Category Archives: ഖുര്‍ആനും യഹൂദ പുരാണങ്ങളും

മൂസാനബി സീനായ് മലയിലേക്ക് പോയ അവസരത്തില്‍ കാള ക്കുട്ടിയുടെ പ്രതിമയുണ്ടാക്കിയത് ഒരു ശമരിയക്കാരന്‍ (സാമിരി) ആയിരുന്നുവെന്നാണല്ലോ ഖുര്‍ആന്‍ പറയുന്നത്. മോശെയ്ക്കുശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞാണ് ശമരിയ പട്ടണമുണ്ടായത് എന്നിരിക്കെ ഖുര്‍ആനിലെ ഈ പരാമര്‍ശം ചരിത്രവിരുദ്ധമല്ലേ?

ഖുര്‍ആനിലെ ഇരുപതാം അധ്യായമായ സൂറത്തുത്വാഹയിലെ 85 മുതല്‍ 97വരെയുള്ള വചനങ്ങളില്‍ മൂസാ (അ) തൌറാത്ത് സ്വീകരിക്കുന്നതിന്നായി സീനാമലയില്‍ പോയ സമയത്ത് ഇസ്രായീല്യരില്‍പെട്ട ഒരു സാമിരി അവരുടെ സ്വര്‍ണാഭരണങ്ങളെല്ലാം ശേഖരിച്ച് അതുകൊണ്ട് ഒരു സ്വര്‍ണക്കാളയെ നിര്‍മിക്കുകയും അയാളുടെ നിര്‍ദ്ദേശപ്രകാരം മറ്റുള്ളവര്‍ അതിനെ ആരാധിക്കുവാന്‍ ആരംഭിക്കുകയും ചെയ്ത സംഭവങ്ങള്‍ വിശദീകരിക്കുന്നുണ്ട്. ഖുര്‍ആനിലെ പ്രസ്തുത കഥാകഥനം കാണുക: “അവന്‍ (അല്ലാഹു) … Continue reading

Posted in ക്രൈസ്തവത - ചോദ്യോത്തരങ്ങള്‍, ഖുര്‍ആനും ചരിത്രവും, ഖുര്‍ആനും യഹൂദ പുരാണങ്ങളും | Leave a comment

ഖുര്‍ആനിലെ സുലൈമാന്‍ നബി-ബല്‍ഖീസ് രാജ്ഞി കഥ യഹൂദ തര്‍ഗുമിലെ സോളമന്‍-ശേബ കഥയില്‍നിന്ന് മുഹമ്മദ് നബി പകര്‍ത്തിയെഴുതിയതാണെന്ന ആരോപണത്തെക്കുറിച്ച് എന്ത് പറയുന്നു?

ഖുര്‍ആനിലെ ഇരുപത്തിയേഴാം അധ്യായമായ സൂറത്തുന്നംലിലെ 20മുതല്‍ 46വരെയുള്ള സൂക്തങ്ങളില്‍ സബഇലെ രാജ്ഞിയായിരുന്ന ബില്‍ഖീസിനെപ്പറ്റി സുലൈമാന്‍ നബി (അ) മരംകൊത്തിപ്പക്ഷിയില്‍നിന്നും അറിഞ്ഞതും അവരെ ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് എഴുത്തെഴുതിയതും അവര്‍ സുലൈമാന്‍ നബി (അ)യുടെ കൊട്ടാരം സന്ദര്‍ശിച്ചതുമെല്ലാം ഒരു കഥാകഥനത്തിന്റെ രൂപത്തില്‍തന്നെ അവതരിപ്പിക്കുന്നുണ്ട്. പ്രസ്തുത ഖുര്‍ആന്‍ സൂക്തങ്ങളുടെ സാരം കാണുക: “അദ്ദേഹം പക്ഷികളെ പരിശോധിക്കു കയുണ്ടായി. എന്നിട്ട് അദ്ദേഹം … Continue reading

Posted in ഖുര്‍ആനും യഹൂദ പുരാണങ്ങളും | Leave a comment

മൂസാ (അ)യും ഖിള്റും (അ) തമ്മില്‍ നടന്ന സംഭാഷണവും പിന്നീട് നടന്ന സംഭവങ്ങളും ഖുര്‍ആനില്‍ വിവരിക്കുന്നുണ്ടല്ലോ. ഏലീജാ പ്രവാചകനും യോശുവ ബെന്‍ ലെവി എന്ന റബ്ബിയും കൂടി നടത്തിയ യാത്രയെക്കുറിച്ച യഹൂദ ഐതിഹ്യത്തിന്റെ മാതൃകയില്‍ മുഹമ്മദ് നബി രചിച്ചതല്ലേ ഈ കഥ?

മൂസാ (അ)യും ഖിള്റും (അ) തമ്മില്‍ നടന്ന സംഭാഷണങ്ങളും പിന്നീടുണ്ടായ സംഭവങ്ങളുമെല്ലാം സാമാന്യം വിശദമായിത്തന്നെ ഖുര്‍ആനിലെ സൂറത്തുല്‍ കഹ്ഫില്‍ (18:65-82) വിവരിക്കുന്നുണ്ട്. ഏലിജായും യോശുവ ബെന്‍ ലെവിയെന്ന റബ്ബിയും കൂടി നടത്തിയതായി യഹൂദ ഐതിഹ്യത്തില്‍ പറയുന്ന യാത്രയ്ക്കും സംഭവങ്ങ ള്‍ക്കും മൂസാ-ഖിള്ര്‍ സംഭവത്തെക്കുറിച്ച ഖുര്‍ആനിക വിശദീകരണങ്ങളുമായി സാമ്യമുണ്ടെന്നും അതുകൊണ്ട് യഹൂദ ഐതിഹ്യ ത്തില്‍നിന്ന് കടമെടുത്തുകൊണ്ട് മുഹമ്മദ് … Continue reading

Posted in ക്രൈസ്തവത - ചോദ്യോത്തരങ്ങള്‍, ഖുര്‍ആനും യഹൂദ പുരാണങ്ങളും | Leave a comment