സ്ത്രീ ഏകയായി യാത്ര ചെയ്യൽ നിഷിദ്ധം

590 ഇബ്‌നു അബ്ബാസ്‌(റ)വിൽ നിന്ന് നിവേദനം: നിശ്ചയം നബി(സ)പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് . മഹ്‌റമ് (ഭർത്താവോ വിവാഹം നിഷിദ്ധമായിട്ടുള്ള അടുത്ത ബന്ധുവോ) കൂടെയില്ലാതെ സ്ത്രീയുടെ കൂടെ ഒരു പുരുഷനും ഒഴിഞ്ഞിരിക്കാൻ പാടില്ല, മഹ്‌റമിന്റെ കൂടെ അല്ലാതെ അവൾ യാത്രചെയ്യാനും പാടില്ല. അപ്പോൾ ഒരാൾ ചോദിച്ചു: അല്ലാഹു വിന്റെ പ്രവാചകരേ(സ), ഞാൻ യുദ്ധത്തിൽ പങ്കെടുക്കാമെന്ന് തീരുമാനിക്കുകയും എന്റെ ഭാര്യ ഹജ്ജിന് പുറപ്പെടുകയും ചെയ്തിട്ടുണ്ടല്ലോ. അപ്പോൾ അവിടുന്ന് പറഞ്ഞു: ”എങ്കിൽ നീ അവളുടെ കൂടെ പോയി ഹജ്ജ് നിർവ്വഹിക്കുക” (മുത്തഫഖുൻ അലൈഹി)

591 അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നിശ്ചയം നബി(സ) പറഞ്ഞു. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു സ്ത്രീയും അവളുടെ മഹ്‌റമിന്റെ കൂടെയല്ലാതെ ഒരു രാത്രിയും പകലും നീണ്ടു നിൽക്കുന്നത്ര ദൂരം യാത്ര ചെയ്യാൻ പാടില്ല. (മുത്തഫഖുൻ അലൈഹി)

This entry was posted in അദ്ധ്യായം 7 : യാത്രാ മര്യാദകൾ. Bookmark the permalink.