവർത്തിച്ചു.(മുസ്‌ലിം)

176. അനസ്(റ)വിൽ നിന്ന് നിവേദനം: നബി(സ) തന്റെ വിരലുകൾ ചേർത്ത് പിടിച്ച് അവിടുന്ന് പറയുകയുണ്ടായി: രണ്ടു പെൺകുട്ടികളെ സംരക്ഷിക്കുകയും പ്രായമാകുന്നത് വരെ വളർത്തു കയും ചെയ്യുന്നവർ എന്റെ കൂടെ പരലേകത്ത് ഉണ്ടായിരിക്കും. (മുസ്‌ലിം)

177. ആയിശ(റ)യിൽ നിന്ന് നിവേദനം: പെൺകുട്ടികൾ മുഖേന പരീക്ഷിക്കപ്പെടുന്നവർ അവരോട് നല്ല നിലയിൽ പെരുമാറുന്നുവെങ്കിൽ അന്ത്യനാളിൽ അവർ അയാൾക്ക് മറയായിരിക്കുന്നതാണ്. (മുത്തഫഖുൻ അലൈഹി)

178. മഹതിയിൽ നിന്നും നിവേദനം: രണ്ട് പെൺകുട്ടികളെ ചുമന്ന് കൊണ്ട് ഒരു ദരിദ്ര സ്ത്രീ എന്റെ അടുക്കൽ വന്നു. മൂന്ന് കാരക്ക ഞാനവർക്ക് ഭക്ഷിക്കാൻ കൊടുത്തു. ഓരോരുത്തർക്കും ഓരോന്ന് വീതം അവൾ പങ്കിട്ടു കൊടുത്തു. ഒന്ന് അവൾ തിന്നാൻ വേണ്ടി വായിലേക്കുയർത്തി. അപ്പോഴേക്കും ആ കുട്ടികൾ വീണ്ടും ഭക്ഷണം ആവശ്യപ്പെട്ടു. ഭക്ഷിക്കാൻ ഉദ്ദേശിച്ചിരുന്ന കാരക്ക അവൾ രണ്ടായി ചീന്തി അവർക്കു രണ്ടു  പേർക്കുമായി വീതിച്ചു കൊടുത്തു. അവളുടെ കാര്യം എന്നെ വല്ലാതെ ആശ്ചര്യപ്പെടുത്തി; വിവരം നബി(സ)യോട്‌ പറഞ്ഞു. ആ കുട്ടികൾ വഴി അല്ലാഹു അവർക്ക് സ്വർഗം അനിവാര്യമാക്കുമെന്നോ; അതല്ല, അതു കൊണ്ട് തന്നെ അവ ളെ നരകത്തിൽ നിന്ന് മോചിപ്പിക്കുമെന്നോ നബി(സ) തറപ്പിച്ചു പറഞ്ഞു. (മുസ്‌ലിം)

179. അബുദർദാഅ്(റ)വിൽ നിന്ന് നിവേദനം: നബി(സ) പറയുകയുണ്ടായി: നിങ്ങൾ എന്നെ ദരിദ്രർക്കിടയിൽ അന്വേഷിക്കുക. തീർച്ചയായും ദരിദ്രർ കാരണമായാണ്നിങ്ങൾക്ക് ഭക്ഷണം നൽകപ്പെടുന്നതുംസഹായം ലഭിക്കുന്നതും. (അബൂദാവൂദ് മെച്ചപ്പെട്ട സനദോട് കൂടെ ഉദ്ധരിച്ചത്)

This entry was posted in അദ്ധ്യായം 33 : അനാഥകളോടും പെൺകുട്ടികളോടും കരുണകാണിക്കൽ. Bookmark the permalink.