Facebook Like!
ഖുര്‍ആന്‍ വിമര്‍ശനം
- ഖുര്‍ആനെ കുറിച്ച്
- ഖുര്‍ആനിന്റെ അവകാശവാദം
- ഖുര്‍ആനിന്റെ രചന
- ഖുര്‍ആന്‍ ക്രോഡീകരണം
- ഖുര്‍ആനും സാന്മാര്ഗിക സംവിധാനവും
- ഖുര്‍ആനും സാഹിത്യവും
- ഖുര്‍ആനും സ്ത്രീകളും
- ഖുര്‍ആനും അനന്തരാവകാശപ്രശ്നങ്ങളും
- ഖുര്‍ആനും അടിമത്തവും
- ഖുര്‍ആനിന്റെ പ്രായോഗികത
- ഖുര്‍ആനും ദുര്‍ബലപ്പെടുത്തലുകളും
- ഖുര്‍ആനിലെ ശിക്ഷാനിയമങ്ങള്‍
- ഖുര്‍ആനും അമുസ്ലിംകളും
- ഖുര്‍ആനും വൈരുദ്ധ്യങ്ങളും
- ഖുര്‍ആനും ബൈബിളും
- ഖുര്‍ആനും വേദക്കാരും
- ഖുര്‍ആനും യഹൂദ പുരാണങ്ങളും
- ഖുര്‍ആനും ചരിത്രവും
- ഖുര്‍ആനും പ്രവചനങ്ങളും
പ്രവാചക വിമര്‍ശനം
Category Archives: ഖുര്‍ആനും അമുസ്ലിംകളും
മുസ്ലിംകളാകാത്തവര്‍ക്കെതിരെ നടത്തുന്ന പോരാട്ടത്തിനല്ലേ ജിഹാദ് എന്നു പറയുന്നത്? ജിഹാദിന് മുസ്ലിംകളെ പ്രേരിപ്പിക്കുന്ന ഖുര്‍ആന്‍ അന്യമത വിരോധമല്ലേ പ്രചരിപ്പിക്കുന്നത്?
കാര്യസാധ്യത്തിനുവേണ്ടി വിഷമങ്ങളെയോ എതിര്‍പ്പുകളെയോ തര ണം ചെയ്തുകൊണ്ട് പരമാവധി പരിശ്രമിക്കുന്നതിനാണ് അറബിയില്‍ ജിഹാദ് എന്നു പറയുന്നത്. ദൈവികമാര്‍ഗത്തിലുള്ള തീവ്രശ്രമമെന്ന അര്‍ഥത്തിലാണ് ഖുര്‍ആനിലും നബിവചനങ്ങളിലുമെല്ലാം ജിഹാദ് എന്ന് പ്രയോഗിക്കപ്പെട്ടിരിക്കുന്നത്. അതല്ലാതെ അമുസ്ലിംകള്‍ക്കെതിരെ നടത്തുന്ന വര്‍ഗീയ അക്രമങ്ങള്‍ക്കല്ല ജിഹാദ് എന്നു പറയുന്നത്. ദൈവിക മാര്‍ഗത്തിലുള്ള ത്യാഗപരിശ്രമങ്ങള്‍ ഓരോ മുസ്ലിമിന്റെയും ബാധ്യതയാണ്. ഈ ത്യാഗപരിശ്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്യുന്ന ഒരു ഖുര്‍ആന്‍ … Continue reading
Posted in ഖുര്‍ആനും അമുസ്ലിംകളും
Leave a comment
വേദക്കാരിയെ വിവാഹം ചെയ്യാന്‍ ഖുര്‍ആന്‍ മുസ്ലിം പുരുഷന് അനുവാദം നല്‍കുന്നുണ്ട്. എന്നാല്‍, വേദക്കാരെ വിവാഹം ചെയ്യാന്‍ മുസ്ലിംസ്ത്രീയെ അനുവദിക്കുന്നുമില്ല. ഇത് വ്യക്തമായ അനീതിയല്ലേ?
വേദക്കാരിയെ വിവാഹം ചെയ്യാന്‍ മാത്രമാണ് മുസ്ലിം പുരുഷനെ ഖുര്‍ആന്‍ അനുവദിക്കുന്നത് എന്നത് നേരാണ്. ഇക്കാര്യം വിവരിക്കുന്ന ഖുര്‍ആന്‍ സൂക്തം കാണുക: “സത്യവിശ്വാസിനികളില്‍നിന്നുള്ള പതിവ്രതകളായ സ്ത്രീകളും, നിങ്ങള്‍ക്ക് മുമ്പ് വേദം നല്‍കപ്പെട്ടവരില്‍നിന്നുള്ള പതിവ്രതകളായ സ്ത്രീകളും നിങ്ങള്‍ അവര്‍ക്ക് വിവാഹമൂല്യം നല്‍കിക്കഴിഞ്ഞിട്ടുണ്ടെങ്കില്‍ (നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു)” (ഖുര്‍ആന്‍5:5). എന്തുകൊണ്ടാണ് ഖുര്‍ആന്‍ വേദക്കാരെ വിവാഹം ചെയ്യാന്‍ മുസ്ലിം സ്ത്രീയെ അനുവദിക്കാതിരുന്നത്? സ്ത്രീയുടെ … Continue reading
Posted in ഖുര്‍ആനും അമുസ്ലിംകളും
Leave a comment
വിമതസ്ഥരുമായുള്ള വൈവാഹിക ബന്ധം ഖുര്‍ആന്‍ വിലക്കുന്നുണ്ടല്ലോ. ഇത് വര്‍ഗീയതയല്ലേ?
ബഹുദൈവ വിശ്വാസികളുമായി യാതൊരുവിധ വൈവാഹികബന്ധ വും പാടില്ലെന്ന് ഖുര്‍ആന്‍ നിഷ്കര്‍ഷിക്കുന്നുണ്ട്. “ബഹുദൈവ വിശ്വാസിനികളെ അവര്‍ വിശ്വസിക്കുന്നതുവരെ നിങ്ങള്‍ വിവാഹം കഴിക്കരുത്. സത്യവിശ്വാസിനിയായ ഒരടിമസ്ത്രീയാണ് ബഹുദൈവവിശ്വാസിനിയേക്കാള്‍ നല്ലത്. അവള്‍ നിങ്ങള്‍ക്ക് കൌതുകം ജനിപ്പിച്ചാലും ശരി. ബഹുദൈവവിശ്വാസികള്‍ക്ക് അവര്‍ വിശ്വസിക്കുന്നതുവരെ നിങ്ങള്‍ വിവാഹം കഴിപ്പിച്ചുകൊടുക്കുകയും ചെയ്യരുത്. സത്യവിശ്വാസിയായ ഒരടിമയാണ് ബഹുദൈവവിശ്വാസിയേക്കാള്‍ നല്ലത്. അവന്‍ നിങ്ങള്‍ക്ക് കൌതുകം ജനിപ്പിച്ചാലും ശരി. … Continue reading
Posted in ഖുര്‍ആനും അമുസ്ലിംകളും
Leave a comment
ഇസ്ലാമിനോടോ മുസ്ലിംകളോടോ ശത്രുത പ്രകടിപ്പിക്കാത്ത അമുസ്ലിംകളുമായി മൈത്രീബന്ധം സ്ഥാപിക്കുന്നതിനെക്കുറിച്ച ഖുര്‍ആനിക വിധിയെന്താണ്?
“മത കാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയു ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ അവര്‍ക്ക് നന്മ ചെയ്യുന്നതില്‍ നിന്നും നിങ്ങളവരോട് നീതി കാണിക്കുന്നതില്‍നിന്നും അല്ലാഹു നിങ്ങളെ വിലക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു” (ഖുര്‍ ആന്‍ 60:8). “മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യുകയും നിങ്ങളുടെ വീടുകളി ല്‍നിന്ന് നിങ്ങളെ പുറത്താക്കുകയും നിങ്ങളെ … Continue reading
Posted in ഖുര്‍ആനും അമുസ്ലിംകളും
Leave a comment
അമുസ്ലിംകളുമായി സ്നേഹബന്ധം സ്ഥാപിക്കാന്‍ പാടില്ലെ ന്നും അവരെ മിത്രങ്ങളാക്കാന്‍ പാടില്ലെന്നും ഖുര്‍ആന്‍ അനുശാസിക്കുന്നുണ്ടല്ലോ. അത് വര്‍ഗീയതയല്ലേ?
സത്യനിഷേധികളെ ഉറ്റ മിത്രങ്ങളാക്കുവാന്‍ പാടില്ലെന്ന വ്യക്തമായ വിലക്ക് ഖുര്‍ആനിലുണ്ട്. ഏതാനും സൂക്തങ്ങള്‍ കാണുക: “സത്യവിശ്വാസികള്‍ സത്യവിശ്വാസികളെയല്ലാതെ സത്യനിഷേധികളെ മിത്രങ്ങളാക്കി വെക്കരുത്. അങ്ങനെ വല്ലവനും ചെയ്യുന്നപക്ഷം അല്ലാഹുവുമായി അവന് യാതൊരു ബന്ധവുമില്ല; നിങ്ങള്‍ അവരോട് കരുതലോടെ വര്‍ത്തിക്കുകയാണെങ്കിലല്ലാതെ. അല്ലാഹു അവനെപ്പറ്റി നിങ്ങള്‍ക്ക് താക്കീത് നല്‍കുന്നു. അല്ലാഹുവിങ്കലേക്കത്രേ (നിങ്ങള്‍) തിരിച്ചു ചെല്ലേണ്ടത്” (3:28). “സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരെയും നിങ്ങള്‍ … Continue reading
Posted in ഖുര്‍ആനും അമുസ്ലിംകളും
Leave a comment
വിഗ്രഹാരാധനയെ ശക്തമായി വിലക്കുന്ന ഖുര്‍ആന്‍ അന്യമതസ്ഥരുടെ ആരാധനാമൂര്‍ത്തികളെ നശിപ്പിക്കുവാനല്ലേ മുസ്ലിംകളെ പ്രേരിപ്പിക്കുന്നത്?
അല്ല. അന്യമതസ്ഥരുടെ ആരാധനാമൂര്‍ത്തികളെ നശിപ്പിക്കുവാന്‍ ആവശ്യപ്പെടുന്ന സൂക്തങ്ങളൊന്നുംതന്നെ ഖുര്‍ആനിലില്ല. മാത്രവുമല്ല. അമുസ്ലിംകള്‍ ആരാധിക്കുന്ന വസ്തുക്കളെ അവഹേളിക്കരുതെന്നാണ് ഖുര്‍ആനിന്റെ അനുശാസന: “അല്ലാഹുവിന് പുറമെ അവര്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവരെ നിങ്ങള്‍ ശകാരിക്കരുത്” (16:108). ഏകദൈവാരാധനയിലധിഷ്ഠിതമായ ഇസ്ലാം സൃഷ്ടിപൂജയെ വെറുക്കുന്നുവെന്നത് നേരാണ്. അതുകൊണ്ടുതന്നെ സൃഷ്ടിപൂജയുടെ നിരര്‍ഥകതയെ വെളിപ്പെടുത്തുന്ന ഒട്ടനവധി സൂക്തങ്ങള്‍ ഖുര്‍ആനിലുണ്ട്. ഇവയെല്ലാം മനുഷ്യബുദ്ധിയെ തൊട്ടുണര്‍ത്തുന്നവയാണ്. സൃഷ്ടിപൂജയുടെ അധമത്വത്തില്‍നിന്ന് മാനവ … Continue reading
Posted in ഖുര്‍ആനും അമുസ്ലിംകളും
Leave a comment
അമുസ്ലിംകളെ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം ചെയ്യിക്കണമെന്നല്ലേ ഖുര്‍ആന്‍ അനുശാസിക്കുന്നത്?
അല്ല. അമുസ്ലിംകളെ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം ചെയ്യിക്കണമെന്ന് അനുശാസിക്കുന്ന ഒരു വചനം പോലും ഖുര്‍ആനിലില്ല. നിര്‍ബന്ധ മതപരിവര്‍ത്തനം എന്ന ആശയത്തോടുതന്നെ ഖുര്‍ആന്‍ യോജിക്കുന്നില്ല. ഇസ്ലാം എന്നാല്‍ സമര്‍പ്പണം, സമാധാനം എന്നിങ്ങനെയാണര്‍ഥം. സര്‍വശക്തന് സ്വന്തം ജീവിതത്തെ സമര്‍പ്പിക്കുന്നതുവഴി ഒരാള്‍ നേടിയെടുക്കുന്ന സമാധാനമാണ് ഇസ്ലാം എന്ന് പറയാം. ദൈവം തമ്പുരാന് സ്വന്തത്തെ സമര്‍പ്പിച്ചവനാണ് മുസ്ലിം. ഒരാള്‍ മുസ്ലിമാവുകയെന്നാല്‍ ദൈവിക മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ച് … Continue reading
Posted in ഖുര്‍ആനും അമുസ്ലിംകളും
Leave a comment
അമുസ്ലിംകളെ ഖുര്‍ആനില്‍ അഭിസംബോധന ചെയ്തിരിക്കുന്നത് ‘കാഫിര്‍’ എന്നാണല്ലോ. അതൊരു അസഭ്യപദപ്രയോഗമായാണ് പലപ്പോഴും മനസ്സിലാക്കപ്പെടുന്നത്. എന്താണ് ഈ പദം വിവക്ഷിക്കുന്നത്?
മറച്ചുവെക്കുന്നവന്‍ എന്നാണ് കാഫിര്‍ എന്ന പദത്തിന്റെ ഭാഷാര്‍ഥം. വിത്ത് മണ്ണിനടിയില്‍ മറച്ചുവെക്കുന്നവനായതിനാല്‍ കര്‍ഷകനെ കാഫിര്‍ എന്നു വിളിക്കും. ലഭിച്ച നേട്ടങ്ങള്‍ മറച്ചുവെക്കുന്നവനെ കാഫിര്‍ എന്നു വിളിക്കുന്ന രീതി പൌരാണിക അറേബ്യയില്‍തന്നെ നിലവിലുണ്ടായിരുന്നു. നന്ദികെട്ടവന്‍ എന്ന അര്‍ഥത്തിലും കാഫിര്‍ എന്ന് പ്രയോഗിക്കപ്പെട്ടതായി കാണുവാന്‍ കഴിയും. സത്യനിഷേധി, നന്ദികേട് കാണിക്കുന്നവന്‍, അവിശ്വസിക്കുന്നവന്‍എന്നീ അര്‍ഥങ്ങളിലാണ് ഖുര്‍ആന്‍ കാഫിര്‍ എന്നു പ്രയോഗിക്കുന്നത്. … Continue reading
Posted in ഖുര്‍ആനും അമുസ്ലിംകളും
Leave a comment