മയ്യിത്ത് നമസ്‌കാരവും ജനാസയെ അനുഗമിക്കലും ഖബറടക്കത്തിൽ പങ്കെടുക്കലും

551 അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: വിശ്വാസത്തോടെയും പ്രതിഫലേഛയോടുംകൂടി വല്ലവനും ഒരു മുസ്‌ലിമിന്റെ ജനാസ(മയ്യിത്ത്)യെ അനുഗമിക്കുകയും നമസ്‌കാരം നിർവ്വഹിക്കുകയും മറവു ചെയ്യുന്നത്‌വരെ അതോടൊപ്പമുണ്ടാവുകയും ചെയ്താൽ രണ്ട് ഖീറാത്ത് പ്രതിഫലവും കൊണ്ടാണ് അയാൾ തിരിച്ചു പോവുക. ഓരോ ഖീറാത്തും ഉഹ്ദ് മലയോളം ഉണ്ടായിരിക്കും. വല്ലവനും നമസ്‌കാരം മാത്രം നിർവ്വഹിച്ച് മറവു ചെയ്യുന്നതിനു മുമ്പ് പോയാൽ അയാൾ ഒരു ഖീറാത്തുമായിട്ടണ്ടാണ് തിരിച്ചു പോവുക. (മുത്തഫഖുൻ അലൈഹി).

552 ഉമ്മു അതിയ്യ(റ)വിൽ നിന്ന് നിവേദനം: ജനാസയെ അനുഗമിക്കുന്നതിൽ നിന്ന് ഞങ്ങൾ വിലക്കപ്പെട്ടിരുന്നു, എന്നാൽ അത് കർശനമാക്കപ്പെട്ടിരുന്നില്ല. (മുത്തഫഖുൻ അലൈഹി).

This entry was posted in അദ്ധ്യായം 6 : രോഗ സന്ദർശനവും ജനാസയെ അനുഗമിക്കലും മയ്യിത്ത് നമസ്‌കാരം നിർവ്വഹിക്കലും അനുബന്ധ കാര്യങ്ങളും. Bookmark the permalink.