ജന്മമല്ല, വിശ്വാസവും കര്‍മവുമാണ് മനുഷ്യരുടെ മോചനത്തിനുള്ള മാര്‍ഗമെന്ന് വ്യക്തമാക്കുന്നതാണ് സൂറത്തുല്‍ മാഇദയിലെ 69-ാം വചനം. ഈ വചനം തന്നെ 2:62 ലും ആവര്‍ത്തിക്കപ്പെട്ടിട്ടുണ്ട്.
പ്രസ്തുത വചനത്തിന്റെ സാരം ഇങ്ങനെയാണ്:
സത്യവിശ്വാസികളോ യഹൂദരോ സാബികളോ ക്രൈസ്തവരോ ആരാകട്ടെ അവരില്‍ നിന്ന് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വ സിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് യാതൊന്നും ഭയപ്പെടേണ്ടതില്ല. അവര്‍ ദു:ഖിക്കേണ്ടി വരികയുമില്ല.”
ഈ സൂക്തത്തില്‍ മോക്ഷത്തിനുള്ള മാര്‍ഗമായി നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത് മൂന്ന് കാര്യങ്ങളാണ്. (ഒന്ന്) അല്ലാഹുവിലുള്ള വിശ്വാസം. (രണ്ട്) അന്ത്യദിനത്തിലുള്ള വിശ്വാസം. (മൂന്ന്) സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുക. ഏത് വിഭാഗത്തില്‍ പെട്ടവരായിരുന്നാലും ഈ മൂന്നു കാര്യങ്ങളുമുണ്ടെങ്കില് സ്വര്‍ഗപ്രവേശം ലഭിക്കുമെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹു ഏകനും അദ്വിതീയനും അതുല്യനുമാണെന്ന് വിശ്വസിക്കുകയും അവന്നു മാത്രം ആരാധനകള്‍ അര്‍പ്പിക്കുകയും ചെയ്യുന്നവനാണ് അല്ലാഹുവില്‍ വിശ്വസിച്ചവന് എന്നാലര്‍ത്ഥം. മരണാനന്തര ജീവിതത്തില്‍ അടിയുറച്ച് വിശ്വസിക്കുകയും കര്‍മ്മങ്ങള്‍ക്കുള്ള പ്രതിഫലം പരലോകത്ത് വെച്ച് ലഭിക്കണമെന്ന് കാംക്ഷിക്കുകയുമാണ് അന്ത്യദിനത്തിലുള്ള വിശ്വാസം കൊണ്ട് വിവക്ഷിക്കുന്നത്. ദൈവികമെന്ന് ഉറപ്പുള്ള വിജ്ഞാന സ്രോതസ്സുകളില്‍ പരാമര്‍ശിക്കപ്പെട്ട നന്മകള് ചെയ്യുകയും തിന്മകളില്നിന്ന് അകന്ന് നില്‍ക്കുകയും ചെയ്യുന്നവനാണ് സല്‍കര്‍മങ്ങള്‍ ചെയ്യുന്നവന്. ഇക്കാര്യങ്ങള്‍ ജീവിതത്തിലുള്ള ഒരാള്‍ക്ക് ദു:ഖിക്കേണ്ടി വരികയില്ലെന്ന സുവിശേഷമറിയിക്കുകയാണ് മുകളില്‍ വിവരിക്കപ്പെട്ട സൂക്തം ചെയ്യുന്നത്.
ക്രിസ്തുവിനെ അനുധാവനം ചെയ്തുകൊണ്ട് മോക്ഷത്തിന്റെ മാര്‍ഗത്തിലെത്തിച്ചേരേണ്ട ക്രൈസ്തവര്‍ അദ്ദേഹത്തിന്റെ ഉപദേശങ്ങളെ അവഗണിച്ചുകൊണ്ട് നരകത്തിന്റെ പാതയിലെത്തിച്ചേര്‍ന്നതിനെ വിമര്‍ശിക്കുകയാണ് 5:72 മുതല്‍ 75 വരെ സൂക്തങ്ങളില്‍ ഖുര്‍ആന്‍ ചെയ്യുന്നത്. യേശു തന്നെയാണ് ദൈവമെന്നും ത്രിയേകത്വത്തിലെ ഒരു വ്യക്തി മാത്രമാണ് അല്ലാഹുവെന്നും വിശ്വസിക്കുന്ന ക്രൈസ്തവര്‍ മോക്ഷത്തിലെത്തിച്ചേരുവാന്‍ 5:69ല്‍ നിര്‍ദേശിക്കപ്പെട്ട ഒന്നാമത്തെ കാര്യത്തില്‍ തന്നെ പിഴച്ചുപോവുകയാണ് ചെയ്തിട്ടുള്ളതെന്നും അതിനാല്‍ അവര്‍ക്ക് സ്വര്‍ഗം നിഷിദ്ധമാണെന്നും വ്യക്തമാക്കുകയുമാണ് ഈ സൂക്തങ്ങളില്‍ ചെയ്യുന്നത്. ഇവ 5:69 ന്റെ അനുപൂരകമായ സൂക്തങ്ങളാണ് എന്നര്‍ഥം. ത്രിയേക വിശ്വാസത്തില്‍ നിന്ന് രക്ഷപ്പെട്ട് കൊണ്ട് ഏകദൈവാരാധനയിലേക്ക് കടന്നുവരികയും ദൈവികമെന്ന് ഉറപ്പ് പറയാവുന്ന ഖുര്‍ആനിലും അതിന്റെ പ്രായോഗിക ജീവിതമാതൃകയായ നബിചര്യയിലും വിശദീകരിക്കപ്പെട്ട സല്‍കര്‍മ്മങ്ങള്‍ ചെയ്യുകയും പരലോക മോക്ഷത്തിനു വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്താല്‍ ക്രൈസ്തവരടക്കമുള്ള സകല മനുഷ്യര്‍ക്കും സമാധാനത്തിന്റെ ഭവനമായ സ്വര്‍ഗത്തില്‍ പ്രവേശനം കിട്ടുമെന്നാണ് 5:69 ല്‍ പറയുന്നത്. ക്രൈസ്തവരുടെ വിശ്വാസാചാരങ്ങളെ വിമര്‍ശിക്കുകയും വേദഗ്രന്ഥത്തിലെ തിരുത്തലുകളെ വ്യക്തമാക്കുകയും ചെയ്യുന്ന ഒട്ടനവധി സൂക്തങ്ങള്‍ ഖുര്‍ആനിലുണ്ട്. ഇവയുമായി യാതൊരു രീതിയിലും 5:69 സൂക്തം വൈരുധ്യം പുലര്‍ത്തുന്നില്ല.
Facebook Like!
ഖുര്‍ആന്‍ വിമര്‍ശനം
- ഖുര്‍ആനെ കുറിച്ച്
- ഖുര്‍ആനിന്റെ അവകാശവാദം
- ഖുര്‍ആനിന്റെ രചന
- ഖുര്‍ആന്‍ ക്രോഡീകരണം
- ഖുര്‍ആനും സാന്മാര്ഗിക സംവിധാനവും
- ഖുര്‍ആനും സാഹിത്യവും
- ഖുര്‍ആനും സ്ത്രീകളും
- ഖുര്‍ആനും അനന്തരാവകാശപ്രശ്നങ്ങളും
- ഖുര്‍ആനും അടിമത്തവും
- ഖുര്‍ആനിന്റെ പ്രായോഗികത
- ഖുര്‍ആനും ദുര്‍ബലപ്പെടുത്തലുകളും
- ഖുര്‍ആനിലെ ശിക്ഷാനിയമങ്ങള്‍
- ഖുര്‍ആനും അമുസ്ലിംകളും
- ഖുര്‍ആനും വൈരുദ്ധ്യങ്ങളും
- ഖുര്‍ആനും ബൈബിളും
- ഖുര്‍ആനും വേദക്കാരും
- ഖുര്‍ആനും യഹൂദ പുരാണങ്ങളും
- ഖുര്‍ആനും ചരിത്രവും
- ഖുര്‍ആനും പ്രവചനങ്ങളും
പ്രവാചക വിമര്‍ശനം