യുക്തിവാദികളായ വിമര്‍ശകന്മാര്‍ പ്രധാനമായും ഉന്നയിക്കുന്ന ആരോ പണമാണ് മുഹമ്മദ്(സ) നബിക്ക് ഉന്മാദരോഗ (Schizophrenia) മായിരുന്നുവെന്നത്. ദൈവത്തിന്റെ അസ്തിത്വം അംഗീകരിക്കാത്തവരെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് വെളിപാടുകളുടെ സത്യതയെക്കുറിച്ച് എത്രതന്നെ പറഞ്ഞാലും ഉള്‍ക്കൊള്ളാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ നിരീശ്വരവാദികളോടുള്ള ചര്‍ച്ച തുടങ്ങേണ്ടത് ദൈവാസ്തിത്വത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടാണ്്. പടച്ചതമ്പുരാന്റെ അസ്തിത്വംതന്നെ അംഗീകരിക്കാത്തവരെ അവനില്‍നിന്നുള്ള വെളിപാടുകള്‍ സത്യസന്ധമാണെന്ന് സമ്മതിപ്പിക്കുന്ന തെങ്ങനെ?
ചോദ്യത്തിന്റെ രണ്ടാം ഭാഗമാണ് ആദ്യമായി ചര്‍ച്ച ചെയ്യപ്പെടേണ്ടത്. സമകാലികരാല്‍ മുഹമ്മദ്(സ) ഭ്രാന്തനെന്നു വിളിക്കപ്പെട്ടിരുന്നുവോ? ഉണ്ടെ ങ്കില്‍ ഭ്രാന്തിന്റെ എന്തെല്ലാം ലക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് അവര്‍ ഈ ആരോപണം ഉന്നയിച്ചത്?
നാല്‍പതു വയസ്സുവരെ സത്യസന്ധനും സര്‍വരാലും അംഗീകരിക്ക പ്പെട്ട വ്യക്തിത്വത്തിന്റെ ഉടമയുമായിരുന്നു മുഹമ്മദ്. സുദീര്‍ഘമായ ഈ കാലഘട്ടത്തിനിടയ്ക്ക് ആരെങ്കിലും അദ്ദേഹത്തില്‍ ഏതെങ്കിലും തരത്തിലുള്ള മാനസിക വിഭ്രാന്തി ആരോപിച്ചിട്ടില്ല. പ്രവാചകത്വത്തിനുശേഷം അദ്ദേഹം ഭ്രാന്തനെന്ന് ആരോപിക്കപ്പെട്ടിരുന്നുവെന്നത് ശരിയാണ്. ഭ്രാന്ത നെന്ന് മാത്രമല്ല മുഹമ്മദ്(സ) അധിക്ഷേപിക്കപ്പെട്ടത്; ജ്യോല്‍സ്യന്‍, മാരണ ക്കാരന്‍, മാരണം ബാധിച്ചവന്‍, കവി എന്നിങ്ങനെയുള്ള അധിക്ഷേപങ്ങളെ ല്ലാം അദ്ദേഹത്തിനുനേരെ ഉന്നയിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലോ മാനസിക സംതുലനത്തിലോ വല്ല വ്യത്യാസവും പ്രകടമായതുകൊണ്ടാണോ അവര്‍ അങ്ങനെ അധിക്ഷേപിച്ചത്? ആണെന്ന് അവരാരുംതന്നെ വാദിച്ചിട്ടില്ല. അവരുടെ പ്രശ്നം ഖുര്‍ആനും അതുള്‍ക്കൊള്ളുന്ന ആശയങ്ങളുമായിരുന്നു. തങ്ങളുടെ പാരമ്പര്യ വിശ്വാസങ്ങള്‍ക്കെതിരെയാണ് മുഹമ്മദ്(സ) സംസാരിക്കുന്നത്. അദ്ദേഹം ദൈവികമാണെന്ന് പറഞ്ഞുകൊണ്ട് ഓതിക്കേള്‍പ്പിക്കുന്ന ഖുര്‍ആനിലേക്ക് ജനങ്ങള്‍ ആകൃഷ്ടരാവുക യും ചെയ്യുന്നു. മുഹമ്മദി(സ)നെ സ്വഭാവഹത്യ നടത്താതെ ജനങ്ങളെ അദ്ദേഹത്തില്‍നിന്ന് അകറ്റാന്‍ മറ്റു മാര്‍ഗങ്ങളൊന്നുമില്ലെന്ന് കണ്ട പാരമ്പ ര്യമതത്തിന്റെ കാവല്‍ക്കാര്‍ ബോധപൂര്‍വം കെട്ടിച്ചമച്ച സ്വഭാവഹത്യയായിരുന്നു ഇവയെല്ലാം.
മുഹമ്മദ്(സ) പ്രവാചകത്വം പരസ്യമായി പ്രഖ്യാപിച്ചകാലം. ഹജ്ജ് മാസം ആസന്നമായി. അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നും ഹജ്ജിനു വരുന്നവരോട് മുഹമ്മദ്(സ) മതപ്രബോധനം നടത്തുമെന്നും ഖുര്‍ആനിന്റെ വശ്യതയില്‍ അവര്‍ ആകൃഷ്ടരാവുമെന്നും മക്കയിലെ പ്രമാണിമാര്‍ ഭയന്നു. അവര്‍ യോഗം ചേര്‍ന്നു. ഹജ്ജിന് എത്തിച്ചേരുന്നവരോട് ആദ്യമേതന്നെ മുഹമ്മദി(സ)നെതിരെ പ്രചാരവേലകള്‍ നടത്താന്‍ തീരുമാനിച്ചു. മുഹമ്മ ദി(സ)നെ എങ്ങനെ വിശേഷിപ്പിക്കണം, എന്നതായി പിന്നീടുള്ള ചര്‍ച്ച. പലരും പല രൂപത്തില്‍ പറയുന്നത് തങ്ങളുടെ വിശ്വാസ്യത തകര്‍ക്കും. എല്ലാവര്‍ക്കും ഒരേ രൂപത്തില്‍ പറയാന്‍ പറ്റുന്ന ആരോപണമെന്ത്? ചിലര്‍ പറഞ്ഞു: “നമുക്ക് മുഹമ്മദ് ഒരു ജ്യോല്‍സ്യനാണെന്ന് പറയാം”. പൌരപ്രമുഖനായ വലീദുബ്നുമുഗീറ പറഞ്ഞു: “പറ്റില്ല, അല്ലാഹുവാണ് സത്യം അവ ന്‍ ജ്യോല്‍സ്യനല്ല. ജ്യോല്‍സ്യന്മാരെ നാം കണ്ടിട്ടുണ്ട്. മുഹമ്മദിന്റെ വാക്കുകള്‍ ജ്യോല്‍സ്യന്മാരുടെ പ്രവചനങ്ങളല്ല”. മറ്റു ചിലര്‍ പറഞ്ഞു: “നമുക്ക് അവന്‍ ഭ്രാന്തനാണെന്ന് പറയാം”. വലീദ് പറഞ്ഞു: “അവന്‍ ഭ്രാന്ത നല്ല. ഭ്രാന്തന്മാരെ നാം കണ്ടിട്ടുണ്ട്. അവരുടെ ഭ്രാന്തമായ സംസാരങ്ങളോ ഗോഷ്ഠികളോ പിശാചുബാധയോ ഒന്നും അവനില്ല”. അവര്‍ പറഞ്ഞു: “എങ്കില്‍ അവന്‍ കവിയാണെന്ന് പറയാം”. വലീദ് പ്രതിവചിച്ചു: “അവന്‍ കവിയല്ല. കവിതയുടെ എല്ലാ ഇനങ്ങളും നമുക്കറിയാം. അവന്‍ പറയുന്ന ത് കവിതയല്ല”. ജനം പറഞ്ഞു: “എങ്കില്‍ അവന്‍ മാരണക്കാരനാണെന്ന് പറയാം’ വലീദ് പ്രതികരിച്ചു: “അവന്‍ മാരണക്കാരനുമല്ല. മാരണക്കാരെ നമുക്കറിയാം. അവരുടെ കെട്ടുകളോ, ഊത്തുകളോ ഒന്നും അവന്‍ പ്രയോഗിക്കുന്നില്ല”.
അവര്‍ ചോദിച്ചു: “പിന്നെ എന്താണ് നിങ്ങളുടെ നിര്‍ദേശം?” അദ്ദേഹം പറഞ്ഞു: “തീര്‍ച്ചയായും അവന്റെ വചനങ്ങളില്‍ മാധുര്യമുണ്ട്. അതിന്റെ മൂലം വിസ്തൃതവും ശാഖകള്‍ ഫലസമൃദ്ധവുമാണ്. നിങ്ങള്‍ അവനെപ്പറ്റി എന്തു പറഞ്ഞാലും അതു നിരര്‍ഥകമാണെന്നു തെളിയും. പിതാവിനും മക്കള്‍ക്കുമിടയിലും ഭാര്യക്കും ഭര്‍ത്താവിനുമിടയിലും ജ്യേഷ്ഠനും അനുജനുമിടയിലും പിളര്‍പ്പുണ്ടാക്കുവാന്‍ വേണ്ടി വന്ന ജാലവിദ്യക്കാരനാണ് അവനെന്ന് പറയുന്നതാണ് നല്ലത്!” ജനം ഇതംഗീകരിച്ചു. അവര്‍ പ്രചാര ണം തുടങ്ങി.
ഈ സംഭവം മനസ്സിലാക്കിത്തരുന്ന വസ്തുതയെന്താണ്? പ്രവാചകപ്ര ബോധനങ്ങളില്‍നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കുവാന്‍ വേണ്ടി ശത്രുക്കള്‍ മെനഞ്ഞെടുത്ത പലതരം ദുഷ്പ്രചാരണങ്ങളിലൊന്നു മാത്രമാണ് അദ്ദേ ഹം ഭ്രാന്തനാണെന്ന ആരോപണം. ഈ പ്രചാരണം നടത്തിയിരുന്നവര്‍ക്കു തന്നെ അതില്‍ വിശ്വാസമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ, അവരുടെ പ്രചാരണത്തെ ഒരു തെളിവായി സ്വീകരിക്കുന്നത് അബദ്ധമാണ്.
പ്രവാചകന്‍ ജീവിച്ചത് പതിനാലു നൂറ്റാണ്ടുകള്‍ക്കുമുമ്പാണ്. അദ്ദേഹ ത്തിന് ഉന്മാദരോഗമുണ്ടായിരുന്നുവോയെന്ന് വസ്തുനിഷ്ഠമായി പരിശോധിക്കുവാന്‍ ഇപ്പോള്‍ അദ്ദേഹം നമ്മുടെ മുന്നില്‍ ജീവിച്ചിരിക്കാത്തതിനാല്‍ ഇന്ന് നമുക്ക് കഴിയില്ല. അദ്ദേഹത്തിനുണ്ടായ വെളിപാടുകളും സ്വപ്നദര്‍ശ നങ്ങളുമാണ് മുഹമ്മദ്(സ) ഉന്മാദരോഗിയായിരുന്നുവെന്ന് വാദിക്കുന്നവര്‍ക്കുള്ള തെളിവ്. വെളിപാടുകള്‍ സ്വീകരിക്കുമ്പോള്‍ പ്രവാചകനില്‍ കാണ പ്പെട്ട ഭാവവ്യത്യാസങ്ങളെയും വഹ്യ് എങ്ങനെയാണെന്നുള്ള പ്രവാചക ന്റെ വിവരങ്ങളെയും വിശദീകരിക്കുന്ന ഹദീഥുകളുടെ വെളിച്ചത്തിലാണ് വിമര്‍ശകന്മാര്‍ ഈ വാദമുന്നയിക്കുന്നത്. ഉന്മാദരോഗത്തിന്റെ ലക്ഷണ ങ്ങള്‍ പ്രവാചകനില്‍ കാണപ്പെട്ടിരുന്നുവോയെന്ന് വസ്തുനിഷ്ഠമായി പരി ശോധിച്ചാല്‍ ഈ വാദത്തില്‍ യാതൊരു കഴമ്പുമില്ലെന്ന് സുതരാം വ്യക് തമാവും.
ഒന്ന്: ഉന്മാദരോഗികളുടെ സ്വഭാവം നിരന്തരം മാറിക്കൊണ്ടിരിക്കും. മറ്റുള്ളവരോടുള്ള പെരുമാറ്റത്തിലും സംസാരത്തിലുമെല്ലാം ഈ വൈരുധ്യം പ്രകടമായിരിക്കും.
മുഹമ്മദി(സ)ന്റെ ജീവിതവും സംസാരങ്ങളും പരിശോധിക്കുക.
യാതൊരു രീതിയിലുള്ള സ്വഭാവ വൈരുദ്ധ്യങ്ങളും അദ്ദേഹത്തില്‍ നമുക്ക് കാണാന്‍ കഴിയില്ല. മാറിക്കൊണ്ടിരിക്കുന്ന പെരുമാറ്റ രീതികളുടെയും പൂര്‍വാപരബന്ധമില്ലാത്ത സംസാരത്തിന്റെയും ഉടമസ്ഥനായിരുന്നു മുഹമ്മദ് നബി(സ)യെങ്കില്‍ അദ്ദേഹത്തിന് പരശ്ശതം അനുയായികളുണ്ടായതെങ്ങ നെ? സാധാരണയായി നാം മനസ്സിലാക്കുന്ന ‘ദിവ്യന്‍’മാരുടെ അനുയായികളെപ്പോലെയായിരുന്നില്ല മുഹമ്മദി(സ)ന്റെ അനുചരന്മാര്‍. അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനുവേണ്ടി മല്‍സരിക്കുകയായിരുന്നു അവര്‍. ഒരു ഉന്മാദരോഗിയുടെ വാക്കുകള്‍ അനുസരിക്കുവാന്‍ വേണ്ടി ജനസഹസ്രങ്ങള്‍ മല്‍സരിച്ചുവെന്ന് പറഞ്ഞാല്‍ അത് വിശ്വസിക്കാനാവുമോ?
രണ്ട്: ഉന്മാദരോഗികളുടെ പ്രതികരണങ്ങള്‍ വൈരുധ്യാത്മകമായിരിക്കും. സന്തോഷവേളയില്‍ പൊട്ടിക്കരയുകയും സന്താപവേളയില്‍ പൊട്ടിച്ചിരിക്കുകയും ചെയ്യും. വെറുതെ ചിരിക്കുകയും കരയുകയും ചെയ്യുന്ന സ്വഭാവവും കണ്ടുവരാറുണ്ട്.
മുഹമ്മദ്(സ)യുടെ പ്രതികരണങ്ങള്‍ സമചിത്തതയോടുകൂടിയുള്ളതായിരുന്നു. ഒരു സംഭവം: പ്രവാചകന്‍(സ) ഒരു മരത്തണലില്‍ വിശ്രമിക്കുകയാണ്. പെട്ടെന്ന് ഊരിപ്പിടിച്ച വാളുമായി മുന്നില്‍ ഒരു കാട്ടാളന്‍ പ്രത്യക്ഷപ്പെ ട്ടു. അയാള്‍ ചോദിച്ചു: “എന്നില്‍നിന്ന് നിന്നെ ഇപ്പോള്‍ ആര് രക്ഷിക്കും?” പ്രവാചകന്‍ അക്ഷോഭ്യനായി മറുപടി പറഞ്ഞു: ‘അല്ലാഹു’. ഈ മറുപടിയു ടെ ദൃഢത കേട്ട് കാട്ടാളന്റെ കൈയില്‍നിന്ന് വാള്‍ വീണുപോയി. (ബുഖാരി, മുസ്ലിം)
ഒരു ഉന്മാദരോഗിയില്‍നിന്ന് ദൃഢചിത്തതയോടുകൂടിയുള്ള ഇത്തരം പെരുമാറ്റങ്ങള്‍ പ്രതീക്ഷിക്കുവാന്‍ കഴിയുമോ?
മൂന്ന്: ഉന്മാദരോഗികള്‍ അന്തര്‍മുഖരായിരിക്കും. പുറമെയുള്ള ലോക ത്ത് നടക്കുന്ന സംഭവങ്ങളിലൊന്നും അവര്‍ക്ക് യാതൊരു താല്‍പര്യവും കാണുകയില്ല.
മുഹമ്മദ് നബി(സ) അന്തര്‍മുഖനായിരുന്നില്ല. തന്റെ ചുറ്റുപാടും നടക്കുന്ന സംഭവങ്ങള്‍ അതീവ താല്‍പര്യത്തോടെ നിരീക്ഷിക്കുകയും തന്റെ പങ്ക് ആവശ്യമെങ്കില്‍ നിര്‍വഹിക്കുകയും ചെയ്തിരുന്ന വ്യക്തിയാണദ്ദേ ഹം. ജനങ്ങള്‍ക്ക് ധാര്‍മിക നിര്‍ദേശങ്ങള്‍ നല്‍കുക മാത്രമല്ല, അവര്‍ക്ക് മാതൃകയായി ജീവിച്ച് കാണിച്ചുകൊടുക്കുകകൂടി ചെയ്ത വ്യക്തിയായിരുന്നു അദ്ദേഹം.
ലാമാര്‍ട്ടിന്‍ എഴുതി: ‘തത്ത്വജ്ഞാനി, പ്രസംഗകന്‍, ദൈവദൂതന്‍, നിയമ നിര്‍മാതാവ്, പോരാളി, ആശയങ്ങളുടെ ജേതാവ്, അബദ്ധ സങ്കല്‍പങ്ങളില്‍നിന്ന് മുക്തമായ ആചാര വിശേഷങ്ങളുടെയും യുക്തിബന്ധുരമായ വിശ്വാസപ്രമാണങ്ങളുടെയും പുനഃസ്ഥാപകന്‍, ഇരുപത് ഭൌതിക സാമ്രാജ്യങ്ങളുടെ സ്ഥാപകന്‍ -അതായിരുന്നു മുഹമ്മദ്. മനുഷ്യത്വത്തിന്റെ എല്ലാ മാനദണ്ഡങ്ങളും വെച്ച് പരിഗണിക്കുമ്പോള്‍ നാം വ്യക്തമായും ചോദിച്ചേക്കാം. മുഹമ്മദിനേക്കാള്‍ മഹാനായ മറ്റു വല്ല മനുഷ്യനുമുണ്ടോ?”(Historie De La turquie., Vol, 2 Page 277)
അന്തര്‍മുഖനായ ഒരു ഉന്മാദരോഗിയെക്കുറിച്ച വിലയിരുത്തലാണോ ഇത്?
നാല്: ഉന്മാദരോഗികള്‍ക്ക് നിര്‍ണിതമായ എന്തെങ്കിലും ലക്ഷ്യത്തിനുവേണ്ടി വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല. കാര്യമായി യാതൊന്നും ചെയ്യാനാവാത്ത ഇവര്‍ ശാരീരികമായും മാനസികമായും തളര്‍ന്നവരായിരിക്കും.
മുഹമ്മദ് നബി(സ) ജനങ്ങളെ സത്യമാര്‍ഗത്തിലേക്ക് നയിക്കുന്നതിനുവേണ്ടി അയക്കപ്പെട്ട ദൈവദൂതന്മാരില്‍ അന്തിമനായിരുന്നു. തന്നിലേല്‍പിക്കപ്പെട്ട ഉത്തരവാദിത്തം രണ്ടു ദശാബ്ദത്തിലധികം ഭംഗിയായി നിര്‍വഹിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ചിട്ടയോടുകൂടിയുള്ള പ്രബോധന പ്രവര്‍ ത്തനങ്ങള്‍ വഴി ജനസഹസ്രങ്ങളെ ദൈവികമതത്തിലേക്ക് ആകര്‍ഷിക്കുവാന്‍ മുഹമ്മദി(സ)ന് സാധിച്ചു. സാംസ്കാരിക രംഗത്ത് വട്ടപ്പൂജ്യത്തിലായിരുന്ന ഒരു ജനവിഭാഗത്തെ ലോകത്തിന് മുഴുവന്‍ മാതൃകയാക്കി പരിവര്‍ത്തിപ്പിക്കുവാന്‍ വേണ്ടിവന്നത് കേവലം ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ മാത്രം. ലോകചരിത്രത്തെ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തിയാണ് മുഹമ്മദ്(സ) എന്ന് ചരിത്രത്തെ നിഷ്പക്ഷമായി നോക്കിക്കണ്ടവരെല്ലാം അഭിപ്രായപ്പെട്ടിട്ടുണ്ട്.
ഇതെല്ലാം ഒരു ഉന്മാദരോഗിക്ക് കഴിയുന്നതാണെന്ന് പ്രസ്തുത രോഗ ത്തെക്കുറിച്ച് അല്‍പമെങ്കിലും അറിയുന്നവരാരെങ്കിലും സമ്മതിക്കുമോ?
അഞ്ച്: ഉന്മാദരോഗി അശരീരികള്‍ കേള്‍ക്കുകയും (Auditory Hallucination) മിഥ്യാഭ്രമത്തിലായിരിക്കുകയും (Delusion) മായാദൃശ്യങ്ങള്‍ കാണുക യും (Hallucination) ചെയ്യും. ഈ അശരീരികളും മായാദൃശ്യങ്ങളും യാഥാര്‍ഥ്യവുമായി യാതൊരു ബന്ധവുമുള്ളതായിരിക്കില്ല.
മുഹമ്മദ് നബി(സ)ക്കുണ്ടായ വെളിപാടുകളും ദര്‍ശനങ്ങളും ഈ ഗണത്തില്‍ പെടുത്തിക്കൊണ്ടാണ് വിമര്‍ശകര്‍ അദ്ദേഹത്തില്‍ ഉന്മാദരോഗം ആരോപിക്കുന്നത്. ഉന്മാദരോഗത്തിന്റെ മറ്റു ലക്ഷണങ്ങളൊന്നും നബി(സ)യില്‍ ഉണ്ടായിരുന്നില്ലെന്ന് നാം മനസ്സിലാക്കി. അപ്പോള്‍ ഈ വെളിപാടുകളുടെ മാത്രം വെളിച്ചത്തില്‍ അദ്ദേഹം ഉന്മാദരോഗിയാണെന്ന് പറയുന്ന തെങ്ങനെ? ഉന്മാദരോഗിക്കുണ്ടാവുന്ന ‘വെളിപാടു’കള്‍ അയാളുടെ രോഗ ത്തിന്റെ ലക്ഷണമാണ്. ഈ വെളിപാടുകള്‍ അയാളുടെ വൈയക്തിക മേഖലകളുമായി മാത്രം ബന്ധപ്പെട്ടതായിരിക്കും. എന്നാല്‍, മുഹമ്മദി(സ)നുണ്ടായ വെളിപാടുകളോ? ആ വെളിപാടുകള്‍ ഒരു ഉത്തമ സമൂഹത്തെ പടിപടിയായി വാര്‍ത്തെടുക്കുകയായിരുന്നു. ആദ്യം ദൈവബോധവും പര ലോകചിന്തയും ജനങ്ങളില്‍ വളര്‍ത്തി. ഘട്ടം ഘട്ടമായി സമൂഹത്തെ മുച്ചൂടും ബാധിച്ചിരുന്ന എല്ലാ തിന്മകളുടെയും അടിവേരറുത്തു. അങ്ങനെ ഒരു മാതൃകാ സമൂഹത്തിന്റെ സൃഷ്ടിക്ക് നിമിത്തമാകുവാന്‍ മുഹമ്മദി(സ)ന് ലഭിച്ച വെളിപാടുകള്‍ക്ക് കഴിഞ്ഞു. അത് സൃഷ്ടിച്ച വിപ്ളവം മഹത്തരമാണ്. ചരിത്രകാലത്ത് അതിനു തുല്യമായ മറ്റൊരു വിപ്ളവം നടന്നിട്ടില്ല.
ഉന്മാദരോഗി കേള്‍ക്കുന്ന അശരീരികള്‍ക്ക് ഒരു മാതൃകാ സമൂഹത്തിന്റെ സൃഷ്ടിക്കോ നിസ്തുലമായ ഒരു വിപ്ളവത്തിനോ നിമിത്തമാകുവാന്‍ കഴിയുമോ?
മുഹമ്മദി(സ)ന് ഉന്മാദരോഗമായിരുന്നുവെന്നും അദ്ദേഹം ശ്രവിച്ച അശ രീരികളാണ് ഖുര്‍ആനിലുള്ളതെന്നുമുള്ള വാദം പരിഗണനപോലും അര്‍ഹിക്കാത്ത ആരോപണം മാത്രമാണെന്നാണ് ഇതില്‍നിന്നെല്ലാം വ്യക്തമാകുന്നത്.
Facebook Like!
ഖുര്‍ആന്‍ വിമര്‍ശനം
- ഖുര്‍ആനെ കുറിച്ച്
- ഖുര്‍ആനിന്റെ അവകാശവാദം
- ഖുര്‍ആനിന്റെ രചന
- ഖുര്‍ആന്‍ ക്രോഡീകരണം
- ഖുര്‍ആനും സാന്മാര്ഗിക സംവിധാനവും
- ഖുര്‍ആനും സാഹിത്യവും
- ഖുര്‍ആനും സ്ത്രീകളും
- ഖുര്‍ആനും അനന്തരാവകാശപ്രശ്നങ്ങളും
- ഖുര്‍ആനും അടിമത്തവും
- ഖുര്‍ആനിന്റെ പ്രായോഗികത
- ഖുര്‍ആനും ദുര്‍ബലപ്പെടുത്തലുകളും
- ഖുര്‍ആനിലെ ശിക്ഷാനിയമങ്ങള്‍
- ഖുര്‍ആനും അമുസ്ലിംകളും
- ഖുര്‍ആനും വൈരുദ്ധ്യങ്ങളും
- ഖുര്‍ആനും ബൈബിളും
- ഖുര്‍ആനും വേദക്കാരും
- ഖുര്‍ആനും യഹൂദ പുരാണങ്ങളും
- ഖുര്‍ആനും ചരിത്രവും
- ഖുര്‍ആനും പ്രവചനങ്ങളും
പ്രവാചക വിമര്‍ശനം