Category Archives: ഖുര്‍ആനും സാന്മാര്‍ഗിക സംവിധാനവും

മുഹമ്മദ്(സ) ഒരുപാട് പാപങ്ങള്‍ ചെയ്തിരുന്നുവെന്നാണല്ലോ ഖുര്‍ആനിലെ ചില പരാമര്‍ശങ്ങളില്‍നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്?

മനുഷ്യര്‍ മുഴുവനും പാപികളാണെന്ന ക്രൈസ്തവവാദം സമര്‍ഥിക്കുവാന്‍ പാടുപെടുന്ന മിഷനറിമാര്‍ ഉന്നയിക്കാറുള്ള ഒരു വാദമാണിത്. ഖുര്‍ആനിലെ ചില സൂക്തങ്ങള്‍ സന്ദര്‍ഭത്തില്‍നിന്ന്  അടര്‍ത്തിയെടുത്തുകൊണ്ട് മുഹമ്മദ്(സ) പാപിയായിരുന്നുവെന്നും പാപം ചെയ്യാത്തവനായി യേശുക്രിസ്തു മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും മനുഷ്യരെ പാപത്തില്‍നിന്നു രക്ഷിക്കുവാന്‍ പാപിയല്ലാത്ത ക്രിസ്തുവിന് മാത്രമേ കഴിയുകയുള്ളൂവെ ന്നും വാദിക്കുകയാണ് അവര്‍ ചെയ്യാറുള്ളത്. യേശുക്രിസ്തുവടക്കം  മുഴുവന്‍ പ്രവാചകന്മാരും മാതൃകായോഗ്യരും പാപം ചെയ്യാത്തവരുമായിരുന്നുവെന്നാണ് ഖുര്‍ആനിന്റെ … Continue reading

Posted in ക്രൈസ്തവത - ചോദ്യോത്തരങ്ങള്‍, ഖുര്‍ആനും സാന്മാര്‍ഗിക സംവിധാനവും | Leave a comment

പ്രവാചകന്മാര്‍ക്കൊന്നും യാതൊരു അബദ്ധവും വന്നുഭവിക്കുകയില്ലെന്നാണോ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്?

അല്ല. പ്രവാചകന്മാരെല്ലാം പച്ചയായ മനുഷ്യരായിരുന്നു. ആ നിലയ്ക്ക് മാനുഷികമായ എന്തെങ്കിലും അബദ്ധങ്ങള്‍ അവരില്‍നിന്ന് വന്നു ഭവിക്കാവുന്നതാണ്. എന്നാല്‍ തെറ്റു ചെയ്യുകയും അതില്‍തന്നെ ഉറച്ചുനില്‍ക്കുകയും ചെയ്യുകയെന്നത് ഒരു ദൈവദൂതനും സംഭവിച്ചുകൂടാത്തതാണ്. അത്തരം തെറ്റുകളെയാണല്ലോ പാപം എന്നു പറയുന്നത്. മ്ളേഛമായ ഏതെങ്കിലുമൊരു ദുര്‍വൃത്തി ചെയ്യുന്നതിനുവേണ്ടി ആസൂത്രണം ചെയ്യുകയും അതു നടപ്പിലാക്കുകയും ചെയ്യുകയെന്നത് ഏറ്റവും വലിയ പാപമാണ്. പരിശുദ്ധ പ്രവാചകനായിരുന്ന … Continue reading

Posted in ഖുര്‍ആനും സാന്മാര്‍ഗിക സംവിധാനവും | Leave a comment

പ്രവാചകന്മാര്‍ ചെയ്തതായി ബൈബിളില്‍ പറയുന്ന പാപങ്ങളില്‍ പലതും മുസ്ലിം ഗ്രന്ഥങ്ങളും ശരിവെച്ചുകൊണ്ട് ഉദ്ധരിക്കുന്നുണ്ടല്ലോ. അവര്‍ പാപം ചെയ്തുവെന്ന് മുസ്ലിംകളും അംഗീകരിക്കുന്നുവെന്നല്ലേ ഇതില്‍നിന്നും മനസ്സിലാക്കേണ്ടത്?

ഇസ്ലാമിന്റെ ഏറ്റവും പ്രധാനപ്പെട്ട  പ്രമാണം വിശുദ്ധ ഖുര്‍ആനാണ്; അതിന് ശേഷം പ്രവാചകചര്യയും. മുഹമ്മദ് നബി(സ)ക്കു ശേഷം മതവിഷ യത്തില്‍ ആരു പറഞ്ഞാലും ഖുര്‍ആനിന്റെയും പ്രവാചകചര്യയുടെയും അടിസ്ഥാനത്തില്‍ മാറ്റുരച്ചുനോക്കി അവയുമായി സമരസപ്പെടുന്നുവെ ങ്കില്‍ മാത്രമേ അത് അംഗീകരിക്കേണ്ടതുള്ളൂ. പ്രവാചകന്മാരെല്ലാം മാതൃകാ പുരുഷന്മാരാണെന്നാണ് ഖുര്‍ആന്‍ വ്യക്തമാക്കുന്നത്. പ്രവാചകന്മാരുടെ വിശുദ്ധിയെക്കുറിച്ച് പ്രതിപാദിക്കുന്ന ഒട്ടനവധി നബിമൊഴികളുമുണ്ട്. പില്‍ക്കാലത്ത് മുസ്ലിംകള്‍ രചിച്ച ചില … Continue reading

Posted in ക്രൈസ്തവത - ചോദ്യോത്തരങ്ങള്‍, ഖുര്‍ആനും സാന്മാര്‍ഗിക സംവിധാനവും | Leave a comment

മറ്റു മതഗ്രന്ഥങ്ങളും മാതൃകായോഗ്യമായ സാന്മാര്‍ഗിക സംവിധാനത്തെക്കുറിച്ച് പ്രതിപാദിക്കുന്നില്ലേ?

എല്ലാ മതഗ്രന്ഥങ്ങളും ചില ധാര്‍മിക നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ടെ ന്നത് ശരിയാണ്. പ്രവാചകന്മാര്‍ പ്രബോധനം ചെയ്ത ആദര്‍ശത്തിന്റെ അവശിഷ്ടങ്ങള്‍ സ്ഥിതി ചെയ്യുന്ന മതഗ്രന്ഥങ്ങളിലെ ധാര്‍മിക നിര്‍ദേശ ങ്ങളില്‍ ചിലത് ഖുര്‍ആനികാധ്യാപനങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടെന്ന തും നേരാണ്. എന്നാല്‍, ഖുര്‍ആനിലെ ധാര്‍മിക നിര്‍ദേശങ്ങള്‍ക്ക് മറ്റു മതഗ്രന്ഥങ്ങളുടേതില്‍നിന്ന് അടിസ്ഥാനപരമായ ചില അന്തരങ്ങളുണ്ട്. അവ ഇങ്ങനെ സംഗ്രഹിക്കാം. ഒന്ന്: ഖുര്‍ആനില്‍ ദൈവികമായ വിധിവിലക്കുകള്‍ … Continue reading

Posted in ക്രൈസ്തവത - ചോദ്യോത്തരങ്ങള്‍, ഖുര്‍ആനും സാന്മാര്‍ഗിക സംവിധാനവും, ഹൈന്ദവത - ചോദ്യോത്തരങ്ങള്‍ | Leave a comment

എന്ത് അര്‍ഥത്തിലാണ് ഖുര്‍ആന്‍ അവതരിപ്പിക്കുന്ന സാന്മാര്‍ഗികക്രമം കിടയറ്റതാണെന്ന് പറയുന്നത്?

ഖുര്‍ആന്‍ ഒരു മതഗ്രന്ഥമാണ്. ദൈവികമതത്തിന്റെ വേദഗ്രന്ഥമാണത്. ഇസ്ലാമിന്റെ വിശ്വാസപരമായ അടിത്തറകളെക്കുറിച്ച് അത് വിശദീകരിക്കുന്നുണ്ട്. അതോടൊപ്പം ആചാരവിധികളെ സംബന്ധിച്ച അനുശാസനകളും അതുള്‍ക്കൊള്ളുന്നു. എന്നാല്‍, കേവലം ചില പ്രാര്‍ഥനാ സങ്കീര്‍ത്തനങ്ങളും പൂജാമുറകളും മാത്രം ഉള്‍ക്കൊള്ളുന്ന ഗ്രന്ഥമല്ല അത്. ദൈ വിക മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം ജീവിച്ചുകൊണ്ട് ഒരാള്‍ക്ക് എങ്ങനെ ഒരു പൂര്‍ണമനുഷ്യനാകാമെന്ന് അത് വരച്ചുകാണിക്കുന്നു. ജീവിതത്തിന്റെ എല്ലാ മേഖലകളിലും പിന്തുടരേണ്ട … Continue reading

Posted in ഖുര്‍ആനും സാന്മാര്‍ഗിക സംവിധാനവും, ഖുര്‍ആന്‍ വിമര്‍ശനം | Leave a comment

ഖുര്‍ആന്‍ പ്രദാനം ചെയ്യുന്ന സാന്മാര്‍ഗിക ക്രമം കിടയറ്റതാണെന്ന് ഖുര്‍ആന്‍ സ്വയം അവകാശപ്പെടുന്നുണ്ടോ?

അതെ. ഏറ്റവും ശരിയായ പാതയിലേക്ക് ജനങ്ങളെ നയിക്കുന്ന ഗ്രന്ഥ മാണ് ഖുര്‍ആനെന്ന് അത് സ്വയം അവകാശപ്പെടുന്നുണ്ട്. ‘തീര്‍ച്ചയായും ഈ ഖുര്‍ആന്‍ ഏറ്റവും ശരിയായതിലേക്ക് വഴി കാണിക്കുന്നു’ (17:9). മനുഷ്യര്‍ക്ക് അവതരിപ്പിക്കപ്പെട്ട അവസാനത്തെ വേദഗ്രന്ഥമാണ് ഖുര്‍ആന്‍. അവസാന മനുഷ്യന്‍ വരെയുള്ളവര്‍ക്ക് സത്യാസത്യ വിവേചനത്തിനുള്ള മാനദണ്ഡവും മാര്‍ഗദര്‍ശകഗ്രന്ഥവും ഖുര്‍ആനാണ്. ഇക്കാര്യവും ഖുര്‍ആന്‍ സ്വയം പ്രഖ്യാപിക്കുന്നുണ്ട്. “ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായിക്കൊണ്ടും നേര്‍വഴി … Continue reading

Posted in ഖുര്‍ആനും സാന്മാര്‍ഗിക സംവിധാനവും, ഖുര്‍ആന്‍ വിമര്‍ശനം | Leave a comment

ഖുര്‍ആന്‍ ദൈവികമാണെന്നതിന് അത് പ്രദാനം ചെയ്യുന്ന സാന്മാര്‍ഗിക സംവിധാനം തെളിവാകുന്നതെങ്ങനെ?

പ്രകൃതിയും സമൂഹവുമായുള്ള ബന്ധങ്ങളില്‍ സ്വതന്ത്രമായ കൈകാര്യകര്‍തൃത്വത്തിന് കഴിവ് നല്‍കപ്പെട്ട ജീവിയാണ് മനുഷ്യന്‍. അവന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ ഗുണകരമാവാനും വളരെ ദോഷകരമാവാനും സാധ്യതയുണ്ട്. അവന്റെ സാമൂഹികവും വൈയക്തികങ്ങളുമായ നില നില്‍പിനും പുരോഗതിക്കും മറ്റു ജീവികളില്‍നിന്നു വ്യത്യസ്തമായി -എല്ലാ ജീവികളും ജനിതക വസ്തുവില്‍ രേഖപ്പെടുത്തപ്പെട്ട നിയമങ്ങള്‍ നിര്‍ബന്ധമായും അനുസരിച്ച് അവയുടെ ജീവിത സാഫല്യം നേടുന്നു- ചില നിയമ നിര്‍ദേശങ്ങള്‍ … Continue reading

Posted in ഖുര്‍ആനും സാന്മാര്‍ഗിക സംവിധാനവും, ഖുര്‍ആന്‍ വിമര്‍ശനം | Leave a comment