ഭക്ഷണത്തെ കുറ്റപ്പെടുത്താതിരിക്കലും അതിനെ പ്രശംസിക്കലും

432 അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: അദ്ദേഹംപറഞ്ഞു. നബി(സ)ഒരിക്കലും ഭക്ഷണത്തെ കുറ്റപ്പെടുത്താറുണ്ടാ യിരുന്നില്ല.അദ്ദേഹത്തിനിഷ്ടമായാൽ ഭക്ഷിക്കും, അല്ലെങ്കിൽ കഴിക്കാതിരിക്കും (മുത്തഫഖുൻ അലൈഹി)

433 ജാബിർ(റ)വിൽനിന്ന് നിവേദനം: ഒരിക്കൽ നബി(സ) തന്റെ പത്‌നിമാരോട് കറി ആവശ്യപ്പെട്ടു. അപ്പോൾ അവർ പറഞ്ഞു. ഞങ്ങളുടെ അടുത്ത് സുർക്കയല്ലാതെ മറ്റൊന്നുമില്ലല്ലോ, അപ്പോൾ അവിടുന്ന് അത് കൊണ്ടുവരാൻ പറയുകയും ഭക്ഷിക്കുകയും ചെയ്തുകൊണ്ട് പറഞ്ഞു. സുർക്ക എത്രമാത്രം മുന്തിയ കൂട്ടാനാണ്. (മുസ്‌ലിം)

This entry was posted in അദ്ധ്യായം 2 : ഭക്ഷണ മര്യാദകൾ. Bookmark the permalink.