ആളുകൾക്കിടയിൽ രജ്ഞിപ്പുണ്ടാക്കുക

ഒത്തുതീർപ്പിൽ എത്തുന്നതാണ് കൂടുതൽ നല്ലത്. (നിസാഅ്: 128)

അവരുടെ രഹസ്യാലോചനകളിൽ മിക്കതിലും യാതൊരു നൻമയുമില്ല. വല്ല ദാനധർമ്മവും ചെയ്യാനോ, സദാചാരം കൈക്കൊള്ളാനോ, ജനങ്ങൾക്കിടയിൽ രഞ്ജിപ്പുണ്ടാക്കാനോ കൽപിക്കുന്ന ആളുകളുടെ വാക്കുകളി ലൊഴികെ. (സൂറ: നിസാഅ് : 114)

അതിനാൽ നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും നിങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ നന്നാക്കിത്തീർക്കുകയും ചെയ്യുക. (അൻഫാൽ:1)

സത്യവിശ്വാസികൾ (പരസ്പരം) സഹോദരങ്ങൾ തന്നെയാകുന്നു. അതിനാൽ നിങ്ങളുടെ രണ്ടു  സഹോദരങ്ങൾക്കിടയിൽ നിങ്ങൾ രഞ്ജിപ്പുണ്ടാക്കുക. (സൂറ: അൽ ഹുജുറാത്ത്: 10)

166. ഉമ്മുകുൽസൂം(റ)യിൽ നിവേദനം: നബി(സ) അരുളി: ജനങ്ങൾക്കിടയിൽ സന്ധിയുണ്ടാക്കുവാൻ വേണ്ടി അവാസ്തവമായ സംഗതികൾ പറയുന്നവൻ കള്ളം പറയുന്നവനല്ല. അവൻ വാർത്ത വർദ്ധിപ്പിക്കുകയും നല്ലത് പറയുകയും ചെയ്യുന്നുവെങ്കിലും (മുത്തഫഖുൻ അലൈഹി)

ഇമാം മുസ്‌ലിമിന്റെ മറ്റൊരു റിപ്പോർട്ടിൽ ഇങ്ങിനെയാണുള്ളത്. ജനങ്ങളുടെ സംസാരത്തിൽ നബി(സ) വിരോധിക്കാത്തതായിട്ടുള്ളത്  യുദ്ധവേളയിലുള്ള സംസാരവും, ഭാര്യയോടുള്ള പുരുഷന്റെ സംസാരവും, രജ്ഞി പ്പുണ്ടാക്കുന്നവരുടെ സംസാരവും, ഭാര്യ ഭർത്താവിനോട് പറയുന്നതും മാത്രമാണ്. (മുത്തഫഖുൻ അലൈഹി)

167. അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറയുകയുണ്ടായി: ഓരോ പ്രഭാതത്തലും നിങ്ങളോരോരുത്തർക്കും തന്റെ അവയവസന്ധികളുടെ കണക്കനുസരിച്ചുള്ള ധർമ്മം അനിവാര്യമാണ്. രണ്ടു പേർ ക്കിടയിൽ നീതിനടപ്പാക്കൽ ധർമ്മമാണ്. വാഹനപ്പുറത്ത് കയറാൻ സഹായിക്കലും സാധനങ്ങൾ എടുത്ത് വാഹനപ്പുറത്ത് കയറ്റിക്കൊടുക്കലും സ്വദഖയാണ്. നല്ല വാക്ക് പറയുന്നതും സ്വദഖയാണ്.

നമസ്‌കാരത്തിലേക്കുള്ള ഓരോ കാലടികളും സ്വദഖയാണ്. വഴിയിൽ നിന്ന് ഉപദ്രവങ്ങൾ നീക്കൽ സ്വദഖയാണ്. (മുത്തഫഖുൻ അലൈഹി)

രണ്ടുപേർക്കിടയിൽ നീതിനടപ്പാക്കൽ എന്നാൽ അവർക്കിടയിൽ രജ്ഞിപ്പുണ്ടാക്കുക എന്ന് വിവക്ഷ.

168. ആയിശ(റ)യിൽ നിന്ന് നിവേദനം: തന്റെ വീടിനു മുന്നിൽ ശബ്ദം ഉയർത്തികൊണ്ട് പരസ്പരം തർക്കിക്കുന്ന ശബ്ദം നബി(സ) കേൾക്കുകയുണ്ടായി. അതിലൊരാൾ രണ്ടാമനോട് വിട്ട് വീഴ്ച ചെയ്യുവാനും ക്ഷമ കാണി ക്കുവാനും അപേക്ഷിക്കുന്നുണ്ടായിരുന്നു. എന്നാൽ രണ്ടാമൻ പറയുകയുണ്ടായി: അല്ലാഹുവാണെ ഞാൻ വിട്ട് തരില്ല. അവരുടെ ഇടയിലേക്ക് നബി(സ) ഇറങ്ങിവന്ന് ചോദിക്കുകയുണ്ടായി: നന്മ ചെയ്യുകയില്ലെന്ന് അല്ലാ ഹുവിന്റെ പേരിൽ സത്യം ചെയ്തു പറയുന്നവൻ ആരാണ്  ? .അപ്പോൾ അവരിലൊരാൾ പറഞ്ഞു: ഞാനായിരുന്നു പ്രവാചകരെ, അങ്ങിനെ സത്യം ചെയ്തത്. ഇനി, അയാൾ ഇഷ്ടപ്പെടുന്നത് പോലെ കാര്യം തീരു മാനിക്കാ വുന്നതാണ്. (മുത്തഫഖുൻ അലൈഹി)

This entry was posted in അദ്ധ്യായം 31 : ആളുകൾക്കിടയിൽ രജ്ഞിപ്പുണ്ടാക്കുക. Bookmark the permalink.