കുടുംബത്തിലേക്ക് പകലിൽ തിരിച്ചെത്തൽ

586 ജാബിർ(റ)വിൽ നിന്ന് നിവേദനം: നിശ്ചയം നബി(സ) പറഞ്ഞിരിക്കുന്നു. നിങ്ങളിൽ ആരുടെയെങ്കിലും അസാന്നിദ്ധ്യം ദീർഘിച്ചതായാൽ രാത്രി സമയത്ത് തിരിച്ചെത്തി അയാൾ തന്റെ ഭാര്യയെ മുട്ടിവിളിക്കരുത്. മറ്റൊരു റിപ്പോർട്ടിലുള്ളത് ”രാത്രിയിൽ തന്റെ ഭാര്യയെ മുട്ടിവിളിക്കുന്നത് നബി(സ)വിരോധിച്ചിരിക്കുന്നു” എന്നാകുന്നു. (മുത്തഫഖുൻ അലൈഹി)

587 അനസ്‌(റ)വിൽ നിന്ന് നിവേദനം: നബി(സ)രാത്രിയിൽ തന്റെ പത്‌നിമാരുടെ അരികിലെത്തി മുട്ടിവിളിക്കാറുണ്ടായിരുന്നില്ല. പ്രഭാതത്തിലോ പ്രദോഷത്തിലോ ആയിരുന്നു അദ്ദേഹം ചെല്ലാറുണ്ടാ യിരുന്നത്. (മുത്തഫഖുൻ അലൈഹി)

This entry was posted in അദ്ധ്യായം 7 : യാത്രാ മര്യാദകൾ. Bookmark the permalink.