Category Archives: ഖുര്‍ആനും അനന്തരാവകാശപ്രശ്നങ്ങളും

മരണപ്പെട്ട വ്യക്തിയുടെ മൂന്നു പുത്രിമാരും മാതാപിതാക്കളും ഭാര്യയും ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഖുര്‍ആനിക വിധിപ്രകാരം മക്കള്‍ക്കെല്ലാംകൂടി}അനന്തരസ്വത്തിന്റെ 2/3 ഭാഗവും (ഖുര്‍ആന്‍ 4:11) മാതാപിതാക്കള്‍ക്ക് 1/3 ഭാഗവും (4:11) നല്‍കിക്കഴിഞ്ഞാല്‍ പിന്നെ സ്വത്തൊന്നും ബാക്കിയുണ്ടാവുകയില്ലല്ലോ. പിന്നെ ഭാര്യക്ക് ലഭിക്കേണ്ട 1/8 സ്വത്ത് (4:12) എവിടെനിന്നാണ് കൊടുക്കുക? ഖുര്‍ആനിലെ അനന്തരാവകാശ നിയമങ്ങള്‍ അപ്രായോഗികമാണെന്നല്ലേ ഇത് കാണിക്കുന്നത്?

ഇസ്ലാമിന്റെ മൌലികപ്രമാണങ്ങള്‍ ഖുര്‍ആനും ഹദീഥുകളുമാണ്. നിയമനിര്‍ദേശങ്ങളെയോ കര്‍മാനുഷ്ഠാനങ്ങളെയോ കുറിച്ച് വിശദാംശങ്ങ ള്‍ ഖുര്‍ആനില്‍ വിവരിക്കപ്പെട്ടിട്ടില്ല. നമസ്കാരം, സക്കാത്ത്, നോമ്പ്, ഹജ്ജ് തുടങ്ങിയ അതിപ്രധാനങ്ങളായ അടിസ്ഥാനാരാധനകളുടെ പോലും വിശദാംശങ്ങള്‍ ഖുര്‍ആനിലില്ല. പ്രസ്തുത വിശദാംശങ്ങള്‍ വ്യക്തമാക്കപ്പെട്ടിട്ടുള്ളത് ഹദീഥുകളിലാണ്. അനന്തരാവകാശനിയമങ്ങളും തഥൈവ. ഖുര്‍ ആനിന്റെയും ഹദീഥുകളുടെയും അടിസ്ഥാനത്തില്‍ മാത്രമേ ഇസ്ലാമിലെ ഏതു നിയമവും പൂര്‍ണമായി നിര്‍ണയിക്കുവാന്‍ കഴിയൂവെന്ന് സാരം. സൂറത്തുന്നിസാഇലെ … Continue reading

Posted in ഖുര്‍ആനും അനന്തരാവകാശപ്രശ്നങ്ങളും | Leave a comment

ഒരു മകന്‍ മാത്രം അനന്തരാവകാശിയാവുകയാണെങ്കില്‍ അ യാള്‍ക്ക് പിതൃസ്വത്ത് മുഴുവനായി ലഭിക്കുമെന്നിരിക്കെ മകള്‍ മാത്രമാണ് അനന്തരാവകാശിയെങ്കില്‍ അവള്‍ക്ക് പകുതി മാത്രവും ഒന്നിലധികം പെണ്‍മക്കളുണ്ടെങ്കില്‍ അവര്‍ക്കെല്ലാംകൂടി പിതൃസ്വത്തിന്റെ മൂന്നില്‍ രണ്ടു ഭാഗം മാത്രവുമാണ് ലഭിക്കുകയെന്ന ഖുര്‍ആനിക നിയമം വ്യക്തമായ അനീതിയല്ലേ?

ആണ്‍മക്കളില്ലാത്തവരുടെ അനന്തരാവകാശവുമായി ബന്ധപ്പെട്ട പ്രശ്നമാണിത്. ഖുര്‍ആനിക ദായക്രമപ്രകാരം (4:11) മരണപ്പെട്ടയാള്‍ക്ക് ഒരേയൊരു പെണ്‍കുട്ടി മാത്രമാണുള്ളതെങ്കില്‍ അവള്‍ക്ക് സ്വത്തിന്റെ പകുതിയും ഒന്നിലധികമുണ്ടെങ്കില്‍ അവര്‍ക്കെല്ലാം കൂടി മൂന്നില്‍ രണ്ടു ഭാഗവുമാണ് ലഭിക്കുക. ബാക്കി അടുത്ത ബന്ധുക്കള്‍ക്കാണ് ലഭിക്കുക. ഇത് ഖുര്‍ആനിക ദായക്രമത്തിലെ പുരുഷമേധാവിത്വമല്ല, പ്രത്യുത മനുഷ്യപ്രകൃതിയെക്കുറിച്ച് വ്യക്തമായി അറിയാവുന്നവനാണ് ഖുര്‍ആനിന്റെ കര്‍ത്താവെന്ന വസ്തുതയാണ് വ്യക്തമാക്കുന്നത്. മനുഷ്യര്‍ക്ക് ആത്യന്തികമായി ഗുണം … Continue reading

Posted in ഖുര്‍ആനും അനന്തരാവകാശപ്രശ്നങ്ങളും | Leave a comment

അനാഥ പൌത്രന് സ്വത്തവകാശം നല്‍കുവാന്‍ നിയമം ഇല്ലാത്തതിനാല്‍ അവനെ വഴിയാധാരമാക്കണമെന്നാണോ ഇസ്ലാം വിവക്ഷിക്കുന്നത്? ഈ പ്രശ്നത്തില്‍ ഇസ്ലാമിന്റെ പരിഹാരമെന്താണ്?

അന്തരാവകാശ നിയമങ്ങള്‍ മാത്രമല്ല ഇസ്ലാമിലുള്ളത്; സംരക്ഷണ നിയമങ്ങള്‍ കൂടിയുണ്ട്. ഈ നിയമങ്ങള്‍ രണ്ടും പരസ്പരം ബന്ധപ്പെട്ടാണ് ഇരിക്കുന്നത്. അനന്തരാവകാശത്തിന്റെ അടിസ്ഥാനംതന്നെ അന്യോന്യമുള്ള സംരക്ഷണ ബാധ്യതയാണ്. ഒരാളെ അവശതയില്‍ സംരക്ഷിക്കുവാന്‍ ബാധ്യസ്ഥനാരോ അയാള്‍ക്കാണ് സാധാരണ ഗതിയില്‍ അനന്തരാവകാശം ഉണ്ടാകുന്നത്. പിതാവിനെ സംരക്ഷിക്കാന്‍ പുത്രന്‍ ബാധ്യസ്ഥനാണ്. പുത്രനെ സംരക്ഷിക്കാന്‍ പിതാവും. മകനുണ്ടെങ്കില്‍ പിതാമഹനെ സംരക്ഷിക്കാന്‍ പൌത്രന്‍ ബാധ്യസ്ഥനല്ല; മകനില്ലെങ്കില്‍ … Continue reading

Posted in ഖുര്‍ആനും അനന്തരാവകാശപ്രശ്നങ്ങളും | Leave a comment

പരേതന് പുത്രനുള്ളപ്പോള്‍ അനാഥപൌത്രന്‍ അനന്തരാവകാശി ആവുകയില്ലെന്നാണല്ലോ ഖുര്‍ആനിക നിയമം. ഇത് അന്യായവും അനാഥരോടുള്ള അനീതിയുമല്ലേ?

ദായധനത്തെക്കുറിച്ച വിശുദ്ധ ഖുര്‍ആന്റെ സമീപനത്തിലേക്ക് ആഴ ത്തിലിറങ്ങിച്ചെല്ലാത്തതുകൊണ്ടുള്ള സംശയമാണ് ഇത്. ഇവ്വിഷയകമായ ഏറ്റവും ശാസ്ത്രീയവും നീതിയിലധിഷ്ഠിതവുമായ നിയമമാണ് ഖുര്‍ആന്‍ പ്രദാനം ചെയ്യുന്നതെന്നുള്ളതാണ് സത്യം. അനന്തരാവകാശത്തെക്കുറിച്ച് വിശദീകരിക്കുന്നത് സൂറത്തിന്നിസാഇലെ 11, 12 സൂക്തങ്ങളാണ്. പിതാവോ സന്താനങ്ങളോ ഇല്ലാത്ത വ്യക്തിയുടെ അനന്തരാവകാശത്തെക്കുറിച്ച് ഇതേ അധ്യായത്തിലെ അവസാനത്തിലെ സൂക്തത്തിലും (176) വിവരിക്കുന്നുണ്ട്. ഇവയില്‍നിന്നും പ്രവാചകചര്യയില്‍നിന്നുമാണ് ദായധനത്തെക്കുറിച്ച ഇസ്ലാമിക സമീപനം ഉരുത്തിരിഞ്ഞിരിക്കുന്നത്. … Continue reading

Posted in ഖുര്‍ആനും അനന്തരാവകാശപ്രശ്നങ്ങളും | Leave a comment