Facebook Like!
ഖുര്‍ആന്‍ വിമര്‍ശനം
- ഖുര്‍ആനെ കുറിച്ച്
- ഖുര്‍ആനിന്റെ അവകാശവാദം
- ഖുര്‍ആനിന്റെ രചന
- ഖുര്‍ആന്‍ ക്രോഡീകരണം
- ഖുര്‍ആനും സാന്മാര്ഗിക സംവിധാനവും
- ഖുര്‍ആനും സാഹിത്യവും
- ഖുര്‍ആനും സ്ത്രീകളും
- ഖുര്‍ആനും അനന്തരാവകാശപ്രശ്നങ്ങളും
- ഖുര്‍ആനും അടിമത്തവും
- ഖുര്‍ആനിന്റെ പ്രായോഗികത
- ഖുര്‍ആനും ദുര്‍ബലപ്പെടുത്തലുകളും
- ഖുര്‍ആനിലെ ശിക്ഷാനിയമങ്ങള്‍
- ഖുര്‍ആനും അമുസ്ലിംകളും
- ഖുര്‍ആനും വൈരുദ്ധ്യങ്ങളും
- ഖുര്‍ആനും ബൈബിളും
- ഖുര്‍ആനും വേദക്കാരും
- ഖുര്‍ആനും യഹൂദ പുരാണങ്ങളും
- ഖുര്‍ആനും ചരിത്രവും
- ഖുര്‍ആനും പ്രവചനങ്ങളും
പ്രവാചക വിമര്‍ശനം
Category Archives: ഖുര്‍ആനിന്റെ രചന
മുഹമ്മദി(സ)ന് വെളിപാടുകള്‍ വന്നിരിക്കാം. എന്നാല്‍ അവ പൈശാചിക വെളിപാടുകള്‍ ആയിക്കൂടെ?
ക്രൈസ്തവ വിമര്‍ശകരാണ് മുഹമ്മദ് നബിക്ക് ലഭിച്ച വെളിപാടുകള്‍ പിശാചില്‍നിന്നാണെന്ന ആരോപണം ഉന്നയിക്കുന്നത്. മുഹമ്മദി(സ)ന് ലഭിച്ച വെളിപാടുകള്‍ പിശാചുബാധയുടെ ഫലമായുണ്ടായതാണെന്ന് വരുത്തിത്തീര്‍ക്കാനാണ് സി.ഡി. ഫാണ്ടര്‍, ക്ളേയ്ര്‍ ടിസ്ഡാല്‍, ജോഷ്മാക്ഡവല്‍, ജോണ്‍ജില്‍ ക്രിസ്റ്റ്, ജി. നെഹ്ല്‍സ് തുടങ്ങിയ ക്രൈസ്തവ ഗ്രന്ഥകാരന്മാരെല്ലാം ശ്രമിച്ചിരിക്കുന്നത്. യേശുക്രിസ്തുവിന്റെ ക്രൂശീകര ണത്തെയും അതുമൂലമുള്ള പാപപരിഹാരത്തെയും നിഷേധിച്ചു കൊണ്ട് മനുഷ്യരാശിയെ പാപത്തിന്റെ ഗര്‍ത്തത്തില്‍തന്നെ തളച്ചിടുവാനുള്ള പിശാചിന്റെ … Continue reading
മുഹമ്മദി(സ)ന് ഉന്മാദരോഗമായിരുന്നുവെന്നും വെളിപാടുകള്‍ വരുന്നതുപോലെയുള്ള തോന്നല്‍ പ്രസ്തുത രോഗത്തിന്റെ ലക്ഷണമാണെന്നും വന്നു കൂടെ? സമകാലികരാല്‍ അദ്ദേഹം ഭ്രാന്തനെന്ന് അധിക്ഷേപിക്കപ്പെടുകയും ചെയ്തിട്ടുണ്ടല്ലോ?
യുക്തിവാദികളായ വിമര്‍ശകന്മാര്‍ പ്രധാനമായും ഉന്നയിക്കുന്ന ആരോ പണമാണ് മുഹമ്മദ്(സ) നബിക്ക് ഉന്മാദരോഗ (Schizophrenia) മായിരുന്നുവെന്നത്. ദൈവത്തിന്റെ അസ്തിത്വം അംഗീകരിക്കാത്തവരെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് വെളിപാടുകളുടെ സത്യതയെക്കുറിച്ച് എത്രതന്നെ പറഞ്ഞാലും ഉള്‍ക്കൊള്ളാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ നിരീശ്വരവാദികളോടുള്ള ചര്‍ച്ച തുടങ്ങേണ്ടത് ദൈവാസ്തിത്വത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടാണ്്. പടച്ചതമ്പുരാന്റെ അസ്തിത്വംതന്നെ അംഗീകരിക്കാത്തവരെ അവനില്‍നിന്നുള്ള വെളിപാടുകള്‍ സത്യസന്ധമാണെന്ന് സമ്മതിപ്പിക്കുന്ന തെങ്ങനെ? ചോദ്യത്തിന്റെ രണ്ടാം ഭാഗമാണ് ആദ്യമായി … Continue reading
അധാര്‍മികതയില്‍ മുങ്ങിക്കുളിച്ചിരുന്ന സമൂഹത്തെ ധാര്‍മികതയിലേക്ക് നയിക്കുവാന്‍ വേണ്ടി മുഹമ്മദ്(സ) രചിച്ച കൃതിയാണ് ഖുര്‍ആന്‍ എന്നു പറഞ്ഞാല്‍ അതു നിഷേധിക്കുവാന്‍ കഴിയുമോ?
ജനങ്ങളെ ധാര്‍മികതയിലേക്ക് നയിക്കുന്ന ഗ്രന്ഥമാണ് ഖുര്‍ആന്‍. മദ്യ ത്തിലും മദിരാക്ഷിയിലും യുദ്ധങ്ങളിലും സായൂജ്യമടഞ്ഞിരുന്ന ഒരു സമൂഹ ത്തെ കേവലം 23 വര്‍ഷക്കാലം കൊണ്ട് ധാര്‍മികതയുടെ പ്രയോക്താക്കളും പ്രചാരകരുമാക്കിയ ഗ്രന്ഥമെന്ന ഖ്യാതി ഖുര്‍ആനിനു മാത്രം അവകാശപ്പെ ട്ടതാണ്. എന്നാല്‍ ധാര്‍മിക നവോത്ഥാനത്തിനുവേണ്ടി മുഹമ്മദ്(സ) രചി ച്ചുകൊണ്ട് ദൈവത്തില്‍ ആരോപിച്ച ഗ്രന്ഥമാണ് ഖുര്‍ആന്‍ എന്ന വാദ ഗതി അടിസ്ഥാന … Continue reading
അസംഘടിതരായിരുന്ന അറബികളെ സംഘടിപ്പിക്കുകയും ഉന്നതിയിലേക്ക് നയിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ മുഹമ്മദ്(സ) നിര്‍മിച്ചെടുത്ത ഗ്രന്ഥമാണ് ഖുര്‍ആനെന്ന് കരുതിക്കൂടെ?
അറബികളെ ഐക്യപ്പെടുത്തുകയും പുരോഗതിയിലേക്ക് നയിക്കുകയു മായിരുന്നു ഖുര്‍ആനിന്റെ പിന്നിലുള്ള ലക്ഷ്യമെങ്കില്‍ അതിലെ പ്രതിപാദന ങ്ങളില്‍നിന്ന് ഇക്കാര്യം വ്യക്തമാവുമായിരുന്നു. എന്നാല്‍, ഖുര്‍ആന്‍ ഒരാവര്‍ത്തി വായിച്ച ഒരാള്‍ക്ക് അതില്‍ അറബി ദേശീയതയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് ഒരു വിഷയമായി വരുന്നേയില്ലെന്ന വസ്തുത വ്യക്തമാവുന്നതാണ്. അറബികളുടെ നവോത്ഥാനമായിരുന്നു ഖുര്‍ആന്‍ രചനക്കുപിന്നിലുള്ള ഉദ്ദേശ്യമെന്ന വാദം താഴെ പറയുന്ന വസ്തുതകള്‍ക്കുമുന്നില്‍ അടിസ്ഥാന രഹിതമായിത്തീരുന്നു. ഒന്ന്: അറബികളുടെ … Continue reading
അധികാരമായിരുന്നു മുഹമ്മദ്(സ) ലക്ഷ്യമാക്കിയിരുന്നതെന്ന് കരുതുന്നതിലെന്താണ് തെറ്റ്?
അധികാരമോഹമെന്നാല്‍ എന്താണ്? രാജ്യത്തിന്റെ അധികാരം കൈ ക്കലാക്കി സുഖസമൃദ്ധമായ ജീവിതം നയിക്കാനുള്ള ആഗ്രഹം. പതിമൂന്ന് വര്‍ഷത്തെ കഷ്ടപ്പാടുകള്‍ക്കും പീഡനങ്ങള്‍ക്കും ശേഷം പലായനം ചെയ്തു മദീനയിലെത്തിയ പ്രവാചകന് അധികാരം ലഭിച്ചുവെന്നത് നേരാണ്. എന്നാല്‍, അദ്ദേഹത്തിന് അധികാരം സുഖലോലുപതയ്ക്കുള്ള മാര്‍ഗമായി രുന്നില്ല. ഭരണാധികാരിയായിരിക്കുമ്പോഴും ഈത്തപ്പനപ്പായയില്‍ അന്തിയുറങ്ങുകയും വസ്ത്രങ്ങള്‍ സ്വയം അലക്കുകയും പാദരക്ഷകള്‍ തുന്നുകയും ആടിനെ കറക്കുകയും ചെയ്യുന്ന മനുഷ്യനെ … Continue reading
താന്‍ ദൈവദൂതനാണെന്ന് വരുത്തിത്തീര്‍ത്തിട്ട് ലഭിക്കുന്ന ഭൌതിക നേട്ടങ്ങളായിക്കൂടെ ഖുര്‍ആനിന്റെ രചനക്കു പിന്നില്‍ മുഹമ്മദി (സ)ന്റെ ലക്ഷ്യം?
അനാഥനായി വളര്‍ന്ന മുഹമ്മദ്(സ) ചെറുപ്പത്തില്‍ ഒരുപാട് കഷ്ടപ്പാടുകള്‍ അനുഭവിച്ചിരിക്കാം. എന്നാല്‍, തന്റെ 25-ാം വയസ്സില്‍ നാല്‍പതുകാരിയായ കച്ചവടക്കാരി ഖദീജ(റ)യെ വിവാഹം ചെയ്തതിനുശേഷം അദ്ദേ ഹത്തിന്റെ ജീവിതനിലവാരം സ്വാഭാവികമായും മെച്ചപ്പെട്ടതായി മാറിയിരിക്കണം. അത്യാവശ്യം നല്ല സാമ്പത്തിക ശേഷിയുണ്ടായിരുന്ന ഖദീജ(റ)യുടെ ഭര്‍ത്താവായിരുന്ന അദ്ദേഹം സാമ്പത്തിക ക്ളേശങ്ങള്‍ അനുഭവിച്ചിരിക്കാനുള്ള സാധ്യത വിരളമാണ്. ഖദീജയുമായുള്ള മുഹമ്മദി(സ)ന്റെ വിവാഹം നടന്നത് പ്രവാചകത്വം ലഭിക്കുന്നതിന് … Continue reading
മുഹമ്മദ് നബി(സ)യുടെ രചനയാണ് ഖുര്‍ആന്‍ എന്നു വാദിച്ചുകൂടെ?
മുഹമ്മദ് നബി(സ) ജീവിച്ചത് ചരിത്രത്തിന്റെ വെളിച്ചത്തിലാണ്. അദ്ദേ ഹത്തിലൂടെയാണ് ലോകം ഖുര്‍ആന്‍ ശ്രവിച്ചത്. അതുകൊണ്ടുതന്നെ ഖുര്‍ആനിന്റെ ദൈവികത അംഗീകരിക്കാത്തവരെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് പറയാനുള്ളത് ഇത് മുഹമ്മദി(സ)ന്റെ രചനയാണെന്നാണ്. ഈ വാദം വിശദമായി ചര്‍ച്ച ചെയ്യേണ്ടതാണ്. ചര്‍ച്ചയുടെ ആമുഖമായി നാം മനസ്സിലാക്കേണ്ട ചില വസ്തുതകളുണ്ട്. അവയുടെ അടിത്തറയില്‍നിന്നുകൊണ്ടായിരിക്കണം മുഹമ്മദ് നബി(സ)യില്‍ ഖുര്‍ആനിന്റെ കര്‍തൃത്വം ആരോപിക്കുന്നത്. ഒന്ന്: നാല്‍പതു … Continue reading
Posted in ഖുര്‍ആനിന്റെ രചന
Leave a comment