Category Archives: ഖുര്‍ആനും സ്ത്രീകളും

വിധവയായിത്തീര്‍ന്ന സ്ത്രീ സമൂഹത്തില്‍നിന്നകന്ന് നാലു മാസത്തിലധികം ദുഃഖമാചരിക്കണമെന്ന് ഖുര്‍ആന്‍ നിര്‍ദേശിക്കുന്നുണ്ടല്ലോ? ഇത് സ്ത്രീയെ പ്രയാസപ്പെടുത്തുന്നതല്ലേ?

ഭര്‍ത്താവ് മരിച്ച സ്ത്രീ നാലുമാസവും പത്തു ദിവസവും ദുഃഖമാചരിക്കണമെന്ന് ഖുര്‍ആന്‍ അനുശാസിക്കുന്നുണ്ട്. “നിങ്ങളാരെങ്കിലും തങ്ങളുടെ ഭാര്യമാരെ വിട്ടേച്ചുകൊണ്ട് മരണപ്പെടുകയാണെങ്കില്‍ അവര്‍ തങ്ങളുടെ കാര്യത്തില്‍ നാലു മാസവും പത്തുദിവസവും കാത്തിരിക്കേണ്ടതാണ്. എന്നിട്ട് അവരുടെ ആ അവധിയെത്തിയാല്‍ തങ്ങളുടെ കാര്യത്തില്‍ അവര്‍ മര്യാദയനുസരിച്ചു പ്രവര്‍ത്തിക്കുന്നതില്‍ നിങ്ങള്‍ക്ക് കുറ്റമൊന്നുമില്ല” (2:224). എന്തിനാണത്? രണ്ടു ഉദ്ദേശ്യങ്ങളാണുള്ളത്. തന്റെ ജീവിത പങ്കാളിയുടെ വേര്‍പാടില്‍ … Continue reading

Posted in ഖുര്‍ആനും സ്ത്രീകളും | Leave a comment

സ്ത്രീക്ക് പുരുഷനെപ്പോലെ വിവാഹമോചനത്തിന് അവകാശമുണ്ടോ? എന്താണ് ഈ രംഗത്തെ ഖുര്‍ആനിക നിര്‍ദേശം?

വിവാഹമോചനത്തിന് സ്ത്രീക്ക് അവകാശമുണ്ട്. സ്ത്രീയുടെ വിവാഹമോചനം രണ്ടു തരമാണ്. ഖുല്‍ഉം ഫസ്ഖും. തന്റെ ഭര്‍ത്താവിനെ വെറുക്കുകയും അയാളോടൊപ്പം ജീവിക്കുവാന്‍ ഇഷ്ടപ്പെടാതിരിക്കുകയും ചെയ്യുന്ന സ്ത്രീക്ക് അയാളോട് വിവാഹമോചനത്തിന് ആവശ്യപ്പെടാവുന്നതാണ്. ഇതാണ് ‘ഖുല്‍അ്’. ഭര്‍ത്താവില്‍നിന്ന് ലഭിച്ച വിവാഹമൂല്യം തിരിച്ചുകൊടുക്കണമെന്നുള്ളതാണ് ‘ഖുല്‍ഇ’നുള്ള നിബന്ധന. വിവാഹം വഴി ഭാര്യക്ക് ലഭിച്ച സമ്പത്ത് തിരിച്ചുകൊടുക്കണമെന്നര്‍ഥം. ഇക്കാര്യം വിവരിക്കുന്ന ഖുര്‍ആന്‍ സൂക്തം നോക്കുക: “അങ്ങനെ … Continue reading

Posted in ഖുര്‍ആനും സ്ത്രീകളും | Leave a comment

മൂന്നു പ്രാവശ്യം ‘ത്വലാഖ്’ എന്നു പറഞ്ഞ് പിരിച്ചയയ്ക്കാവുന്ന വസ്തുവായിട്ടല്ലേ ഖുര്‍ആന്‍ ഭാര്യയെ കാണുന്നത്?

അല്ല. ത്വലാഖിനെക്കുറിച്ച തെറ്റിദ്ധാരണയില്‍നിന്നാണ് ഈ സംശയം ഉത്ഭൂതമായിരിക്കുന്നത്. പുരുഷന്‍ തന്റെ അധികാരമുപയോഗിച്ച് വിവാഹബന്ധം വേര്‍പെടുത്തുന്നതിനാണ് സാങ്കേതികമായി ത്വലാഖ് എന്നു പറയുന്നത്. ത്വലാഖിലെത്തിച്ചേരാതെ സൂക്ഷിക്കുവാന്‍ കഴിയുന്നത്ര ശ്രമിക്കണമെന്നാണ് ഖുര്‍ആനിന്റെ താല്‍പര്യം. പുരുഷന്‍ തന്റെ ഇണയെ ഇഷ്ടപ്പെടുന്നില്ലെങ്കില്‍തന്നെ സാധ്യമാകുന്നത്ര അവളോടൊത്തു ജീവിക്കുവാന്‍ പരിശ്രമിക്കണമെന്നാണ് അത് അനുശാസിക്കുന്നത്. “അവരോട് നിങ്ങള്‍ മര്യാദയോടെ സഹവര്‍ത്തിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് അവരോട് വെറുപ്പ് തോന്നിയേക്കാം. … Continue reading

Posted in ഖുര്‍ആനും സ്ത്രീകളും | Leave a comment

വിവാഹമോചനം അനുവദിക്കുക വഴി നിരാലംബരായ സ്ത്രീകളെയും കുട്ടികളെയും സൃഷ്ടിക്കുവാന്‍ കൂട്ടുനില്‍ക്കുകയല്ലേ ഖുര്‍ആന്‍ ചെയ്യുന്നത്?

ദാമ്പത്യബന്ധം മരണം വരെ നിലനില്‍ക്കണമെന്നാണ് ഖുര്‍ആനിക നിയമങ്ങളുടെ പൊതുവായ താല്‍പര്യം. എന്നാല്‍, മനുഷ്യപ്രകൃതിയിലെ പ്രശ്നങ്ങള്‍ക്കുനേരെ അത് അന്ധത നടിക്കുന്നില്ല. ദമ്പതിമാര്‍ക്കിടയില്‍ പൊരുത്തക്കേടുകളും ശണ്ഠകളുമുണ്ടാവാം. കുടുംബത്തെ തകര്‍ക്കുന്നതിലേക്ക് അവ നയിക്കപ്പെടാം. സ്ത്രീയുടെ അച്ചടരാഹിത്യവും അനുസരണക്കേടുമാണ് പ്രശ്നങ്ങള്‍ക്ക് കാരണമെങ്കില്‍ കുടുംബം തകരാതിരിക്കുന്നതിനുവേണ്ടി പുരുഷന്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങളാണ് സൂറത്തുന്നിസാഇലെ 34-ാം സൂക്തത്തില്‍ പ്രതിപാദിക്കുന്നത്. ശാസിക്കുക, ശയ്യകളില്‍നിന്ന് ബഹിഷ്കരിക്കുക, അടിക്കുക ഇവയെല്ലാം … Continue reading

Posted in ഖുര്‍ആനും സ്ത്രീകളും | Leave a comment

സ്ത്രീയെ അടിക്കുവാന്‍ പുരുഷന് ഖുര്‍ആന്‍ അനുവാദം നല്‍കുന്നുണ്ടല്ലോ. ഇത് അവളോടുള്ള അവഹേളനമല്ലേ?

കുടുംബമെന്ന സ്ഥാപനത്തിലെ രണ്ട് പാതികളാണ് പുരുഷനും സ്ത്രീയും. എന്നാല്‍, സ്ഥാപനത്തിന്റെ നിയന്ത്രണാധികാരം പുരുഷനിലാണ് നിക്ഷിപ്തമായിരിക്കുന്നത്. സ്ഥാപനം തകരാതെ സൂക്ഷിക്കേണ്ടത് അവന്റെ ബാധ്യതയാണ്. ഇതിനുവേണ്ടി പരമാവധി പരിശ്രമിക്കണമെന്ന് ഖുര്‍ആന്‍ പുരുഷനോട് നിഷ്കര്‍ഷിക്കുന്നു. അതിനുവേണ്ടിയുള്ള നടപടിക്രമങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന സൂക്തം ശ്രദ്ധിക്കുക: “അതിനാല്‍ നല്ലവരായ സ്ത്രീകള്‍ അച്ചടക്കമുള്ളവരും അല്ലാഹു കാത്തത് മറവിലും കാത്തുസൂക്ഷിക്കുന്നവളുമാണ്. അച്ചടക്കരാഹിത്യം നിങ്ങ ള്‍ ഭയപ്പെടുന്ന സ്ത്രീകളെ … Continue reading

Posted in ഖുര്‍ആനും സ്ത്രീകളും | Leave a comment

അടിമത്തത്തിന്റെ അടയാളമായ മൂടുപടം (പര്‍ദ) അണിയാന്‍ സ്ത്രീകളോടു കല്‍പിക്കുക വഴി അവളെ പാരതന്ത്ര്യത്തിന്റെ വന്‍മതിലുകള്‍ക്കകത്ത് തളച്ചിടുകയല്ലേ ഖുര്‍ആന്‍ ചെയ്യുന്നത്?

ഇസ്ലാമിക വസ്ത്രധാരണം അടിമത്തത്തിന്റെ അടയാളമല്ല. പ്രത്യുത ആഭിജാത്യത്തിന്റെ ചിഹ്നമാണ് എന്ന് അല്‍പം ചിന്തിച്ചാല്‍ ബോധ്യമാകും. മുഖവും മുന്‍കൈയും ഒഴികെയുള്ള ശരീരഭാഗങ്ങളെല്ലാം മറക്കണമെന്ന് ഇസ്ലാം സ്ത്രീയോട് കല്‍പിക്കുന്നുവെന്നത് ശരിയാണ്. എന്തിനാണ് ഈ കല്‍പന? സ്ത്രീകളെ അടിമത്തത്തിന്റെ കാരാഗൃഹത്തിലടക്കുകയോ സുരക്ഷിതത്വത്തിന്റെ താഴ്വരയില്‍ വിഹരിക്കാനനുവദിക്കുകയോ എന്താണ് ഈ കല്‍പന ചെയ്യുന്നത്? ഇസ്ലാമിക വസ്ത്രധാരണം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഖുര്‍ആന്‍ സൂക്തങ്ങള്‍ ഈ ചോദ്യങ്ങള്‍ക്ക് … Continue reading

Posted in ഖുര്‍ആനും സ്ത്രീകളും | Leave a comment

ഒരു പുരുഷനു പകരം രണ്ടു സ്ത്രീകള്‍ സാക്ഷികളായി ഉണ്ടാവണമെന്നാണല്ലോ ഖുര്‍ആനിന്റെ അനുശാസന. ഇതു സ്ത്രീയോടു ചെയ്യുന്ന വ്യക്തമായ ഒരു അനീതിയല്ലേ?

കടമിടപാടുകളെ സംബന്ധിച്ച് പ്രതിപാദിക്കുന്നിടത്ത് ഖുര്‍ആന്‍ പറയുന്നു: “നിങ്ങളില്‍പെട്ട രണ്ടു പുരുഷന്മാരെ നിങ്ങള്‍ സാക്ഷിനിര്‍ത്തുക. ഇനി ഇരുവരും പുരുഷന്മാരായില്ലെങ്കില്‍ നിങ്ങളിഷ്ടപ്പെടുന്ന സാക്ഷികളില്‍നിന്ന് ഒരു പുരുഷനും രണ്ടു സ്ത്രീകളും ആയാലും മതി. അവരില്‍ ഒരുവള്‍ക്ക് തെറ്റുപറ്റിയാല്‍ മറ്റവള്‍ അവളെ ഓര്‍മിപ്പിക്കുവാന്‍ വേണ്ടി” (2:283). പല മതഗ്രന്ഥങ്ങളും സ്ത്രീ, സാക്ഷ്യത്തിനുതന്നെ അയോഗ്യയാണെന്നാണ് വിധിച്ചിരിക്കുന്നത്. ഉദാഹരണത്തിന്, യാജ്ഞവല്‍ക്യസ്മൃതിയുടെ വിധി കാണുക: സ്ത്രീ … Continue reading

Posted in ഖുര്‍ആനും സ്ത്രീകളും | Leave a comment

അനന്തര സ്വത്തില്‍ പുരുഷന് സ്ത്രീയുടേതിന്റെ ഇരട്ടി അവകാശമുണ്ടെന്നാണല്ലോ ഖുര്‍ആന്‍ അനുശാസിക്കുന്നത്. ഇത് വ്യക്തമായ വിവേചനമല്ലേ?

സത്യത്തില്‍, സ്ത്രീകള്‍ക്ക് അനന്തരസ്വത്ത് നല്‍കുവാന്‍ ആഹ്വാനം ചെയ്യുന്ന ഏക മതഗ്രന്ഥമാണ് ഖുര്‍ആന്‍. പരിഷ്കൃതമെന്നു വിശേഷിപ്പിക്കപ്പെടുന്ന പല രാജ്യങ്ങളും ഇരുപതാം നൂറ്റാണ്ടില്‍ മാത്രമാണ് സ്ത്രീക്ക് അനന്തര സ്വത്തില്‍ അവകാശം നല്‍കിയത്. ഖുര്‍ആനാകട്ടെ ഏഴാം നൂറ്റാണ്ടില്‍തന്നെ അസന്നിഗ്ധമായി പ്രഖ്യാപിച്ചു. “മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചുപോയ സ്വത്തില്‍ പുരുഷന്മാര്‍ക്ക് ഓഹരിയുണ്ട്. മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചുപോയ സ്വത്തില്‍ സ്ത്രീകള്‍ക്കും അവകാശമുണ്ട്” … Continue reading

Posted in ഖുര്‍ആനും സ്ത്രീകളും | Leave a comment

പുരുഷന് ബഹുഭാര്യത്വമനുവദിക്കുന്ന ഖുര്‍ആന്‍ എന്തുകൊണ്ട് സ്ത്രീക്ക് ബഹുഭര്‍തൃത്വം അനുവദിക്കുന്നില്ല?

പല പുരാതന സമൂഹങ്ങളിലും ബഹുഭര്‍തൃത്വം നിലനിന്നിരുന്നുവെന്നത് നേരാണ്. ടിബറ്റ്, സിലോണ്‍, സൈബീരിയ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഒരു രൂപത്തിലല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ ബഹുഭര്‍തൃത്വം നിലനിന്നിരുന്നു. ഇന്ത്യയിലാകട്ടെ ഇതിഹാസകാലത്ത് ഈ സമ്പ്രദായം നിലനിന്നിരുന്നുവെന്ന് മനസ്സിലാവുന്നുണ്ട്. വേദകാലത്ത് ബഹുഭര്‍തൃത്വം നിലനിന്നിരുന്നതായി യാതൊരു സൂചനകളുമില്ല. ഐതരേയ ബ്രാഹ്മണത്തിലും തൈത്തിരീയ സംഹിതയിലും ബഹുഭാര്യത്വത്തെക്കുറിച്ച സൂചനകളുണ്ടെങ്കിലും ബഹുഭര്‍തൃത്വത്തെക്കുറിച്ച യാതൊരു പരാമര്‍ശവുമില്ലെന്ന വസ്തുത വേദകാലത്ത് ആ … Continue reading

Posted in ഖുര്‍ആനും സ്ത്രീകളും | Leave a comment

ബഹുഭാര്യത്വമനുവദിക്കുക വഴി ഖുര്‍ആന്‍ സ്ത്രീയുടെ അവകാശങ്ങളെ ഹനിക്കുകയല്ലേ ചെയ്തിരിക്കുന്നത്?

ബഹുഭാര്യത്വത്തെക്കുറിച്ച് പറയുമ്പോള്‍ പ്രഥമമായി മനസ്സിലാക്കേണ്ടത് അത് ഖുര്‍ആനോ ഇസ്ലാമോ കൊണ്ടുവന്ന ഒരു സമ്പ്രദായമല്ലെന്ന വസ്തുതയാണ്. പുരാതന സംസ്കാരങ്ങളില്‍ പൊതുവായി കാണപ്പെട്ടിരുന്ന ഒരു സമ്പ്രദായമാണത്. എന്‍സൈക്ളോപീഡിയ ബ്രിട്ടാണിക്ക എഴുതുന്നത് കാണുക: ‘പൌരാണിക നാഗരികതയില്‍ അധിക സമൂഹങ്ങളിലും ബഹുഭാര്യത്വമോ വെപ്പാട്ടികളെ ഉപയോഗിക്കുന്ന സമ്പ്രദായമോ നിലനിന്നതായി കാണാന്‍ കഴിയും. നിയമാനുസൃതമായ ഭാര്യക്കുപുറമെ അനവധി സ്ത്രീകളെ വെച്ചുകൊണ്ടിരിക്കുന്ന സമ്പ്രദായം നിലനിന്നിരുന്ന ചൈനയില്‍ … Continue reading

Posted in ഖുര്‍ആനും സ്ത്രീകളും | Leave a comment

സ്ത്രീകളെ കൃഷിസ്ഥലത്തോട് ഉപമിക്കുന്ന ഖുര്‍ആന്‍ അവരെ കേവലം ഉല്‍പാദനയന്ത്രമായിട്ടല്ലേ കാണുന്നത്?

‘നിങ്ങളുടെ ഭാര്യമാര്‍ നിങ്ങളുടെ കൃഷിയിടമാകുന്നു. അതിനാല്‍ നിങ്ങ ള്‍ ഇച്ഛിക്കുംവിധം നിങ്ങള്‍ക്ക് നിങ്ങളുടെ കൃഷിയിടത്തില്‍ ചെല്ലാവുന്നതാണ്’ (2:223) എന്ന ഖുര്‍ആന്‍ സൂക്തമാണ് ഇവിടെ വിമര്‍ശിക്കപ്പെട്ടിരിക്കുന്നത്. ഭാര്യയെ കൃഷിയിടത്തോടുപമിക്കുന്ന ഖുര്‍ആന്‍ അവളെ വെറുമൊരു ഉല്‍പാദനോപകരണം മാത്രമാക്കിയെന്നാണ് ആക്ഷേപം. ഖുര്‍ആനില്‍ ഒരുപാട് ഉപമാലങ്കാരങ്ങളുണ്ട്. സ്ത്രീയെ കൃഷിയിടത്തോടും വസ്ത്രത്തോടും ഉപമിക്കുന്നത് അവയില്‍ ചിലതുമാത്രം. ഉപമകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. ഓരോരുത്തര്‍ക്കും അവരുടെ … Continue reading

Posted in ഖുര്‍ആനും സ്ത്രീകളും | Leave a comment

പുരുഷനു സ്ത്രീക്കുമേലുള്ള അധീശത്വം അനുവദിച്ചുകൊടുക്കുന്ന സൂക്തങ്ങള്‍ ഖുര്‍ആനിലുണ്ടല്ലോ. പുരുഷമേധാവിത്വത്തിന്റെ സൃഷ്ടിയാണ് ഖുര്‍ആന്‍ എന്നല്ലേ ഇവ വ്യക്തമാക്കുന്നത്?

‘പുരുഷന്മാര്‍ക്ക് അവരേക്കാളുപരി ഒരു പദവിയുണ്ട്’ (2:228). പുരുഷന്മാര്‍ സ്ത്രീകളുടെമേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു'(4:34). വിശുദ്ധ ഖുര്‍ആനില്‍ പുരുഷമേധാവിത്തമാരോപിക്കുന്നവര്‍ ഉദ്ധരിക്കാറുള്ള സൂക്തങ്ങളാണിവ. ഈ സൂക്തങ്ങള്‍ അറബികളുടെ ആണ്‍കോയ്മാവ്യവസ്ഥിതിയുടെ ഉല്‍പന്നമാണ് ഖുര്‍ആന്‍ എന്ന് വ്യക്തമാക്കുന്നതായി വാദിക്കപ്പെടുന്നു. എന്നാല്‍, വസ്തുതയെന്താണ്? ആദ്യം ഉദ്ധരിക്കപ്പെട്ട സൂക്തത്തില്‍ പുരുഷന്‍ സ്ത്രീയുടെ മേല്‍ ‘ഖവ്വാം’ ആണ് എന്നാണ് ഖുര്‍ആന്‍ പറയുന്നത്. ഒരാളുടെയോ സ്ഥാപനത്തിന്റെ യോ കാര്യങ്ങള്‍ യഥോചിതം … Continue reading

Posted in ഖുര്‍ആനും സ്ത്രീകളും | Leave a comment

ആധുനിക ജനാധിപത്യത്തിന് കീഴിലുള്ള സ്ത്രീപുരുഷ സമത്വമല്ലേ ഖുര്‍ആനിക വീക്ഷണത്തേക്കാള്‍ കരണീയമായിട്ടുള്ളത്?

മനുഷ്യരക്ഷയ്ക്കുതകുന്ന ശാശ്വതമൂല്യങ്ങള്‍ നല്‍കുവാന്‍ ജനാധിപത്യം ശക്തമാണോ? ഭൂരിപക്ഷത്തിന്റെ ആധിപത്യമാണ് പ്രായോഗിക തലത്തില്‍ ജനാധിപത്യം എന്നതാണ് വസ്തുത. ഒരു സമൂഹത്തിലെ ഭൂരിപക്ഷത്തിന് ജനജീവിതത്തില്‍ പാലിക്കപ്പെടേണ്ട നിയമങ്ങളാവിഷ്കരിക്കാ ന്‍ കഴിയുമോ? വിവാഹത്തിന് മുമ്പുതന്നെ യുവതീയുവാക്കന്മാര്‍ പരസ്പരം അടുത്തറിയുകയും അടുത്തിടപഴകുകയും അടുത്തുറങ്ങുകയും ചെയ്യുന്ന ഡേറ്റിംഗ്  സമ്പ്രദായം യൂറോപ്പിലെയും അമേരിക്കയിലെയും അധിക ജനങ്ങളും അംഗീകരിക്കുന്നു. പ്രസ്തുത അംഗീകാരത്തിന്റെ അതിരുകവിച്ചിലാണല്ലോ ആ സമൂഹത്തെ … Continue reading

Posted in ഖുര്‍ആനും സ്ത്രീകളും, യുക്തിവാദം - ചോദ്യോത്തരങ്ങള്‍ | Leave a comment

പുരുഷനെയും സ്ത്രീയെയും അധ്വാനിക്കുന്ന വര്‍ഗത്തിലെ തുല്യതയുള്ള രണ്ട് അംഗങ്ങളായിക്കാണുന്ന മാര്‍ക്സിസത്തിന്റെ വീക്ഷണമല്ലേ ഖുര്‍ആനിക ദര്‍ശനത്തേക്കാള്‍ സ്ത്രീക്ക് അഭികാമ്യം?

സ്വകാര്യ സ്വത്താണ് സകലവിധ തിന്മകള്‍ക്കും കാരണമെന്ന അടിസ്ഥാനത്തില്‍നിന്നുകൊണ്ടാണ് മാര്‍ക്സിസ്റ്റ് ആചാര്യന്മാര്‍ തങ്ങളുടെ സിദ്ധാന്തങ്ങള്‍ക്ക് രൂപം നല്‍കിയത്. സ്ത്രീ-പുരുഷബന്ധത്തെയും ഈ അടിസ്ഥാനത്തിലാണ് കമ്യൂണിസം വിലയിരുത്തുന്നത്. ‘മുതലാളിത്ത വ്യവസ്ഥിതിയില്‍ സ്ത്രീ-പുരുഷബന്ധം ചൂഷണാധിഷ്ഠിതമാണ്. ഏകപത്നീസമ്പ്രദായത്തിന്റെ ആരംഭംതന്നെ സ്വകാര്യ സ്വത്ത് സംരക്ഷണത്തിനുവേണ്ടിയായിരുന്നു. സ്വകാര്യ സ്വത്ത് ഉന്മൂലനം ചെയ്യപ്പെടുന്നതോടെ മനു ഷ്യര്‍ സകലവിധ തിന്മകളില്‍നിന്നും മുക്തമാവും’. ഇതാണ് കമ്യൂണിസ ത്തിന്റെ വിലയിരുത്തല്‍. സോഷ്യലിസ്റ്റ് … Continue reading

Posted in ഖുര്‍ആനും സ്ത്രീകളും, യുക്തിവാദം - ചോദ്യോത്തരങ്ങള്‍ | Leave a comment

പാശ്ചാത്യ ലോകത്തെ സ്ത്രീകള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന സ്വാതന്ത്യ്രത്തിന്റെ അടിസ്ഥാനം ക്രൈസ്തവ ദര്‍ശനമാണല്ലോ. ആ നിലയ്ക്ക് ക്രിസ്തുമതത്തിന്റെ വീക്ഷണമല്ലേ ഖുര്‍ആനിക ശിക്ഷണത്തേക്കാള്‍ സ്ത്രീകള്‍ക്ക് നല്ലത്?

പാശ്ചാത്യ ലോകത്തെ സ്ത്രീകള്‍ അനുഭവിക്കുന്ന വഴിവിട്ട സ്വാത ന്ത്യ്രം ആ സമൂഹത്തെ നാശത്തിലാണ്  എത്തിച്ചിട്ടുള്ളതെന്നതാണ് വസ് തുത. ക്രൈസ്തവ ശിക്ഷണങ്ങള്‍ സൃഷ്ടിച്ച ദുസ്സഹമായ അവസ്ഥയോടുള്ള പ്രതിഷേധമാണ് അവിടെ നടമാടുന്നത്. അവരുടെ സ്വാതന്ത്യ്രത്തിനു കാരണം ക്രൈസ്തവദര്‍ശനമാണെന്ന് പറയാന്‍ തീവ്രവാദികളായ മിഷനറി പ്രവര്‍ത്തകര്‍ പോലും സന്നദ്ധരാവില്ല. പാശ്ചാത്യ സംസ്കാരത്തെ അധാര്‍ മികതയുടെ ഗര്‍ത്തത്തില്‍നിന്ന് എങ്ങനെ കരകയറ്റാനാവുമെന്നാണ് ക്രിസ്ത്യന്‍ ബുദ്ധിജീവികള്‍ … Continue reading

Posted in ക്രൈസ്തവത - ചോദ്യോത്തരങ്ങള്‍, ഖുര്‍ആനും സ്ത്രീകളും | Leave a comment

സ്ത്രീ പൂജിക്കപ്പെടുന്നിടത്താണ് ദേവതകള്‍ പ്രസാദിക്കുന്നതെന്ന് പഠിപ്പിക്കുന്ന ഹൈന്ദവ ദര്‍ശനമല്ലേ ഖുര്‍ആനിനേക്കാള്‍ സ്ത്രീകള്‍ക്ക് സ്വീകാര്യമായി അനുഭവപ്പെടുന്നത്?

മനുസ്മൃതി മൂന്നാം അധ്യായത്തിലെ 56-ാം വാക്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു വാദമുന്നയിക്കപ്പെടാറുള്ളത്. പ്രസ്തുത വാക്യം ഇങ്ങനെയാണ്. യത്ര നാര്യസ്തു പൂജന്ത്യേ രാമന്തേ തത്ര ദേവതാം യത്രൈ താസ്തുന പൂജന്ത്യേ സര്‍വാ സ്തത്രാ ഫലാഃ ക്രിയാഃ (എവിടെ സ്ത്രീകള്‍ പൂജിക്കപ്പെടുന്നുവോ അവിടെ എല്ലാ ദേവതകളും സന്തോഷത്തോടെ വസിക്കുന്നു. എവിടെ അപ്രകാരം പൂജിക്കപ്പെടുന്നില്ലയോ അവിടെ ചെയ്യുന്ന പ്രവര്‍ത്തികളെല്ലാം നിഷ്ഫലങ്ങളായിത്തീരുന്നു) മനുസ്മൃതിയില്‍ … Continue reading

Posted in ഖുര്‍ആനും സ്ത്രീകളും, ഹൈന്ദവത - ചോദ്യോത്തരങ്ങള്‍ | Leave a comment

പെണ്ണിനോട് ബാധ്യതകളെക്കുറിച്ചും ആണിനോട് അവകാശങ്ങളെക്കുറിച്ചും സംസാരിക്കുന്നവയാണ് ആണ്‍കോയ്മാ വ്യവസ്ഥിതികള്‍. ഖുര്‍ആനിലും ഇതുതന്നെയല്ലേ കാണാന്‍ കഴിയുന്നത്?

അല്ല. ഖുര്‍ആന്‍ ആണിനോടും പെണ്ണിനോടും തങ്ങളുടെ ബാധ്യത കളെയും അവകാശങ്ങളെയുംകുറിച്ച് സംസാരിക്കുന്നുണ്ട്. “സ്ത്രീകള്‍ക്ക് ബാധ്യതകള്‍ ഉള്ളതുപോലെതന്നെ ന്യായമായ അവകാശങ്ങളുമുണ്ട്്”(2:228) എന്നാണ് ഖുര്‍ആന്‍ അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നത്. ഈ പ്രഖ്യാപനമുള്‍ക്കൊള്ളുന്ന ഖുര്‍ആന്‍ ആണ്‍കോയ്മാ വ്യവസ് ഥിതിയുടെ സൃഷ്ടിയാണെന്ന് പറയുന്നതെങ്ങനെ? സ്ത്രീയുടെ അവകാശ ങ്ങളെക്കുറിച്ച് ഖുര്‍ആനിനെപ്പോലെ വ്യക്തവും വിശദവുമായി പ്രതിപാദിക്കുന്ന മറ്റൊരു മതഗ്രന്ഥവുമില്ലെന്നതാണ് വാസ്തവം. സ്ത്രീക്ക് ഇസ്ലാം അനുവദിച്ച-അല്ല, നേടിക്കൊടുത്ത-അവകാശങ്ങളുടെ … Continue reading

Posted in ഖുര്‍ആനും സ്ത്രീകളും | Leave a comment

സ്ത്രീയെക്കുറിച്ച ഖുര്‍ആനിക സങ്കല്‍പമെന്താണ്?

വളരെ പ്രസക്തമായ ഒരു ചോദ്യമാണിത്. ഏതൊരു പ്രസ്ഥാനമായിരുന്നാലും അതിന്റെ അടിസ്ഥാന സങ്കല്‍പത്തിന്റെ പ്രതിഫലനമായിരി ക്കും നിയമങ്ങളിലും നിര്‍ദേശങ്ങളിലും നമുക്ക് കാണാനാവുക. സ്ത്രീയെ സംബന്ധിച്ച ഇസ്ലാമിക നിര്‍ദേശങ്ങളുടെ വേര് സ്ഥിതി ചെയ്യുന്നത് അവള്‍ ആരാണെന്ന പ്രശ്നത്തിന് ഖുര്‍ആന്‍ നല്‍കുന്ന ഉത്തരത്തിലാണ്. പുരുഷനെപ്പോലെതന്നെ സ്ത്രീയും പടച്ചതമ്പുരാന്റെ സവിശേഷ സൃഷ്ടിയാണെന്നാണ് ഖുര്‍ആനികാധ്യാപനം. “മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍നിന്ന് സൃഷ്ടിക്കുകയും അതില്‍ … Continue reading

Posted in ഖുര്‍ആനും സ്ത്രീകളും | Leave a comment

പുരുഷാധിപത്യത്തിലധിഷ്ഠിതമായ ഒരു ധാര്‍മിക വ്യവസ്ഥയാണ് ഖുര്‍ആന്‍ അവതരിപ്പിക്കുന്നതെന്ന ആരോപണത്തില്‍ എന്തുമാത്രം കഴമ്പുണ്ട്?

അടിസ്ഥാനരഹിതമായ ഒരു ആരോപണമാണിത്. പുരുഷന്റെയും സ്ത്രീയുടെയും സ്രഷ്ടാവിനാണല്ലോ അവരുടെ പ്രകൃതിയെക്കുറിച്ച് നന്നായറിയുക. ദൈവംതമ്പുരാന്‍ നിര്‍ദേശിക്കുന്ന ധാര്‍മിക വ്യവസ്ഥ ഒരിക്കലുംതന്നെ ഒരു വിഭാഗത്തിന്റെ ആധിപത്യത്തിനും മറ്റേ വിഭാഗത്തിന്റെ അധഃസ്ഥിതത്വത്തിനും നിമിത്തമാവുകയില്ലെന്ന് അല്‍പം ചിന്തിച്ചാല്‍ ബോധ്യമാവും. അപ്പോള്‍ പ്രശ്നം ധാര്‍മിക വ്യവസ്ഥയുടേതല്ല. മറിച്ച്, അതിനെ അളക്കാനുപയോഗിക്കുന്ന അളവുകോലിന്റേതാണ്. പുരുഷന്റെയും സ്ത്രീയുടെയും സഹകരണവും പാരസ്പര്യവുമാണ് കുടുംബമെന്ന സ്ഥാപനത്തിന്റെ നിലനില്‍പിന് ആധാരമെന്നാണ് … Continue reading

Posted in ഖുര്‍ആനും സ്ത്രീകളും | Leave a comment