Author Archives: admin

മുഹമ്മദി(സ)ന് വെളിപാടുകള്‍ വന്നിരിക്കാം. എന്നാല്‍ അവ പൈശാചിക വെളിപാടുകള്‍ ആയിക്കൂടെ?

ക്രൈസ്തവ വിമര്‍ശകരാണ് മുഹമ്മദ് നബിക്ക് ലഭിച്ച വെളിപാടുകള്‍ പിശാചില്‍നിന്നാണെന്ന ആരോപണം ഉന്നയിക്കുന്നത്. മുഹമ്മദി(സ)ന്  ലഭിച്ച വെളിപാടുകള്‍ പിശാചുബാധയുടെ ഫലമായുണ്ടായതാണെന്ന് വരുത്തിത്തീര്‍ക്കാനാണ് സി.ഡി. ഫാണ്ടര്‍, ക്ളേയ്ര്‍ ടിസ്ഡാല്‍, ജോഷ്മാക്ഡവല്‍, ജോണ്‍ജില്‍ ക്രിസ്റ്റ്, ജി. നെഹ്ല്‍സ് തുടങ്ങിയ ക്രൈസ്തവ ഗ്രന്ഥകാരന്മാരെല്ലാം ശ്രമിച്ചിരിക്കുന്നത്. യേശുക്രിസ്തുവിന്റെ ക്രൂശീകര ണത്തെയും അതുമൂലമുള്ള പാപപരിഹാരത്തെയും നിഷേധിച്ചു കൊണ്ട് മനുഷ്യരാശിയെ പാപത്തിന്റെ ഗര്‍ത്തത്തില്‍തന്നെ തളച്ചിടുവാനുള്ള പിശാചിന്റെ … Continue reading →

Posted in ക്രൈസ്തവത - ചോദ്യോത്തരങ്ങള്‍, ഖുര്‍ആനിന്റെ രചന, ഖുര്‍ആന്‍ വിമര്‍ശനം, പൈശാചിക വെളിപാടുകള്‍, പ്രവാചക വിമര്‍ശനം | Leave a comment

മുഹമ്മദി(സ)ന് ഉന്മാദരോഗമായിരുന്നുവെന്നും വെളിപാടുകള്‍ വരുന്നതുപോലെയുള്ള തോന്നല്‍ പ്രസ്തുത രോഗത്തിന്റെ ലക്ഷണമാണെന്നും വന്നു കൂടെ? സമകാലികരാല്‍ അദ്ദേഹം ഭ്രാന്തനെന്ന് അധിക്ഷേപിക്കപ്പെടുകയും ചെയ്തിട്ടുണ്ടല്ലോ?

യുക്തിവാദികളായ വിമര്‍ശകന്മാര്‍ പ്രധാനമായും ഉന്നയിക്കുന്ന ആരോ പണമാണ് മുഹമ്മദ്(സ) നബിക്ക് ഉന്മാദരോഗ (Schizophrenia) മായിരുന്നുവെന്നത്. ദൈവത്തിന്റെ അസ്തിത്വം അംഗീകരിക്കാത്തവരെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് വെളിപാടുകളുടെ സത്യതയെക്കുറിച്ച് എത്രതന്നെ പറഞ്ഞാലും ഉള്‍ക്കൊള്ളാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ  നിരീശ്വരവാദികളോടുള്ള ചര്‍ച്ച തുടങ്ങേണ്ടത് ദൈവാസ്തിത്വത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടാണ്്. പടച്ചതമ്പുരാന്റെ അസ്തിത്വംതന്നെ അംഗീകരിക്കാത്തവരെ അവനില്‍നിന്നുള്ള വെളിപാടുകള്‍ സത്യസന്ധമാണെന്ന് സമ്മതിപ്പിക്കുന്ന തെങ്ങനെ? ചോദ്യത്തിന്റെ രണ്ടാം ഭാഗമാണ് ആദ്യമായി … Continue reading →

Posted in ഉന്‍മാദരോഗം, ഖുര്‍ആനിന്റെ രചന, ഖുര്‍ആന്‍ വിമര്‍ശനം, പ്രവാചക വിമര്‍ശനം, യുക്തിവാദം - ചോദ്യോത്തരങ്ങള്‍ | Leave a comment

അധാര്‍മികതയില്‍ മുങ്ങിക്കുളിച്ചിരുന്ന സമൂഹത്തെ ധാര്‍മികതയിലേക്ക് നയിക്കുവാന്‍ വേണ്ടി മുഹമ്മദ്(സ) രചിച്ച കൃതിയാണ് ഖുര്‍ആന്‍ എന്നു പറഞ്ഞാല്‍ അതു നിഷേധിക്കുവാന്‍ കഴിയുമോ?

ജനങ്ങളെ ധാര്‍മികതയിലേക്ക് നയിക്കുന്ന ഗ്രന്ഥമാണ് ഖുര്‍ആന്‍. മദ്യ ത്തിലും മദിരാക്ഷിയിലും യുദ്ധങ്ങളിലും സായൂജ്യമടഞ്ഞിരുന്ന ഒരു സമൂഹ ത്തെ കേവലം 23 വര്‍ഷക്കാലം കൊണ്ട് ധാര്‍മികതയുടെ പ്രയോക്താക്കളും പ്രചാരകരുമാക്കിയ ഗ്രന്ഥമെന്ന ഖ്യാതി ഖുര്‍ആനിനു മാത്രം അവകാശപ്പെ ട്ടതാണ്. എന്നാല്‍ ധാര്‍മിക നവോത്ഥാനത്തിനുവേണ്ടി മുഹമ്മദ്(സ) രചി ച്ചുകൊണ്ട് ദൈവത്തില്‍ ആരോപിച്ച ഗ്രന്ഥമാണ് ഖുര്‍ആന്‍ എന്ന വാദ ഗതി അടിസ്ഥാന … Continue reading →

Posted in ഖുര്‍ആനിന്റെ രചന, ഖുര്‍ആന്‍ വിമര്‍ശനം, പ്രവാചക വിമര്‍ശനം | Leave a comment

അസംഘടിതരായിരുന്ന അറബികളെ സംഘടിപ്പിക്കുകയും ഉന്നതിയിലേക്ക് നയിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ മുഹമ്മദ്(സ) നിര്‍മിച്ചെടുത്ത ഗ്രന്ഥമാണ് ഖുര്‍ആനെന്ന് കരുതിക്കൂടെ?

അറബികളെ ഐക്യപ്പെടുത്തുകയും പുരോഗതിയിലേക്ക് നയിക്കുകയു മായിരുന്നു ഖുര്‍ആനിന്റെ പിന്നിലുള്ള ലക്ഷ്യമെങ്കില്‍ അതിലെ പ്രതിപാദന ങ്ങളില്‍നിന്ന് ഇക്കാര്യം വ്യക്തമാവുമായിരുന്നു. എന്നാല്‍, ഖുര്‍ആന്‍ ഒരാവര്‍ത്തി വായിച്ച ഒരാള്‍ക്ക് അതില്‍ അറബി ദേശീയതയുടെ  ഉയിര്‍ത്തെഴുന്നേല്‍പ്പ് ഒരു വിഷയമായി വരുന്നേയില്ലെന്ന വസ്തുത വ്യക്തമാവുന്നതാണ്. അറബികളുടെ നവോത്ഥാനമായിരുന്നു ഖുര്‍ആന്‍ രചനക്കുപിന്നിലുള്ള ഉദ്ദേശ്യമെന്ന വാദം താഴെ പറയുന്ന വസ്തുതകള്‍ക്കുമുന്നില്‍ അടിസ്ഥാന രഹിതമായിത്തീരുന്നു. ഒന്ന്: അറബികളുടെ … Continue reading →

Posted in ഖുര്‍ആനിന്റെ രചന, ഖുര്‍ആന്‍ വിമര്‍ശനം, പ്രവാചക വിമര്‍ശനം | Leave a comment

അധികാരമായിരുന്നു മുഹമ്മദ്(സ) ലക്ഷ്യമാക്കിയിരുന്നതെന്ന് കരുതുന്നതിലെന്താണ് തെറ്റ്?

അധികാരമോഹമെന്നാല്‍ എന്താണ്? രാജ്യത്തിന്റെ അധികാരം കൈ ക്കലാക്കി സുഖസമൃദ്ധമായ ജീവിതം നയിക്കാനുള്ള ആഗ്രഹം. പതിമൂന്ന് വര്‍ഷത്തെ കഷ്ടപ്പാടുകള്‍ക്കും പീഡനങ്ങള്‍ക്കും ശേഷം പലായനം ചെയ്തു മദീനയിലെത്തിയ പ്രവാചകന് അധികാരം ലഭിച്ചുവെന്നത് നേരാണ്. എന്നാല്‍, അദ്ദേഹത്തിന് അധികാരം സുഖലോലുപതയ്ക്കുള്ള മാര്‍ഗമായി രുന്നില്ല. ഭരണാധികാരിയായിരിക്കുമ്പോഴും ഈത്തപ്പനപ്പായയില്‍ അന്തിയുറങ്ങുകയും വസ്ത്രങ്ങള്‍ സ്വയം അലക്കുകയും പാദരക്ഷകള്‍ തുന്നുകയും ആടിനെ കറക്കുകയും ചെയ്യുന്ന മനുഷ്യനെ … Continue reading →

Posted in അധികാരമോഹം, ഖുര്‍ആനിന്റെ രചന, ഖുര്‍ആന്‍ വിമര്‍ശനം, പ്രവാചക വിമര്‍ശനം | Leave a comment

താന്‍ ദൈവദൂതനാണെന്ന് വരുത്തിത്തീര്‍ത്തിട്ട് ലഭിക്കുന്ന ഭൌതിക നേട്ടങ്ങളായിക്കൂടെ ഖുര്‍ആനിന്റെ രചനക്കു പിന്നില്‍ മുഹമ്മദി (സ)ന്റെ ലക്ഷ്യം?

അനാഥനായി വളര്‍ന്ന മുഹമ്മദ്(സ) ചെറുപ്പത്തില്‍ ഒരുപാട് കഷ്ടപ്പാടുകള്‍ അനുഭവിച്ചിരിക്കാം. എന്നാല്‍, തന്റെ 25-ാം വയസ്സില്‍ നാല്‍പതുകാരിയായ കച്ചവടക്കാരി ഖദീജ(റ)യെ വിവാഹം ചെയ്തതിനുശേഷം  അദ്ദേ ഹത്തിന്റെ ജീവിതനിലവാരം സ്വാഭാവികമായും മെച്ചപ്പെട്ടതായി മാറിയിരിക്കണം. അത്യാവശ്യം നല്ല സാമ്പത്തിക ശേഷിയുണ്ടായിരുന്ന ഖദീജ(റ)യുടെ ഭര്‍ത്താവായിരുന്ന  അദ്ദേഹം സാമ്പത്തിക ക്ളേശങ്ങള്‍ അനുഭവിച്ചിരിക്കാനുള്ള സാധ്യത വിരളമാണ്. ഖദീജയുമായുള്ള മുഹമ്മദി(സ)ന്റെ വിവാഹം നടന്നത് പ്രവാചകത്വം ലഭിക്കുന്നതിന് … Continue reading →

Posted in ഖുര്‍ആനിന്റെ രചന, ഖുര്‍ആന്‍ വിമര്‍ശനം, പ്രവാചക വിമര്‍ശനം, സ്വാര്‍ഥത | Leave a comment

മുഹമ്മദ് നബി(സ)യുടെ രചനയാണ് ഖുര്‍ആന്‍ എന്നു വാദിച്ചുകൂടെ?

മുഹമ്മദ് നബി(സ) ജീവിച്ചത് ചരിത്രത്തിന്റെ വെളിച്ചത്തിലാണ്. അദ്ദേ ഹത്തിലൂടെയാണ് ലോകം ഖുര്‍ആന്‍ ശ്രവിച്ചത്. അതുകൊണ്ടുതന്നെ ഖുര്‍ആനിന്റെ ദൈവികത അംഗീകരിക്കാത്തവരെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് പറയാനുള്ളത് ഇത് മുഹമ്മദി(സ)ന്റെ രചനയാണെന്നാണ്. ഈ വാദം വിശദമായി ചര്‍ച്ച ചെയ്യേണ്ടതാണ്. ചര്‍ച്ചയുടെ ആമുഖമായി നാം മനസ്സിലാക്കേണ്ട ചില വസ്തുതകളുണ്ട്. അവയുടെ അടിത്തറയില്‍നിന്നുകൊണ്ടായിരിക്കണം മുഹമ്മദ് നബി(സ)യില്‍ ഖുര്‍ആനിന്റെ കര്‍തൃത്വം ആരോപിക്കുന്നത്. ഒന്ന്: നാല്‍പതു … Continue reading →

Posted in ഖുര്‍ആനിന്റെ രചന | Leave a comment

ദൈവികമാണെന്ന സ്വയം അവകാശവാദം കൊണ്ടുമാത്രം ഒരു ഗ്രന്ഥം ദൈവികമാകുമോ?

ഇല്ല. ദൈവികമാണെന്ന് അവകാശപ്പെടുന്ന ഏതൊരു ഗ്രന്ഥവും  അതി ന്റെ ദൈവികത തെളിയിക്കേണ്ടതുണ്ട്. എന്നാല്‍, ഒരു ഗ്രന്ഥം ദൈവികമാണെങ്കില്‍ അത് സ്വയമോ അതല്ലെങ്കില്‍ അതുമായി വന്ന പ്രവാചകനോ പ്രസ്തുത വാദം ഉന്നയിക്കേണ്ടതുണ്ടെന്നത് പ്രാഥമികമായ ഒരു കാര്യമാകുന്നു. ഗ്രന്ഥം സ്വയമോ അതുമായി വന്ന വ്യക്തിയോ അത് ദൈവികമാണെന്ന അവകാശവാദം ഉന്നയിക്കാത്തിടത്തോളം മറ്റാര്‍ക്കും ആ വാദം ഉന്നയിക്കാന്‍ അവകാശമില്ലെന്നതാണ് യാഥാര്‍ഥ്യം. … Continue reading →

Posted in ഖുര്‍ആനിന്റെ അവകാശവാദം, ഖുര്‍ആന്‍ വിമര്‍ശനം | Leave a comment

2. തിമോത്തെയോസ് 3:16-ല്‍ ബൈബിള്‍ ദൈവവചനമാണെന്ന് പറയുന്നുണ്ടല്ലോ. ഇതിന്റെ വിവക്ഷയെന്താണ്?

“യേശുക്രിസ്തുവിലുള്ള ഈ വിശ്വാസത്തിലൂടെ രക്ഷപ്രാപിക്കാന്‍ നിന്നെ പ്രബോധിപ്പിക്കുന്ന വിശുദ്ധ ലിഖിതങ്ങള്‍ ബാല്യം മുതലേ നിനക്കു പരിചയമുണ്ടല്ലോ. വിശുദ്ധ ലിഖിതങ്ങളെല്ലാം ദൈവനിവേശിതമാണ്; പഠിപ്പിക്കാനും ശാസിക്കാനും തെറ്റുതിരുത്താനും നീതിയിലുള്ള പരിശീലനത്തിനും അത് ഉപകരിക്കുന്നു” (2 തിമൊത്തെയോസ് 3:15-16). ഇവിടെ, പൌലോസ് വിശുദ്ധ ലിഖിതങ്ങളെന്ന് പറഞ്ഞത് ബൈബിള്‍ പുസ്തകങ്ങളെക്കുറിച്ചാണെങ്കില്‍ മാത്രമേ ബൈബിള്‍ ദൈവനിവേശിതമാണെന്ന് അതുതന്നെ അവകാശവാദം ഉന്നയിച്ചുവെന്ന് പറയാനാകൂ. എന്നാ … Continue reading →

Posted in ക്രൈസ്തവത - ചോദ്യോത്തരങ്ങള്‍, ഖുര്‍ആനിന്റെ അവകാശവാദം, ഖുര്‍ആന്‍ വിമര്‍ശനം, വിമര്‍ശനം | Leave a comment

മറ്റു വേദങ്ങളും ദൈവികമാണെന്ന് അവകാശപ്പെടുന്നില്ലേ?

ഇല്ല. മറ്റു വേദഗ്രന്ഥങ്ങളൊന്നുംതന്നെ സ്പഷ്ടവും വ്യക്തവുമായി അവ ദൈവികമാണെന്ന് സ്വയം പ്രഖ്യാപിക്കുന്നില്ല.

Posted in ഖുര്‍ആനിന്റെ അവകാശവാദം, ഖുര്‍ആനെ കുറിച്ച്, ഖുര്‍ആന്‍ വിമര്‍ശനം, വിമര്‍ശനം | Leave a comment

ഖുര്‍ആന്‍ സ്വയം ദൈവികമാണെന്ന് അവകാശപ്പെടുന്നുണ്ടോ?

അതെ. വിശുദ്ധ ഖുര്‍ആന്‍ സ്വയംതന്നെ ദൈവികമാണെന്ന വസ്തുത ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ട്്. “ഈ ഗ്രന്ഥത്തിന്റെ അവതരണം സര്‍വലോക രക്ഷിതാവിങ്കല്‍ നിന്നാകുന്നു. ഇതില്‍ യാതൊരു സംശയവുമില്ല” (32:2). “തീര്‍ച്ചയായും ഇത് ലോക രക്ഷിതാവ് അവതരിപ്പിച്ചതുതന്നെയാകു ന്നു” (26:192) “പ്രതാപിയും കരുണാനിധിയുമായിട്ടുള്ളവന്‍ അവതരിപ്പിച്ചതത്രേ ഇത്” (36:5)

Posted in ഖുര്‍ആനിന്റെ അവകാശവാദം, ഖുര്‍ആനെ കുറിച്ച്, ഖുര്‍ആന്‍ വിമര്‍ശനം, വിമര്‍ശനം | Leave a comment

ഖുര്‍ആന്‍ ദൈവിക ഗ്രന്ഥമാണെന്നതിന് എന്താണ് തെളിവ്?

ഖുര്‍ആന്‍ ദൈവിക ഗ്രന്ഥമാണെന്നതിനുള്ള ചില തെളിവുകള്‍ താഴെ പ്പറയുന്നു: 1. അത് സ്വയം ദൈവിക ഗ്രന്ഥമാണെന്ന് പ്രഖ്യാപിക്കുന്നു. 2. അത് അന്ത്യനാളുവരെ മാറ്റമില്ലാതെ നിലനില്‍ക്കുന്നു. 3. അത് പ്രദാനം ചെയ്യുന്ന സാന്മാര്‍ഗികക്രമം കിടയറ്റതാണ്. 4. അത് പ്രായോഗികമാണ്. 5. അത് പഠിപ്പിക്കുന്ന ചരിത്രം കളങ്കരഹിതവും സത്യസന്ധവുമാണ്. 6. അതിന്റെ സാഹിത്യം നിസ്തുലമാണ്. 7. അത് നടത്തിയ … Continue reading →

Posted in ഖുര്‍ആനെ കുറിച്ച്, ഖുര്‍ആന്‍ വിമര്‍ശനം, വിമര്‍ശനം | Leave a comment

ഖുര്‍ആനിലെ വാക്യങ്ങള്‍, അധ്യായങ്ങള്‍ എന്നിവയെപ്പറ്റി…?

ഖുര്‍ആനില്‍ 114 അധ്യായങ്ങളാണുള്ളത്. അധ്യായത്തിന് ‘സൂറത്ത്’ എന്ന് പേര്. ഓരോ സൂറത്തുകള്‍ക്കും വ്യത്യസ്തങ്ങളായ പേരുകള്‍ നല്‍കപ്പെട്ടിട്ടുണ്ട്. ചില അധ്യായങ്ങളുടെ പ്രാരംഭശബ്ദങ്ങള്‍ അവയുടെ നാമ ങ്ങളായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു. മറ്റു ചില സൂറത്തുകള്‍ക്ക് അവയുടെ മധ്യത്തില്‍ പരാമര്‍ശിക്കപ്പെട്ട ഏതെങ്കിലും കാര്യങ്ങളാണ് പേരുകളായി നല്‍കപ്പെട്ടിരിക്കുന്നത്. പ്രതിപാദിക്കപ്പെട്ട പ്രധാന വിഷയങ്ങളെ സൂചിപ്പിക്കുന്ന നാമങ്ങള്‍ നല്‍കപ്പെട്ട സൂറത്തുകളുമുണ്ട്. മറ്റു ചില സൂറത്തുകളുടെ പേരുകളാവട്ടെ … Continue reading →

Posted in ഖുര്‍ആനെ കുറിച്ച് | Leave a comment

ഖുര്‍ആനിന്റെ പ്രതിപാദന ശൈലി…?

പടച്ചതമ്പുരാന്റെ വചനങ്ങളാണ് ഖുര്‍ആനിലുള്ളത്. മനുഷ്യരാണ് അതിന്റെ സംബോധിതര്‍. സാധാരണ ഗ്രന്ഥങ്ങളുടെ പ്രതിപാദനശൈലി യല്ല ഖുര്‍ആന്‍ സ്വീകരിച്ചിരിക്കുന്നത്. വൈജ്ഞാനിക ഗ്രന്ഥങ്ങളുടേതുപോലെ സമര്‍ഥനത്തിന്റെ ശൈലിയോ ചരിത്രഗ്രന്ഥങ്ങളിലേതുപോലെ പ്രതിപാദനത്തിന്റെ ശൈലിയോ സാഹിത്യ ഗ്രന്ഥങ്ങളിലേതുപോലെ കഥനത്തിന്റെ ശൈലിയോ അല്ല ഖുര്‍ആനില്‍ സ്വീകരിക്കപ്പെട്ടിരിക്കുന്നത്.  ഈ ശൈലികളെല്ലാം ഖുര്‍ആന്‍ സ്വീകരിക്കുന്നുണ്ടുതാനും. നിര്‍ണയിക്ക പ്പെട്ട ഒരു കേന്ദ്ര വിഷയത്തിന്റെ ശാഖകളും ഉപശാഖകളും വിശദീകരിച്ചുകൊണ്ട് ഉദ്ദേശിച്ച കാര്യം … Continue reading →

Posted in ഖുര്‍ആനെ കുറിച്ച് | Leave a comment

ഖുര്‍ആനിന്റെ പ്രമേയമെന്താണ്?

മനുഷ്യന്റെ വിജയമാണ് ഖുര്‍ആനിന്റെ പ്രമേയം. സ്വതന്ത്രമായ കൈ കാര്യകര്‍തൃത്വത്തിന് സാധിക്കുന്ന ജീവിയെന്ന നിലയ്ക്ക് മനുഷ്യന്റെ നിലനില്‍പിനും പുരോഗതിക്കും അവന്‍ ചില നിയമങ്ങള്‍ അനുസരിക്കേണ്ട തുണ്ട്. പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും സ്വമേധയാ ദൈവിക നിയമ ങ്ങള്‍ അനുസരിച്ചുകൊണ്ടിരിക്കുന്നു. പ്രസ്തുത അനുസരണത്തില്‍നിന്ന് വ്യതിചലിക്കുവാന്‍ അവയ്ക്ക് കഴിയില്ല. മനുഷ്യശരീരത്തിലെ വ്യവസ്ഥ കളും നിര്‍ബന്ധപൂര്‍വം ദൈവിക നിയമങ്ങളനുസരിക്കുന്നു. എന്നാല്‍, പരിമിതമായ ചില … Continue reading →

Posted in ഖുര്‍ആനെ കുറിച്ച് | Leave a comment

ഹൈന്ദവ വേദങ്ങളെക്കുറിച്ച് ഖുര്‍ആന്‍ എന്തുപറയുന്നു?

എല്ലാ ജനസമൂഹങ്ങളിലേക്കും പ്രവാചകന്മാര്‍ നിയോഗിക്കപ്പെട്ടിട്ടുണ്ട്. ‘ഒരു താക്കീതുകാരന്‍ കഴിഞ്ഞുപോകാത്ത ഒരു സമുദായവുമില്ല’ (35:24) എന്നാണ് ഖുര്‍ആന്‍ അര്‍ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കുന്നത്. അപ്പോള്‍ ചിരപുരാതനമായ ഒരു സംസ്കാരം നിലനിന്നിരുന്ന പ്രദേശമെന്ന നിലയ്ക്ക് ഇന്ത്യയിലും പ്രവാചകന്മാര്‍ വന്നിട്ടുണ്ടാവണം. ആ പ്രവാചകന്മാരില്‍ ചിലര്‍ക്ക് വേദഗ്രന്ഥങ്ങളും നല്‍കപ്പെട്ടിരിക്കണം. ഈ പ്രവാചകന്മാരെയോ വേദഗ്രന്ഥങ്ങളെയോ ഇകഴ്ത്തുകയോ അവമതിക്കുകയോ ചെയ്യാ ന്‍ മുസ്ലിമിന് പാടില്ല. പ്രവാചകന്മാര്‍ക്കിടയില്‍ വിവേചനം … Continue reading →

Posted in ഖുര്‍ആനെ കുറിച്ച്, ഹൈന്ദവത - ചോദ്യോത്തരങ്ങള്‍ | Leave a comment

തൌറാത്ത്, സബൂര്‍, ഇന്‍ജീല്‍ തുടങ്ങിയവ ഇന്ന് ബൈബിളില്‍ കാണുന്ന തോറ (പഞ്ചപുസ്തകങ്ങള്‍), സങ്കീര്‍ത്തനങ്ങള്‍, സുവിശേഷങ്ങള്‍ എന്നിവയാണോ?

മൂസാ(അ)ക്ക് നല്‍കപ്പെട്ട വേദഗ്രന്ഥമാണ് തൌറാത്ത്. ഇതേപോലെ ദാവൂദി(അ)നും ഈസാ(അ)ക്കും നല്‍കപ്പെട്ട വേദഗ്രന്ഥങ്ങളാണ് സബൂര്‍, ഇന്‍ജീല്‍ എന്നിവ. പടച്ച തമ്പുരാന്‍ പ്രവാചകന്മാര്‍ക്ക് അവതരിപ്പിച്ച ഗ്രന്ഥങ്ങളായിട്ടാണ് വേദഗ്രന്ഥങ്ങളെ ഖുര്‍ആന്‍  പരിചയപ്പെടുത്തുന്നത്. ‘തീര്‍ ച്ചയായും നാം തന്നെയാണ് തൌറാത്ത് അവതരിപ്പിച്ചിരിക്കുന്നത്. അതില്‍ മാര്‍ഗദര്‍ശനവും പ്രകാശവുമുണ്ട് (5:44). ‘ദാവൂദിന് നാം ‘സബൂര്‍’ നല്‍കുകയും ചെയ്തിരിക്കുന്നു’ (17:55) ‘സന്മാര്‍ഗനിര്‍ദേശവും സത്യപ്രകാശവുമടങ്ങിയ ഇന്‍ജീലും നാം … Continue reading →

Posted in ക്രൈസ്തവത - ചോദ്യോത്തരങ്ങള്‍, ഖുര്‍ആനെ കുറിച്ച് | Leave a comment

ഖുര്‍ആനിനു മുമ്പുള്ള വേദഗ്രന്ഥങ്ങളെക്കുറിച്ച് ഖുര്‍ആന്‍ എന്തു പറയുന്നു?

ഖുര്‍ആനിനുമുമ്പ് അവതരിപ്പിക്കപ്പെട്ട വേദഗ്രന്ഥങ്ങളെയെല്ലാം അത് അംഗീകരിക്കുന്നു. ആകെ എത്ര വേദഗ്രന്ഥങ്ങള്‍ അവതരിപ്പിക്കപ്പെട്ടുവെ ന്ന് ഖണ്ഡിതമായി ഖുര്‍ആന്‍ പ്രസ്താവിക്കുന്നില്ല. നാല് വേദഗ്രന്ഥങ്ങളുടെ  പേര് മാത്രമാണ് ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നത്. മൂസാ നബി(അ)ക്ക് അവതരിപ്പിക്കപ്പെട്ട തൌറാത്തും ദാവൂദ് നബി(അ)ക്ക് അവതരിപ്പിക്കപ്പെട്ട സബൂറും ഈസാനബി(അ)ക്ക് അവതരിപ്പിക്കപ്പെട്ട ഇന്‍ജീലും മുഹമ്മദ്(സ)ക്ക് അവതരിപ്പിക്കപ്പെട്ട ഖുര്‍ആനുമാണവ. ഈ നാലു വേദഗ്രന് ഥങ്ങള്‍ക്കുപുറമെയും എഴുതപ്പെട്ട രേഖകള്‍ പടച്ചതമ്പുരാനില്‍ … Continue reading →

Posted in ഖുര്‍ആനെ കുറിച്ച് | Leave a comment

എന്തിനാണ് വേദഗ്രന്ഥങ്ങള്‍?

മനുഷ്യരെ ഒന്നിപ്പിക്കുകയാണ് വേദഗ്രന്ഥത്തിന്റെ പരമപ്രധാനമായ ധര്‍മമെന്നാണ്  ഖുര്‍ആനിക വീക്ഷണം. വിശുദ്ധ ഖുര്‍ആന്‍ സൂചിപ്പിക്കുന്ന തു കാണുക: ‘മനുഷ്യര്‍ ഒരൊറ്റ സമുദായമായിരുന്നു. അനന്തരം (അവര്‍ ഭിന്നിച്ചപ്പോള്‍ വിശ്വാസികള്‍ക്ക്) സന്തോഷവാര്‍ത്ത അറിയിക്കുവാനും, (നിഷേധികള്‍ക്ക്) താക്കീത് നല്‍കുന്നതിനും വേണ്ടി അല്ലാഹു പ്രവാചക ന്മാരെ നിയോഗിച്ചു. അവര്‍ ഭിന്നിച്ച വിഷയത്തില്‍ ദൈവികമായ തീര്‍പ്പുകല്‍പിക്കുന്നതിനായി അവരുടെ കൂടെ സത്യവേദവും അവന്‍ അയച്ചു കൊടുത്തു’ … Continue reading →

Posted in ഖുര്‍ആനെ കുറിച്ച് | Leave a comment

‘വേദഗ്രന്ഥം’ എന്നതുകൊണ്ടുള്ള വിവക്ഷയെന്താണ്?

‘വേദം’ ഒരു സംസ്കൃത പദമാണ്. അറിവ്, വിദ്യ എന്നൊക്കെയാണ് ഈ പദത്തിനര്‍ഥം. വേദാന്തദര്‍ശന പ്രകാരം വേദം ശ്രുതിയാണ്. പടച്ചത മ്പുരാനില്‍ നിന്ന് ഋഷിമാര്‍ ശ്രവിച്ച വചനങ്ങളാണ് വേദത്തിന്റെ ഉള്ളടക്ക മെന്നാണ് വിശ്വാസം. ‘പരമപുരുഷനില്‍നിന്നാണ് വേദം ഉല്‍പന്നമായത്’ എന്നാണ് ഋഗ്വേദം (10:90:9) പറയുന്നത്. ഏതായിരുന്നാലും ദൈവികഗ്രന്ഥം എന്ന അര്‍ഥത്തിലാണ് ‘വേദം’ എന്ന പദം ഇന്ത്യയില്‍ വ്യവഹരിക്കപ്പെട്ടു പോന്നിട്ടുള്ളത്. … Continue reading →

Posted in ഖുര്‍ആനെ കുറിച്ച് | Leave a comment

എന്താണ് ഖുര്‍ആന്‍?

സ്രഷ്ടാവും സംരക്ഷകനുമായ തമ്പുരാനില്‍നിന്ന് മാനവരാശിക്ക് അവതരിപ്പിക്കപ്പെട്ട അവസാനത്തെ വേദഗ്രന്ഥമാണ് ഖുര്‍ആന്‍. അന്തിമ പ്രവാചകനായ മുഹമ്മദി(സ)ലൂടെയാണ് അത് ലോകം ശ്രവിച്ചത്. അവസാനത്തെ മനുഷ്യന്‍ വരെ സകലരും സ്വീകരിക്കേണ്ട ദൈവിക ഗ്രന്ഥമാണത്. ‘ഖുര്‍ആന്‍’ എന്ന പദത്തിന് ‘വായന’ എന്നും ‘വായിക്കപ്പെടേണ്ടത്’ എന്നും ‘വായിക്കപ്പെടുന്നത്’ എന്നും അര്‍ഥമുണ്ട്. ‘വായിക്കപ്പെടുന്ന രേഖ’ എന്ന അര്‍ഥത്തില്‍ ഖുര്‍ആനില്‍ തന്നെ ഈ പദം പ്രയോഗിക്കപ്പെട്ടിട്ടു … Continue reading →

Posted in ഖുര്‍ആനെ കുറിച്ച് | Leave a comment

Quran translations in Malayalam

The history of Quran translations in Malayalam The first translation of holy Quran in Malayalam was published in the last decade of 19th century. A scholar named Muhiyudheen-ibnu Abdul Khader (Mayin Kutty Elaya) of the Arakkal Palace, Kannur began the … Continue reading →

Posted in general | Tagged , , , , , , , , , , , , , , , , | Comments Off on Quran translations in Malayalam

Holy Quran and translations

Holy Quran- the one and only holy scripture in the world which has survived all the human interferences from the time of its revelation until now. Without even a single mistake in the description of historical events or in the … Continue reading →

Posted in general | Tagged | 1 Comment