Category Archives: ഖുര്‍ആനിന്റെ അവകാശവാദം

ദൈവികമാണെന്ന സ്വയം അവകാശവാദം കൊണ്ടുമാത്രം ഒരു ഗ്രന്ഥം ദൈവികമാകുമോ?

ഇല്ല. ദൈവികമാണെന്ന് അവകാശപ്പെടുന്ന ഏതൊരു ഗ്രന്ഥവും  അതി ന്റെ ദൈവികത തെളിയിക്കേണ്ടതുണ്ട്. എന്നാല്‍, ഒരു ഗ്രന്ഥം ദൈവികമാണെങ്കില്‍ അത് സ്വയമോ അതല്ലെങ്കില്‍ അതുമായി വന്ന പ്രവാചകനോ പ്രസ്തുത വാദം ഉന്നയിക്കേണ്ടതുണ്ടെന്നത് പ്രാഥമികമായ ഒരു കാര്യമാകുന്നു. ഗ്രന്ഥം സ്വയമോ അതുമായി വന്ന വ്യക്തിയോ അത് ദൈവികമാണെന്ന അവകാശവാദം ഉന്നയിക്കാത്തിടത്തോളം മറ്റാര്‍ക്കും ആ വാദം ഉന്നയിക്കാന്‍ അവകാശമില്ലെന്നതാണ് യാഥാര്‍ഥ്യം. … Continue reading

Posted in ഖുര്‍ആനിന്റെ അവകാശവാദം, ഖുര്‍ആന്‍ വിമര്‍ശനം | Leave a comment

2. തിമോത്തെയോസ് 3:16-ല്‍ ബൈബിള്‍ ദൈവവചനമാണെന്ന് പറയുന്നുണ്ടല്ലോ. ഇതിന്റെ വിവക്ഷയെന്താണ്?

“യേശുക്രിസ്തുവിലുള്ള ഈ വിശ്വാസത്തിലൂടെ രക്ഷപ്രാപിക്കാന്‍ നിന്നെ പ്രബോധിപ്പിക്കുന്ന വിശുദ്ധ ലിഖിതങ്ങള്‍ ബാല്യം മുതലേ നിനക്കു പരിചയമുണ്ടല്ലോ. വിശുദ്ധ ലിഖിതങ്ങളെല്ലാം ദൈവനിവേശിതമാണ്; പഠിപ്പിക്കാനും ശാസിക്കാനും തെറ്റുതിരുത്താനും നീതിയിലുള്ള പരിശീലനത്തിനും അത് ഉപകരിക്കുന്നു” (2 തിമൊത്തെയോസ് 3:15-16). ഇവിടെ, പൌലോസ് വിശുദ്ധ ലിഖിതങ്ങളെന്ന് പറഞ്ഞത് ബൈബിള്‍ പുസ്തകങ്ങളെക്കുറിച്ചാണെങ്കില്‍ മാത്രമേ ബൈബിള്‍ ദൈവനിവേശിതമാണെന്ന് അതുതന്നെ അവകാശവാദം ഉന്നയിച്ചുവെന്ന് പറയാനാകൂ. എന്നാ … Continue reading

Posted in ക്രൈസ്തവത - ചോദ്യോത്തരങ്ങള്‍, ഖുര്‍ആനിന്റെ അവകാശവാദം, ഖുര്‍ആന്‍ വിമര്‍ശനം, വിമര്‍ശനം | Leave a comment

മറ്റു വേദങ്ങളും ദൈവികമാണെന്ന് അവകാശപ്പെടുന്നില്ലേ?

ഇല്ല. മറ്റു വേദഗ്രന്ഥങ്ങളൊന്നുംതന്നെ സ്പഷ്ടവും വ്യക്തവുമായി അവ ദൈവികമാണെന്ന് സ്വയം പ്രഖ്യാപിക്കുന്നില്ല.

Posted in ഖുര്‍ആനിന്റെ അവകാശവാദം, ഖുര്‍ആനെ കുറിച്ച്, ഖുര്‍ആന്‍ വിമര്‍ശനം, വിമര്‍ശനം | Leave a comment

ഖുര്‍ആന്‍ സ്വയം ദൈവികമാണെന്ന് അവകാശപ്പെടുന്നുണ്ടോ?

അതെ. വിശുദ്ധ ഖുര്‍ആന്‍ സ്വയംതന്നെ ദൈവികമാണെന്ന വസ്തുത ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ട്്. “ഈ ഗ്രന്ഥത്തിന്റെ അവതരണം സര്‍വലോക രക്ഷിതാവിങ്കല്‍ നിന്നാകുന്നു. ഇതില്‍ യാതൊരു സംശയവുമില്ല” (32:2). “തീര്‍ച്ചയായും ഇത് ലോക രക്ഷിതാവ് അവതരിപ്പിച്ചതുതന്നെയാകു ന്നു” (26:192) “പ്രതാപിയും കരുണാനിധിയുമായിട്ടുള്ളവന്‍ അവതരിപ്പിച്ചതത്രേ ഇത്” (36:5)

Posted in ഖുര്‍ആനിന്റെ അവകാശവാദം, ഖുര്‍ആനെ കുറിച്ച്, ഖുര്‍ആന്‍ വിമര്‍ശനം, വിമര്‍ശനം | Leave a comment