തന്റെ മരണത്തിനു മുമ്പ് ഫറോവ പശ്ചാത്തപിക്കുകയും അയാളെ ദൈവം രക്ഷപ്പെടുത്തുകയും ചെയ്തതായി 10:90-92 വരെ സൂക്തങ്ങളില്‍ പറയുന്നു. എന്നാല്‍ മരണം ആസന്നമാകുമ്പോഴുള്ള പശ്ചാത്താപം സ്വീകാര്യമല്ലെന്ന് 4:18ലും പറയുന്നു. ഇത് വൈരുധ്യമല്ലേ?

അറിവില്ലായ്മ നിമിത്തം തിന്മ ചെയ്യുകയും എന്നിട്ട് താമസിയാ തെ ആത്മാര്‍ഥമായി പശ്ചാത്തപിക്കുകയും ചെയ്തവര്‍ക്ക് പൊറു ത്തു കൊടുക്കാമെന്ന ദൈവിക വാഗ്ദാനത്തിന് ശേഷം, മരണം ആസന്നമായി ജീവന്‍ തൊണ്ടക്കുഴിയിലെത്തുമ്പോള്‍ ഞാന്‍ പശ്ചാത്തപിച്ചിരിക്കുന്നു എന്ന് പറഞ്ഞു കൊണ്ടുള്ള പ്രഹസനമല്ല  ഇതുകൊണ്ടു വിവക്ഷിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുകയാണ് ഖുര്‍ആന്‍ 4:18ല്‍ ചെയ്യുന്നത്. മരണത്തെ മുഖാമുഖം കണ്ടുകൊണ്ടിരിക്കുമ്പോ ള്‍ ഏത് ക്രൂരനായ അവിശ്വാസിയും പശ്ചാത്താപവിവശനായി തീരുമെന്ന വസ്തുത ഖുര്‍ആനിലെ വ്യത്യസ്ത സൂക്തങ്ങളില്‍ വ്യക്തമാ ക്കപ്പെട്ടിട്ടുണ്ട്. (ഉദാ:63:10,11) ഏകച്ഛത്രാധിപതിയായിരുന്ന ഫറോവ യുടെ അന്ത്യവും ഇക്കാര്യത്തിനുള്ള തെളിവായിട്ടാണ് ഖുര്‍ആന്‍ എടുത്തുകാണിക്കുന്നത്.
“ഇസ്റാഈല്‍ സന്തതികളെ നാം കടല്‍ കടത്തി കൊണ്ടുപോയി.  അപ്പോള്‍ ഫിര്‍ഔനും അവന്റെ സൈന്യങ്ങളും ധിക്കാരവും അതിക്രമവുമായി അവരെ പിന്തുടര്‍ന്നു. ഒടുവില്‍ മുങ്ങിമരിക്കാറായപ്പോള്‍ അവന്‍ പറഞ്ഞു, ഇസ്റാഈല്‍ സന്തതികള്‍ ഏതൊരു ദൈവത്തില്‍ വിശ്വസിച്ചിരിക്കുന്നുവോ അവനല്ലാതെ യാതൊരു ദൈവവുമില്ല എന്ന് ഞാന്‍ വിശ്വസിച്ചിരിക്കുന്നു. ഞാന്‍ മുസ്ളിംകളുടെ കൂട്ടത്തിലാ കുന്നു. (അല്ലാഹു അവനോട് പറഞ്ഞു) മുമ്പൊക്കെ ധിക്കരിക്കുകയും കുഴപ്പക്കാരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്തിട്ട് ഇപ്പോഴാണോ (നീ വിശ്വസിക്കുന്നത്). എന്നാല്‍ നിന്റെ പുറകെ വരുന്നവര്‍ക്ക് നീ ഒരു ദൃഷ്ടാന്തമായിരിക്കേണ്ടതിന് വേണ്ടി ഇന്ന് നിന്റെ ശരീരത്തെ നാം രക്ഷപ്പെടുത്തിയെടുക്കുന്നതാണ്. തീര്‍ച്ചയായും മനുഷ്യരില്‍ ധാരാളം പേര്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെപ്പറ്റി അശ്രദ്ധരാകുന്നു.” (10:90-92)
ഈ സൂക്തങ്ങളിലെവിടെയും മരണ വക്ത്രത്തിലുള്ള ഫറോവയുടെ പശ്ചാത്താപം അല്ലാഹു സ്വീകരിച്ചുവെന്നോ അവന് പൊറുത്തുകൊടുത്തുവെന്നോ പറയുന്നില്ല. ഏതൊരു സ്വേച്ഛാധിപതിയും മരണത്തെ മുഖാമുഖം കാണുമ്പോള്‍ പശ്ചാത്താപ വിവശനായിത്തീരുമെന്ന വസ്തുതക്കുള്ള തെളിവായികൊണ്ടാണ് ഈ സൂക്തത്തില്‍ ഫറോവയുടെ ചരിത്രം വിവരിച്ചിരിക്കുന്നത്.
എന്നാല്‍ നിന്റെ പുറകെ വരുന്നവര്‍ക്ക് നീ ഒരു ദൃഷ്ടാന്തമായിരിക്കേണ്ടതിന് വേണ്ടി ഇന്ന് നിന്റെ ശരീരത്തെ നാം രക്ഷപ്പെടുത്തിയെടുക്കുന്നതാണ് എന്ന ദൈവീക വചനം ഫറോവയ്ക്ക് രക്ഷ ലഭിച്ചുവെന്നാണ് വ്യക്തമാക്കുന്നതെന്ന് ഈ സൂക്തങ്ങള്‍ ഒരു തവണ വായിച്ചവരൊന്നും പറയുകയില്ല. മറ്റു ശരീരങ്ങളെ പോലെ ഫറോവയുടെ ശരീരം ജീര്‍ണിക്കരുതെന്നും അത് മാനവ രാശിക്ക് ദൃഷ്ടാന്തമായി തീരണമെന്നുമുള്ള ദൈവീക തീരുമാനത്തിന്റെ പ്രഖ്യാപനമാണിത്. പ്രസ്തുത പ്രഖ്യാപനത്തിന്റെ പുലര്‍ച്ചയെന്നോണം ഇ ന്നും ഫറോവയുടെ ശരീരം ജീര്‍ണിക്കാതെ കിടക്കുന്നുവെന്നത് ഖുര്‍ആനിന്റെ ദൈവീകതയ്ക്കുള്ള ജീവിക്കുന്ന തെളിവുകളിലൊന്നാണ്.

This entry was posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും. Bookmark the permalink.