ലൂത്ത് നബിയുടെ സമുദായത്തെ അല്ലാഹു നശിപ്പിച്ചപ്പോള്‍ ലൂത്ത് നബിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും അല്ലാഹു രക്ഷിച്ചുവെന്ന് ഖുര്‍ആനില്‍ പലയിടത്തും പറയുന്നുണ്ട്. ഇതില്‍ 26:171 ഒരു കിഴവി ഒഴികെയുള്ള കുടുംബക്കാരെയെന്നും 7:83 ല്‍ ഭാര്യ ഒഴികെയുള്ള കുടുംബക്കാരെയെന്നുമാണ് പറഞ്ഞിരിക്കുന്നത്. ഇത് വൈരുധ്യമല്ലേ?

ഈ സൂക്തങ്ങളില്‍ ഒരേ വ്യക്തിയെ കുറിച്ചു തന്നെയാണ് സൂചിപ്പിച്ചിരിക്കുന്നത്. ലൂത്ത് നബിയുടെ വൃദ്ധയായ ഭാര്യ ഒഴികെയുള്ള കുടുംബക്കാരെയെല്ലാം ദൈവിക ശിക്ഷയില്‍ നിന്ന് അല്ലാഹു രക്ഷിച്ചുവെന്ന വസ്തുത തന്നെയാണ് ഈ രണ്ട് സൂക്തങ്ങളിലുമുള്ളത്.  വൃദ്ധയായിരുന്നിട്ടും ലൂത്ത് നബിയുടെ സമുദായം സ്വീകരിച്ചിരുന്ന സ്വവര്‍ഗരതിയെന്ന ദുര്‍വൃത്തിക്ക് കൂട്ടുനിന്ന ഭാര്യയെ സൂചിപ്പിക്കുവാന്‍ വേണ്ടിയാണ് ഖുര്‍ആന്‍ കിഴവി എന്ന് വിളിച്ചിരിക്കുന്നത്.  പ്രവാ ചക പത്നിയായിരുന്നിട്ടും ധര്‍മ്മത്തിന്റെ പാതയിലേക്ക് കടന്നുവരാന്‍ കഴിയാതിരുന്ന അവരെ സത്യനിഷേധികള്‍ക്കുള്ള ഉദാഹരണമായി 66:10ല്‍ എടുത്തു കാണിച്ചിട്ടുമുണ്ട്.

This entry was posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും. Bookmark the permalink.