Category Archives: അദ്ധ്യായം 17: നിഷിദ്ധങ്ങൾ

മുറിക്കാതെ തുടർച്ചയായി നോമ്പുനോൽക്കൽ നിഷിദ്ധം

1019 ഇബ്‌നു ഉമർ(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു. തുടർന്ന്(മുറിക്കാതെ) നോമ്പനുഷ്ഠിക്കൽ നബി(സ)നിരോധിച്ചിരിക്കുന്നു. അവർ ചോദിച്ചു. താങ്കൾ തുടർന്ന് നോമ്പനുഷ്ഠുക്കാറുണ്ടല്ലോ? അദ്ദേഹം പറഞ്ഞു. ഞാൻ നിങ്ങളെപോലെയല്ല. എന്നെ കുടിപ്പിക്കുകയും ഭക്ഷിപ്പിക്കുകയും ചെയ്യുന്നു്. (മുത്തഫഖുൻ അലൈഹി)

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on മുറിക്കാതെ തുടർച്ചയായി നോമ്പുനോൽക്കൽ നിഷിദ്ധം

വെള്ളിയാഴ്ച ദിവസം പ്രത്യേകം നോമ്പെടുക്കുന്നതും നമസ്‌കരിക്കുന്നതും കറാഹത്താണ്‌

1017 അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: നിങ്ങൾ രാത്രികളിൽ നിന്ന് വെള്ളിയാഴ്ച രാത്രി പ്രത്യേകം നമസ്‌കരി ക്കുകയോ ദിവസങ്ങളിൽ നിന്ന് വെള്ളിയാഴ്ച ദിവസം മാത്രമായി നോമ്പനുഷ്ഠിക്കുകയോ ചെയ്യരുത്. നിങ്ങൾ ഓരോരുത്തരും തുടർച്ചയായി ചെയ്യുന്ന നോമ്പുമായി അത് യോജിച്ചുവന്നാലല്ലാതെ.(മുസ്‌ലിം) 1018 ഉമ്മുൽ മുഅ്മിനീൻ ജുവൈരിയ(റ)വിൽ നിന്ന് നിവേദനം: ഒരിക്കൽ നബി(സ)വെള്ളിയാഴ്ചദിവസം അവരുടെ അടുക്കൽ കടന്നുവന്നു. അവരപ്പോൾ … Continue reading

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on വെള്ളിയാഴ്ച ദിവസം പ്രത്യേകം നോമ്പെടുക്കുന്നതും നമസ്‌കരിക്കുന്നതും കറാഹത്താണ്‌

ഇഖാമത്തിനു ശേഷം സുന്നത്ത് നമസ്‌കരിക്കൽ ശരിയല്ല

1016 അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: നമസ്‌കാരത്തിന് ഇഖാമത്ത് കൊടുക്കപ്പെട്ടാൽ ഫർളല്ലാത്ത നമസ്‌കാരമില്ല. (മുസ്‌ലിം)

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on ഇഖാമത്തിനു ശേഷം സുന്നത്ത് നമസ്‌കരിക്കൽ ശരിയല്ല

നമസ്‌കരിക്കുന്നവന്റെ മുമ്പിലൂടെ നടന്നു പോകൽ നിഷിദ്ധം

1015 അബ്ദുല്ലാഹ് ഇബ്‌നുഹാരിസ് ഇബ്‌നുസ്വമ്ത്ത്(റ) വിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: നമസ്‌ക്കരിക്കുന്നവന്റെ മുമ്പിലൂടെ നടന്നുപോകുന്നവൻ തനിക്കുള്ള പാപങ്ങളെന്താണെന്ന് അറിയുന്നപക്ഷം, 40 നിർത്തമാണ് അവന്റെ മുമ്പിലൂടെ നടന്നുപോകുന്നതിനെക്കാൾ ഉത്തമം. റിപ്പോർട്ടർ പറയുന്നു, നാൽപത് ദിവസമോ മാസമോ കൊല്ലമോ ഏതാണ് നബി(സ)പറഞ്ഞത് എന്നെനിക്കറിയില്ല.(മുത്തഫഖുൻ അലൈഹി)

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on നമസ്‌കരിക്കുന്നവന്റെ മുമ്പിലൂടെ നടന്നു പോകൽ നിഷിദ്ധം

ഖബറിലേക്ക് തിരിഞ്ഞ് നമസ്‌കരിക്കൽ നിഷിദ്ധം

1014. അബൂമർസദീ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട് . നിങ്ങൾ ഖബറുകളിലേക്ക് തിരിഞ്ഞു നമസ്‌കരിക്കുകയോ അതിൻമേൽ ഇരിക്കുകയോ ചെയ്യരുത്. (മുസ്‌ലിം)

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on ഖബറിലേക്ക് തിരിഞ്ഞ് നമസ്‌കരിക്കൽ നിഷിദ്ധം

അനാവശ്യമായി നമസ്‌കാരത്തിനിടക്ക് തിരിഞ്ഞു നോക്കുന്നത് തെറ്റ്‌

1013. ആയിശ(റ)വിൽ നിന്ന് നിവേദനം: അവർ പറഞ്ഞു. നമസ്‌കാരത്തിനിടക്ക് തിരിഞ്ഞു നോക്കുന്നതിനെ കുറിച്ച് ഞാൻ നബി(സ)യോട് ചോദിച്ചു. അപ്പോൾ അവിടുന്ന് പറഞ്ഞു. അത് ഒരു ദാസന്റെ നമസ്‌കാരത്തിൽ നിന്ന് പിശാച് തട്ടിക്കൊണ്ട് പോകുന്ന അംശമാണ്. (ബുഖാരി) 1013. ആയിശ(റ)വിൽ നിന്ന് നിവേദനം: അവർ പറഞ്ഞു. നമസ്‌കാരത്തിനിടക്ക് തിരിഞ്ഞു നോക്കുന്നതിനെ കുറിച്ച് ഞാൻ നബി(സ)യോട് ചോദിച്ചു. അപ്പോൾ … Continue reading

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on അനാവശ്യമായി നമസ്‌കാരത്തിനിടക്ക് തിരിഞ്ഞു നോക്കുന്നത് തെറ്റ്‌

നമസ്‌കാരത്തിൽ ആകാശത്തിലേക്ക് കണ്ണ് ഉയർത്തൽ വിരോധിക്കപ്പെട്ടതാണ്‌

1012. അനസ്‌(റ)വിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞിരിക്കുന്നു: നമസ്‌കാരത്തിൽ ആകാശത്തിലേക്ക് കണ്ണ് ഉയർത്തുന്നവരുടെ സ്ഥിതി എന്താണ്. അവരെ പറ്റി നബി(സ)പറഞ്ഞു: അപ്രകാരം ചെയ്യുന്നതിൽ നിന്ന് അവർ വിരമിക്കുകതന്നെ ചെയ്യണം, അല്ലാത്തപക്ഷം അവരുടെ കണ്ണുകൾ റാഞ്ചിയെടുക്കപ്പെടട്ടെ (ബുഖാരി).

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on നമസ്‌കാരത്തിൽ ആകാശത്തിലേക്ക് കണ്ണ് ഉയർത്തൽ വിരോധിക്കപ്പെട്ടതാണ്‌

ഭക്ഷണം ഹാജറുള്ളപ്പോഴും വിസർജ്ജനത്തിന് മുട്ടുമ്പോഴും നമസ്‌കരിക്കൽ കറാഹത്താണ്‌

1011. ആയിശ(റ)വിൽ നിന്ന് നിവേദനം: അവർ പറഞ്ഞു. നബി(സ) പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് . ഭക്ഷണം ഹാജറുള്ളപ്പോഴോ വിസർജ്ജനത്തിന് ഉദ്ദേശിക്കുമ്പോഴോ നമസ്‌കരമില്ല. (മുസ്‌ലിം)

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on ഭക്ഷണം ഹാജറുള്ളപ്പോഴും വിസർജ്ജനത്തിന് മുട്ടുമ്പോഴും നമസ്‌കരിക്കൽ കറാഹത്താണ്‌

നമസ്‌കാരത്തിൽ കൈ ഊരയിൽ വച്ച് നമസ്‌കരിക്കൽ കറാഹത്താണ്‌

1010. അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു. നമസ്‌കാരത്തിൽ കൈ ഊരയിൽ വച്ച് നമസ്‌കരിക്കൽ നബി(സ) വിരോധിച്ചിരിക്കുന്നു. (മുത്തഫഖുൻ അലൈഹി)

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on നമസ്‌കാരത്തിൽ കൈ ഊരയിൽ വച്ച് നമസ്‌കരിക്കൽ കറാഹത്താണ്‌

ഇമാം തല ഉയർത്തുന്നതിന് മുമ്പ് പിന്തുടരുന്നവർ റുകൂഇൽ നിന്നും സുജൂദിൽ നിന്നും തല ഉയർത്തൽ നിഷിദ്ധം

1009 അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു. നബി(സ)പറഞ്ഞിരിക്കുന്നു: ഇമാം തല ഉയർത്തുന്നതിന് മുമ്പ് പിന്തുടരുന്നവർ തലഉയർത്തിയാൽ അല്ലാഹു അവന്റെ തല കഴുതയുടെ തലയാക്കുന്നതോ, അവന്റെ രൂപം കഴുതയുടെ രൂപമാക്കുന്നതോ നിങ്ങൾ ഭയപ്പെടുന്നില്ലേ? (മുത്തഫഖുൻ അലൈഹി)

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on ഇമാം തല ഉയർത്തുന്നതിന് മുമ്പ് പിന്തുടരുന്നവർ റുകൂഇൽ നിന്നും സുജൂദിൽ നിന്നും തല ഉയർത്തൽ നിഷിദ്ധം