അല്ലാഹുവില്‍ നിന്ന് മുഹമ്മദ് നബിയിലേക്ക് വെളിപാടുകള്‍ എത്തിക്കുന്നത് ജിബ്രീല്‍ എന്ന മലക്കാണെന്ന് 2:97ലും പരിശുദ്ധാ ത്മാവാണെന്ന് 16:102 ലും പറയുന്നു. ഇത് വൈരുധ്യമല്ലേ?

ജിബ്രീലിന്റെ മറ്റൊരു പേരാണ് പരിശുദ്ധാത്മാവ് (റൂഹുല്‍ ഖുദു സ്) എന്ന വസ്തുത പ്രവാചകന്‍ (സ) വ്യക്തമാക്കിയിട്ടുണ്ട്. മുകളില്‍ സൂചിപ്പിക്കപ്പെട്ട സൂക്തങ്ങളിലൊന്നില്‍ ജിബ്രീല്‍ എന്നും മറ്റൊന്നില്‍ പരിശുദ്ധാത്മാവ് എന്നും വിളിച്ചിരിക്കുന്നത് ഒരു മലക്കിനെ തന്നെയാണ് എന്നര്‍ഥം. (ക്രൈസ്തവര്‍ വിശ്വസിക്കുന്നത് പോലെ പരിശു ദ്ധാത്മാവ് ദൈവത്തിന്റെ മൂന്ന് വ്യക്തിത്വങ്ങളില്‍ ഒന്നാണെന്നല്ല ഇസ്ലാം പഠിപ്പിക്കുന്നത്).

This entry was posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും. Bookmark the permalink.