ബാഹ്യവും ആന്തരീകവുമായ മുഴുവന്‍ വാക്കുകളിലും പ്രവൃത്തികളിലും ഉദ്ദേശ ശുദ്ധിയും അല്ലാഹുവിന്‍റെ പ്രീതിയും

അല്ലാഹു പറയുന്നു:

‘കീഴ്‌വണക്കം അല്ലാഹുവിന് മാത്രം ആക്കി കൊണ്ട് ഋജുമനസ്‌കരായ നിലയില്‍ അവനെ ആരാധിക്കുവാനും, നമസ്‌കാരം നിലനിര്‍ത്തുവാനും സകാത്ത് നല്‍കുവാനും അല്ലാതെ അവരോട് കല്‍പിക്കപ്പെട്ടിട്ടില്ല.അതത്രെ വക്രതയില്ലാത്ത മതം’ (സൂറ: ബയ്യിന – 5 )

‘അവയുടെ മാംസമോ രക്തമോ അല്ലാഹുവിങ്കല്‍ എത്തുന്നതേയില്ല. എന്നാല്‍ നിങ്ങളുടെ  ധര്‍മ്മനിഷ്ഠയാണ്അവങ്കല്‍ എത്തുന്നത്’. (സൂറ: ഹജ്ജ്: 37)

‘(നബി(സ)യേ,) പറയുക: നിങ്ങളുടെ ഹൃദയങ്ങളിലുള്ളത് നിങ്ങള്‍ മറച്ചു വെച്ചാലും വെളിപ്പെടുത്തിയാലും അല്ലാഹു അറിയുന്നതാണ്’. (സൂറ: ആലു ഇംറാന്‍: 29)

1. അമീറുല്‍ മുഅ്മിനീന്‍ ഉമറുബ്‌നുല്‍ ഖത്വാബ്(റ) വില്‍ നിന്ന്, അദ്ദഹം പറഞ്ഞു: നബി(സ) ഇപ്രകാരം പറയുന്നതായി ഞാന്‍ കേട്ടിരിക്കുന്നു. പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിഫലം നല്‍കുന്നത് ഉദ്ദേശമനുസരിച്ച് മാത്രമാ കുന്നു. ഓരോ മനുഷ്യനും അവന്‍ ഉദ്ദേശിച്ചതെന്തോ അതണ്ടാണ് ലഭിക്കുക. ആരെങ്കിലും അല്ലാഹുവിലേക്കും അവന്‍റെ ദൂതനിലേക്കുമണ്ടാണ് പാലായനം നടത്തുന്നതെങ്കില്‍ അയാളുടെ ഹിജ്‌റ അല്ലാഹുവിലേക്കും തിരുദൂതനിലേക്കും തന്നെയായിരിക്കും. ആരുടെയെങ്കിലും പാലായനം അയാള്‍ നേടാനുദ്ദേശിക്കുന്ന ഐഹിക ക്ഷേമത്തേയോ, വിവാഹം ചെയ്യാനുദ്ദേശിക്കുന്ന സ്ത്രീയേയോ ലക്ഷ്യമാക്കിയാണെങ്കില്‍ അവനു ലഭിക്കുന്ന നേട്ടവും അതുതന്നെയായിരിക്കും. (മുത്തഫഖുന്‍ അലൈഹി)

മുഹദ്ദിസുകളുടെ തലവന്‍ ഇമാം അബ്ദുല്ലാഹ്മുഹമ്മദ് ബിന് ഇസ്മാഈല്‍ അല്‍ ബുഖാരിയും, അബുല്‍ഹുസൈന്‍ മുസ്‌ലിം ഇബ്‌നു ഹജ്ജാജ് അന്നയ്‌സാബൂരിയും തങ്ങളുടെ ഗ്രന്ഥങ്ങളില്‍ ഈ ഹദീസ് രേഖപ്പെടുത്തിയിരിക്കുന്നു. അവ രുമണ്ടാണ് വിശുദ്ധ ഖുര്‍ആനിനു ശേഷം വിരചിതമായ ഏറ്റവും സ്വീകാര്യമായ ഗ്രന്ഥങ്ങള്‍.

2. വിശ്വാസികളുടെ മാതാവായ ആയിശ(റ) പറയുന്നു: നബ(സ) പറയുക യുണ്ടായി: ‘കഅ്‌ ബക്കെതിരെ യുദ്ധം ചെയ്യാന്‍ ഒരു സൈന്യം വരും. അവര്‍ ബൈദാഇലെത്തിയാല്‍  അവരുടെ ആദ്യം മുതല്‍ അവസാനം വരെയുള്ള മുഴുവനാളുകളെയും ഭൂമി വിഴുങ്ങിക്കളയും’. ആയിശ(റ) പറയുന്നു: അല്ലാഹുവിന്‍റെ ദൂതരെ, യുദ്ധം ചെയ്യാത്തവരായി ആ പ്രദേശങ്ങളിലുള്ള ആളുകളും അവിടങ്ങളിലുള്ള വ്യാപാര സ്ഥലങ്ങളുമൊക്കെ അക്കൂട്ട ത്തില്‍പ്പെടുമോ എന്ന് ഞാന്‍ ചോദിച്ചു.അവിടുന്ന് പറയുകയുണ്ടായി: ‘അവരുടെ ആദ്യം മുതല്‍ അവസാനം വരെ നശിപ്പിക്കപ്പെടുകയും പിന്നീട് അവരവരുടെ ഉദ്ദേശമനുസരിച്ച് അന്ത്യനാളില്‍ പുനര്‍ജീവിപ്പിക്കപ്പെടു കയും ചെയ്യും’.

3. ജാബിര്‍(റ) നിവേദനം: ഞങ്ങള്‍ നബി(സ)യുടെ കൂടെ ഒരു പട നീക്കത്തിലായിരുന്നപ്പോള്‍ അവിടുന്ന് പറയുകയുണ്ടായി: നിങ്ങളുടെ കൂടെ താഴ്‌വാരങ്ങളും സമതലങ്ങളും താണ്ടിക്കടന്ന് യാത്രചെയ്യുന്ന ഒരു വിഭാഗ മാളുകള്‍ മദീനയിലുണ്ട്. (മനസ്സുകൊണ്ട് )അവര്‍ നിങ്ങളുടെ കൂടെത്തന്നെയായിരുന്നു. നിങ്ങളുടെ കൂടെ പുറപ്പെടുന്നതില്‍ നിന്നും അവര്‍ക്ക് തടസ്സമായത് രോഗമായിരുന്നു. ചില റിപ്പോര്‍ട്ടുകളില്‍  , ‘എന്നാല്‍ പ്രതിഫല ത്തിന്റെ കാര്യത്തില്‍ അവര്‍ നിങ്ങളോടൊപ്പം തന്നെയാണുള്ളതെന്നും’കൂടിയുണ്ട് . (മുസ്‌ലിം)

4. മഅ്‌നു ബിന്‌യസീദ്(റ) വില്‍ നിന്ന് നിവേദനം: എന്‍റെ പിതാവ് ദാനം ചെയ്യുന്നതിന്നായി അല്‍പം ദീനാറുകള്‍ പള്ളിയില്‍ ഇരിക്കുകയായിരുന്ന ഒരാളുടെ സമീപം വെച്ചു. ഞാന്‍ പോയി അതെടുക്കുകയും വീട്ടിലേ ക്ക് കൊണ്ട് വരികയും ചെയ്തു. അത് ക എന്‍റെ പിതാവ് പറഞ്ഞു: ഞാന്‍ നിനക്ക് വേണ്ടിയായിരുന്നില്ല അത് ദാനം ചെയ്തത്. അപ്പോള്‍ ഞാന്‍ ആ വിഷയത്തില്‍ നബി(സ) യുടെ അടുത്ത് പരാതി പറഞ്ഞു. അപ്പോള്‍ തിരുമേനി പറഞ്ഞു: ‘മഅ്ന്‍, നിങ്ങള്‍ എടുത്തത് നിങ്ങള്‍ക്കുള്ളത് തന്നെ. യസീദ്, നിങ്ങള്‍ക്ക് നിങ്ങളുടെ ഉദ്ദേശമനുസരിച്ച് പ്രതിഫലമുണ്ടായിരിക്കും’. (ബുഖാരി)

5. അബൂഹുറൈറ(റ)വില്‍ നിന്ന് നിവേദനം: നബ(സ)പറയുകയുണ്ടായി: ‘അല്ലാഹു നിങ്ങളുടെ ശരീരങ്ങളിലേക്കും ബാഹ്യ രൂപങ്ങളിലേക്കുമല്ല നോക്കുന്നത്, നിങ്ങളുടെ ഹൃദയങ്ങളിലേക്കത്രെ’.
(മുസ്‌ലിം)

6. അബൂമൂസ(റ)വില്‍ നിന്ന് നിവേദനം: ധീരത പ്രകടിപ്പിക്കുന്നതിനും, ലോകമാന്യത്തിനും, ഗോത്രമഹിമക്കുവേണ്ടിയും യുദ്ധം ചെയ്യുന്നവരില്‍ ആരണ്ടാണ് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ എന്ന് നബി(സ) യോട് ചോദിക്ക പ്പെട്ടു. അവിടുന്ന് പറഞ്ഞു: ‘അല്ലാഹുവിന്റെ വചനത്തിന്റെ ഉന്നതിക്കു വേണ്ടി പോരാടുന്നവന്‍ മാത്രമണ്ടാണ് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്തവനായിത്തീ രുക’.(മുത്തഫഖുന്‍ അലൈഹി)

7. അബൂബക്കര്‍(റ)വില്‍ നിന്ന് നിവേദനം: നബി(സ) പറയുകയുണ്ടായി: ‘വാളുമായി ഏറ്റുമുട്ടുന്ന രണ്ട്  വിശ്വാസികളില്‍ കൊന്നവനും കൊല്ലപ്പെട്ടവനും നരകത്തിലാണ്’. ഞാന്‍ ചോദിച്ചു: പ്രവാചകരെ, അവരില്‍ കൊല പാതകം നടത്തുന്നവന്‍ അങ്ങിനെത്തന്നെ, എന്നാല്‍ കൊല്ലപ്പെട്ടവന്‍റെ കാര്യമോ? നബി(സ) പറയുകയുണ്ടായി: ‘അവന്‍ തന്‍റെ കൂട്ടുകാരനെ വധിക്കുവാന്‍ കൊതിച്ചവനായിരുന്നു’. (മുത്തഫഖുന്‍ അലൈഹി)

8. അബൂഹുറൈറ(റ)വില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: വിശ്വാസിയുടെ പള്ളിയില്‍ വെച്ചുള്ള ജമാഅത്ത് നമസ്‌കാരം തന്റെ വീട്ടിലും അങ്ങാടിയിലുമുള്ള നമസ്‌കാരത്തേക്കാള്‍ ഇരുപത്തിഏഴോളം മടങ്ങ് പ്രതിഫലാര്‍ഹമാണ്. അതെന്തുകൊണ്ടെന്നാല്‍, ഒരാള്‍ പള്ളിയിലേക്ക് വുളു പിടിച്ച് പുറപ്പെടുമ്പോഴെല്ലാം നമസ്‌കാരമല്ലാതെ മറ്റൊന്നും അയാള്‍ ഉദ്ദേശിക്കുന്നില്ലങ്കില്‍ പള്ളിയിലെത്തുന്നതുവരെ അവന്‍ വെക്കുന്ന ഓരോ കാലടികള്‍ക്കുമനുസരിച്ച് അവന്റെ പദവി ഉയര്‍ന്നുകൊണ്ടേയിരിക്കുകയും അവന്റെ തിന്മ മായ്ക്കപ്പെട്ടു കൊണ്ടുമിരിക്കും. അവന്‍ പള്ളിയില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ പുറത്തുപോകുന്നത് വരെ നമസ്‌കരിക്കുന്ന വനെപ്പോലെത്തന്നെ യായിരിക്കും. മലക്കുകള്‍ അവനു വേണ്ടി  ഇങ്ങിനെ പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കും. അല്ലാഹുവേ, നീ അവനെ അനുഗ്രഹിക്കേണമേ; അവന് പൊറുത്തു കൊടുക്കേണമേ; അവന്റെ പശ്ചാതാപം സ്വീകരിക്കേണമേ. അവന്‍ തന്റെ ആ ഇരിപ്പില്‍ ആരേയും ഉപദ്രവിക്കാതിരിക്കുകയും വുളു നഷ്ടപ്പെടാതിരുക്കുകയും ചെയ്യണമെന്ന് നിബന്ധനയുണ്ടതിന്.  (മുത്തഫഖുന്‍ അലൈഹി)

9. ഇബ്‌നു അബ്ബാസ്‌(റ)വില്‍ നിന്ന് നിവേദനം: നബി(സ) തിരുമേനി അല്ലാഹുവില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത് കൊണ്ട്  പറയുന്നു: അല്ലാഹു നന്മയും തിന്മയും രേഖപ്പെടുത്തുകയും അത് വിശദീകരിക്കുകയും ചെയ്തു. ആരങ്കിലും ഒരു നന്മ ചെയ്യണമെന്ന് വിചാരിക്കുകയും പിന്നീട് അത് ചെയ്യാതിരിക്കുകയും ചെയ്താലും അനുഗ്രഹീതനായ രക്ഷിതാവ് അത് തന്റെയടുക്കല്‍ പരിപൂര്‍ണമായ ഒരു നന്മയായി രേഖപ്പെടുത്തും. അത് ചെയ്യുന്നുവെങ്കില്‍ പത്ത് മുതല്‍ എഴുനൂറുവരെ ഇരട്ടിയായും അതിലധികമായും അത് രേഖപ്പെടുത്തും. ഒരു തിന്മചെയ്യണമെന്ന് വിചാരിക്കുകയും അത് ഒഴിവാക്കുകയും ചെയ്താല്‍ ഒരു പരിപൂര്‍ണ്ണ നന്മയായി അത് രേഖപ്പെടുത്തും. അത് പ്രാവര്‍ത്തികമാക്കിയാല്‍ ഒരു തിന്മ മാത്രം രേഖപ്പെടുത്തും. (മുത്തഫഖുന്‍ അലൈഹി)

മക്കയുടേയും മദീനയുടേയും ഇടയിലുള്ള ഒരു പ്രദേശമാണ് ബൈദാ

This entry was posted in അദ്ധ്യായം 1: ബാഹ്യവും ആന്തരീകവുമായ മുഴുവന്‍ വാക്കുകളിലും പ്രവൃത്തികളിലും ഉദ്ദേശ ശുദ്ധിയും അല്ലാഹുവിന്‍റെ പ്രീതിയും. Bookmark the permalink.

Comments are closed.