പ്രതിഫലനാളില്‍ അവിശ്വാസികള്‍ക്ക് ഗ്രന്ഥം ലഭിക്കുക പിന്നിലൂടെയാണെന്ന് 84:10 ലും ഇടത് കൈയ്യിലാണെന്ന് 69:25ലും പറയു ന്നു. ഇത് വൈരുധ്യമല്ലേ?

ഇവിടെ സൂചിപ്പിക്കപ്പെട്ടിരിക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങളുടെ സാ രം കാണുക:
എന്നാല്‍ ഏതൊരുവന്ന്, തന്റെ രേഖ അവന്റെ മുതുകിന്റെ പിന്നിലൂടെ കൊടുക്കപ്പെട്ടുവോ അവന്‍ നാശമേ എന്ന് നിലവിളിക്കുകയും, ആളി കത്തുന്ന നരകാഗ്നിയില്‍ കിടന്ന് എരിയുകയും ചെയ്യും.’’
എന്നാല്‍ ഇടത് കൈയ്യില്‍ ഗ്രന്ഥം നല്‍കപ്പെട്ടവനാകട്ടെ ഇപ്ര കാരം പറയുന്നതാണ്. ഹാ! എനിക്ക് എന്റെ ഗ്രന്ഥം നല്‍കപ്പെടാതി രുന്നെങ്കില്‍. (69:25)
പരലോകത്ത് വെച്ച് അവിശ്വാസികള്‍ക്ക് അവരുടെ കര്‍മങ്ങള്‍ രേഖപ്പെടുത്തിയ ഗ്രന്ഥം നല്‍കപ്പെടുക അവരുടെ പിന്‍ഭാഗത്തു കൂടി ഇടത് കൈയിലായിരിക്കുമെന്ന് മുഹമ്മദ് നബി(സ) വ്യക്തമാക്കിയതായി ഹദീസുകളില്‍ വന്നിട്ടുണ്ട്. വൈരുധ്യം ആരോപിക്കപ്പെട്ടിരിക്കുന്ന സൂക്തങ്ങളില്‍ ഇക്കാര്യമാണ് വ്യക്തമാക്കിയിരിക്കുന്നത്.  സൂറത്തുല്‍ -ഇന്‍ശിഖാഖി-ലെ പത്താം വചനത്തില്‍ (84:10)അവിശ്വാസിക്ക് അവന്റെ മുതുകിന് പിന്നിലൂടെയാണ് രേഖ ലഭിക്കുന്ന ത് എന്നും സൂറത്തുല്‍ ഹാഖയിലെ 25ാം വചനത്തില്‍ (69:25) അവ ന്റെ ഇടത് കൈയിലാണ് അത് കിട്ടുകയെന്നും പറയുമ്പോള്‍ ഒരു സൂക്തം മറ്റൊരു സൂക്തത്തെ വിശദീകരിക്കുകയാണ് ചെയ്യുന്നത്.

This entry was posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും. Bookmark the permalink.