സമ്മതം ചോദിക്കലും അതിന്‍റെ മര്യാദകളും

അല്ലാഹു പറഞ്ഞിരിക്കുന്നു. ഹേ, സത്യവിശ്വാസികളേ, നിങ്ങളുടേതല്ലാത്ത വീടുകളിൽ നിങ്ങൾ കടക്കരുത്, നിങ്ങൾ അനുവാദം തേടുകയും ആ വീട്ടുകാർക്ക് സലാം പറയുകയും ചെയ്തിട്ടല്ലാതെ, അതാണ് നിങ്ങൾക്ക് ഏറ്റവം ഉത്തമം (സൂറത്തുന്നൂർ: 27)

(നിങ്ങളിൽ നിന്നുള്ള കുട്ടികൾ പ്രായപൂർത്തിയെത്തിയാൽ അവരും അവർക്കു മുമ്പുള്ളവർ സമ്മതം ചോദിച്ചതു പോലെ തന്നെ സമ്മതം ചോദിക്കേണ്ടതാണ്. (സൂറത്തുന്നൂർ 59)

514 അബൂ മൂസൽ അഷ്അരീ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: ”അനുവാദം ചോദിക്കൽ മൂന്നു പ്രാവശ്യമാണ്. അനുവാദം നൽകിയാൽ പ്രവേശിക്കാം. അല്ലെങ്കിൽ തിരിച്ചു പകണം” .(മുത്തഫഖുൻ അലൈഹി)

515 സഹ്‌ല് ബ്‌നു സഅദ്‌(റ)വിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: ”നിശ്ചയം കണ്ണിന്റെ കാരണത്താലാണ് അനുവാദം ചോദിക്കണമെന്ന് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത് (മുത്തഫഖുൻഅലൈഹൈി)

516 കിൽദ ബ്‌നു ജന്തൽ(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു. ഒരിക്കൽ ഞാൻ സലാം പറയാതെ നബി(സ)യുടെ അരികിലെത്തി. അപ്പോൾ നബി(സ)പറഞ്ഞു. നീ തിരിച്ചു പോവുകയും അസ്സലാമു അലൈക്കും എന്ന് സലാം പറഞ്ഞ് അനുവാദം ചോദിച്ചു പ്രവേശിക്കുകയും ചെയ്യുക (അബൂദാവൂദ് ,തിർമുദി)

This entry was posted in അദ്ധ്യായം 5 : സലാം പറയൽ. Bookmark the permalink.