451 ഇബ്‌നു അബ്ബാസ്(റ)വിൽ നിന്ന് നിവേദനം: ഞാൻ നബി(സ)യെ സംസംവെള്ളം കുടിപ്പിച്ചു. അദ്ദേഹം അത് നിന്നുകൊണ്ട് കുടിച്ചു. (മുത്തഫഖുൻ അലൈഹി)
452 ഇബ്‌നു ഉമർ(റ)വിൽ നിന്ന് നിവേദനം. നബി(സ)യുടെ കാലത്ത് ഞങ്ങൾ നടന്നു കൊണ്ട് തിന്നുകയും കുടിക്കുകയും ചെയ്തി ട്ടുണ്ട് (തിർമുദി)
453 അനസ് (റ)വിൽ നിന്ന് നിവേദനം: നിന്നുകൊണ്ട് കുടിക്കുന്നത് നബി(സ)വിലക്കി. ഖതാദ(റ)പറഞ്ഞു. അപ്പോൾ ഞങ്ങൾ അനസ്(റ)വിനോട് ചോദിച്ചു, ഭക്ഷണം കഴിക്കലോ, അദ്ദേഹം പറഞ്ഞു, അത് ഏറ്റവും ചീത്തയാണ്. (മുസ്‌ലിം) മറ്റൊരു റിപ്പോർട്ടിൽ നിശ്ചയം നിന്നു കൊണ്ട് കുടിക്കുന്നത് നബി(സ)വിലക്കിയിരിക്കുന്നു എന്നു്.