Facebook Like!
ഖുര്‍ആന്‍ വിമര്‍ശനം
- ഖുര്‍ആനെ കുറിച്ച്
- ഖുര്‍ആനിന്റെ അവകാശവാദം
- ഖുര്‍ആനിന്റെ രചന
- ഖുര്‍ആന്‍ ക്രോഡീകരണം
- ഖുര്‍ആനും സാന്മാര്ഗിക സംവിധാനവും
- ഖുര്‍ആനും സാഹിത്യവും
- ഖുര്‍ആനും സ്ത്രീകളും
- ഖുര്‍ആനും അനന്തരാവകാശപ്രശ്നങ്ങളും
- ഖുര്‍ആനും അടിമത്തവും
- ഖുര്‍ആനിന്റെ പ്രായോഗികത
- ഖുര്‍ആനും ദുര്‍ബലപ്പെടുത്തലുകളും
- ഖുര്‍ആനിലെ ശിക്ഷാനിയമങ്ങള്‍
- ഖുര്‍ആനും അമുസ്ലിംകളും
- ഖുര്‍ആനും വൈരുദ്ധ്യങ്ങളും
- ഖുര്‍ആനും ബൈബിളും
- ഖുര്‍ആനും വേദക്കാരും
- ഖുര്‍ആനും യഹൂദ പുരാണങ്ങളും
- ഖുര്‍ആനും ചരിത്രവും
- ഖുര്‍ആനും പ്രവചനങ്ങളും
പ്രവാചക വിമര്‍ശനം
Category Archives: ഖുര്‍ആനും ചരിത്രവും
മൂസാനബിയുടെ കാലത്ത് ചിലരെ ക്രൂശിക്കുവാന്‍ കല്‍പിച്ചതാ യി ഖുര്‍ആനിലുണ്ടല്ലോ. പൌരാണിക ഈജിപ്തിനെക്കുറിച്ച പഠനങ്ങള്‍ അവിടെയൊന്നും ക്രൂശീകരണം ഒരു ശിക്ഷയായി നിലനിന്നിരുന്നുവെന്നതിന് യാതൊരു തെളിവും നല്‍കുന്നില്ലയെ ന്നല്ല. മോശക്കുശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞാണ് ക്രൂശീകരണം ഒരു ശിക്ഷാമുറയായി ഉപയോഗിക്കുവാനാരംഭിച്ചത് എന്ന നിഗമ നവും ഈ ഖുര്‍ആനിക പരാമര്‍ശങ്ങള്‍ അബദ്ധമാണെന്നല്ലേ വ്യ ക്തമാക്കുന്നത്?
മൂസാനബി(അ)യുടെ കാലത്ത് ക്രൂശീകരണം ഒരു ശിക്ഷയായി നിലനിന്നിരുന്നുവെന്ന് സൂചിപ്പിക്കുന്ന ഒന്നിലധികം ഖുര്‍ആന്‍ സൂക്തങ്ങളുണ്ട്. ചില സൂക്തങ്ങളുടെ സാരം കാണുക: “നിങ്ങളുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍നിന്നായി ഞാന്‍ മുറിച്ചുകളയുക തന്നെ ചെയ്യും. പിന്നെ നിങ്ങളെ മുഴുവന്‍ ഞാന്‍ ക്രൂശിക്കുകയും ചെയ്യും, തീര്‍ച്ച” (വി.ഖു. 7:124) “അവന്‍ (ഫിര്‍ഔന്‍) പറഞ്ഞു: ഞാന്‍ നിങ്ങള്‍ക്ക് അനുവാദം തരുന്നതിന് മുമ്പായി നിങ്ങള്‍ … Continue reading
Posted in ഖുര്‍ആനും ചരിത്രവും
Leave a comment
മൂസാനബി സീനായ് മലയിലേക്ക് പോയ അവസരത്തില്‍ കാള ക്കുട്ടിയുടെ പ്രതിമയുണ്ടാക്കിയത് ഒരു ശമരിയക്കാരന്‍ (സാമിരി) ആയിരുന്നുവെന്നാണല്ലോ ഖുര്‍ആന്‍ പറയുന്നത്. മോശെയ്ക്കുശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞാണ് ശമരിയ പട്ടണമുണ്ടായത് എന്നിരിക്കെ ഖുര്‍ആനിലെ ഈ പരാമര്‍ശം ചരിത്രവിരുദ്ധമല്ലേ?
ഖുര്‍ആനിലെ ഇരുപതാം അധ്യായമായ സൂറത്തുത്വാഹയിലെ 85 മുതല്‍ 97വരെയുള്ള വചനങ്ങളില്‍ മൂസാ (അ) തൌറാത്ത് സ്വീകരിക്കുന്നതിന്നായി സീനാമലയില്‍ പോയ സമയത്ത് ഇസ്രായീല്യരില്‍പെട്ട ഒരു സാമിരി അവരുടെ സ്വര്‍ണാഭരണങ്ങളെല്ലാം ശേഖരിച്ച് അതുകൊണ്ട് ഒരു സ്വര്‍ണക്കാളയെ നിര്‍മിക്കുകയും അയാളുടെ നിര്‍ദ്ദേശപ്രകാരം മറ്റുള്ളവര്‍ അതിനെ ആരാധിക്കുവാന്‍ ആരംഭിക്കുകയും ചെയ്ത സംഭവങ്ങള്‍ വിശദീകരിക്കുന്നുണ്ട്. ഖുര്‍ആനിലെ പ്രസ്തുത കഥാകഥനം കാണുക: “അവന്‍ (അല്ലാഹു) … Continue reading
മുഹമ്മദ് നബിയുടെ നിശായാത്രയെക്കുറിച്ച് പറയുമ്പോള്‍ മസ്ജിദുല്‍ ഹറാമില്‍നിന്ന് മസ്ജിദുല്‍ അഖ്സായിലേക്ക് അദ്ദേഹത്തെ കൊണ്ടുപോയെന്നാണല്ലോ ഖുര്‍ആനില്‍ പറയുന്നത്. മുഹമ്മദ് നബിയുടെ കാലത്ത് മസ്ജിദുല്‍ അഖ്സായെന്ന ഒരു കെട്ടിടം ഇല്ലെന്നിരിക്കെ ചരിത്രപരമായി നോക്കിയാല്‍ ഈ ഖുര്‍ആനിക പരാമര്‍ശം ഒരു അബദ്ധമല്ലേ?
മുഹമ്മദ് നബി (സ)യുടെ നിശാപ്രയാണത്തെക്കുറിച്ച് പറയുന്നത് ഖുര്‍ആനില്‍ പതിനേഴാം അധ്യായത്തിന്റെ ഒന്നാം വചനത്തിലാണ്. പ്രസ്തുത വചനത്തിന്റെ സാരം ഇങ്ങനെയാണ്: “തന്റെ ദാസനെ (നബിയെ) ഒരു രാത്രിയില്‍ മസ്ജിദുല്‍ ഹറാമില്‍നിന്ന് മസ്ജിദുല്‍ അഖ്സായിലേക്ക്-അതിന്റെ പരിസരം നാം അനുഗൃഹീതമാക്കിയിരിക്കുന്നു-നിശായാത്ര ചെയ്യിച്ചവന്‍ എത്രയോ പരിശുദ്ധന്‍. നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ ചിലത് അദ്ദേഹത്തിന് നാം കാണിച്ചുകൊടുക്കുവാന്‍ വേണ്ടിയത്രെ അത്. തീര്‍ച്ചയായും അവന്‍ (അല്ലാഹു) … Continue reading
Posted in ഖുര്‍ആനും ചരിത്രവും
Leave a comment
യോസഫിന്റെ യജമാനനായി ബൈബിള്‍ പരിചയപ്പെടുത്തുന്നത് പോത്തിഫര്‍ എന്ന ഈജിപ്തുകാരനെയാണ്. ഖുര്‍ആനിലാകട്ടെ യൂസുഫ് നബി (അ)യുടെ യജമാനനെ അസീസ് എന്നാണ് വിളിച്ചിരിക്കുന്നത്. ഇത് ഒരു വൈരുധ്യമല്ലേ?
ബൈബിളിലെ ഉല്‍പത്തി പുസ്തകം മുപ്പത്തിയൊന്‍പതാം അധ്യായത്തില്‍ യാക്കോബിന്റെ പുത്രനായ യോസഫ് ഈജിപ്തിലെത്തിയതും ഫറോവയുടെ ഉദ്യോഗസ്ഥനായ പോത്തിഫറുടെ വീട്ടില്‍ കഴിഞ്ഞതും അവിടെവെച്ച് യജമാനന്റെ ഭാര്യ അദ്ദേഹത്തെ പ്രലോഭിപ്പിക്കാന്‍ ശ്രമിച്ചതും അതില്‍നിന്ന് അദ്ദേഹം രക്ഷപ്പെട്ടതുമായ കാര്യങ്ങള്‍ വിശദമായിത്തന്നെ പ്രതിപാദിക്കുന്നുണ്ട്. അത് ഇങ്ങ നെയാണ്. “ഇതിനിടയില്‍ യിസ്മാഈല്യന്‍ യോസഫിനെ ഈജിപ്തിലേക്ക് കൊണ്ടുപോയി. അവിടെ ഫറോവയുടെ ഒരു ഉദ്യോഗസ്ഥനും അംഗരക്ഷകസേനയുടെ നായകനുമായ … Continue reading
ഖുര്‍ആനില്‍ സ്നാപക യോഹന്നാന് മുമ്പ് ആര്‍ക്കും യോഹന്നാന്‍ എന്ന പേരുണ്ടായിരുന്നില്ലെന്ന് പറയുന്നുണ്ടല്ലോ. പഴയ നിയമത്തില്‍ 27 തവണ യോഹന്നാന്‍ എന്ന നാമം പ്രയോഗിച്ചിരിക്കെ ഈ ഖുര്‍ആനിക പരാമര്‍ശം ചരിത്രപരമായ ഒരു വങ്കത്തമല്ലേ?
ഖുര്‍ആനിലെ പത്തൊന്‍പതാം അധ്യായമായ സൂറത്തുമറിയം തുടങ്ങുന്നതുതന്നെ സകരിയ്യാ (അ)യുടെ വൃത്താന്തവുമായിക്കൊണ്ടാണ്. വാര്‍ധക്യകാലത്ത് വന്ധ്യയായ ഭാര്യയോടൊപ്പം ജീവിക്കുന്ന സകരിയ്യാ (അ)യുടെ ഒരു അനന്തരാവകാശിക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയും പ്രസ്തുത പ്രാര്‍ത്ഥനക്കുള്ള ഉത്തരമായി ഒരു ആണ്‍കുഞ്ഞുണ്ടായ കഥയുമെല്ലാം ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. സകരിയ്യായുടെ പ്രാര്‍ത്ഥനയ്ക്കുള്ള ഉത്തരമെന്നോണം സര്‍വ്വശക്തന്‍ അദ്ദേഹത്തിന് നല്‍കിയ വാഗ്ദാനം ഏഴാം വചനത്തില്‍ പറയുന്നുണ്ട്. അതിന്റെ സാരം ഇങ്ങനെയാണ്: “ഹേ സക്കരിയാ, … Continue reading
ഫിര്‍ഔന്റെ ചരിത്രവുമായി ബന്ധപ്പെടുത്തി ഖുര്‍ആന്‍ പറയുന്ന ഹാമാന്റെ കഥ ബൈബിളിലെവിടെയുമില്ല. പഴയ നിയമത്തിലെ എസ്തേറിന്റെ പുസ്തകത്തില്‍ അഹശ്വേറോശ് രാജാവുമായിബന്ധപ്പെട്ട് പരാമര്‍ശിക്കുന്ന ഹാമാന്റെ കഥയെ ഫറോവയുമായി മുഹമ്മദ് നബി കൂട്ടിക്കുഴച്ചപ്പോഴല്ലേ ഈ കഥയുണ്ടായത്?
ഖുര്‍ആനില്‍ ആറ് ആയത്തുകളില്‍ ഹാമാനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട് (28:6, 28:38, 29:39, 40:24, 40:36-37) ഇവയെല്ലാം മൂസാനബി (അ)യുടെ ജീവിതവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള സൂക്തങ്ങള്‍തന്നെയാണ്. ഫറോവയുടെ കൊട്ടാരവുമായി ബന്ധമുള്ള വ്യക്തിയാണ് ഖുര്‍ആനിലെ ഹാമാന്‍. ഫറോവയുമായി ബന്ധമുള്ള ഒരു ഹാമാനെപ്പറ്റി ബൈബിളിലെവിടെയും നാം വായിക്കുന്നില്ല. എന്നാല്‍ എസ്തേറിന്റെ പുസ്തകത്തില്‍ അഹശ്വേറോശ് രാജാവിന്റെ കീഴിലുള്ള ഒരു പ്രഭുവായ ഹാമാനെക്കുറിച്ച് പറയുന്നുണ്ട്. മുഹമ്മദ് … Continue reading
ഖുര്‍ആനില്‍ മര്‍യത്തെക്കുറിച്ച് ‘ഹാറൂണിന്റെ സഹോദരി’യെന്ന് പറഞ്ഞിട്ടുണ്ടല്ലോ. മര്‍യത്തിന് നൂറ്റാണ്ടുകള്‍ക്ക്മുമ്പ് ജീവിച്ച ഹാറൂണ്‍ അവരുടെ സഹോദരനാകുന്നതെങ്ങനെയാണ്?
ഖുര്‍ആനില്‍ ചരിത്രപരമായ അബദ്ധങ്ങളുണ്ടെന്ന് സ്ഥാപിക്കുവാന്‍ ശ്രമിക്കുന്ന ക്രിസ്തുമത പ്രചാരകര്‍ സ്ഥിരമായി ഉന്നയിക്കുന്ന ഒരു വിമര്‍ശനമാണിത്. മോശയുടെ സഹോദരനായിരുന്ന ഹാറൂണി ന്റെ സഹോദരിയാണ് മര്‍യമെന്ന് തെറ്റിദ്ധരിച്ച മുഹമ്മദ് നബി(സ) യുടെ രചനയിലുണ്ടായ ഒരു അബദ്ധമാണ് ഖുര്‍ആനിലെ സൂറത്തു മര്‍യമിലുള്ളത്െ (19:27-28)ന്നാണ വാദം. മോശയുടെയും അഹറോന്റെയും സഹോദരിയായ മിറിയാമിനെ പഴയ നിയമം പരിചയപ്പെടുത്തുന്നുണ്ട് (പുറപ്പാട് 15:20-21; ആവര്‍ത്തനം 24:9). … Continue reading
ഖുര്‍ആനിലെ ചരിത്രപരാമര്‍ശങ്ങള്‍ അതിന്റെ ദൈവികതയ്ക്കുള്ള തെളിവാകുന്നതെങ്ങനെയാണ്?
കുറെയധികം ചരിത്ര പരാമര്‍ശങ്ങളുണ്ട് ഖുര്‍ആനില്‍. ആദിമ നുഷ്യനായ ആദമില്‍നിന്ന് തുടങ്ങി വിവിധ കാലങ്ങളില്‍ വിവിധദേശങ്ങളിലേക്ക് നിയോഗിക്കപ്പെട്ട വ്യത്യസ്ത പ്രവാചകന്മാരുടെയും സമൂഹങ്ങളുടെയും ചരിത്രത്തില്‍നിന്നുള്ള ശകലങ്ങള്‍ ഖുര്‍ആനിലുടനീളം കാണാം. കാലാനുക്രമമായ രീതിയിലുള്ള ചരിത്രാഖ്യാനമോ കഥാകഥനമോ അവതരിപ്പിക്കുകയെന്നതിലുപരിയായി പഠിപ്പിക്കു വാനുദ്ദേശിക്കുന്ന ആശയത്തിന് ഉപോല്‍ബലകമായ ചരിത്രസംഭവങ്ങള്‍ വിവരിക്കുന്ന ഒരു സവിശേഷമായ രീതിയാണ് പൊതുവായി ഖുര്‍ആനില്‍ സ്വീകരിക്കപ്പെട്ടിരിക്കുന്നത്. സത്യാസത്യവിവേചകമായ വേദഗ്രന്ഥം ധര്‍മവും അധര്‍മവുമെന്തെന്ന് … Continue reading
Posted in ഖുര്‍ആനും ചരിത്രവും
Leave a comment