ഫറോവ വെള്ളത്തില്‍ മുങ്ങി നശിച്ചുവെന്ന് 28:40, 17:103, 43:55 തുടങ്ങിയ സൂക്തങ്ങളില്‍ പറയുന്നതിന് വിരുദ്ധമായി 10:93 ല്‍ അദ്ദേഹ ത്തെ രക്ഷപ്പെടുത്തി എന്നു പറയുന്നുണ്ട്. ഇതു രണ്ടും കൂടി ശരി യാ കുന്നതെങ്ങനെ?

ഫറോവയെ സമുദ്രത്തില്‍ നിന്ന് രക്ഷപ്പെടുത്തി എന്നു ഖുര്‍ആനില്‍ ഒരിടത്തും പറയുന്നില്ല. 10:93 ല്‍, എന്നാല്‍ നിന്റെ പുറകെ വരുന്നവര്‍ക്കു നീ ഒരു ദൃഷ്ടാന്തമായിരിക്കേണ്ടതിനുവേണ്ടി ഇന്നു നിന്റെ ശരീരത്തെ നാം രക്ഷപ്പെടുത്തിയെടുക്കുന്നതാണ് എന്നാണ് പറഞ്ഞിരിക്കുന്നത്. ലോകര്‍ക്കാകമാനം ഒരു ദൃഷ്ടാന്തമായി ഫറോവയുടെ മൃതശരീരത്തെ ജീര്‍ണത ബാധിക്കാതെ രക്ഷപ്പെടുത്തുമെ ന്ന ദൈവീക വാഗ്ദാനത്തിന്റെ പുലര്‍ച്ചയെന്നോണം, പ്രസ്തുത ശരീരം ഇന്നും നശിക്കാതെ ഈജിപ്തിലെ പുരാവസ്തു കേന്ദ്രത്തി ല്‍ പ്രദര്‍ശനത്തിനുണ്ട് എന്ന വസ്തുത ഖുര്‍ആന്‍ വിമര്‍ശകരെ ചിന്തിപ്പിക്കേണ്ടതാണ്.

This entry was posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും. Bookmark the permalink.