സ്വർണ്ണവും വെള്ളിയും അല്ലാത്ത ശുദ്ധിയുള്ള എല്ലാ പാത്രത്തിൽ നിന്നും കുടിക്കാം.

455 അബ്ദുല്ലാഹ് ഇബ്‌നു സൈദ്‌(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു, ഒരിക്കൽ നബി(സ)ഞങ്ങളുടെ അടുത്ത് വന്നു. അപ്പോൾ ഞങ്ങൾ അദ്ദേഹത്തിന് വുളു ചെയ്യാനുള്ള വെള്ളം ഒരു ചെമ്പു പാത്രത്തിൽ നൽകുകയും അതിൽ നിന്ന് അദ്ദേഹം വുളൂ ചെയ്യുകയും ചെയ്തു, (ബുഖാരി)

456 ജാബിർ(റ)വിൽ നിന്ന് നിവേദനം: നബി(സ)തന്റെ ഒരു കൂട്ടുകാരനോടൊപ്പം അൻസാരികളുടെ കൂട്ടത്തിൽപെട്ട ഒരാളുടെ അടുക്കൽ കടന്നുവന്നു, അങ്ങിനെ റസൂൽ(സ) ചോദിച്ചു. തോൽപാത്രത്തിലുള്ള തണുത്തവെള്ളം നിന്റെ പക്കലുണ്ടെങ്കിൽ തരിക, അതല്ലെങ്കിൽ ഞങ്ങൾ അതിൽ നിന്ന് വലിച്ചു കുടിച്ചു കൊള്ളാം (ബുഖാരി)

457 ഹുദൈഫ(റ)വിൽ നിന്ന് നിവേദനം: നബി(സ)നേരിയ പട്ടും കട്ടിയുള്ള പട്ടും സ്വർണ്ണത്തിന്റെയും വെള്ളിയുടെയും പാത്രങ്ങളിൽ കുടിക്കുന്നതും വിരോധിച്ചിട്ടു്, അദ്ദേഹം പറഞ്ഞു, അവ ഇഹത്തിൽ അവർക്കുള്ളതും പരലോകത്തിൽ നിങ്ങൾക്കുള്ളതുമാണ്. (മുത്തഫഖുൻ അലൈഹി)

458 ഉമ്മുസലമ(റ)വിൽ നിന്ന് നിവേദനം: റസൂൽ(സ) അരുളി, വെള്ളിയുടെ പാത്രത്തിൽ കുടിക്കുന്നവൻ തന്റെ വയറ്റിൽ നരകാഗ്നിയാണ്നിറക്കുന്നത് (മുത്തഫഖുൻ അലൈഹി)

This entry was posted in അദ്ധ്യായം 2 : ഭക്ഷണ മര്യാദകൾ. Bookmark the permalink.