Category Archives: ഖുര്‍ആനും വൈരുദ്ധ്യങ്ങളും

ബൈബിളിലും ഖുര്‍ആനിലും ഏകദേശം സമാനമായ ചരിത്രക ഥകളാണ് പരാമര്‍ശിച്ചിട്ടുള്ളത് എന്ന വസ്തുതയില്‍നിന്ന് മുഹമ്മദ് നബി (സ) ബൈബിളില്‍നിന്ന് കോപ്പിയടിച്ച് പകര്‍ത്തി എഴുതിയതാണ് ഖുര്‍ആന്‍ എന്ന് വാദിച്ചുകൂടെ?

ഏകനായ സ്രഷ്ടാവ് നിയോഗിച്ചയച്ച പ്രവാചകന്മാരെക്കുറിച്ച് ബൈബിളിലും ഖുര്‍ആനിലും വന്ന സമാനമായ ചരിത്രപരാമര്‍ശങ്ങളുടെ വെളിച്ചത്തില്‍ ബൈബിളില്‍നിന്ന് പകര്‍ത്തിയെഴുതിയതാണ് ഖുര്‍ആന്‍ എന്ന വാദം മിഷനറിമാരും ഓറിയന്റലിസ്റ്റുകളും ഭൌതികവാദികളുമെല്ലാമായ വിമര്‍ശകര്‍ ഒരേസ്വരത്തില്‍ ഉന്നയിക്കാറുണ്ട്. ഈ വാദത്തില്‍ എത്രത്തോളം കഴമ്പുണ്ട്? താഴെ പറയുന്ന വസ്തുതകളുടെ വെളിച്ചത്തില്‍ ചിന്തിക്കുമ്പോള്‍ ഈ വാദം ശുദ്ധ അസംബ ന്ധമാണെന്ന് ബോധ്യമാകും. ഒന്ന്) മുഹമ്മദ് നബി (സ) … Continue reading

Posted in ക്രൈസ്തവത - ചോദ്യോത്തരങ്ങള്‍, ഖുര്‍ആനും വൈരുദ്ധ്യങ്ങളും | Leave a comment

ബൈബിളിലേതിന് ഏകദേശം സമാനമായ ചരിത്രകഥകള്‍ തന്നെയാണല്ലോ ഖുര്‍ആനിലുമുള്ളത്. ബൈബിളിലേതില്‍നിന്ന് എന്ത് വ്യതിരിക്തതയാണ് ഖുര്‍ആനിലെ ചരിത്ര കഥനത്തിനുള്ളത്?

ദൈവികബോധനത്തിന്റെ അടിസ്ഥാനത്തില്‍ സമൂഹത്തെ നയിച്ച ദൈവദൂതന്മാരിലൂടെ അവതരിപ്പിക്കപ്പെട്ട വേദഗ്രന്ഥങ്ങളുടെയും പ്രവാചകന്മാരുടെ വചനങ്ങളുടെയും സ്വാധീനമുള്ള ഗ്രന്ഥമാണ് ബൈബിള്‍ എന്ന വിഷയത്തില്‍ മുസ്ലിംകള്‍ക്ക് സംശയമൊന്നുമില്ല. ദൈവിക വചനങ്ങളും പ്രവാചക വചനങ്ങളും ചരിത്രകാരന്റെ വീക്ഷണങ്ങളും പുരോഹിത നിര്‍ദ്ദേശങ്ങളുമെല്ലാം കൂടിക്കുഴഞ്ഞാണ് ബൈബിളിലുള്ളത്. പ്രവാചകന്മാരുടെ ജീവിത കഥകളാണ് ബൈബിളിന്റെ നട്ടെല്ല് എന്ന് പറയാം. ഈ ജീവിത കഥകള്‍ക്കുമേല്‍ പുരോഹിത വചനങ്ങളുടെ മാംസം പൊതിഞ്ഞുകൊണ്ടാണ് … Continue reading

Posted in ക്രൈസ്തവത - ചോദ്യോത്തരങ്ങള്‍, ഖുര്‍ആനും വൈരുദ്ധ്യങ്ങളും | Leave a comment

മദ്യം ചെകുത്താനില്‍ നിന്നുള്ള മ്ളേച്ഛവൃത്തിയാണെന്ന് 5:90 ല്‍ ഖുര്‍ആന്‍ വ്യക്തമാക്കുന്നു. എന്നാല്‍ സ്വര്‍ഗത്തില്‍ മദ്യത്തിന്റെ അരുവികളുണ്ടെന്ന് 47:15 ല്‍ പറയുന്നു. പൈശാചിക മ്ളേച്ഛവൃ ത്തിക്ക് സ്വര്‍ഗത്തില്‍ പ്രവേശനം നല്‍കുന്നതെങ്ങനെയാണ്?

ഭൂമിയിലെ വിഭവങ്ങളോട് താരതമ്യം ചെയ്യാവുന്നവയല്ല സത്യവിശ്വാസികള്‍ക്ക് സ്വര്‍ഗത്തില്‍ ലഭിക്കുന്ന അനുഗ്രഹങ്ങളെന്ന് ഒരുപാട് ഹദീസുകളില്‍ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനുള്ള പ്രതിഫലമായിഎന്തെല്ലാം കാര്യങ്ങളാണ് അവര്‍ക്കുവേണ്ടി രഹസ്യമാക്കപ്പെട്ടിട്ടുള്ളതെന്ന് ഒരാള്‍ക്കും അറിയാവുന്നതല്ല. (32:17) എന്ന് ഖുര്‍ആന്‍ പറയുമ്പോഴും ഇതുതന്നെയാണ് അര്‍ഥമാക്കുന്നത്. പകര്‍ച്ചവരാത്ത ശുദ്ധജലത്തിന്റെ അരുവികളും രുചിഭേദം വരാത്ത പാലിന്റെ അരുവികളുമൊന്നും  (47:15)  നമ്മുടെ ഭൌതിക ജീവിതത്തിന് പരിചയമുള്ളതല്ലല്ലോ? സ്വര്‍ഗ്ഗത്തില്‍ ലഭിക്കുന്ന … Continue reading

Posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും | Leave a comment

മോശയുടെ ജനനകാലത്താണ് ഇസ്റാഈല്യര്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങളെയെല്ലാം കൊന്നുകളയുവാന്‍ ഫറോവ കല്‍പന പുറപ്പെടുവിച്ചതെന്ന് 20: 38, 39 ല്‍ പറയുന്നതിന് വിരുദ്ധമായി 40:23-25 ല്‍ മോശ പ്രവാചകനായതിനു ശേഷമാണ് പ്രസ്തുത കല്പന പുറപ്പെടുവിച്ചതെന്ന് കാണുന്നു. ഇതിലേതാണ് ശരി?

ഇസ്റാഈല്യര്‍ക്ക് ജനിക്കുന്ന ആണ്‍കുഞ്ഞുങ്ങളെയെല്ലാം കൊന്നുകളയാന്‍ ഫറോവ രണ്ടു തവണ കല്പന പുറപ്പെടുവിച്ചതായി ഖുര്‍ആനില്‍ നിന്ന് മനസ്സിലാകുന്നുണ്ട്. ഇസ്റാഈല്യരുടെ എണ്ണം വര്‍ധിക്കുന്നത് തങ്ങളുടെ അധികാരസ്ഥാനത്തിന് ഭീഷണിയാകുമെന്ന് കരുതി, മോശയുടെ ജനനകാലത്തെ ഫറോവ ഈ കല്പന പുറപ്പെടുവിച്ചതായി ബൈബിളില്‍ (പുറപ്പാട് 1:8-16) പറയുന്നുണ്ട്. ഇക്കാര്യമാണ് ഖുര്‍ആനില്‍ 28:4 ലും 20:38,39 ലും സൂചിപ്പിച്ചിരിക്കുന്നത്.  ഇതില്‍ നിന്ന് തികച്ചും വ്യത്യസ്തമായ … Continue reading

Posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും | Leave a comment

ഫറോവ വെള്ളത്തില്‍ മുങ്ങി നശിച്ചുവെന്ന് 28:40, 17:103, 43:55 തുടങ്ങിയ സൂക്തങ്ങളില്‍ പറയുന്നതിന് വിരുദ്ധമായി 10:93 ല്‍ അദ്ദേഹ ത്തെ രക്ഷപ്പെടുത്തി എന്നു പറയുന്നുണ്ട്. ഇതു രണ്ടും കൂടി ശരി യാ കുന്നതെങ്ങനെ?

ഫറോവയെ സമുദ്രത്തില്‍ നിന്ന് രക്ഷപ്പെടുത്തി എന്നു ഖുര്‍ആനില്‍ ഒരിടത്തും പറയുന്നില്ല. 10:93 ല്‍, എന്നാല്‍ നിന്റെ പുറകെ വരുന്നവര്‍ക്കു നീ ഒരു ദൃഷ്ടാന്തമായിരിക്കേണ്ടതിനുവേണ്ടി ഇന്നു നിന്റെ ശരീരത്തെ നാം രക്ഷപ്പെടുത്തിയെടുക്കുന്നതാണ് എന്നാണ് പറഞ്ഞിരിക്കുന്നത്. ലോകര്‍ക്കാകമാനം ഒരു ദൃഷ്ടാന്തമായി ഫറോവയുടെ മൃതശരീരത്തെ ജീര്‍ണത ബാധിക്കാതെ രക്ഷപ്പെടുത്തുമെ ന്ന ദൈവീക വാഗ്ദാനത്തിന്റെ പുലര്‍ച്ചയെന്നോണം, പ്രസ്തുത ശരീരം ഇന്നും നശിക്കാതെ … Continue reading

Posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും | Leave a comment

ഖുര്‍ആന്‍ സുവ്യക്തമായ അറബിയിലാണെന്ന് 16:103 പറയുന്നതിനു വിരുദ്ധമായി അല്ലാഹുവിന് മാത്രമേ അതിന്റെ വ്യാഖ്യാനം അറിയൂ എന്ന് 3:7 ല്‍ പരാമര്‍ശിക്കുന്നു ഇത് വൈരുധ്യമല്ലേ?

ഖുര്‍ആന്‍ സുവ്യക്തമായ അറബി ഭാഷയില്‍ ആര്‍ക്കും മനസ്സിലാക്കാവുന്ന സരളമായ ശൈലിയിലാണ് കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്. ഒരു അനറബിയില്‍ നിന്ന് കേട്ട കാര്യങ്ങളാണ് മുഹമ്മദ് പാടിക്കൊണ്ടിരിക്കുന്നത് എന്ന മക്കാമുശ്രിക്കുകളുടെ വാദത്തെ ഖണ്ഡിച്ചുകൊണ്ടാണ് 19:103ല്‍ ഇതാകട്ടെ സ്പഷ്ടമായ അറബി ഭാഷയുമാകുന്നു എന്നു പറഞ്ഞരിക്കുന്നത്. 3:7 ലാകട്ടെ ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു വസ്തുതയാണ് ഖുര്‍ആന്‍ വ്യക്തമാക്കുന്നത്. (നബിയേ), നിനക്ക് … Continue reading

Posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും | Leave a comment

ക്രൈസ്തവര്‍ക്ക് യാതൊന്നും ഭയപ്പെടുകയോ ദുഖിക്കുകയോ വേണ്ടി വരികയില്ലെന്ന് 5:69 ല്‍ പറയുന്നു. ഇതിന് വിരുദ്ധമായി അവര്‍ക്ക് സ്വര്‍ഗം നിഷിദ്ധമാണെന്ന് 5:72 ലും പറയുന്നു. ഇതിലേതാണ് ശരി?

ജന്‍മമല്ല, വിശ്വാസവും കര്‍മവുമാണ് മനുഷ്യരുടെ മോചനത്തിനുള്ള മാര്‍ഗമെന്ന് വ്യക്തമാക്കുന്നതാണ് സൂറത്തുല്‍ മാഇദയിലെ 69-ാം വചനം. ഈ വചനം തന്നെ 2:62 ലും ആവര്‍ത്തിക്കപ്പെട്ടിട്ടുണ്ട്. പ്രസ്തുത വചനത്തിന്റെ സാരം ഇങ്ങനെയാണ്: സത്യവിശ്വാസികളോ യഹൂദരോ സാബികളോ ക്രൈസ്തവരോ ആരാകട്ടെ അവരില്‍ നിന്ന് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വ സിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് യാതൊന്നും ഭയപ്പെടേണ്ടതില്ല. അവര്‍ ദു:ഖിക്കേണ്ടി വരികയുമില്ല.” … Continue reading

Posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും | Leave a comment

വ്യഭിചാര കുറ്റത്തിന് നൂറടി നല്‍കണമെന്ന 24:2 ലെ വിധിക്ക് വിരുദ്ധമായി അവരിലെ സ്ത്രീകളെ വീട്ടുതടങ്കലില്‍ വെക്കണമെന്ന് 4:15 ലും പുരുഷന്‍മാരെ പീഡിപ്പിക്കണമെന്ന് 4:16 ലും പറയുന്നു. ഇത് വൈരുധ്യമല്ലേ?

സാംസ്കാരികമായി വട്ടപ്പൂജ്യത്തിലായിരുന്ന ഒരു ജനതയെ 23 വര്‍ഷം കൊണ്ട് മാതൃകായോഗ്യമായ ഒരു സമൂഹമാക്കി മാറ്റിയ ഒരു ഗ്രന്ഥമാണ് ഖുര്‍ആന്‍. പ്രസ്തുത സമൂഹത്തിന്റെ മാറ്റം നടന്നത് ഒരൊറ്റ നിമിഷം കൊണ്ടായിരുന്നില്ല. വികല വിശ്വാസങ്ങളില്‍ നിന്ന് അവരെ വിമലീകരിക്കുകയും സംസ്കരിക്കാന്‍ പോന്ന കര്‍മങ്ങളിലൂടെ അവരെ വിശുദ്ധീകരിക്കുകയും ചെയ്തതോടൊപ്പം തലമുറകളായി  അവര്‍ ആമഗ്നരായിരുന്ന അധാര്‍മികവൃത്തികളില്‍ നിന്ന് ഘട്ടംഘട്ടമായി അവരെ മോചിപ്പിക്കുകയുമാണ് … Continue reading

Posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും | Leave a comment

അല്ലാഹുവിന്റെ വചനങ്ങള്‍ക്ക് മാറ്റം വരുത്താന്‍ ആരുമില്ല എന്ന് 6:115 ല്‍ പറഞ്ഞതിന്ന് വിരുദ്ധമായി ആയത്തുകള്‍ അല്ലാഹു ദുര്‍ബലപ്പെടുത്തുമെന്ന് 2:106 ലും പറയുന്നതായി കാണാം. ഈ വൈരുധ്യത്തെ എങ്ങനെ വിശദീകരിക്കും?

സത്യ സമ്പൂര്‍ണങ്ങളും നീതി യുക്തങ്ങളുമായ ദൈവീക വചനങ്ങളില്‍ യാതൊരു വിധ നീക്കു പോക്കുകളും പാടില്ലെന്നാണ് 6:115 ഉം ഇക്കാര്യം വിശദീകരിക്കപ്പെട്ട മറ്റു സൂക്തങ്ങളും വ്യക്തമാക്കുന്നത്. ദൈവീക വചനങ്ങള്‍ക്ക് പകരം അവയോട് കിടയൊക്കുന്ന തോ അവയേക്കാള്‍ പ്രായോഗികമോ യുക്തമോ ആയ വേറെ വചനങ്ങള്‍ ആവിഷ്ക്കരിക്കുവാന്‍ ആര്‍ക്കും കഴിയില്ല. മാനവരാശിക്ക് ആത്യന്തികമായി ഗുണകരമായത് എന്താണെന്നും ദോഷകരമായതെന്താണെന്നും കൃത്യമായി അറിയാവുന്ന … Continue reading

Posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും | Leave a comment

തന്റെ മരണത്തിനു മുമ്പ് ഫറോവ പശ്ചാത്തപിക്കുകയും അയാളെ ദൈവം രക്ഷപ്പെടുത്തുകയും ചെയ്തതായി 10:90-92 വരെ സൂക്തങ്ങളില്‍ പറയുന്നു. എന്നാല്‍ മരണം ആസന്നമാകുമ്പോഴുള്ള പശ്ചാത്താപം സ്വീകാര്യമല്ലെന്ന് 4:18ലും പറയുന്നു. ഇത് വൈരുധ്യമല്ലേ?

അറിവില്ലായ്മ നിമിത്തം തിന്മ ചെയ്യുകയും എന്നിട്ട് താമസിയാ തെ ആത്മാര്‍ഥമായി പശ്ചാത്തപിക്കുകയും ചെയ്തവര്‍ക്ക് പൊറു ത്തു കൊടുക്കാമെന്ന ദൈവിക വാഗ്ദാനത്തിന് ശേഷം, മരണം ആസന്നമായി ജീവന്‍ തൊണ്ടക്കുഴിയിലെത്തുമ്പോള്‍ ഞാന്‍ പശ്ചാത്തപിച്ചിരിക്കുന്നു എന്ന് പറഞ്ഞു കൊണ്ടുള്ള പ്രഹസനമല്ല  ഇതുകൊണ്ടു വിവക്ഷിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുകയാണ് ഖുര്‍ആന്‍ 4:18ല്‍ ചെയ്യുന്നത്. മരണത്തെ മുഖാമുഖം കണ്ടുകൊണ്ടിരിക്കുമ്പോ ള്‍ ഏത് ക്രൂരനായ അവിശ്വാസിയും പശ്ചാത്താപവിവശനായി … Continue reading

Posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും | Leave a comment

നൂഹ് നബിയെ അദ്ദേഹത്തിന്റെ ജനത വിരട്ടിയോടിച്ചുവെന്ന് 54:9 ല്‍ പറയുന്നു. എന്നാല്‍ അദ്ദേഹം കപ്പല്‍ നിര്‍മ്മിച്ചുകൊണ്ടിരുന്ന പ്പോള്‍ തന്റെ ജനതയിലെ പ്രമാണിക്കൂട്ടം അദ്ദേഹത്തിന് അടുത്ത് കൂടെ കടന്നുപോയി എന്നും, പരിഹസിച്ചുവെന്നും 11:38ല്‍ കാണാം. നാട്ടില്‍ നിന്ന് ഓടിക്കപ്പെട്ട നൂഹ് നബിയുടെ കപ്പല്‍ നിര്‍മാണം നാട്ടുകാര്‍ കണ്ടു എന്നു പറയുന്നത് അടിസ്ഥാനരഹിതമല്ലേ?

എതിരാളികളുടെ പീഡനങ്ങള്‍ സഹിക്കവയ്യാതെ സ്വന്തം നാട്ടില്‍ നിന്ന് നൂഹ് നബി എങ്ങോട്ടെങ്കിലും പലായനം ചെയ്തതായി ഖുര്‍ആ നില്‍ എവിടെയും പറയുന്നില്ല. ഇവിടെ പരാമര്‍ശിക്കപ്പെട്ട സൂറത്തുല്‍ ഖമറിലെ വചന (54:9) ത്തിന്റെ സാരം ഇങ്ങനെയാണ്. “അവര്‍ക്ക് മുമ്പ് നൂഹിന്റെ ജനതയും നിഷേധിച്ചുകളഞ്ഞിട്ടുണ്ട്.  അങ്ങനെ നമ്മുടെ ദാസനെ അവര്‍ നിഷേധിച്ചു തള്ളുകയും ഭ്രാന്തന്‍ എന്ന് പറയുകയും ചെയ്തു. അദ്ദേഹം … Continue reading

Posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും | Leave a comment

നൂഹ് നബിയേയും കുടുംബത്തെയും വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷപ്പെടുത്തിയെന്ന 21:76 ലെ പരാമര്‍ശത്തിന് വിരുദ്ധമായി അദ്ദേഹത്തിന്റെ മകന്‍ പ്രളയത്തിലകപ്പെട്ട് നശിച്ചുവെന്ന് 11:42,43 ല്‍ പറയുന്നുണ്ടല്ലോ. ഇത് വ്യക്തമായ വൈരുധ്യമല്ലേ?

ഈ ചോദ്യത്തിന്റെ ഉത്തരം സൂറത്തു ഹൂദില്‍ നിന്ന് ഉദ്ധരിക്കപ്പെട്ട സൂക്തങ്ങള്‍ക്ക് തൊട്ടു പിറകെയുള്ള സൂക്തങ്ങളില്‍ തന്നെയുണ്ട്, അത് കാണുക: “നൂഹ് തന്റെ രക്ഷിതാവിനെ വിളിച്ചുകൊണ്ട് പറഞ്ഞു: എന്റെ രക്ഷിതാവേ, എന്റെ മകന്‍ എന്റെ കുടുംബാഗങ്ങളില്‍പ്പെട്ടവന്‍ തന്നെയാണല്ലോ. തീര്‍ച്ചയായും നിന്റെ വാഗ്ദാനം സത്യമാണ്താനും. നീ വിധി കര്‍ത്താക്കളില്‍ വെച്ച് ഏറ്റവും നല്ല വിധി കര്‍ത്താവുമാ ണ്. അവന്‍ … Continue reading

Posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും | Leave a comment

ഇബ്റാഹീം നബിയുടെ ചരിത്രം പറയുമ്പോള്‍ 21:51,59 ല്‍ തന്റെ ജനതയോട് അദ്ദേഹം അതിശക്തമായി പ്രതികരിക്കുകയും വിഗ്ര ഹങ്ങളെ തകര്‍ക്കുകയുമെല്ലാം ചെയ്തതായി പ്രതിപാദിക്കുന്നതിന് വിരുദ്ധമായി 19:41 ,49 ല്‍ തന്റെ പിതാവിന്റെ ഭീഷണിക്ക് വഴങ്ങിക്കൊണ്ട് അവരെയെല്ലാം വെടിഞ്ഞ് അദ്ദേഹം പോയി എന്നാണ് കാണുന്നത്. ഈ വൈരുധ്യം എങ്ങനെ വിശദീകരിക്കാനാവും ?

ഖുര്‍ആനിന്റെ ചരിത്ര പ്രതിപാദനരീതിയെ പറ്റിയുള്ള തികഞ്ഞ അജ്ഞതയില്‍ നിന്നാണ് ഈ ആരോപണം ഉണ്ടായിരിക്കുന്നത്. ഇബ്റാഹീം നബിയുടെ ജീവിതത്തിലുണ്ടായ വ്യത്യസ്ത സംഭവങ്ങള്‍ വിവിധ സൂക്തങ്ങളിലായി ഖുര്‍ആന്‍ പരാമര്‍ശിക്കുന്നുണ്ട്. ഈ പരാമര്‍ശങ്ങള്‍ സംഭവങ്ങള്‍ നടന്ന ക്രമത്തിലല്ല വിശദീകരിക്കപ്പെട്ടിട്ടുള്ളത്. പല സംഭവങ്ങളും പല സൂക്തങ്ങളിലായി പരന്നുകിടക്കുകയാണ്. അതില്‍പ്പെട്ട രണ്ട് സംഭവങ്ങളാണ് സൂറത്തു മര്‍യമിലെ സൂക്തങ്ങളിലും (19:411,49) സൂറത്തു അമ്പിയാഇലെ സൂക്തങ്ങളിലും … Continue reading

Posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും | Leave a comment

ലൂത്ത് നബി തന്റെ ജനതയോട് പ്രകൃതിവിരുദ്ധ രതിയെക്കുറിച്ച് ചോദ്യം ചെയ്തപ്പോള്‍ അവരുടെ പ്രതികരണം എന്തായിരുന്നുവെന്ന് വിവരിക്കുന്നേടത്ത് ഖുര്‍ആനില്‍ രണ്ട് വചനങ്ങളില്‍ വ്യത്യസ്ത പരാമര്‍ശം കാണുന്നു: ഇവരെ നിങ്ങളുടെ നാട്ടില്‍ നിന്നും പുറത്താക്കുക. ഇവര്‍ പരിശുദ്ധി പ്രാപിക്കുന്ന ആളുകളാകുന്നു എന്നു പറഞ്ഞത് മാത്രമായിരുന്നു അദ്ദേഹത്തിന്റെ ജനതയുടെ മറുപടി. (7:82). നീ സത്യവാന്‍മാരുടെ കൂട്ടത്തിലാണെങ്കി ല്‍ ഞങ്ങള്‍ക്കു അല്ലാഹുവിന്റെ ശിക്ഷ നീ കൊണ്ടുവാ എന്നു പറഞ്ഞതു മാത്രമായിരുന്നു അപ്പോള്‍ അദ്ദേഹത്തിന്റെ ജനതയുടെ മറുപടി (29:29). അദ്ദേഹത്തിന്റെ ജനത ഒരു മറുപടി മാത്രമേ പറ ഞ്ഞിട്ടുള്ളൂവെങ്കില്‍ ഈ രണ്ടു വചനങ്ങളില്‍ ഒന്ന് ശരിയാകാന്‍ സാധ്യതയില്ലല്ലോ?

തന്റെ സമുദായത്തില്‍ വ്യാപകമായിരുന്ന സ്വവര്‍ഗ രതിയെന്ന മഹാപാപത്തിനെതിരെ ജനങ്ങളെ ബോധവല്‍ക്കരിച്ചിരുന്ന പ്രവാച കനായിരുന്നു ലൂത്ത് നബി(അ). അദ്ദേഹം തന്റെ ജനതയോട് ഒരു പ്രാവശ്യം മാത്രമായിരിക്കുകയില്ല സംസാരിച്ചിരിക്കുക. പലതവണ, പലരോടും അദ്ദേഹം പ്രകൃതിവിരുദ്ധ രതിക്കെതിരെ സംസാരിച്ചിട്ടു ണ്ടാകും. അപ്പോള്‍ അവരുടെ മറുപടി വ്യത്യസ്തമായിരിക്കും. ഇവിടെ സൂചിപ്പിക്കപ്പെട്ട സൂക്തങ്ങളില്‍ വ്യത്യസ്തങ്ങളായ രണ്ടു സന്ദര്‍ഭങ്ങളാണ് പ്രതിപാദിപ്പിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ അവരുടെ … Continue reading

Posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും | Leave a comment

ലൂത്ത് നബിയുടെ സമുദായത്തെ അല്ലാഹു നശിപ്പിച്ചപ്പോള്‍ ലൂത്ത് നബിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും അല്ലാഹു രക്ഷിച്ചുവെന്ന് ഖുര്‍ആനില്‍ പലയിടത്തും പറയുന്നുണ്ട്. ഇതില്‍ 26:171 ഒരു കിഴവി ഒഴികെയുള്ള കുടുംബക്കാരെയെന്നും 7:83 ല്‍ ഭാര്യ ഒഴികെയുള്ള കുടുംബക്കാരെയെന്നുമാണ് പറഞ്ഞിരിക്കുന്നത്. ഇത് വൈരുധ്യമല്ലേ?

ഈ സൂക്തങ്ങളില്‍ ഒരേ വ്യക്തിയെ കുറിച്ചു തന്നെയാണ് സൂചിപ്പിച്ചിരിക്കുന്നത്. ലൂത്ത് നബിയുടെ വൃദ്ധയായ ഭാര്യ ഒഴികെയുള്ള കുടുംബക്കാരെയെല്ലാം ദൈവിക ശിക്ഷയില്‍ നിന്ന് അല്ലാഹു രക്ഷിച്ചുവെന്ന വസ്തുത തന്നെയാണ് ഈ രണ്ട് സൂക്തങ്ങളിലുമുള്ളത്.  വൃദ്ധയായിരുന്നിട്ടും ലൂത്ത് നബിയുടെ സമുദായം സ്വീകരിച്ചിരുന്ന സ്വവര്‍ഗരതിയെന്ന ദുര്‍വൃത്തിക്ക് കൂട്ടുനിന്ന ഭാര്യയെ സൂചിപ്പിക്കുവാന്‍ വേണ്ടിയാണ് ഖുര്‍ആന്‍ കിഴവി എന്ന് വിളിച്ചിരിക്കുന്നത്.  പ്രവാ ചക … Continue reading

Posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും | Leave a comment

ഖുര്‍ആനിനെപ്പറ്റി തീര്‍ച്ചയായും അത് മുന്‍ഗാമികളുടെ വേദഗ്രന്ഥങ്ങളിലുണ്ട് (26:196) എന്നു പറഞ്ഞിട്ടുണ്ടല്ലോ, ഹിബ്രുവിലും ഗ്രീക്കിലും എഴുതപ്പെട്ട പൂര്‍വ്വ വേദഗ്രന്ഥങ്ങളില്‍ ഖുര്‍ആന്‍ അടങ്ങിയിട്ടുണ്ട് എന്നുപറയുന്നത് വിഡ്ഢിത്തമല്ലേ?

ഖുര്‍ആന്‍ മുന്‍ഗാമികളുടെ ഗ്രന്ഥങ്ങളിലുണ്ട് എന്ന് പറഞ്ഞതിന്റെ താല്‍പര്യം അത് അതേപോലെ തന്നെ പൌരാണിക വേദഗ്രന്ഥങ്ങളിലുണ്ട് എന്നല്ല.  ഖുര്‍ആനിലുള്ളതെല്ലാം പൂര്‍വ്വീക വേദങ്ങളിലുണ്ടായിരുന്നുവെങ്കില്‍ പിന്നെ ഖുര്‍ആന്‍ അവതരിപ്പിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. മുഹമ്മദ് നബി(സ) യെപ്പറ്റി തങ്ങളുടെ പക്കലുള്ള തൌറാത്തിലും ഇഞ്ചീലിലും രേഖപ്പെടുത്തപ്പെട്ടതായി അവര്‍ ക്ക് കണ്ടെത്താന്‍ കഴിയുന്ന അക്ഷരജ്ഞാനമില്ലാത്ത പ്രവാചകനായ ദൈവദൂതന്‍ (7:157) എന്നു പറഞ്ഞതില്‍ നിന്ന് മുഹമ്മദ് നബിയെ … Continue reading

Posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും | Leave a comment

ഖുര്‍ആന്‍ ശുദ്ധമായ അറബി ഭാഷയിലാണ് എന്ന് 16:103 ല്‍ പറയുന്നു. എന്നാല്‍ ഖുര്‍ആനില്‍ ഒട്ടനവധി അനറബി പദങ്ങള്‍ ഉപയോ ഗിക്കപ്പെട്ടതായി കാണുന്നുണ്ട്. സൂചിപ്പിക്കപ്പെട്ട ഖുര്‍ആന്‍ വാക്യം തെറ്റാണെന്നല്ലേ ഇതിനര്‍ഥം?

സൂറത്തു നഹ്ലിലെ 103 ാം വചനം ഖുര്‍ആനിനെതിരെയുള്ള സത്യനിഷേധികളുടെ ഒരു വാദത്തെ ഖണ്ഡിക്കുകയാണ് ചെയ്യുന്ന ത്. ജാബിര്‍ റൂമി എന്ന ഒരു അനറബിയുമായി  പ്രവാചകനുണ്ടായിരുന്ന അടുപ്പത്തെ അടിസ്ഥാനമാക്കി ഖുര്‍ആന്‍ വചനങ്ങള്‍ അയാള്‍ പറഞ്ഞു കൊടുക്കുന്നതാണെന്ന ഒരു വിമര്‍ശനം മക്കാമുശ്രിക്കുകള്‍ ഉന്നയിക്കുകയുണ്ടായി.  അറബി സാഹിത്യകാരന്‍മാരെ വെല്ലുവിളിക്കുന്ന ഒരു മഹല്‍ ഗ്രന്ഥത്തിലെ വചനങ്ങള്‍ ഒരു അനറബിയുടെ സൃഷ്ടിയാണെന്ന വാദത്തിന്റെ … Continue reading

Posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും | Leave a comment

പുതിയ വെളിപാട് പഴയ വെളിപാടുകളെ ശരിവെക്കുന്നുവെന്ന് 2:97 ലും പകരം വെക്കുന്നുവെന്ന് 16:101 ലും പറയുന്നു. ഇവ തമ്മി ല്‍ വൈരുധ്യമില്ലേ?

മുന്‍ വേദങ്ങളെയെല്ലാം ശരിവെച്ചുകൊണ്ടാണ് അവസാനത്തെ വേദഗ്രന്ഥമായ ഖുര്‍ആന്‍ അവതരിക്കപ്പെട്ടിട്ടുള്ളത്. ഇക്കാര്യം വ്യക്തമാക്കുന്ന ഒരു ഖുര്‍ആന്‍ സൂക്തം കാണുക: (നബിയേ), നിനക്കിതാ സത്യപ്രകാരം വേദഗ്രന്ഥം അവതരിപ്പിച്ചുതന്നിരിക്കുന്നു. അതിന്റെ മുമ്പിലുള്ള വേദഗ്രന്ഥങ്ങളെ ശരിവെ ക്കുന്നതും അവയെ കാത്തുരക്ഷിക്കുന്നതുമത്രെ അത്.(5:48). ഈ സൂക്തത്തില്‍ മുന്‍ വേദഗ്രന്ഥങ്ങളെ കാത്തു രക്ഷിക്കുന്ന (മുഹൈമിന്‍) ഗ്രന്ഥമായാണ് ഖുര്‍ആനിനെ പരിചയപ്പെടുത്തിയിരിക്കുന്നത്. മനുഷ്യരുടെ കൈകടത്തലുകള്‍ക്ക് വിധേയമായ പൂര്‍വ്വവേദങ്ങളെ … Continue reading

Posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും | Leave a comment

അല്ലാഹുവില്‍ നിന്ന് മുഹമ്മദ് നബിയിലേക്ക് വെളിപാടുകള്‍ എത്തിക്കുന്നത് ജിബ്രീല്‍ എന്ന മലക്കാണെന്ന് 2:97ലും പരിശുദ്ധാ ത്മാവാണെന്ന് 16:102 ലും പറയുന്നു. ഇത് വൈരുധ്യമല്ലേ?

ജിബ്രീലിന്റെ മറ്റൊരു പേരാണ് പരിശുദ്ധാത്മാവ് (റൂഹുല്‍ ഖുദു സ്) എന്ന വസ്തുത പ്രവാചകന്‍ (സ) വ്യക്തമാക്കിയിട്ടുണ്ട്. മുകളില്‍ സൂചിപ്പിക്കപ്പെട്ട സൂക്തങ്ങളിലൊന്നില്‍ ജിബ്രീല്‍ എന്നും മറ്റൊന്നില്‍ പരിശുദ്ധാത്മാവ് എന്നും വിളിച്ചിരിക്കുന്നത് ഒരു മലക്കിനെ തന്നെയാണ് എന്നര്‍ഥം. (ക്രൈസ്തവര്‍ വിശ്വസിക്കുന്നത് പോലെ പരിശു ദ്ധാത്മാവ് ദൈവത്തിന്റെ മൂന്ന് വ്യക്തിത്വങ്ങളില്‍ ഒന്നാണെന്നല്ല ഇസ്ലാം പഠിപ്പിക്കുന്നത്).

Posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും | Leave a comment

മലക്കുകള്‍ ദൈവിക കല്‍പന ധിക്കരിക്കാത്തവരാണെന്ന് 16:49,50 സൂക്തങ്ങളില്‍ പറയുന്നതിന് വിരുദ്ധമായി, ആദമിനെ സാഷ്ടാം ഗം നമിക്കാന്‍ മലക്കുകളോട് പറഞ്ഞപ്പോള്‍ ഇബ്ലീസ് വിസമ്മതിച്ചുവെന്ന് 2:34 ല്‍ പറയുന്നു. ഈ വൈരുധ്യം എങ്ങനെ വിശദീകരിക്കാനാവും?

ഇബ്ലീസ് മലക്കല്ല, പ്രത്യുത ജിന്നുകളില്‍പ്പെട്ടവനാണെന്ന വസ്തുത ഖുര്‍ആന്‍ 18:50ല്‍ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ദൈവിക ശാസനകള്‍ ചോദ്യം ചെയ്യാതെ അനുസരിക്കുന്നവരാണ് മലക്കുകള്‍ എന്ന വസ്തുതയുമായി ഇബ്ലീസിന്റെ അനുസരണക്കേട് യാതൊരുവിധ വൈരുധ്യവും പുലര്‍ത്തുന്നില്ല. മലക്കുകളോട് ആദമിനെ സാഷ്ടാംഗം നമിക്കുവാന്‍ അല്ലാഹു കല്‍പിച്ചപ്പോള്‍ പിന്നെ എന്തിന് ജിന്നുകളില്‍ പെട്ട ഇബ്ലീസ് ആ കല്‍പന അനുസരിക്കണം എന്ന ചോദ്യം ഉയരാറുണ്ട്. … Continue reading

Posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും | Leave a comment

പ്രതിഫലനാളില്‍ അവിശ്വാസികള്‍ക്ക് ഗ്രന്ഥം ലഭിക്കുക പിന്നിലൂടെയാണെന്ന് 84:10 ലും ഇടത് കൈയ്യിലാണെന്ന് 69:25ലും പറയു ന്നു. ഇത് വൈരുധ്യമല്ലേ?

ഇവിടെ സൂചിപ്പിക്കപ്പെട്ടിരിക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങളുടെ സാ രം കാണുക: എന്നാല്‍ ഏതൊരുവന്ന്, തന്റെ രേഖ അവന്റെ മുതുകിന്റെ പിന്നിലൂടെ കൊടുക്കപ്പെട്ടുവോ അവന്‍ നാശമേ എന്ന് നിലവിളിക്കുകയും, ആളി കത്തുന്ന നരകാഗ്നിയില്‍ കിടന്ന് എരിയുകയും ചെയ്യും.’’ എന്നാല്‍ ഇടത് കൈയ്യില്‍ ഗ്രന്ഥം നല്‍കപ്പെട്ടവനാകട്ടെ ഇപ്ര കാരം പറയുന്നതാണ്. ഹാ! എനിക്ക് എന്റെ ഗ്രന്ഥം നല്‍കപ്പെടാതി രുന്നെങ്കില്‍. (69:25) … Continue reading

Posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും | Leave a comment

പതിവ്രതകളുടെമേല്‍ വ്യഭിചാരമാരോപിക്കുന്നത് പൊറുക്കപ്പെടാവുന്ന പാപമാണെന്ന് 24:4,5 ലും പൊറുക്കപ്പെടുകയില്ലെന്ന് 24:23 ലും പറയുന്നു ഇത് വൈരുധ്യമല്ലേ?

വൈരുധ്യം ആരോപിക്കപ്പെട്ടിരിക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങളുടെ സാരം പരിശോധിക്കുക: ചാരിത്യ്രവതികളുടെ മേല്‍ (വ്യഭിചാരം) ആരോപിക്കുകയും എന്നിട്ട് നാല് സാക്ഷികളെ കൊണ്ട് വരാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങള്‍ എണ്‍പത് അടി അടിക്കുക. അവരുടെ സാക്ഷ്യം ഒരിക്ക ലും സ്വീകരിക്കുകയും ചെയ്യരുത്. അവര്‍ തന്നെയാണ് തോന്നിവാസികള്‍. അതിനുശേഷം പശ്ചാത്തപിക്കുകയും, നിലപാട് നന്നാക്കിതീര്‍ക്കുകയും ചെയ്തവരൊഴികെ. എന്നാല്‍ അല്ലാഹു ഏറെ പൊറു ക്കുന്നവനും, കരുണാനിധിയും … Continue reading

Posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും | Leave a comment

യൂനുസ് നബിയെ മത്സ്യം പാഴ് ഭൂമിയില്‍ തള്ളിയെന്ന് ഖുര്‍ആനി ലെ 37:145 വചനത്തില്‍ പറയുന്നു. ഇതില്‍ നിന്ന് വ്യത്യസ്തമായി പാഴ്ഭൂമിയില്‍ അദ്ദേഹം തള്ളപ്പെട്ടിട്ടില്ലെന്ന രീതിയിലാണ് 68:49ല്‍ പരാമര്‍ശിച്ചിരിക്കുന്നത്. ഇത് വ്യക്തമായ വൈരുധ്യമല്ലേ?

വൈരുധ്യമാരോപിക്കപ്പെട്ടിരിക്കുന്ന സൂക്തങ്ങളുടെ സാരം പരിശോധിക്കുക: എന്നിട്ട് അദ്ദേഹത്തെ (യൂനുസിനെ) അനാരോഗ്യവാനായ നിലയില്‍ തുറന്ന സ്ഥലത്തേക്ക് നാം തള്ളി. അദ്ദേഹത്തിന്റെ മേല്‍ നാം യഖ്ത്വീന്‍ വൃക്ഷം മുളപ്പിക്കുകയും ചെയ്തു. അദ്ദേഹത്തെ നാം ഒരു ലക്ഷമോ അതിലധികമോ വരുന്ന ജനവിഭാഗത്തിലേക്ക് നിയോഗിച്ചു. (37:145-147) അദ്ദേഹത്തിന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള അനുഗ്രഹം അദ്ദേഹത്തെ വീണ്ടെടുത്തില്ലായിരുന്നെങ്കില്‍ അദ്ദേഹം ആ പാഴ് ഭൂമിയില്‍ ആക്ഷേപാര്‍ഹനായികൊണ്ട് … Continue reading

Posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും | Leave a comment

ഇസ്റാഈല്യര്‍ കാളക്കുട്ടിയുടെ വിഗ്രഹമുണ്ടാക്കിയ സംഭവവു മായി ബന്ധപ്പെട്ട ഖുര്‍ആന്‍ സൂക്തങ്ങളില്‍ പ്രസ്തുത പ്രവര്‍ത്തനത്തില്‍ ഹാറൂനിന് പങ്കുണ്ടായിരുന്നില്ലെന്ന് പറയുന്ന സൂക്തങ്ങ ളും (20;85-90) പങ്കുണ്ടായിരുന്നെന്ന് സൂചിപ്പിക്കുന്ന സൂക്തങ്ങളു (20:92, 7:151)മുണ്ട്. ഇതൊരു വൈരുധ്യമല്ലേ ?

ഹാറൂന്‍ (അ) അല്ലാഹുവിന്റെ പ്രവാചകനാണ്.  പ്രവാചകന്‍മാരെല്ലാം പാപസുരക്ഷിതരാണെന്നാണ് മുസ്ലിംകള്‍ വിശ്വസിക്കുന്നത്. വിഗ്രഹ നിര്‍മ്മാണവും ആരാധനയുമെല്ലാം പാപങ്ങളില്‍ ഏറ്റവും ഗുരുതരമായ ശിര്‍ക്കിലുള്‍പ്പെടുന്നവയാണ്. അത് ചെയ്തവന്‍ ഇസ്ലാ മില്‍ നിന്ന് പുറത്താണ്. ഇസ്റാഈല്യരില്‍പ്പെട്ട സാമിരിയുടെ വിഗ്ര ഹ നിര്‍മ്മാണത്തിലോ അതിനുള്ള ആരാധനയിലോ ഹാറൂനി (അ) ന് എന്തെങ്കിലും പങ്കുണ്ടായിരുന്നതായി ഖുര്‍ആനില്‍ ഒരിടത്തും യാതൊരു വിധ സൂചനയും നല്‍കുന്നില്ല. ദൈവത്താല്‍ … Continue reading

Posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും | Leave a comment

ഇസ്റാഈല്യര്‍ കാളകുട്ടിയുടെ വിഗ്രഹമുണ്ടാക്കി അതിനെ ആരാധിക്കുകയും പിന്നീടതില്‍ പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്തതായി ഖുര്‍ആനില്‍ പറയുന്നു. അവര്‍ പശ്ചാത്തപിച്ചത് എപ്പോഴാണ്? മോശ സീനായില്‍ നിന്ന് മടങ്ങുന്നതിന് മുമ്പ് തന്നെ പശ്ചാത്തപിച്ചിട്ടുണ്ടെന്ന് 7:149ല്‍ പറയുന്നതിന് വിരുദ്ധമായി മടങ്ങി വന്നതിന് ശേഷമാണ് പശ്ചാത്തപിച്ചതെന്നാണ് 20:91 ല്‍

മൂസാ(അ) തൌറാത്ത് സ്വീകരിക്കുന്നതിന് വേണ്ടി സീനായ് പര്‍വ്വതത്തിലേക്ക് പോയപ്പോള്‍ ഇസ്റാഈല്യരുടെ നേതൃത്വം സഹോദരനായ ഹാറൂനെ (അ) ഏല്‍പ്പിച്ചതും അദ്ദേഹത്തിന്റെ വിലക്ക് ലംഘിച്ചുകൊണ്ട് സാമിരി കാളക്കുട്ടിയുടെ വിഗ്രഹമുണ്ടാക്കുകയും ഇസ്റാഈല്യര്‍ അതിനെ ആരാധിക്കുവാനാരംഭിക്കുകയും ചെയ്തതും മൂസ (അ) വന്ന ശേഷം ഹാറൂനി(അ)നോടും സാമിരിയോടും ഇസ്റാഈല്യരോടും കോപിച്ചതും അപ്പോള്‍ അവര്‍ പാശ്ചാത്തപിച്ചതുമായ സംഭവങ്ങള്‍ ഒന്നിനു പിറകെ ഒന്നായി ചരിത്രവിവരണത്തിന്റെ രീതിയില്‍ … Continue reading

Posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും | Leave a comment

ശിര്‍ക്ക് (ബഹുദൈവത്വം) മഹാപാപമാണെന്ന് ഖുര്‍ആനില്‍ പല തവണ പറയുന്നുണ്ടല്ലോ. എന്നാല്‍, വിശ്വാസികളുടെ നേതാവാ യി പരിചയപ്പെടുത്തപ്പെടുന്ന ഇബ്റാഹീം നബി (അ) ചന്ദ്രനെയും സൂര്യനെയും നക്ഷത്രങ്ങളെയുമെല്ലാം ദൈവമാക്കിയെന്ന് 6:76-78 സൂക്തങ്ങളില്‍ പറയുന്നുണ്ട്. ഇബ്റാഹീം ബഹുദൈവാരാധകനായിരുന്നുവെന്നല്ലേ ഇതിന്നര്‍ത്ഥം?

ഇബ്റാഹീം നബി(അ) ശിര്‍ക്ക് ചെയ്തുവെന്ന് ഖുര്‍ആനില്‍ ഒരിടത്തും പറയുന്നില്ല. ഏകദൈവാദര്‍ശത്തിനു വേണ്ടി ഏറെ ത്യാഗങ്ങള്‍ സഹിച്ച വ്യക്തിയാണ് ഇബ്റാഹീം (അ). ബഹുദൈവാരാധനയുടെ വ്യര്‍ഥതയും, സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹുവിനെ മാത്രം ആരാധിക്കേണ്ടതിന്റെ ആവശ്യകതയും തന്റെ ജനതയ്ക്ക് വിശദീകരിച്ചു കൊടുക്കുന്നതിന്നായി വിവിധ മാര്‍ഗങ്ങള്‍ അദ്ദേഹം ഉപയോഗിച്ചതായി ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്.  ഉപദേശ നിര്‍ദ്ദേശങ്ങള്‍ വഴി വിഗ്രഹാരാധനയുടെ വ്യര്‍ഥത വ്യക്തമാക്കാന്‍ അദ്ദേഹം … Continue reading

Posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും | Leave a comment

ശിര്‍ക്ക് എന്ന മഹാപാപം ഒരിക്കലും പൊറുക്കപ്പെടുകയില്ലെന്ന് ഖുര്‍ആനിലെ ചില സൂക്തങ്ങളില്‍ (4:48, 4:116) വ്യക്തമാക്കുന്നു. ഇതിനു വിരുദ്ധമായി ശിര്‍ക്ക് ചെയ്തവര്‍ക്ക് അല്ലാഹു പൊറുത്തു കൊടുക്കുന്നതായി (4:153,25:68-71) സൂക്തങ്ങളില്‍ പറയുന്നുണ്ട്. ഇവയെങ്ങനെ പൊരുത്തപ്പെടും?

പാപങ്ങള്‍ പല തരമുണ്ട്. അതില്‍ ഏറ്റവും ഗുരുതരമായതാണ് ശിര്‍ക്ക് അഥവാ ബഹുദൈവാരാധന. സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹുവിന് മാത്രം അവകാശപ്പെട്ട ആരാധനകള്‍ സൃഷ്ടികള്‍ക്ക് സമര്‍പ്പിക്കുന്നതിനേക്കാള്‍ വലിയ പാപങ്ങളേതുമില്ല. ശിര്‍ക്ക് ചെയ്യുന്നവന് ദൈവിക കാരുണ്യത്തിന്റെ ഭവനമായ സ്വര്‍ഗം നിഷിദ്ധമാണെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. അല്ലാഹുവോട് വല്ലവനും പങ്ക് ചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന് സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്. നരകം അവന്റെ … Continue reading

Posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും | Leave a comment

ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹുവിനെ അനുസരിക്കുന്നു (30:26, 3:83) വെന്ന് ഖുര്‍ആനിന്റെ അവകാശവാദത്തിനു വിരുദ്ധമായി ചെകുത്താന്‍ അവനോട് അനുസരണക്കേട് കാണിച്ചുവെന്ന് ഖുര്‍ആനില്‍ തന്നെ (7:11,15:28-31, 17:61,20:116, 38:71-74,18:50) പല തവണ പറയുന്നു. മനുഷ്യരുടെ അനുസരണക്കേടിനെ കുറിച്ച പരാമര്‍ശങ്ങളും എമ്പാടുമുണ്ട്. ഇത് വൈരുധ്യമല്ലേ?

ഈ പ്രപഞ്ചത്തിലെ ചെറുതും വലുതുമായ വസ്തുക്കള്‍ ക്കെല്ലാം അവയുടേതായ ചില സ്വഭാവ സവിശേഷതകളും വ്യവസ്ഥ കളും അല്ലാഹു നിശ്ചയിച്ചിട്ടുണ്ട്. ഈ ദൈവിക നിശ്ചയത്തില്‍ നിന്ന് തെന്നിമാറികൊണ്ട് സചേതനമോ അചേതനമോ ആയ യാതൊരു വസ്തുവിനും നിലനില്‍ക്കാനാവില്ല. മനുഷ്യരും മറ്റു ജീവജാലങ്ങളുമടക്കം സൂക്ഷ്മ സ്ഥൂല പ്രപഞ്ചങ്ങളിലെ മുഴുവന്‍ പ്രതിഭാസങ്ങളും ദൈവവിധി പ്രകാരം വ്യവസ്ഥാപിതമായാണ് നിലനില്‍ക്കുന്നത്. നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനും … Continue reading

Posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും | Leave a comment

അല്ലാഹുവല്ലാതെ ആരും തന്നെ രക്ഷാധികാരികളായി ഇല്ലെന്ന് ഖണ്ഡിതമായി പ്രഖ്യാപിക്കുന്ന ഖുര്‍ആന്‍ വാക്യങ്ങള്‍ (2:107, 29:22) ക്കെതിരല്ലേ ഐഹിക ജീവിതത്തിലും പരലോകത്തിലും ഞങ്ങള്‍ നിങ്ങളുടെ രക്ഷാധികാരികളാകുന്നു(41:31)വെന്ന് മലക്കുകള്‍ പറയുമെന്ന് പ്രഖ്യാപിക്കുന്ന ഖുര്‍ആന്‍ വാക്യം?

നിനക്കറിഞ്ഞു കൂടെ അല്ലാഹുവിന് തന്നെയാണ് ആകാശ ഭൂമികളുടെ ആധിപത്യമെന്നും, നിങ്ങള്‍ക്ക് അല്ലാഹുവിനെ കൂടാതെ ഒരു രക്ഷകനും സഹായിയും ഇല്ലെന്നും.(2:107) ഭൂമിയിലാകട്ടെ ആകാശത്താകട്ടെ നിങ്ങള്‍ക്ക്  (അവനെ) തോല്‍ പ്പിക്കാനാവില്ല.   നിങ്ങള്‍ക്ക് അല്ലാഹുവിന് പുറമേ ഒരു രക്ഷാധികാരിയോ സഹായിയോ ഇല്ല.(29:22) അല്ലാഹുവിന്റെ പരമാധികാരത്തെ കുറിക്കുന്ന സൂക്തങ്ങളാണിവ. രക്ഷാധികാരിയെന്ന് പരിഭാഷ നല്‍കിയിരിക്കുന്നത് വലിയ്യ് എന്ന പദത്തിനാണ്. രക്ഷിതാവ്, ബന്ധു, മിത്രം, … Continue reading

Posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും | Leave a comment

ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളില്‍ ആരും പരസ്പരം അന്വേഷി ക്കുകയില്ലെന്ന 23:101ലെ പ്രസ്താവനയക്ക് വിരുദ്ധമായി അവിടെ നടക്കുന്ന അന്വേഷണങ്ങളെപ്പറ്റി 52:25, 37:27 എന്നീ സൂക്തങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടത് കാണാം. ഇവയെ എങ്ങനെ വിശദീകരിക്കും?

എന്നിട്ട് കാഹളത്തില്‍ ഊതപ്പെട്ടാല്‍. അന്ന് അവര്‍ക്കിടയില്‍ കുടുംബ ബന്ധങ്ങളൊന്നും ഉണ്ടായിരിക്കുകയില്ല. അവര്‍ അന്യോന്യം അന്വേഷിക്കുകയുമില്ല. (23:101) പരസ്പരം പലതും ചോദിച്ചുകൊണ്ട് അവരില്‍ ചിലര്‍ ചിലരെ അഭിമുഖീകരിക്കും.(52:25) അവരില്‍ ചിലര്‍ ചിലരുടെ നേരെ തിരിഞ്ഞ് പരസ്പരം ചോദ്യം ചെയ്യും.(37:27) വൈരുധ്യം ആരോപിക്കപ്പെട്ടിരിക്കുന്ന മൂന്ന് സൂക്തങ്ങളാണ് ഇവ. അന്ത്യനാളുമായി ബന്ധപ്പെട്ടിരിക്കുന്ന സംഭവങ്ങള്‍ തന്നെയാണ് ഇതു മൂന്നിലും പ്രതിപാദിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ … Continue reading

Posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും | Leave a comment